2016, ജൂൺ 24, വെള്ളിയാഴ്‌ച

ഭഗവദ് ഗീതാപഠനം  364 ആം ദിവസം  അദ്ധ്യായം 12 ശ്ലോകം 11 തിയ്യതി 24/6/2016

അഥൈതദപ്യശക്തോ/സി കർത്തും മദ്യോഗമാശ്രിതഃ
സർവ്വകർമ്മഫലത്യാഗം തതഃ കുരു യതാത്മവാൻ
            അർത്ഥം
ഇനി ഇത് പോലും ചെയ്യാൻ നീ ശക്തനല്ലെന്നിരിക്കട്ടെ! എന്നാൽ പിന്നെ എന്നോടുള്ള ചേർച്ച തന്നെ ലക്ഷ്യമാക്കി മന:സംയമനത്തോടെ സർവ്വകർമ്മങ്ങളുടെയും ഫലത്തെ ത്യജിക്കുക
          വിശദീകരണം
ഇവിടെ മറ്റു പല മതങ്ങളും എന്താണ് ഏറ്റവും താണ പടിയിലുള്ള ത്രിഗുണങ്ങളും ഒരേ പോലെ നില നിൽക്കുന്നവരെ ഉദ്ധരിക്കാൻ വഴി? എന്ന് നിസ്സഹായരായി നിൽക്കുമ്പോൾ അത്തരക്കാർക്ക് പോലും ഗീത ഉപായം കണ്ടെത്തുന്നു ഭാവിയിൽ വരാവുന്ന ഫലത്തെ ഇച്ഛിച്ച് കർമ്മം ചെയ്യാതിരിക്കുക അവനവന്റെ ബുദ്ധിയിൽ തോന്നുന്ന സത്കർമ്മങ്ങൾ സർവ്വം ഈശ്വരനിൽ അർപ്പിച്ചു ചെയ്യുക എല്ലാം ഭഗവാൻ നോക്കിക്കൊള്ളും എന്ന ദൃഢമായ വിശ്വാസം വെച്ച് ജീവിക്കുക നാം ഒക്കെ ഈ അവസ്ഥയിൽ നിൽക്കുന്നവരാണ് - ഇങ്ങനെയുള്ളവർ ചെയ്യുന്ന ക്ഷേത്രാരാധന ആഘോഷങ്ങൾ മുതലായവ അവരുടെ വിശ്വാസം പ്രകടിപ്പിക്കുന്നതിന്റെ ലക്ഷണമാണ് ഇതിനെ എതിർക്കുന്നവർ ഇതിലും താണ പടിയിലാണ് കാരണം ഏറ്റവും താഴ്ന്ന  മാനസികാവസ്ഥ ഉള്ളവർ ഈശ്വരാർപ്പണമായി എന്തെങ്കിലും ചെയ്താൽ അതിനെ കപട വിശ്വാസം എന്ന് അധിക്ഷേപിക്കുന്നത്  ഒരിക്കലും ഉയർച്ച പാലിക്കാൻ കഴിയാത്തവരാണ് അടുത്ത ജന്മത്തിലെങ്കിലും സത്യം ഗ്രഹിക്കാൻ അവർക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുകയേ നിവൃത്തിയുള്ളൂ - നാളെ വരാർ പോകുന്ന നല്ല കാര്യങ്ങളെ സങ്കൽപ്പിച്ച് ഇന്ന് ചെയ്യേണ്ട വ ചെയ്യാതിരിക്കരുത് എന്ന സന്ദേശവും ഇതിലുണ്ട് - ഇവിടെ ഒരു സംശയം ഉദിച്ചേക്കാം നല്ലത് സ്വപ്നം കാണാൻ പലരും പറയുന്നുണ്ടല്ലോ? ശരിയാണ് നല്ലത് സ്വപ്നം കണ്ട് കർമ്മം ചെയ്യാം ആ കർമ്മത്തിന്റെ ഫലം ഇച്ഛിച്ച് വീണ്ടും സ്വപ്നം കണ്ടിരിക്കരുത് എന്നാണ് ഇവിടെ പറയുന്നത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ