2016, ജൂൺ 3, വെള്ളിയാഴ്‌ച

ഒന്നിലധികം ധർമ്മ ശാസ്താക്കൾ????
/
ഒന്നിലധികം ധർമ്മ ശാസ്താക്കളുണ്ട്  അവരുടെ എല്ലാം ചരിത്രങ്ങൾ കൂട്ടിക്കുഴച്ച് ഒരാളുടെ പേരിൽ ആരോപിക്കുക ഇത് പണ്ടുമുതലേ ചില തൽപ്പരകക്ഷികളായ പണ്ഡിതൻമാർ എന്ന് പറയ പ്പെടുന്നവർ ചെയ്തിട്ടുണ്ട് അതിന് ഇരയായ മററു പലരിൽ ചിലരാണ് ശങ്കരാചാര്യർ 1 വിക്രമാദിത്യൻ, കാളിദാസൻ മുതലായ വ്യക്തിത്വങ്ങൾ
1ആരാണ് ധർമ്മശാസ്താവ്?
ധർമ്മം എവിടെ ക്ഷയിക്കുന്നുവോ അവിടെ ധർമ്മത്തെ പുനരുദ്ധരിക്കാൻ വന്ന അവതാരങ്ങൾ
2  'ധർമ്മശാസ്താവ് ആരൊക്കെയാണ്?
  'ഹരിഹര പുത്രൻ ആണ്
3ഹരനും ഹരിയും പുരുഷന്മാർ പിന്നെങ്ങിനെ?
ശരീര ബീജമല്ല ഉറപ്പ്
4 പിന്നെ? ഏത് ബീജം ?
മന്ത്രബീജം
5 എങ്ങിനെ മന്ത്രബീജം ?
ഹരിയുടെ മന്ത്രം നാരായണ അതിലെ ബീജം   രാ   ഹരന്റെ മന്ത്രം നമശ്ശിവായ അതിലെ ബീജം  മ   അപ്പോൾ ഹരിഹര ബീജം - രാമ ഹരിഹരൻ എന്ന ആശയത്തെ രക്ഷിക്കുന്നതിനാൽ ഹരിഹരപുത്രൻ എന്നു പറയുന്നു
6 അപ്പോൾ രാമനാണോ ധർമ്മശാസ്താവ്?
രാമനും ധർമ്മശാസ്താവ് ആണ് വനവാസക്കാലത്ത് മുനി ആയിരുന്നതിനാൽ 5 ഇന്ദ്രിയങ്ങളെയും നിയന്ത്രിച്ചവൻ ആകയാൽ അയ്യപ്പനും ആണ്
7 രാമന്റെ കഥ മണികണ്ഠനിൽ എങ്ങിനെ ആണ് ആരോപിച്ചിരിക്കുന്നത്?
പൂർണ്ണ=പൂർണ്ണതയോട് കൂടിയവൾ
പുഷ്കല=പുഷ്കലയായവൾ
പ്രഭ=പ്രഭയോട് കൂടിയവൾ
സത്യ=സീത(ശ്രീകണ്ഠേശ്വരം പത്മനാഭ പിള്ളയുടെ ശബ്ദതാരാവലി നോക്കുക)
8. അപ്പോൾ വിവാഹിതനായ ധർമ്മശിസ്താവ് എന്ന് പറയുന്നത് രാമനാണോ?
അതെ! രാമൻ ധർമ്മശാസ്താവ് ആകയാൽ ആചരിത്രത്തിലെ വിവാഹ കാര്യം മണികണ്ഠനിൽ ആരോപിക്കപ്പെട്ടതാണ് കാരണം കണികണ്ഠൻ മഹിഷീമർദ്ദനത്തിന് ശേഷം പാണ്ഡ്യരാജാവായ രാജശേഖരനോട് വിട പറഞ്ഞ് തപസ്സിന് പോയി ധർമ്മ ശാസ്താവിൽ ലയിക്കുകയാണ് ചെയ്തത് വിവാഹം ഉണ്ടായിട്ടില്ല വിവാഹിതനായ രാമൻ എന്നശാസ്താവിന്റെ സ്വഭാവം കൂടി ഉൾപ്പെടുത്തിയാണ് പത്നീ സമേതനായ ശാസ്താക്ഷേത്രങ്ങളുടെ സങ്കൽപ്പം ഉണ്ടായത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ