2016, ജൂൺ 29, ബുധനാഴ്‌ച

ഭഗവദ് ഗീതാപഠനം  367 അംദിവസം അദ്ധ്യായം 12 ശ്ലോകം - 17 തിയ്യതി < 29/6/2016

യോ ന ഹൃഷ്യതി ന ദ്വേഷ്ടി ന ശോചതി ന കാങ് ക്ഷതി
ശുഭാശുഭപരിത്യാഗീ ഭക്തിമാൻ യഃ സ മേ പ്രിയഃ
              അർത്ഥം
ആർ ആഹ്ളാദിക്കുന്നില്ലയോ ,ദ്വേഷിക്കുന്നില്ലയോ, ദുഃഖിക്കുന്നില്ലയോ, ആഗ്രഹിക്കുന്നില്ലയോ, നന്മതിന്മകളെ വെടിഞ്ഞ ആ ഭക്തൻ എനിക്ക് പ്രിയനാകുന്നു
18
നമ: ശത്രൗ ച മിത്രേ ച തഥാ മാനാ പമാനയോ:
ശീതോഷ്ണ സുഖ ദു:ഖേഷ്യ സമ: സങ് ഗ വിവർജ്ജിത:
19
തുല്യ നിന്ദാസ്തുതിർ മൗനീ സംതുഷ്ടോ യേനകേനചിത്
അനികേതഃ സ്ഥിരമതിഃ ഭക്തിമാൻ മേ പ്രിയോ നരഃ
            അർത്ഥം
ശത്രുവിലും മിത്രത്തിലും അതുപോലെ മാനത്തിലും അപമാനത്തിലും സമഭാവമുള്ളവനും ശീതം ഉഷ്ണം സുഖം ദുഖം ഇവയിൽ ഒരേ നിലയിൽ ഇരിക്കുന്നവനും ഒന്നിനോടും ആസക്തി ഇല്ലാത്തവനും നിന്ദയും സ്തുതിയും തുല്യമായി കരുതുന്നവനും വാക്കൊതുക്കിയവനും കിട്ടിയതുകൊണ്ട് സന്തോഷിക്കുന്നവനും ഒരു നിശ്ചിത വാസസ്ഥാനമില്ലാത്തവനും ഭഗവാനിൽ ഉറച്ച ബുദ്ധിയുള്ളവനും ഭക്തിമാനുമായ മനുഷ്യൻ എനിക്ക് പ്രിയനാകുന്നു
20
യേ തു ധർമ്മ്യാമൃതമിദം യഥോക്തം പര്യുപാസതേ
ശ്രദ്ദധാനാ മത്പരമാഃ ഭക്താസ്തേ/തീവ മേ പ്രിയാഃ
        അർത്ഥം
മേൽ പ്രസ്താവിച്ച ഈ സനാതന ധർമ്മത്തെ അതീവ ശ്രദ്ധയോടെ എന്നെത്തന്നെ പരമ ലക്ഷ്യമായിക്കരുതി ആരൊക്കെ വേണ്ടും വണ്ണം ആചരിച്ച നൂഷ്ഠിക്കുന്നുവോ ആ ഭക്തന്മാർ എനിക്ക് അത്യന്തം പ്രിയ രാകുന്നു

     ഭക്തി യോഗം എന്ന പന്ത്രണ്ടാം അദ്ധ്യായം ഇവിടെ പൂർണ്ണമാകുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ