ഭഗവദ് ഗീതാ പഠനം 358 ആം ദിവസം അദ്ധ്യായം 11 ശ്ളോകം 50
തിയ്യതി 18/6/2016
സഞ്ജയ ഉവാച
ഇത്യർജ്ജുനം വാസുദേവസ്തഥോക്ത്വാ
സ്വകം രൂപം ദർശയാമാസ ഭൂയഃ
ആശ്വാസയാമാസ ച ഭീതമേനം
ഭൂത്വാ പുനഃ സൗമ്യവപൂർമഹാത്മാ
അർത്ഥം
സഞ്ജയൻ പറഞ്ഞു ശ്രീകൃഷ്ണൻ അർജ്ജുനനോട് ഇങ്ങനെ പറഞ്ഞിട്ട് തന്റെ പൂർവ്വ രൂപം വീണ്ടും കാട്ടിക്കൊടുത്തു മഹാത്മാവായ ഭഗവാൻ അങ്ങിനെ സൗമ്യരൂപം കൈക്കൊണ്ട് ഭയപരവശനായ അർജ്ജുനനെ പിന്നീട് ആശ്വസിപ്പിക്കുകയും ചെയ്തു
51
അർജ്ജുന ഉവാച
ദൃഷ്ട്വേദം മാനുഷം രൂപം തവ സൗമ്യം ജനാർദ്ദന
ഇദാനീമസ്മി സംവൃത്തഃ സചേതാഃപ്രകൃതിം ഗതഃ
അർത്ഥം
അർജ്ജുനൻ പറഞ്ഞു ഭഗവാനേ!അങ്ങയുടെ സൗമ്യമായ ഈ മാനുഷരൂപം കണ്ടിട്ട് ഞാനിപ്പോൾ സ്വസ്ഥ ചിത്തനും സ്വഭാവത്തെ പ്രിപിച്ചവനും ആയിത്തീർന്നിരിക്കുന്നൂ എനിക്കിപ്പോൾ മനഃസമാധാനവും സ്വബോധവും തിരിച്ചു കിട്ടിയിരിക്കുന്നു
52
സൂദൂർദ്ദർശമിദം രൂപം ദൃഷ്ടവാനസി യന്മമ
ദേവാഅപ്യസ്യ രൂപസ്യ നിത്യം ദർശനകാംക്ഷിണഃ
53
നാഹം വേദൈർ ന തപസാ ന ദാനേന ചേജ്യയാ
ശക്യ ഏവംവിധോ ദ്രഷ്ടും ദൃഷ്ടവാനസി മാം യഥാ
അർത്ഥം
നീ കണ്ട എന്റെ ഈ വിശ്വരൂപമുണ്ടല്ലോ അത് കാണാൻ വളരെ പ്രയാസമാണ് ദേവൻമാർക്ക് പോലും കാണാൻ എന്നെ ഏതു വിധം നീ കണ്ടുവോ ആ വിധമുള്ള എന്റെ വിശ്വരൂപത്തെ വേദാദ്ധ്യായനം തപസ്സ് ദാനം യജ്ഞം ഇവ കൊണ്ടൊന്നും കാണാനാവില്ല
വിശദീകരണം
അർജ്ജുനൻ കണ്ട ഭഗവാന്റെ വിശ്വരൂപം എളുപ്പത്തിൽ കാണാൻ സാദ്ധ്യമല്ല വേദാദ്ധ്യായനം, തപസ്സ്, ദാനം യജ്ഞം ഇവ കൊണ്ടൊന്നും കാണാൻ പറ്റില്ല മനുഷ്യരെ അപേക്ഷിച്ച് കൂടുതൽ ബുദ്ധിശക്തിയും പ്രവർത്തന ശേഷിയും ആയുർദൈർഘ്യമുള്ള ദേവൻമാർക്ക് പോലും ആ ദിവ്യദർശനം ലഭിക്കുന്നതല്ല അവരാണങ്കിലോ അതൊന്ന് കാണാൻ സദാ കൊതിച്ചു കൊണ്ടിരിക്കുന്നു അത്രയും അസുലഭമായ ഒന്നാണ് ഭഗവദനുഗ്രഹത്താൽ അർജ്ജുനൻ കണ്ടത്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ