2016, ജൂൺ 8, ബുധനാഴ്‌ച

അഞ്ചാം ഭാഗം-ശാസ്താവതാരം

     അമൃത് ദേവൻമാർക്ക് നൽകിയ ശേഷം മോഹിനി എന്ത് ചെയ്തു? ശാസ്താവിന്റെ ജനനം എപ്പോൾ എവിടെ വെച്ച് നടന്നു? ഇത് അന്വേഷിക്കേണ്ട വിഷയമാണ് സൃഷ്ടിയുടെ അധികാരം ബ്രഹ്മാവിനാണ് എന്ത് സൃഷ്ടി ആയാലും ---- ശാസ്താവിനെ സൃഷ്ടിച്ചത് ബ്രഹ്മാവാണ് പരമശിവനും മോഹിനിയും അതിനുള്ള മാദ്ധ്യമങ്ങൾ മാത്രം   മനുഷ്യനും അങ്ങിനെ തന്നെ യാണ് സൃഷ്ടി ബ്രഹ്മാവ് നടത്തുന്നു ഭാര്യാ ഭർത്താക്കന്മാർ അതിനുള്ള മാദ്ധ്യമം അഥവാ നിമിത്തം മാത്രമാകുന്നു
       അപ്പോൾ പ്രഹ്മാവിന്റെ ആസ്ഥാനമായ സത്യലോകത്ത് വെച്ചാണ് ശാസ്താവതാരം നടന്നതെന്ന് ഊഹിക്കാം--  അവിടുത്തെ കാലപരിധി -മനുഷ്യ ന്റെ 2 കൽപ്പമാണ് ബ്രഹ്മാവിന്റെ ഒരു ദിവസം -- മനുഷ്യന് ഭൂമിയിൽ ഗർഭം ധരിച്ച് പ്രസവിക്കാൻ 10 മാസം വേണം ബ്രഹ്മാവിന് മനുഷ്യന്റെ 10 മാസം നിമിഷങ്ങൾ ആണ് അപ്പോൾ പരമശിവനും മോഹിനിയും ശാസ്താവിനെ ക്കുറിച്ച് ചിന്തിച്ചപ്പോഴേ ശാസ്താവതാരം നടന്നു കഴിഞ്ഞു മനുഷ്യന്റെ ഒരു നിമിഷം അതായത് മിഴിയടച്ച് തുറക്കുന്ന സമയം പോലും വേണ്ടി വന്നില്ല  എന്നാൽ സത്യലോകത്തിന് താഴെയുള്ള ദേവലോകത്ത് അനുഭവം മറിച്ചായിരുന്നു  പരമശിവനും മോഹിനിയും ദമ്പ തീ ഭാവത്തിൽ വർത്തിച്ച് മോഹിനിയിൽ ശാസ്താവ് പിറന്നതായിട്ടാണ്    ഭൂമി ദേവലോകത്ത് നിന്നും 2 ലോകങ്ങൾക്ക് താഴെയാണ് ആയതിനാൽ അനുഭവമേ ഇല്ല ദേവ അനുഭവം സിദ്ധന്മാരായ   മുനികൾ രേഖപ്പെടുത്തിയ വിവരമേ ഉള്ളൂ
     ഭൂമിയിൽ സൃഷ്ടിക്കുന്ന രീതി അനുഭവ മില്ലാത്തതിനാൽ കലിയുഗത്തിലെ ജനങ്ങൾ അവിശ്വാസികളായി മാറി. ഈശ്വരവിശ്വാസികൾ പോലും ചില സംഭവങ്ങളിൽ സംശയാലുക്കളാണ്   അപ്പോൾ അജ്ഞാനികളായ മനുഷ്യരുടെ കാര്യം പറയാനുണ്ടോ? സയൻസിന്റെ വളർച്ച മൂലം പ്രകൃതി ഉൽപ്പന്നങ്ങളെ കുറിച്ചും ജീവികളെ കുറിച്ചും സാമാന്യ വിവരം ലഭിച്ചിട്ടുണ്ട് എന്നല്ലാതെ പരിപൂർണ്ണ മായ വിവരം നമുക്ക് ലഭ്യമല്ല  നമ്മൾ സ്ഥിരമായി കാണുന്ന പക്ഷിയാണ് കാക്ക പക്ഷെ അതിന്റെ സാമുഹിക ജീവിത പശ്ചാത്തലം നമുക്ക് ഭൂരിഭാഗവും അജ്ഞാനമാണ്
     ശാസ്താവിന്റെ ജനനം കഴിഞ്ഞതും വിഷ്ണു മോഹിനീരൂപം ഒഴിവാക്കുകയും  ശിവൻ ശാസ്താവുമായി കൈലാസത്തിലേക്ക് പോരുകയും ചെയ്തു ::          തുടരും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ