2016, ജൂൺ 10, വെള്ളിയാഴ്‌ച

ഭഗവദ് ഗീത പഠനം 353 ആം ദിവസം അദ്ധ്യായം 11 ശ്ലോകം 36 Date - 10/6/2016

അർജ്ജുന ഉവാച
സ്ഥാനേ ഹൃഷികേശ തവ പ്രകീർത്ത്യാ
ജഗത് പ്രഹൃ ഷ്യത്യനും ജ്യതേ ച
ര ക്ഷാം സി ഭീതാനി ദി ശോ ദ്രവന്തി
സർവ്വേ നമസ്യന്തി ച സിദ്ധ സംഘാ:

              അർത്ഥം
അർജ്ജുനൻ പറഞ്ഞു ഭഗവാനേ! അങ്ങയുടെ ഉത്തമ കീർത്തി കൊണ്ട് ജഗത്ത് സന്തോഷിക്കുകയും സുഖിക്കുകയും ചെയ്യുന്നു അത് യുക്തം തന്നെ രക്ഷസ്സുകൾ പേടിച്ച് പല ദിക്കുകളിലേക്കും ഓടിപ്പോകുന്നു എല്ലാ സിദ്ധന്മാരും അങ്ങയെ നമസ്കരിക്കുകയും ചെയ്യുന്നു
         വിശദീകരണം
ഋഷീകേശൻ = ഇന്ദ്രിയങ്ങളുടെ ഈശ്വരൻ അതായത് ഇന്ദ്രീയങ്ങളെ നിയന്ത്രിച്ചു നിർത്തുന്നവൻ അതായത് ആത്മാവ് ജീവികളുടെ സന്തോഷത്തിനകം സുഖത്തിനും ആസ്പദം ആത്മാവാണ് ആത്മ മഹിമ അറിയുന്നതോടെ രക്ഷസ്സുകൾ അഥവാ പാപവാസനകൾ പോയ് മറയുന്നു സിദ്ധൻമാർ അതായത് ഇവിടെ സദ് വിചാരങ്ങൾ എന്നർത്ഥം ആ വ ആദരപൂർവ്വം ആത്മാവിനെ അഥവാ ഈശ്വരനെ പ്രകീർത്തിക്കുകയും ചെയ്യുന്നു
37
കസ്മാച്ച തേ ന ന മേരൻ മഹാത്മൻ
ഗരീയ സേ ബ്രഹ്മണോ f പ്യാദി കർത്രേ
അനന്ത ദേവേശ ജഗന്നിവാസ
ത്വമക്ഷരം സദസത് തത്പരം യത്
        അർത്ഥം
ഭഗവാനേ! - അർജ്ജുനൻ തുടരുന്നു - എല്ലാവരേക്കാളും ശ്രേഷ്ഠനും ബ്രഹ്മാവിന് പോലും ആദി കാരണനുമായ അങ്ങയെ അവർ എങ്ങിനെ നമസ്കരിക്കാതിരിക്കും?  ഭഗവാനേ! സത്താനും അസത്തിനും അപ്പുറമുള്ള നാശ രഹിതമായ പരം പൊരുളാണ് നിന്തിരുവടി
        (ഇപ്പോൾ ആരാണ് ശ്രീകൃഷ്ണൻ എന്ന് അർജ്ജുനന് ഏകദേശം ബോദ്ധ്യമായി)
38
ത്വമാദി ദേവഃ പുരുഷഃ പുരാണഃ
ത്വമസ്യ വിശ്വസ്യ പരം നിധാനം
വേത്താസി വേദ്യം ച പരം ച ധാമ
ത്വയാ തതം വിശ്വമനന്തരൂപ
               അർത്ഥം
അങ്ങ് ആദിദേവനും പുരാണപുരുഷനുമാണ് ഈവിശ്വത്തിന്റെ  പരമാശ്രയവും നിന്തിരുവടി തന്നെ  അറിയുന്നവനും അറിയപ്പെടേണ്ടവനും പരമധാമവും നിന്തിരുവടിയത്ര  അനന്തരൂപനായ ഭഗവാനേ! അങ്ങ് ഈ വിശ്വമാകെ വ്യാപിച്ചു നിൽക്കുന്നു
        വിശദീകരം
വിശ്വം എന്നതിന് ഭൗതിക ശാസ്ത്രജ്ഞൻമാർ വിശദീകരിക്കുന്ന സ്ഥൂലപ്രപഞ്ചം എന്ന് മാത്രമല്ല അർത്ഥം ഇന്ദ്രിയ മനോബുദ്ധീകൾ വഴിയായി നാം കാണുകയും ,അനുഭവിക്കുകയും അറിയുകയും ചെയ്യുന്ന വിഷയ-വികാര-വിചാരങ്ങളുടെ ആകെത്തുകയാണ്  വിശ്വം


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ