ഭഗവദ് ഗീതാപഠനം 362 ആം ദിവസം അദ്ധ്യായം 12 ഭക്തി യോഗം ശ്ലോകം - 5 Date_22/6/2016
ക്ലേശോfധികതര സ്തേഷാം അവ്യക്താസക്ത ചേതസാം
അവ്യക്താ ഹി ഗതിർ ദുഖം ദേഹവദ് ഭിര വാ പ്യതേ
അർത്ഥം
നിർഗ്ഗുണബ്രഹ്മോപാസകർക്ക് ക്ളേശം കൂടുതലായിരിക്കും എന്തെന്നാൽ നിർഗ്ഗുണോപാസനയിലെ നിഷ്ഠ ദേഹാഭിമാനികളായ സാധകന്മാർക്ക് വളരെ കഷ്ടപ്പെട്ടാൽ മാത്രമേ ലഭിക്കുകയുള്ളൂ
6
യേ തു സർവ്വാണി മയി സന്യസ്യ മത്പരാഃ
അനന്യേനൈവ യോഗേന മാം ധ്യായന്ത ഉപാസതേ.
7
തേഷാമഹം സമുദ്ധർത്താ മൃത്യുസംസാരസാഗരാത്
ഭവാമി ന ചിരാത് പാർത്ഥ മയ്യാവേശിതചേതസാം
അർത്ഥം
എന്നാൽ ആരാണോ സർവ്വകർമ്മങ്ങളും എന്നിൽ സമർപ്പിച്ച് എന്നെത്തന്നെ പരമ ലക്ഷ്യമായി കരുതി മാറാത്ത ആ ഒരേ ഒരു ലക്ഷ്യത്തിൽത്തന്നെ മനസ്സുറപ്പിച്ച് പരംപൊരുളായ എന്നെ ധ്യാനിച്ചുകൊണ്ട് ഉപാസിക്കുന്നത്, എന്നിൽത്തന്നെ ഊന്നിയ മനോവൃത്തികളോട് കൂടിയ അവർക്ക് ഹേ അർജ്ജു നാ! ഞാൻ വൈകാതെ മൃത്യു സംസാരസാഗരത്തിൽ നിന്ന് അതായത് സംസാര ദുരിതങ്ങളിൽ നിന്ന് സമുദ്ധ ർത്താവായി അതായത് ഉദ്ധരിക്കുന്നവനായി ഭവിക്കുന്നു സംസാരത്തിൽ നിന്ന് അവരെ ഞാൻ കരകയറ്റുന്നു
വിശദീകരണം
? ഇവിടെ രഹസ്യമായ നമുക്ക് സന്തോഷം തരുന്ന ഒരു സന്ദേശമുണ്ട് തത്വചിന്താപരമായി വ്യാഖ്യാനിക്കുന്നവർ നമുക്ക് ഏതു കാരണത്താലോ പറഞ്ഞു തരാത്തത് ഭഗവാൻ ഞാൻ എന്നും എന്നെ എന്നും പറയുമ്പോൾ അത് സാക്ഷാൽ ബ്രഹ്മം എന്ന അർത്ഥത്തിൽ ആണ് എന്നും കൃഷ്ണൻ എന്ന വ്യക്തി സങ്കല്പത്തിൽ അല്ല എന്നുമാണ് അത് ശരി തന്നെ സമ്മതിച്ചു എന്നാൽ ഇവിടെ പറയുമ്പോൾ രണ്ടർത്ഥത്തിൽ എടുക്കണം നിർഗ്ഗുണോ പാസ കർക്കും സഗുണോ പാസ കർക്കും ഒരുപോലെ സ്വീകരിക്കാവുന്ന ഒന്നാണ് ഭഗവാൻ ഇവിടെ പറഞ്ഞിരിക്കുന്നത് ആരാണോ എന്നെത്തന്നെ പരമ ലക്ഷ്യമായി കരുതി പരംപൊരുളായ എന്നെ ധ്യാനിച്ചുകൊണ്ട് ഉപാസിക്കുന്നത്?_ ഇവിടെ നിർഗ്ഗുണോ പാസ കർക്ക് അങ്ങിനെയാകാം സഗുണോ പാസ ന ചെയ്യാനേ കഴിയൂ എന്നവർക്ക് കൃഷ്ണനെ മനസ്സിൽ വിചാരിച്ച് കൃഷ്ണ രൂപം മുന്നിൽ വെച്ച് ഉപാസിക്കാം പരമ ലക്ഷ്യം ബ്രഹ്മം തന്നെയായ ഈ കൃഷ്ണൻ തന്നെ സർവ്വം സമർപ്പിക്കേണ്ടതും ഇവിടെത്തന്നെ എന്ന അടിയുറച്ച പിന്ത വേണം എന്നു മാത്രം അല്ലെങ്കിൽ ആരാണോ സർവ്വകർമ്മങ്ങളും പരമാത്മാവിൽ സമർപ്പിച്ച് എന്നു പറയാമായിരുന്നു ഇവിടെ പരമാത്മാവ് ഞാൻ തന്നെ എന്ന അർത്ഥമാണ് അപ്പോൾ കൃഷ്ണ വിഗ്രഹം വെച്ച് ഉപാസിക്കുന്നതിൽ ഭഗവാന് സന്തോഷമേ ഉള്ളൂ എന്ന് സാരം 'മേൽപ്പത്തൂരും പുന്താനവും ഇതിന് ഉദാഹരണങ്ങളും ആണ് - കാരണം അവർ സ ഗുണോപാസന ചെയ്തിരുന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ