ശ്രുതിയും സ്മൃതിയും
വിരോധേ ത്വനപേക്ഷം സ്യാദസതി ഹ്യനുമാനാത്
'ജൈമിനീ സൂത്രം
അർത്ഥം
ശ്രുതിയും സ്മൃതിയും പരസ്പരം പൊരുത്തപ്പെടാതെ വന്നാൽ സ്മൃതിയെ ഉപേക്ഷിച്ച് ശ്രുതിയെ സ്വീകരിക്കണം ശ്രുതിക്ക് എതിരല്ലെങ്കിൽ സ്മൃതി വചനം സാധുവാണ്
വിശദീകരണം
സനാതന ധർമ്മത്തിലെ ആധികാരിക ഗ്രന്ഥമായ ചതുർവേദങ്ങളെ ആണ് ശ്രുതി എന്നു പറയുന്നത് വേദത്തിന്റെ വേദാന്തപരമായ വ്യാഖ്യാനങ്ങളായ ഉപനിഷത്തുക്കളും അതിന്റെ സത്തായ ഗീതയും വേദത്തിൽ ത്തന്നെ ഉള്ളതാകയാൽ ശ്രുതി തന്നെയാകുന്നു സാധാരണക്കാരന് ശ്രുതിയായി മനസ്സിലാക്കാൻ കഴിയുന്നത് ഗീതയാണ് ആയതിനാൽ വേദ രഹസ്യം ജനങ്ങളിലേക്ക് എത്തിക്കാൻ വേണ്ടി നിർമ്മിക്കപ്പെട്ടവയാണ് ഇതിഹാസ പുരാണങ്ങൾ അതിനാൽ അവയെ സ്മൃതികൾ എന്നു പറയുന്നു പിന്നെ ഓരോ മഹർഷിമാരും മേൽപ്പറഞ്ഞ ഗ്രന്ഥങ്ങളിലുള്ള പ്രധാനപ്പെട്ട ചില നിയമങ്ങൾ സ്മൃതിയായി തീർത്തിട്ടുണ്ട് മനുസ്മൃതി,യാ ജ്ഞവൽ ക്യസ്മൃതി മുതലായവ എന്നാൽ അതിൽ ഗീതാ വിരുദ്ധമായ എന്തെങ്കിലും ഉണ്ടെങ്കിൽ അവയെ തള്ളിക്കളയണം ശ്രുതിയായ ഗീതയെ ആണ് സ്വീകരിക്കേണ്ടത് എന്ന് സാരം വിരുദ്ധമായത് ഭാരതീയ സനാതന ധർമ്മത്തിന്റെ ഭാഗമല്ല എന്നും അർത്ഥം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ