നാരായണീയം - ദശകം 17 ശ്ലോകം - 6 Date 23/6/2016/
താവത്ത പോബല നിരൂച്ഛ്വസിതേ ദിഗന്തേ
ദേവാർത്ഥിതസ്ത്വമുദയത്കരുണാർദ്രചേതാഃ
ത്വദ്രൂപചിദ്രനിലീനമതേഃ പുരസ്താ-
ദാവിർബഭുവിഥ വിഭോ!ഗരുഡാധിരൂഢഃ
അർത്ഥം
ആ കഠോരതപസ്സിനെ അങ്ങിനെ ക്രമത്തിൽ വർദ്ധിപ്പിച്ചു കൊണ്ടു വരവേ ദിഗന്തം തപഃശക്തിയാൽ ശ്വാസം കഴിപ്പാൻ കഴിയാതായപ്പോൾ അല്ലയോ വിഭോ!ദേവന്മാരുടെ അഭ്യർത്ഥനയനുസരിച്ച് അവിടുന്ന് കിളർന്നരുളുന്ന കനിവിനാൽ കരളലിഞ്ഞ് ഭവത്സ്വരൂപത്തിങ്കലെ ചിദാനന്ദത്തിൽ നന്നായി ലയിച്ച ചിത്തവൃത്തിയോടുകൂടിയ ധ്രുവന്റെ മുന്നിൽ ഗരുഡവാഹനനായും കൊണ്ട് പ്രത്യക്ഷപ്പെട്ടു
7
ത്വദ്ദർശനപ്രമദഭാരതരംഗിതം തം
ദൃഗ്ഭ്യാം നിമഗ്നമിവ രൂപരസായനേ തേ
തുഷ്ടുഷമാണമവഗമ്യ കപോലദേശേ
സംസ്പൃഷ്ടവാനസി ദരേണ തഥാദരേണ
അർത്ഥം
അങ്ങയെ കണ്ടതുകൊണ്ടുണ്ടായ കനത്ത സന്തോഷം ഉള്ളിൽ കിടന്ന് ഓളം വെട്ടുന്നവനും അങ്ങയുടെ രൂപമാകുന്ന അമൃതത്തിൽ കണ്ണു കൊണ്ടു ആണ്ടു മുങ്ങിയവ നോ എന്നു തോന്നും വണ്ണ മുള്ളവനുമായ ധ്രുവ കുമാരനെ സ്തുതിപ്പാനാഗ്രഹിക്കുന്നവനായി ദ്ധരിച്ചിട്ട് കവിൾത്തടത്തിൽ ശംഖ് കൊണ്ട് അത്രയും ആദരവോടെ അവിടുന്ന് ഒന്ന് തടവി
8
താവ ദ്വി ബോധവിമലം പ്രണു വന്തമേ ന -
മാ ഭാഷ ഥാ സ്ത്വമവ ഗമ്യ തദീയ ഭാവം ;
"രാജ്യം ചിരം സമനുഭൂയ ഭജസ്വ ഭൂയ:
സർവോത്തരം ധ്രുവ! പദം വിനി വർത്തിഹീനം
അർത്ഥം
തടവിക്കഴിഞ്ഞപ്പോഴേക്കും വിശിഷ്ടമായ ബോധത്താൽ അതായത് ജ്ഞാനത്താൽ മനോ മാലിന്യമെല്ലാം അകന്നവനും ധാരാളമായും അസ്സലായും സ്തുതിക്കുന്നവനും ആയ ധ്രുവ നോട് അവന്റെ അന്തർഗതം മനസ്സിലാക്കിയിട്ട് അവിടുന്ന് അരുളിച്ചെയ്തു "അല്ലയോ ധ്രുവ! വളരെക്കാലം രാജത്വത്തെ നന്നായനുഭവിച്ചിട്ട് പിന്നെ, എല്ലാ സ്ഥാനങ്ങളേക്കാളും മികച്ചതും പുനരാവൃത്തി ഇല്ലാത്തതും ആയ സ്ഥാനത്തെ നീ പ്രാപിച്ചുകൊൾക "
വിശദീകരണം
ഭഗവദ് ദർശനം ലഭിച്ചപ്പോൾ എന്താണ് ചെയ്യേണ്ടത്? എന്താണ് പറയേണ്ടത് എന്നറിയാതെ സ്തംഭിച്ചു നിൽക്കുന്ന ധ്രുവനെ ഭഗവാൻ ശംഖു കൊണ്ട് കവിളിൽ തലോടി ഉണർത്തി ജ്ഞാനം ലഭിച്ചതും അവൻ ഭഗവാനെ സ്തുതിച്ചു ഭഗവാൻ രാജപദവി അനുഭവിക്കാനും ഒടുവിൽ ഒരിക്കലും ക്ഷയിക്കാത്തതുമായ പദവിയിൽ എത്തിച്ചേരാനും അനുഗ്രഹിച്ചു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ