2016, ജൂൺ 4, ശനിയാഴ്‌ച

ഭാഗം 2 ശാസ്താവതാരം

ദത്തനും ലീലയും പരസ്പരം ശപിച്ച് വേർപിരിഞ്ഞു
ദത്തൻ  തപസ്സ് ചെയ്ത് ത്രിമൂർത്തികളിൽ ലയിച്ചു ലീല ദേഹ ത്യാഗം ചെയ്ത് കരം ഭൻ എന്ന അസുരന്റെ ഭാര്യയുടെ ഗർഭപാത്രത്തിൽ പ്രവേശിച്ചു കരം ഭന്റെ പുത്രിയായി മഹിഷിയായി പിറന്ന ലീല ബ്രഹ്മാവിന്റെ;വര പ്രസാദത്താൽ അഹംകാരിയായി ദേവലോകത്തെ ആക്രമിച്ച് കീഴ്പ്പെടുത്തി ദേവൻമാരെ ഉപദ്രവിച്ചുകൊണ്ടിരുന്നു ഇത് കണ്ട വിഷ്ണു ബ്രഹ്മ മഹേശ്വരൻമാരെ വിളിച്ച് സുന്ദരനായ ഒരു മഹിഷത്തെ ചിന്തിച്ച് അവരെ ആലിംഗനം ചെയ്തു അവിടെ ഒരു സുന്ദര മഹിഷം ആവിർഭവിച്ചു ദത്തന്റെ പുനർജന്മമായിരുന്നു അത്
       മഹാവിഷ്ണു സുന്ദര മഹിഷത്തോട് പറഞ്ഞു - നീ ദേവലോകത്തേക്ക് പോവുക മഹിഷി നിന്നിൽ അനുരാഗമുള്ളവളായിത്തീരും അവളെ വശീകരിച്ച് ഭൂമിയിലെ വനത്തിലേക്ക് പോവുക - സുന്ദര മഹിഷം അപ്രകാരം ചെയ്തു തൽക്കാലം ദേവലോകത്ത് ഭീതി ഒഴിഞ്ഞു
      ഇനി പരമശിവന്റെയും സരസ്വതിയുടെയും ഊഴമാണ് അനസൂയയുടെ അഭ്യർത്ഥന മാനിച്ച് ത്രി മുർത്തികൾ അവരുടെ മക്കളായി പിറന്നു അതിൽ ശിവനാണ് ദുർവ്വാസാവ് - സരസ്വതി പരമശിവന്റെ സമ്മതപ്രകാരം ദുർവാസാവിനെ ദേവലോകത്ത് പോകാൻ പ്രേരിപ്പിച്ചു ദേവലോകത്ത് എത്തിയ ദുർവാസാവിന് ഒരു വിദ്യാധരയുവതി മനോഹരമായ ഒരുമാല സമ്മാനിച്ചു തനിക്ക് എന്തിനാണ് ഈ മാല? ഇത് മഹാവിഷ്ണുവിന് കൊടുക്കാം എന്ന് കരുതി വൈകുണ്ഡത്തിലേക്ക് പോകാൻ ഒരുങ്ങവേ നാരദർ ദുർവാസാവിനെ സമീപിച്ചു  മഹാവിഷ്ണുവിന് മാലകൊടുത്താൽ അത് ലക്ഷ്മീദേവിക്ക് കൊടുക്കും എങ്ങിനെയെങ്കിലും അത് പാർവ്വതി അറിയും അത് പൊലുള്ള ഒരുമാല തനീക്കും വേണമെന്ന് പറഞ്ഞാൽ എന്ത് ചെയ്യും? അതിനാൽ ഇത് ദേവേന്ദ്രന് കൊടുക്കുന്നതിയിരിക്കും നല്ലത്  നാരദർ പറഞ്ഞത് ശരിയാണെന്ന് ദുർവാസാവിനും തോന്നി അങ്ങിനെ ആമാല ദേവേന്ദ്രന് നൽകി ഇന്ദ്രനും ഇത് ആർക്ക് നൽകണം എന്ന ചിന്തയായി വളരേ നേരത്തെ ആലോചനക്ക്ശേഷം അത് എെരാവതത്തിന്റെ മസ്തകത്തിൽ നിക്ഷേപിച്ചു
      ആദ്യം എെരാവതത്തിന് സന്തോഷം തോന്നിയെങ്കിലും വണ്ടുകൾ മൂളി വന്നതും  തലക്ക് ചുററും വട്ടമിട്ടതും അതിന് അസ്വസ്ഥത സൃഷ്ടിച്ചു വണ്ടുകൾ കുത്താനും തുടങ്ങി കോപം പൂണ്ട എെരാവതം തുമ്പിക്കൈ കൊണ്ട് മാല വലിച്ചെടുത്ത് നിലത്തിട്ട് ചവിട്ടി അരച്ചു ഇത് കണ്ട് കോപിഷ്ഠനായ ദുർവാസാവ് ദേവന്മാരെ ശപിച്ചു " വിഷ്ണുവിന് കൊടുക്കണം എന്ന് കരുതിയ വിശേഷമാല്യം വില കൽപ്പിക്കാതെ നശിപ്പിച്ചതിനാൽ ദേവന്മാർക്ക് ജരാൻരകൾ ബാധിക്കട്ടെ!ദേവലോകത്തെ എെശ്വര്യം ഒരോന്നായി ദേവലോകം വിട്ടു പോകട്ടെ"
    നിമിഷനേരം കൊണ്ട് ദേവന്മാർ വൃദ്ധന്മാരും വൃദ്ധകളും ആയി എെരാവതം, ഉച്ചൈശ്രവസ്സ് ,കല്പവൃക്ഷം ,എെശ്വര്യലക്ഷ്മി എന്നിവർ അപ്രത്യക്ഷമായി കരഞ്ഞ് കൊണ്ട് മാപ്പ്ചോദിച്ച ദേവേന്ദ്രനോട് ദുർവാസാവ് പറഞ്ഞു  "പാലാഴികടഞ്ഞ് അമൃത് വീണ്ടെടുത്ത് ഭക്ഷിക്കുക പൂർവ്വ രൂപം തിരിച്ചു കിട്ടും  ദേവാസുര യുദ്ധത്തിൽ മഹാബലിയുടെ നേതൃത്ത്വത്തിൽ ഉള്ള അസുരസൈന്യം ജയിച്ചപ്പോൾ അമൃത് തട്ടിയെടുത്ത് കൊണ്ടു പോയി പോകുമ്പോൾ വൈകുണ്ഡം ദർശിക്കണമെന്ന മോഹം മഹാബലിക്ക് ഉണ്ടായിരുന്നതിനാൽ വൈകുണ്ഡത്തിന് മുകളിലൂടെയാണ് അസുരന്മാർ കയറിയ വിമാനം പോയത് മഹിബലിക്ക് വൈകുണ്ഡം കാണാനായെങ്കിലും അസുരപ്പടക്ക് കാണാനായില്ല് അവർ വിഷ്ണുവിനെ അപഹസിച്ച് ബഹളം വെക്കുകയും ആഭാസനൃത്തം വെക്കുകയും ചെയ്തു ഇതിന്നിടയിൽ അവരുടെ കയ്യിൽ നിന്നും അമൃതകലശം വഴുതി വൈകുണ്ഡത്തിലെ പാലാഴിയിൽ പതിച്ചു       തുടരും




     

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ