ഭഗവദ് ഗീതാ പഠനം 360 ആം ദിവസം അദ്ധ്യായം 11 തിരിഞ്ഞുനോട്ടം
മുൻ അദ്ധ്യായങ്ങളിൽ പറഞ്ഞ കാര്യങ്ങളെല്ലാം മനസ്സിലാക്കുകയും ശരി തന്നെ എന്ന് ഉറപ്പിക്കുകയും ചെയ്ത ശേഷമാണ് ആ സത്യസ്വരൂപ മായ വിശ്വരൂപദർശനം തനിക്ക് ലഭ്യമാകണമെന്ന് അ ർ ജ്ജുനൻ ഭഗവാനോട് ആവശ്യപ്പെടുന്നത് ഭഗവാൻ കാണിച്ചു കൊടുത്ത ആ രൂപം അംഗോപാംഗം സഞ്ജയൻ ധൃതരാഷ്ട്രരോട് പറയുന്നു സ്വാഭാവികമായും അപ്പോൾ വിശ്വരൂപം സഞ്ജയനും ദർശിച്ചിട്ടില്ലേ എന്ന് നമുക്ക് തോന്നാം അതേ സമയം നീയല്ലാതെ ഇത് കണ്ടിട്ടില്ല എന്ന് ഭഗവാൻ പറയുന്നുമുണ്ട്അപ്പോൾ ഇവിടെ എന്താണ് സംഭവിച്ചിരിക്കുന്നത് എന്ന് അന്വേഷിക്കാതെ വയ്യ
സഞ്ജയൻ ധൃതരാഷ്ട്രരുടെ മന്ത്രിയാണെങ്കിലും പാണ്ഡവരോട് കൂറുള്ളവനാണ് കൃഷ്ണഭക്തനായ സഞ്ജയൻ നല്ല വാക്കുകൾ ഉപയോഗിച്ച് പാണ്ഡവ മഹിമ പ്രകടിപ്പിക്കുന്നതായി പലപ്പോളും നമുക്ക് കാണാൻ കഴിയും സഞ്ജയന് വ്യാസൻ ദിവ്യ ദൃഷ്ടിയാണ് നൽകിയത് ആയതിനാൽ വിശ്വരൂപത്തെ ജ്ഞാനത്താൽ കണ്ടറിഞ്ഞ് പറയുകയാണ് ചെയ്തത് അപ്പോൾ വിശ്വരൂപം കണ്ടപ്പോൾ അർജ്ജുനന് ഉണ്ടായ പാരവശ്യ മൊന്നും സഞ്ജയന് ഉണ്ടായിട്ടില്ല നാം ഒരു ഭീകരരംഗം സിനിമയിൽ കാണുന്നതും നേരിട്ട് കാണുന്നതും തമ്മിൽ വ്യത്യാസമില്ലേ? അത്പോലെ സഞ്ജയൻ കണ്ടത് മായാ രൂപത്തിലും അർജ്ജുനൻ കണ്ടത് യാഥാർത്ഥ്യവും
പിന്നെ വർണ്ണനകളെല്ലാം വ്യാസഭാവനയായി കണക്കാക്കാം ഇനിയൊരിക്കലും കൗരവർക്ക് ജയം പ്രതീക്ഷിക്കേണ്ടതില്ല എന്നൊരു സൂചന വിശ്വരൂപ വർണ്ണനയിലൂടെ സഞ്ജയൻ പരോക്ഷമമായി ധൃതരാഷ്ട്രർക്ക് നൽകുകയാണ് ചെയ്യുന്നത്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ