ഭാഗം-2 എനിക്ക് സമൂഹത്തോട് പറയാനുള്ളത്
കഴിഞ്ഞ 30 വർഷത്തോളം പ്രഭാഷണവും കഥാപ്രസംഗവും സംഗീതക്കച്ചേരിയും ഒക്കെ നടത്താൻ പോകുമ്പോൾ ഒന്നര മണിക്കർ സമയം നേരത്തെ എത്താറുണ്ട് ക്ഷേത്ര ഭാരവാഹികളുമായും ശാന്തി, കഴകം മുതലായവ ചെയ്യുന്നവരുമായും സംസാരിക്കാറുണ്ട് ഓരോ ക്ഷേത്രത്തിലെ അവസ്ഥയും ശരിക്കും മനസ്സിലാക്കാറുണ്ട് അത് കൊണ്ടു തന്നെ പറയട്ടെ! അപവാദങ്ങൾ വെറും ഊഹാപോഹങ്ങളാണ് മിക്ക ശാന്തിക്കാർക്കും ഭക്തി ലവലേശം ഇല്ല എന്നൊരു പരാതിയുണ്ട്' എന്താണതിന്റെ പിന്നിൽ?
ഒരു മരണം കണ്ടാൽ കുറച്ചു നേരത്തേക്ക് നമുക്ക് ഒരു തരം മ്ലാനതയാണ് എന്നാൽ ഒരു ഡോക്റ്റർക്കോ? നിരവധി മരണം ഒരു ദിവസം കാണുന്നു നിരവധി വിലാപങ്ങൾ ഒരു ദിവസം കേൾക്കുന്നു ഒരു ഡോക്റ്ററെ സംബന്ധിച്ച് അതൊരു വിഷയമേ അല്ല നല്ല സ്വാദുള്ള വിഭവങ്ങൾ നമുക്ക് ആർത്തിയാണ് എന്നാൽ അതിന്റെ പാചകക്കാരനോ? അയാൾക്ക് ഒരു ആർത്തിയും ഇല്ല അതേപോലെ എപ്പോഴെങ്കിലും അമ്പലത്തിൽ പോകുന്ന നാം കാണിക്കുന്ന ഭക്തി പാരവശ്യം ദിവസവും മണിക്കൂറുകളോളം രാവിലെയും വൈകുന്നേരവും അമ്പലത്തിനകത്ത് കഴിയുന്ന ശാന്തിക്കാരോ കഴകക്കാരോ പ്രകടിപ്പിക്കില്ല ഒരു ഗണപതി ഹോമം നടത്തുമ്പോൾ അമുഷ് മാൽ ഹൃദയാൽ അസ്മിൻ പീഠേ ആവാഹയാമീ എന്ന് മന്ത്രം ജപിച്ച് ആവാഹിക്കുന്ന ഒരു പൂജാരിക്ക് അറിയാം ആ പീഠത്തിലുള്ളത് തന്റെ ഉള്ളിൽ ഉള്ള ഗണപതി തന്നെയാണ് എന്ന് അപ്പോൾ നാം കാണിക്കുന്ന ഭക്തി അയാൾ പ്രകടിപ്പിച്ചോളണം എന്നില്ല. ക്ഷേത്രത്തിലെ സ്ഥിതിയും അത് തന്നെ ഞാനും ഭഗവാനും ഒന്ന് എന്ന ഭാവം ആ പൂജാരിയിൽ ആവേശിച്ചു കഴിഞ്ഞിരിക്കുന്നു അപ്പോൾ നമുക്ക് തോന്നും ഇയാൾക്ക് ഭക്തി ഇല്ലെന്ന് ഇത് സത്യമാണോ എന്ന് ദേവ പ്രശ്നത്തിലൂടെ തെളിയിക്കാൻ കഴിയും എന്നിരിക്കേ കാര്യം അറിയാതെ നമ്മൾ ആരോപണം ഉന്നയിക്കയാണ് ചെയ്യുന്നത്
ഇന്നത്തെ പൂജാരികൾക്ക് ജാതീയ വൈരാഗ്യമൊന്നും ഇല്ല ആത്മരോഷമാണ് അവർക്കുള്ളത് ആയിരം പേരിൽ ഒന്നോ രണ്ടോ പേടുകൾ കണ്ടേക്കാം അതിന്റെ പേരിൽ ഒരു സമൂഹത്തെ മൊത്തം അധിക്ഷേപിക്കുന്ന പ്രവണതയാണ് കാണുന്നത് അതിലുള്ള ആത്മരോഷമാണ് അവർ ചിലരെങ്കിലും പ്രകടിപ്പിക്കുന്നത് ഏത് സമുദായമാണ് അടിച്ചാക്ഷേപിക്കപ്പെട്ടാൽ പ്രതിഷേധിക്കാത്തത്? ഇവരും അത്രയേ ചെയ്യുന്നുള്ളൂ ഇതിൽ ആരുടെ തെറ്റാണ്?ഈ പ്രപഞ്ചത്തിൽ പൂർണ്ണമായും സാത്വികത ഉള്ള എന്താണ് ഉള്ളത്?എത്രശ്രദ്ധിച്ച് 5കിലോ മാമ്പഴം വാങ്ങിയാലും അതിൽ ഒന്നോ രണ്ടോ കേടുള്ളത് കാണാം നമ്മൾ അത് കളയുകയാണ് പതിവ് അതേ പോലെ കുരുത്തക്കേട് ചെയ്യുന്ന ആരെങ്കിലും ഉണ്ടെങ്കിൽ കൂടുതൽ പരസ്യമാക്കാതെ അയാളെ ഒഴിവാക്കുകയാണ് വേണ്ടത് അല്ലാതെ കൊട്ടിഘോഷിച്ച് ഒരു സമൂഹത്തെ മൊത്തം അവഹേളിക്കുകയല്ല ഇന്നൊരു കമന്റ് കണ്ടു ഗുരുവായൂർ ക്ഷേത്രത്തിൽ പൂജാരിയായി നിയമനം കിട്ടാത്ത ഒരു നമ്പൂരി കക്ഷം തുടച്ചതോർത്ത് ശീവേലി ക്ക് വന്ന വിഗ്രഹത്തിൽ എറിഞ്ഞു ത്രേ! കുറച്ച് ഭ്രാന്തിന്റെ അ സ്കി ത ഉണ്ടെങ്കിൽ സംഭവിച്ചേക്കാം പക്ഷെ അതൊരു ബ്രാഹ്മണ കുലത്തിന്റെ സ്വഭാവമല്ലലോ . അല്ലാതെയാണെങ്കിൽ ശുദ്ധ കളവാണ് പറയുന്നത് നമ്മൾക്ക് ആഗ്രഹിച്ചത് കിട്ടിയില്ല എന്ന് വെച്ച് ക്ഷേത്രത്തിനോട് അപമര്യാദയായി പെരുമാറാറുണ്ടോ? ഒരു വേദപഠനം നടത്തിയ വ്യക്തി ഒരിക്കലും സ്വബോധത്തോടെ അങ്ങിനെ ചെയ്യില്ല ഇത് പറഞ്ഞവന്റെ ബ്രാഹ്മണ വിദ്വേഷം മാത്രമാണ് പുറത്തേക്ക് വന്നത് 'ഞങ്ങടെ അവടെ ഒരമ്പലം ഉണ്ട് അവിടൊരുത്തനുണ്ട് എന്ന് തുടങ്ങി അങ്ങ് പറയും കള്ളുകുടിയനാണെന്നും മറ്റും പേരോ വിലാസമോ പറയില്ല അങ്ങിനെ ആർക്കാ എന്താ പറഞ്ഞു കൂടാത്തത്? ഇത്തരം സന്ദർഭങ്ങളിൽ അവനവന്റെ വിശ്വാസ പ്രമാണത്തിന്റെ ശവക്കുഴി തോണ്ടുകയാണ് എന്ന് ഇവരറിയുന്നില്ല അങ്ങിനെ വല്ലതും ഉണ്ടെങ്കിൽ രഹസ്യമായി വിളിച്ച് അവിടെ നിന്നും പറഞ്ഞു വിടുകയാണ് വേണ്ടത് കൊട്ടിഘോഷിച്ചു വിശ്വാസികളുടെ മനസ്സ് നൊമ്പരപ്പെടുത്തുകയല്ല വേണ്ടത് മറ്റുള്ളവരുടെ മുമ്പിൽ പരിഹാസ്യരാവുകയും അല്ല വേണ്ടത് - തുടരും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ