ഭഗവദ് ഗീതാ പഠനം 347 ആം ദിവസം അദ്ധ്യായം 11 ശ്ലോകം 23 Date 1/6/2016
രൂപം മഹത്തേ ബഹു വക്ത്ര നേത്രം
മഹാബാഹോ ബഹു ബാഹുരുപാദം
ബഹൂദരം ബഹു ദംഷ്ട്രാ കരാളം
ദൃഷ്ട്വാ ലോകാഃ പ്രവ്യഥിതാസ്തഥാഹം
24
നഭഃസ്പൃശം ദീപ്തമനേകവർണ്ണം
വ്യാത്താനനം ദീപ്തവിശാലനേത്രം
ദൃഷ്ട്വാ ഹി ത്വാം പ്രവ്യഥിതാന്തരാത്മാ
ധൃതിം ന വിന്ദാമി ശമം ച വിഷ്ണോ
അർത്ഥം
ഭഗവാനേ!അസംഖ്യം വായകളും കണ്ണുകളുമുള്ളതും അസംഖ്യം കൈകളും തുടകളും പാദങ്ങളുമുള്ളതും, അസംഖ്യം വയറുകളുള്ളതും അസംഖ്യം ദംഷ്ട്രങ്ങൾ കൊണ്ട് ഭയാനകവുമായ അങ്ങയുടെ മഹത്തായ രൂപം കണ്ടിട്ട് ജീവികളെല്ലാം പേടിച്ചു വിറയ്ക്കുന്നു അപ്രകാരം തന്നെ ഞാനും വിശ്വവ്യാപിയായ ഭഗവാനേ! ആകാശം മുട്ടുന്ന ഉയരമുള്ളവനും പല വർണ്ണങ്ങളിൽ വെട്ടിത്തിളങ്ങുന്നവനും തുറന്ന വായോട് കൂടിയവനും ജ്വലിക്കുന്ന വലിയ കണ്ണുകളോട് കൂടിയ മനുമായ അങ്ങയെ കണ്ടിട്ടാകട്ടെ ഭയം കൊണ്ട് എന്റെ മനസ്സ് കിടിലം കൊള്ളുന്നു ധൈര്യവും സമാധാനവും എനിക്കില്ലാതായിരിക്കുന്നു
25
അർജ്ജുനൻ ഭയത്തിന്റെ കാരണം കുറേ കൂടി വ്യക്തമാക്കുന്നു
ദംഷ്ട്രാ കരാളാനി ച തേ മുഖാനി
ദൃഷ്ട്വൈവ കാലാന ലസന്നിഭാനി
ദിശോ ന ജാനേ ന ലഭേ ച ശർമ്മ
പ്രസീദ ദേവേശ ജഗന്നിവാസ
അർത്ഥം
ദംഷ്ട്രങ്ങൾ കൊണ്ട് ഭയങ്കരങ്ങളും കാലാഗ്നി പോലെ ഇരിക്കുന്നവയുമായ അങ്ങയുടെ വായകൾ കണ്ടിട്ടു തന്നെ എനിക്ക് ദിക്കുകളറിയുന്നില്ല മനസ്സമാധാനം കിട്ടുന്നുമില്ല ഭഗവാനേ! പ്രസാദിച്ചാലും
വിശദീകരണം
വില്ലാളിവീരനായ അർജ്ജുനൻ ഭഗവാന്റെ വിശ്വരൂപം കണ്ട് ഭയമുള്ളവനായി തീർന്നു തന്റെ കൈവശമിരിക്കുന്ന ദിവ്യങ്ങളായ കഴിവുകൾ ഇതിന് മുമ്പിൽ തൃണവൽക്കരിക്കപ്പെട്ടു താൻ ഒന്നുമല്ല എന്ന ബോധം അർജ്ജുന നിൽ നിറഞ്ഞു അറിയാതെ ഉള്ളിന്റെ ഉള്ളിൽ കുടി കൊണ്ടിരുന്ന അഹംകാരം തീരെ മാഞ്ഞുപോയി ഒരു പക്ഷെ മോക്ഷം എന്നതിലുപരി അർജ്ജുനന്റെ ഉള്ളിലെ അഹംകാരത്തെ നിർമ്മാർജ്ജനം ചെയ്യുക എന്നതായിരിക്കണം വിശ്വരൂപ പ്രദർശനത്തിലൂടെ ഭഗവാൻ ഉദ്ദേശിച്ചത്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ