2016, ജൂൺ 2, വ്യാഴാഴ്‌ച

ചോദ്യവും ഉത്തരവും
ചോദ്യം - ഹിരണ്യാക്ഷൻ ഭുമി യെ തട്ടിക്കൊണ്ടുപോയി കടലിൽ താഴ്ത്തി എന്ന് പറയുന്നു സമുദ്രം ഭൂമിയലല്ലേ? പിന്നെങ്ങിനെ???

മറുപടി
********
ഇത് വളരെ വ്യത്യസ്തമായ ഒരു സംഗതിയാണ് പല വ്യാഖ്യാനങ്ങളിൽ കൂടി തത്ത്വം മനസ്സിലാക്േണ്ടതാണ്  ഭാഗവത ആചാര്യന്മാർക്ക് ഏറെ ശ്രമകരമായ ഒന്നണിത് കഥയും തത്ത്വവും കൂടെ കലർത്തീ വ്യാഖ്യാനിക്കണം  ആരാണ് ഹിരണ്യാക്ഷൻ? എന്താണ് ഭൂമി? എന്താണ് വരാഹം?
 1--ഹിരണ്യാക്ഷൻ.    അസൂയയോടെ കാമത്തെ ന്യായീകരിച്ചവൻ
2 ഭൂമി ------------------     പ്രേരണയായ സ്ത്രീ
3 വരാഹം ------------      ഉദാരമതിയായ പരബ്രഹ്മം

  അപ്പോൾ  തന്റെ ഉള്ളിലുള്ള അസൂയ മുഴുത്ത് കാമത്തോടെ അതിന് ആധാരമായ സ്ത്രീയെ ആഴിയിലേക്ക് അഥവാ ദൃഷ്ടിക്ക് ചെന്നെത്താൻ പറ്റാത്തിടത്തെക്ക്  ഒരാൾ  തട്ടിക്കൊണ്ട് പോയപ്പോൾ   ഉദാരമതിയായ ജഗദീശ്വരൻ അതിനെ മോചിപ്പിച്ച് യഥാസ്ഥാനത്ത് എത്തിച്ചു യഥാസ്ഥാനം ഭക്തിയാണ്   അതായത് ഭക്തയായ ഒരു സ്ത്രീയെ അസൂയയോടെകാമത്തെ സ്വീകരിച്ചവന് കിട്ടില്ല. എന്നർത്ഥം

2. സൂര്യനും,സൂര്യദേവനും ഒന്നല്ല.  വായുവും വായുദേവനും ഒന്നല്ല ഭൂമിയും ഭൂമീദേവിയും ഒന്നല്ല. ആഴി എന്ന് പറയുന്നത് ഗ്രഹങ്ങൾക്ക് ഇടയിലുള്ള Space ആണ്

 അപ്പോൾ ---ഹിരണ്യാക്ഷൻ. സൂര്യൻ
തട്ടിയകറ്റി  തന്നിൽ നിന്ന്------സൂര്യനിൽ നിന്ന് പൊട്ടിത്തെറിച്ച് അന്തരീക്ഷത്തിൽ തണുത്തുറഞ്ഞതാണ് ഭൂമി എന്ന് ശാസ്ത്രം പറയുന്നുവല്ലോ   അതിനെയാണ് ഇവിടെ സുചിപ്പിക്കുന്നത് സൂര്യ നായ ഹിരണ്യാക്ഷൻ സൂര്യന്റെ അംശമായിരുന്ന പിണ്ഡാണ്ഡത്തെ തട്ടി ആഴിയിൽ ഒളിപ്പിച്ചു - അതായത് Space ലേക്ക് തള്ളി  വരാഹം എന്ന പരബ്രഹ്മം അതിനെ മറ്റ് ഗ്രഹങ്ങളുടെ ആകർഷണ വലയത്തിൽ സ്ഥാപിച്ചു

3' ഹിരണ്യാക്ഷൻ ഭൂമിദേവിയെ തട്ടിക്കൊണ്ട് പോയി ആരും കാണാത്തിടത്ത് കൊണ്ടുപോയി വരാഹ രൂപമായ പരബ്രഹ്മം അത് കണ്ട് പിടിച്ച് തന്റെ ഉള്ളിലൊതുക്കി  ഭൂമീദേവി  ലക്ഷമീദേവിയുടെ അവതാരമായ ധാന്യലക്ഷ്മിയാണ്    'ഇത്രയും കാര്യങ്ങൾ  വരാഹാവതാരത്തിൽ ഉണ്ട്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ