2016, ജൂൺ 6, തിങ്കളാഴ്‌ച

ഇന്നത്തെ ചിന്താവിഷയം 6/6/2016 ( ദാനവും ചില ചിന്തകളും)

  ''ദാനം മഹത്തരമാണ് പക്ഷെ അതിന്റെ അർത്ഥം എന്ത്? എന്താണ് ദാനം ചെയ്യേണ്ടത്? എങ്ങിനെയാണ് ദാനം ചെയ്യേണ്ടത്? സത്തായ ദാനം ഏത്? അസത്തായ ദാനം ഏത്? ഏറ്റവും വലിയ ദാനം വിദ്യാദാ ന മാ ണ് ആരും അറിയാതെ പോക്കറ്റടിക്കാൻ പഠിപ്പിക്കുന്നതും വിദ്യയാണ് എങ്കിൽ അതിനെ മഹത്തരം എന്ന് പറയാമോ?-- ഇങ്ങിനെ നിരവധി ചോദ്യങ്ങൾ നമുക്ക് സ്വയം ചോദിച്ചേ മതിയാകൂ - വിദ്യാദാനം ചെയ്യുന്നത് തനിക്ക് ലഭിച്ച ജ്ഞാനത്തെ അടർത്തിയെടുത്ത് ശിഷ്യന് നൽകിക്കൊണ്ടല്ല അത് കൊടുക്കും തോറും വർദ്ധിക്കുന്ന ഒന്നാണ് - അന്നദാനം - ദരിദ്രൻ ഒരിക്കലും അന്നദാനം നടത്താറില്ല സ്വീകരിക്കാറേ ഉള്ളൂ
     വലിയ കോടീശ്വരൻമാർ സത് പ്രവർത്തികൾക്കായി ലക്ഷങ്ങളും കോടികളും ചിലവാക്കുന്നത് തന്റെയും കുടുംബത്തിന്റെയും സാമ്പത്തിക ഭദ്രത ഉറപ്പിച്ച ശേഷമാണ് മനുസ്മൃതിയിൽ ശൂദ്രന് ദാനം ചെയ്യാൻ അവകാശമില്ലെന്ന് പറയുന്നു അഥവാ അതിന് സാഹചര്യം ഇല്ല എന്നാണർത്ഥം  അപ്പോൾ അവനവന്റെ ആവശ്യം കഴിഞ്ഞ് ബാക്കി വരുന്നതാണ് ദാനം ചെയ്യേണ്ടത് അതും ചെയ്യാതിരുന്നാലാണ് പാപം എന്ന് പറയുന്നത്
     ശരീരം ഒരാൾക്ക് കർമ്മം ചെയ്യാൻ പാകത്തിൽ രൂപീകരിക്കപ്പെട്ടതാണ് നമ്മുടെ ശരീരത്തിൽ നമുക്ക് ആവശ്യമില്ലാത്തത് മലമൂത്രങ്ങൾ മാത്രമാണ് അത് നമ്മൾ ഉപേക്ഷിക്കുന്നു വൃക്ഷങ്ങൾക്ക് അതിന്റെ വളർച്ചയിൽ ആവശ്യമില്ലാത്തതാണ് അതിന്റെ ഫലങ്ങൾ അത് കൊണ്ട് നാം അതെടുക്കുന്നു വൃക്ഷത്തിന്റെ ദാനമാണ് നമുക്കായുള്ള അതിന്റെ ഫലങ്ങൾ എന്ന് ' ചിന്തകരും സാഹിത്യകാരന്മാരും ആണ് പറയുന്നത് സത്യത്തിൽ അത് ദാനമാണ് എന്ന് നാം ആരോപിക്കയാണ് ചെയ്യുന്നത് അത് അതിന് ആവശ്യമില്ലാത്തതിനെ പുറം തള്ളുന്നു അത് നമുക്ക് ആവശ്യമുള്ളതിനാൽ എടുക്കുന്നു ഇവിടെ ദാനം എന്ന ഒരവസ്ഥയേ ഇല്ല ആരോപണം മാത്രമേയുള്ളൂ
      കണ്ണും വൃക്കയും നമ്മുടെ കർമ്മ പദ്ധതിക്കായി തന്നിട്ടുള്ളതാണ് അത് ഓരോ ശരീരത്തിനും പ്രത്യേകം പ്രത്യേകം ഉള്ളതാണ് അപ്പോൾ ഒരു ശരീരം നശിച്ചാൽ ആ ജന്മത്തിലെ ആ അവയമങ്ങളുടെ ധർമ്മം അവസാനിച്ചു വീണ്ടും അതിനെ മറ്റൊരു ധർമ്മത്തിന് മാദ്ധ്യമമാക്കാൻ മനുഷ്യന് ധാർമ്മികമായി അവകാശമുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്  അന്നത്തെ കച്ചവടമാക്കിയാൽ പകുതി ധർമ്മം പോയി എന്നും മലമൂത്ര വിസർജ്ജനത്തിന് ചുങ്കം ഏർപ്പെടുത്തിയാൽ ഭൂമിയിൽ നിന്നും ധർമ്മം പരിപൂർണ്ണ മായും നീങ്ങി എന്നും നീ ധരിക്കണം യു ധീഷ്ഠിരാ  എന്ന് ആദ്യം മാർക്കാണ്ഡേയ മുനിയും പിന്നെ ഭീഷ്മരും പറയുന്നുണ്ട് അതൊക്കെ ഇവിടെ സംഭവിച്ചിരിക്കുന്നു - അതിനാൽ അവയവ ദാനം ശരിയല്ല എന്ന് പറഞ്ഞാൽ അത് ഉൾക്കൊള്ളാൽ ആളെ കിട്ടിയെന്ന് വരില്ല പ്രതിഷേധം ലഭിച്ചെന്നും വരാം


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ