2016, ജൂൺ 16, വ്യാഴാഴ്‌ച

'പതിമൂന്നാം ഭാഗം  ശാസ്താവതാരം  അവലോകനം - 3

          ശാസ്താവിന്റെ ഇന്ന് കേൾക്കുന്ന കഥയും ക്ഷേത്ര സങ്കൽപ്പത്തിലും ഭാര്യമാരോടൊത്ത ശാസ്താവിനെ പറ്റി പറയുന്നുണ്ടല്ലോ ! മഹിഷീമർദ്ദനം കഴിഞ്ഞ് വിഷ്ണു മഹേശ്വരന്മാരിൽ ലയിച്ച് ശാസ്താവിന് എങ്ങിനെ പത്നിമാർ ഉണ്ടായി? അപ്പോൾ മറ്റൊരു ശാസ്താവിന്റെ കഥ ഇതിൽ കയറി വന്നിട്ടുണ്ട്  ഏതാണ് ആ ശാസ്താവ്?
     തത്വ ചിന്തയിലൂടെ നോക്കുമ്പോൾ മറ്റൊരു കഥാപാത്രത്തെ നമുക്ക് ശാസ്താവായി കാണാൻ കഴിയും  ഹരിഹരപുത്രൻ ആണ് ശാസ്താവ് അപ്പോൾ ഹരിയും ഹരനും പുരുഷന്മാർ ആകയാൽ ശരീര ബീജമല്ല എന്ന് തീർച്ചയിണ് പിന്നെ ഏത് ബീജം? മന്ത്ര ബീജം
     ഹരിയുടെ മന്ത്രം    നാരായണ.    അതിലെ ബീജം  രാ  ഹരന്റെ മന്ത്രം   നമഃശിവായ. അതിലെ ബീജം  മ. അപ്പോൾ ഹരിഹര ബീജം   രാമ.
       രാമനും ധർമ്മ ശാസ്താവാണ്  കാരണം ധർമ്മം ക്ഷയിച്ചപ്പോൾ അതിനെ ഉദ്ധരിക്കാനായി അവതരിച്ചതാണ്  രാമൻ ആയ ധർമ്മ ശാസ്താവിന്റെ പത്നി സീതയാണല്ലോ ! ഇവിടെ  പൂർണ്ണ ,പുഷ്കല ,എന്നും അതല്ല പ്രഭ ,സത്യ എന്നാണെന്നും വാദമുണ്ട്  എന്നാൽ ഭാര്യ എന്നാൽ  തനിക്ക് വശം വദയായത് എന്നൊരർത്ഥ മുണ്ട്  സത്യ എന്നാൽ. സീത (ശ്രീകണ്ഠേശ്വരം പത്മനാഭ പിള്ളയുടെ ശബ്ദ താരാവലി നോക്കുക ).  പൂർണ്ണ=പൂർണ്ണമായവൾ ഈ പൂർണ്ണമായ അവസ്ത സത്യ എന്ന സീതക്ക് വശം വദമാണ്   പുഷ്കല = പുഷ്കലമായവൾ ,പ്രഭ= പ്രഭയോട് കൂടിയവൾ. അപ്പോൾ= പൂർണ്ണയായവളും ,പുഷ്കലയായവളും ,പ്രഭയോട് കൂടിയവളും ആയ സീത. എന്നർത്ഥം
      രാമൻ എന്ന ശാസ്താവിന്റെ കൂട്ടുകാരനാണ് വാപരൻ ഭാഷാന്തരം വന്ന വാവർ --- വാപരൻ എന്നാൽ. ഉയരങ്ങളിലേക്ക് കുതിച്ചവൻ ,ബ്രഹ്മാവിനോളം ആയുസ്സുള്ളവൻ എന്നൊക്കെയാണ് അർത്ഥം   ജനിച്ച് അധികം കാലം കഴിയുന്നതിന് മുമ്പ് സൂര്യനെ കണ്ട് പഴമാണോ എന്ന് ധരിച്ച് ഉയരങ്ങളിലേക്ക് കുതിച്ചതാരാ? ചിരംജീവി എന്നറിയപ്പെടുന്നതാരാ?  ആഞ്ജനേയൻ. അതെ രാമൻ എന്ന ധർമ്മ ശാസ്താവിന്റെ കൂട്ടുകാരൻ ആഞ്ജനേയൻ എന്ന ഹനുമാൻ തന്നെ
   മഹിഷി= എരുമ ,ഭാര്യ = ഇവിടെ മഹിഷിയുടെ രൂപമല്ല സ്വഭാവമാണ് ഉദ്ദേശിക്കുന്നത്  എരുമയ്ക്ക് എല്ലാം അറിയാം പക്ഷെ നേരേ വിപരീതമേ ചെയ്യൂ കാരണം അതിന്റെ നിയന്ത്രണത്തിൽ അല്ല അതിന്റെ ശരീരം ചിന്തിക്കുന്നത് ഒന്ന് പ്രവർത്തിക്കുന്നത് നേരെ വിപരീതം രാമൻ മഹാവിഷ്ണു ആണെന്നും താൻ വൈകുണ്ഠത്തിലെ കാവൽക്കാരായ ജയവിജയന്മാരിൽ ജയനാണെന്നും രാവണന് പൂർവ്വ ജന്മ ബോധമുണ്ടായി എന്നീട്ടും നെരെ വിപരീതമായാണ് ചെയ്തത് ആയതിനാൽ മഹിഷി എന്ന് ഉദ്ദേശിച്ചത് ഇവിടെ  രാവണനെയാണ്   ചിന്തിക്കുക.   തുടരും 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ