2016, ജൂൺ 8, ബുധനാഴ്‌ച

രാമായണം ദുർവ്യാഖ്യാനം ചെയ്യപ്പെടുന്നു ( പി സി കടലുണ്ടിയുടെ ലേഖനം) -
  ഈ ലേഖനത്തിൽ സുന്ദരകാണ്ഡത്തിൽ ' ഹനുമാന്റെ ഹിതോപദേശത്തിലെ ഒരു വരി
വിധി ഹരിഹരാദികൾക്കും തിരിയാതവൻ
വേദാന്ത വേദ്യനവേദ്യന ജ്ഞാനി നാം

   'ഈ വരി ഉപയോഗിച്ച് ബ്രഹ്മ ,വിഷ്ണു മഹേശ്വരൻമാർക്ക് പോലും ഈശ്വരൻ ആരെന്നറിയില്ലെങ്കിൽ ഇവർ എങ്ങിനെ ളൗശ്വരൻ ആകും? ശിവ പുത്രരായ ഗണപതി സുബ്രമ്മണ്യൻ ശാസ്താവ് ഇവരെയൊക്കെ എന്തിന് പൂജിക്കുന്നു? എന്ന അർത്ഥം വരുന്ന വാചകങ്ങൾ ശ്രീ വാസുദേവൻ കുന്നക്കാവ് ഒരു കമന്റിലൂടെ ഉന്നയിക്കുകയുണ്ടായി - അതിന്
മറുപടി
********
ഹിതോപദേശത്തിൽ ഇതിന് മൂമ്പുള്ള ചില വരീകൾ നോക്കുക

ഭുജഗകുലപതിശയനനമലനഖിലേശ്വരൻ
പൂർവ്വദേവാരാതിഭുക്തിമുക്തിപ്രദൻ

    ഹനുമാൻ രാമനെ വർണ്ണിക്കുകയാണിവിടെ   ഭുജഗകുലപതി=അനന്തൻ  അപ്പോൾ അന്തശയനനായ അഖിലേശ്വരൻ എന്നാണ് പറഞ്ഞിരിക്കുന്നത്   ഇത് മഹിവിഷ്ണു ആണെന്ന് പ്രത്യേകം പറയേണ്ടതുണ്ടോ? അങ്ങിനെയാണെങ്കിൽ പി സി കടലുണ്ടി എടുത്തുകാട്ടിയ വരിയുടെ അർത്ഥം വേറെ ആണെന്ന് ഉറപ്പല്ലേ? ഇവിടെ കവിതയിലെ പ്രയോഗം ശ്രദ്ധിക്കണം  ബ്രഹ്മാവിനെ കുറിക്കാൻ. വിധി  എന്ന പദം പ്രയോഗിച്ചിരിക്കുന്നു  അതായത് കർമ്മ നാമം അങ്ങിനെ ആണെങ്കിൽ ഹരി എന്നതും ഹര എന്നതും കർമ്മ നാമ അടിസ്ഥാനത്തിലേ എടുക്കാവൂ  അപ്പോൾ സൃഷ്ടിക്കും അഥവാ വിധിക്കും ,സ്ഥിതിക്കും ,സംഹാരത്തിനും അറിയില്ല രാമന്റെ മഹത്ത്വം എന്നർത്ഥം വരും  അതായത് സൃഷ്ടിയും സ്ഥിതിയും സംഹാരവും നടത്തുന്ന ത്രിമൂർത്തികൾക്കല്ലാ അറിയാത്തത് മറിച്ച്  സൃഷ്ടി ,സ്ഥിതി ,സംഹാരങ്ങൾക്ക് ആണ് അറിയിത്തത് എന്ന് സാരം

    മഹാവിഷ്ണു തന്നെയാണ് രാമൻ എന്നു പറയുകയും പിന്നെ ഹരിക്ക് രാമൻ ആരെന്ന് അറിയുകയും ഇല്ല എന്ന് പറയുകയും ചെയായുന്നതിന്റെ യുക്തി എന്ത്?

ഉദാഹരണത്തിലൂടെ വ്യക്തമാക്കാം കത്തുക എന്നത് ഒരു കർമ്മമാണ് വൈദ്യുതി ബൾബ്ബിലൂടെ പ്രവേശിപ്പിച്ചാൽ കത്തുക എന്ന കർമ്മം നടക്കും പക്ഷെ ആ കർമ്മത്തിന് ആര് കത്തിക്കുന്നു എന്നോ എവിടെ കത്തിക്കുന്നു എന്നോ അറിയില്ല സൃഷ്ടിക്കുക എന്നത് ഒരു കർമ്മമാണ് അനുയോജ്യമായ അവസരം വരുമ്പോൾ സൃഷ്ടി എന്ന കർമ്മം നടക്കും എന്നാൽ ആ കർമ്മത്തിന് ആര് സൃഷ്ടിക്കുന്നെന്നോ എന്ത് സൃഷ്ടിക്കുന്നെന്നോ അറിയില്ല അതായത് സൃഷ്ടി -സ്ഥിതി - സംഹാരം എന്നീ കർമ്മങ്ങളുടെ അജ്ഞാന മായ അവസ്ഥയെയാണ് കാണിക്കുന്നത് അല്ലാതെ സൃഷ്ടിയും - സ്ഥിതിയും - സംഹാരവും നടത്തുന്ന മുർത്തികളുടെ അജ്ഞാന വർണ്ണനയല്ല എന്ന് സാരം അതായത് ഇതിഹാസ രചനാശൈലിയെപ്പറ്റി നല്ല ബോധം ഉള്ളവനേ അത് പഠിക്കാനും പ്രാവർത്തികമാക്കാനും പറ്റു എന്ന് സാരം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ