2016, ജൂൺ 20, തിങ്കളാഴ്‌ച

വിവേകചൂഡാമണി  ശ്ളോകം 72

തതഃശ്രുതിസ്തൻമനനം സതത്ത്വ-
ധ്യാനം ചിരം നിത്യനിരന്തരം മുനേഃ
തതോ/വികല്പം പരമേത്യ വിദ്വാൻ
ഇഹൈവ നിർവ്വാണസുഖം സമൃച്ഛതി
               അർത്ഥം
അനന്തരം സാധകൻ ഗുരു മുഖത്ത് നിന്നും അർത്ഥത്തോട് കൂടി വേദാന്ത വാക്യം ശ്രവിക്കണം ശ്രവണം ചെയ്തത് യുക്തിപൂർവ്വം ചിന്തിച്ചു റപ്പിക്കണം എന്നിട്ട് ദീർഘകാലം നിത്യവും ഇടവിടാതെ പരമാർത്ഥ തത്ത്വത്തെ ധ്യാനിക്കണം ഇപ്രകാരം അവിച്ഛിന്നമായ (തുടർച്ചയായി ) ധ്യാനം സാധിച്ചാൽ നിർവ്വികൽപ്പ സമാധി പ്രാപിച്ച് ആത്മജ്ഞാനിയായി ഈ ജന്മത്തിൽത്തന്നെ അവൻ മുക്തി സൗഖ്യം ഇടതടവില്ലാതെ അനുഭവിക്കുന്നു
73
യദ് ബോദ്ധവ്യം തവേദാനീമാത്മാനാത്മ വിവേചനം
തദുച്യതേ മയാ സമ്യക് ശ്രുത്വാത്മന്യവധാരയ
              അർത്ഥം
ഇനിയിപ്പോൾ നിനക്ക് അറിയേണ്ട ആത്മാനാത്മ വിവേചനം ഞാൻ ശരിക്ക് പറഞ്ഞു തരാം' അതായത് ഇന്നതാണ് ആത്മാവ് എന്നും ഇന്നതാണ് അനാത്മാവ് എന്നും അറിയണം അനാത്മാവ് എന്നാൽ ആത്മാവല്ലാത്തത് എന്നർത്ഥം മുഴുവൻ കേട്ടിട്ട് നീയത് ഉള്ളിൽ നിശ്ചയിച്ച് ഉറപ്പിച്ചു കൊൾക
74
സ്ഥൂല ശരീരം

മജ്ജാ സ്ഥിമേദഃ പലരക്തചർമ്മ-
ത്വഗാഹ്വയൈർധാതുഭിരേഭിരന്വിതം
പാദോരുവക്ഷോഭുജപൃഷ്ഠമസ്തകൈ-
രംഗൈരുപാംഗൈരുപയുക്തമേതത്
അഹംമമേതി പ്രഥിതം ശരീരം
മോഹാസ്പദം സ്ഥൂലമിതീര്യതേ ബുധൈഃ
        അർത്ഥം
മജ്ജ അസ്ഥി  മേദസ്സ്  മാംസം  രക്തം  ബാഹ്യ ചർമ്മം  സൂഷ്മ ത്വക്  എന്നീ 7 ധാതുക്കളോട് കൂടിയതും  കാൽ  തുട    മാറിടം  കൈ പുറം  തല  എന്നീ അവയവങ്ങളോടും അവയുടെ  അംഗങ്ങളോട് ചേർന്നതും  ഞാൻ  എന്നും  എന്റെത് എന്നും ഉള്ള ഭാവനയ്ക്ക്  ആശ്രയമെന്ന് പ്രസിദ്ധവും ആത്മത്വ ഭ്രമത്തിന്  ആസ്പദവുമായ  ഈ ശരീരത്തെ അറിവുള്ളവർ  സ്ഥൂല ശരീരം എന്നു പറയുന്നു
  ഇവിടെ ആത്മത്വ ഭ്രമം എന്ന് പറയുന്നത് ശരീരമാണ് ഞാൻ എന്ന ഭ്രമം  അഥവാ വിചാരം  എന്നർത്ഥം. കാരണം ഞാൻ പോകുന്നു ഞാൻ നില്ക്കുന്നു എന്നിങ്ങനെ നാം പറയാറുണ്ടല്ലോ! ആ വിഷയമാണ്  ആത്മത്വ ഭ്രമം എന്ന് വിവക്ഷ ചെയ്തത് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ