2016, ജൂൺ 19, ഞായറാഴ്‌ച

മാരാരുടെ  വിവാഹ നിശ്ചയം
***************************

ഒത്തു വലിച്ചു തുഴഞ്ഞൊരു തോണിയിലമ്പലവാസികൾ ഏഴെണ്ണം
അമ്പലമേതിൽ നടത്തണമെന്നതു ചർച്ചകൾ ചെയ്തു മിരിപ്പുണ്ടേ
കൂലംകുത്തും നിളയുടെ മാറിൽ ചെറു ചുഴി നോക്കിയിരിപ്പൂ ഞാൻ
കരഗതമായി സുന്ദരി എന്നൊരു മദഭര ചിന്തയുണർന്നെന്നിൽ


കുത്തു പിഴച്ചു മറിഞ്ഞൊരു പായക്കപ്പൽ ചുഴിയിലമർന്നപ്പോൾ
കണി കണ്ടവനെ മനസ്സിൽ പ്രാകി ചെറുതുടിയാലേ നീന്തുമ്പോൾ
പലവിധ ചിന്ത മഥിക്കു മനസ്സിൽ ചെമ്പട താളം കൊട്ടുമ്പോൾ
നാനാർത്ഥങ്ങൾ മുരയ്ക്കു മകത്തായ് ഒരു വിധമ വരുംകര പറ്റി


ഈറനണിഞ്ഞാ പുതുവസനത്തിലെ ഈ റന കറ്റിയുടുത്തീടാൻ
കണ്ണാടിച്ചില്ലൊത്തൊരു മണലിൽ നീട്ടി വലിച്ചു വിരിച്ചു ഞാൻ
ഭീകരരംഗമുണർത്തിയ മൂകതയൽപ്പ മകന്നു മറഞ്ഞീടാൻ
നിളയുടെ കരയിൽ മലർന്നു കിടന്നിട്ടൊരു ചെറു ഗാനം മൂളീ ഞാൻ

ഏവരുമപ്പുതു ബന്ധു ഗൃഹത്തിന്നോ രത്തായി നടന്നിടവേ
അഭിമുഖമായി വരുന്നൊരു സുന്ദരി മൃദുഹാസത്തിലുരച്ചല്ലോ
മാരാത്താണേൽ പോകേണ്ടെന്നും ഒരുവനുമായവൾ പോയെന്നും
ഝടുതിയിലിടി വെട്ടേറ്റ കണക്കെ പരിസരമാകെ മറന്നാരും


ഒരു വിടുവിഡ്ഢിച്ചിരിയാലെന്നുടെ ശീർഷകണങ്ങളൊതുക്കി ടവേ
ഒരു ചെറു ബീഡി വലിച്ചൊരു മാന്യൻ ആശ്വാസത്തിലുരച്ചല്ലോ
മംഗല്യത്തിൻ മുമ്പാണല്ലോ :മറ്റൊരു പോംവഴി ചിന്തിക്കാം
വരിവരിയായി നടന്നെല്ലാരും ജാഥ കണക്കേ പുറകോട്ട്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ