നാരായണീയം തുടരുന്നു അദ്ധ്യായം 17 ധ്രുവചരിതം തിയ്യതി 21/6/2016
ഉത്താന പാദനൃപതേർമനു നന്ദനസ്യ
ജായാ ബഭുവ സുരുചിർനിതരാമഭീഷ്ടാ,
അന്യാ സുനീതിരിതി ഭർത്തുരനാദ്യതാ;സാ
ത്വാമേവ നത്യമഗതിഃ ശരണം ഗതാഭൂത്
അർത്ഥം
സ്വായം ഭൂവമനുവിന്റെ പുത്രനായ ഉത്താന പാദൻ എന്ന രാജാവിന് സുരുചി എന്ന ഭാര്യ ഏറ്റവും ഇഷ്ടപ്പെട്ടവളായിത്തീർന്നു സുനീതി എന്ന മറ്റേ ഭാര്യ ഭർത്താവിന് ഇഷ്ടപ്പെടാത്തവളായും ഭവിച്ചു മറ്റു ഗതിയൊന്നും ഇല്ലാതായ അവൾ (സുനീതി) എന്നും അങ്ങയെ (ഭഗവാനെ) ത്തന്നെ ശരണം പ്രാപിച്ചവളായിത്തീർന്നു
സുനീതിയുടെ നേരെയുള്ള അനാദരം അവളുടെ പുത്രന്റെ നേരേയും കാട്ടുവാൻ നൃപതി നിർബ്ബന്ധിതനായി എന്നും പറയുന്നു
ശ്ലോകം - 2
അങ്കേ പിതുഃ സുരുചിപുത്രകമുത്തമം തം
ദൃഷ്ട്വാ ധ്രുവഃ കില സുനീതിസുതോ/ധിരോക്ഷ്യൻ
ആചിക്ഷിപേ കില ശിശുഃ സുതരാം സുരുച്യാ
ദുഃസന്ത്യജാ ഖലു ഭവദ്വിഖൈരസൂയാ
അർത്ഥം
ഒരിയ്ക്കൽ അച്ഛന്റെ മടിയിൽ സുരുചിയുടെ ഓമന മകനായ ആ ഉത്തമനെ കണ്ടിട്ട് സുനീതിയുടെ പുത്രനായ ധ്രുവനും മടിയിൽ കയറിയിരിപ്പാൻ തുടങ്ങവേ ആ കുട്ടിയെ സുരുചി കലശലായി ശകാരിച്ചു പോൽ!( ഭഗവാനെ ) അങ്ങയുടെ നേരെ ആഭിമുഖ്യമില്ലാത്തവർക്ക് അസൂയ വിട്ടുമാറാത്തതാണല്ലോ!
3
ത്വ ന്മോഹിതേ പി തരി പശ്യതി ദാര വശ്യേ
ദൂരം ദുരുക്തി നിഹതഃ സ ഗതോ നിജാംബാം;
സാപി,സ്വകർമ്മഗതിസന്തരണായ പുംസാം
ത്വത്പാദമേവ ശരണം ശിശവേ ശശംസ.
അർത്ഥം
കലശലായ ശകാരവാക്കുകളാൽ നന്നേ സങ്കടപ്പെട്ട ധ്രുവൻ ഭഗവാനേ! അങ്ങയാൽ മോഹിക്കപ്പെട്ടവനായിട്ട് ഭാര്യക്ക് അടിമപ്പെട്ടു നിൽക്കുന്ന അച്ഛൻ നോക്കിക്കൊണ്ടിരിക്കേ തന്റെ അമ്മയുടെ അടുത്തേക്ക് പോയി. ആ സുനീതിയും മനുഷ്യർക്ക് അവരവരുടെ കർമ്മ ഗതിയിൽ നിന്ന് കരേറുവാനായിട്ട് രക്ഷാ സ്ഥാനമായി ഭവിക്കുന്നത് നിന്തിരുവടിയുടെ പാദാരവിന്ദം മാത്രമാണ് എന്ന് കുട്ടിയോട് പറഞ്ഞു
ഇവിടെ പിതാവിന്റെ ഉദാസീനതയാണ് കുട്ടിയെ കൂടുതൽ വേദനിപ്പിച്ചത് ഭഗവാന്റെ നേരെ ആഭിമുഖ്യം ഇല്ലാത്തവർക്ക് അസൂയ വിട്ടുമാറാത്തതാണ് എന്ന് ഭട്ടതിരിപ്പാട് പറയുന്നു അപ്പോൾ അസൂയ ഉള്ളവർക്ക് ഭക്തിയില്ല വെറും നാട്യം മാത്രമേ ഉള്ളൂ എന്ന് വ്യക്തമാണല്ലോ!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ