ശ്രീമദ് ഭാഗവതം 81 ആം ദിവസം 4-ാം അദ്ധ്യായം ശ്ളോകം 5 തിയ്യതി 14/6/2016
വൈകുണ്ഠ വാസിനോ യേ ച വൈഷ്ണവാ ഉദ്ധവാദയഃ
തത് കഥാശ്രവണാർത്ഥം തേ ഗൂഢരൂപേണ സംസ്ഥിതാഃ
അർത്ഥം
ഉദ്ധവൻ തുടങ്ങിയ വൈകുണ്ഠവാസികളായ വിഷ്ണു ഭക്തന്മാരും കഥ കേൾക്കുന്നതിനായി ശുദ്ധ രൂപത്തിൽ അവിടെ വന്നെത്തി
വിശദീകരണം
ശ്രീകൃഷ്ണ ഭക്തനായ ഉദ്ധ വർ ഗുരുവായൂർ പ്രതിഷ്ട നടത്തുവാൻ ബൃഹസ്പതിയോട് പറയണം എന്നാവശ്യപ്പെട്ടതനുസരിച്ച് ദേവഗുരുവിനോട് പറയുകയും ചെയ്തൂ അതിന് ശേഷം സാലോക്യം പ്രാപിച്ചു ഇവിടെ ഭാഗവതപാരായണം എന്ന നവവിധ ഭക്തിയിലെ ശ്രവണത്തിനായി ശുദ്ധ രൂപം പ്രാപിച്ച് എത്തിയതായി പറയുന്നു
6
തദാ ജയജയാരവോ രസപുഷ്ടിരലൗകികീ
ചൂർണ്ണ പ്രസുന വൃഷ്ടിശ്ച മുഹുഃ ശംഖരവോ/പ്യഭൂത്
അർത്ഥം
ഭക്തിരസത്തിന് അലൗകികമായ പുഷ്ടി നൽകുമാറ് ജയജയശബ്ദം അവിടെ മുഴങ്ങി സുഗന്ധ മുള്ള ചൂർണ്ണങ്ങളും പുഷ്പങ്ങളും വർഷിക്കപ്പെട്ടു ശംഖനാദം നിരന്തരം കേൾക്കുമാറായി
7
തത്സഭാസംസ്ഥിതാനാം ച ദേഹഗേഹാത്മ വിസ്മൃതിഃ
ദൃഷ്ട്വാ ച തന്മയാവസ്ഥാം നാരദോ വാക്യമബ്രവീത്
അർത്ഥം
ആ സഭയിൽ സന്നിഹിതരായവരെല്ലാം ദേഹം, ഗൃഹം ഇവ മാത്രമല്ല തന്നെത്തന്നെയും മറന്ന് ഭക്തി ലഹരിയിൽ മുഴുകിയതായി കണ്ട് നാരദർ ഇങ്ങിനെ പറഞ്ഞു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ