2016, ജൂൺ 13, തിങ്കളാഴ്‌ച

പതിനൊന്നാം ഭാഗം - ശാസ്താവതാരം _ അവലോകനം

      മഹിഷീ മർദ്ദനം കഴിഞ്ഞതും മണികണ്ഠൻ എന്ന ധർമ്മശാസ്താവിന്റെ അവതാര ഉദ്ദേശം കഴിഞ്ഞു ആദ്യത്തെ ആശ്രമമായ ബ്രഹ്മചര്യ ത്തിൽ നിന്ന് കൊണ്ടു തന്നെ ലക്ഷ്യം പൂർത്തിയായതിനാൽ ശാസ്താവ് ബ്രഹ്മചാരി എന്നറിയപ്പെട്ടു ലക്ഷ്യം പൂർത്തിയായതിൽ പിന്നെ വേറിട്ട് നിൽക്കേണ്ട ആവശ്യമില്ലാത്തതിനാൽ ഹരിഹരന്മാരിൽ - ശങ്കരനാരായണ നിൽ ലയിച്ചു പിന്നെ എപ്പോഴാണ് വിവാഹം കഴിച്ചത്?
      അപ്പോൾ മറ്റൊരു ശാസ്താവിന്റെ കഥ ഇതിൽ വന്നു പത്നി മാരോട് കൂടിയ ശാസ്താവിന്റെ പ്രതിഷ്ഠയും വന്നു - അതിന് കാരണമുണ്ട് - നീ ഏത് രൂപത്തിൽ എന്നെ കാണുവാൻ ആഗ്രഹിക്കുന്നുവോ ആ രൂപത്തിൽ ഞാൻ നിന്റെ കൂടെയുണ്ട് -- എന്ന ഗീതാവചനം ഇവിടെ ന്യായീകരണം നൽകുന്നു  ഈശ്വരഭാവങ്ങളെ എല്ലാം ഏത് രൂപത്തിൽ കണ്ട് ഉപാസിക്കാനും ഉള്ള അധികാരം നമുക്ക് ഭഗവദ് ഗീത തരുന്നുണ്ട്  അങ്ങിനെ ഞാൻ ഒരു രൂപത്തിൽ കണ്ടാൽ അതിന് ചരിത്രപരമായോ കഥാപരമായോ അസ്ഥിത്വം  ഉണ്ടായിക്കൊള്ളണം എന്നില്ല  ഒരേ ഐതിഹ്യത്തിന്റെ ചുവട് പിടിച്ച് ഒന്നിലധികം സ്ഥലത്ത് ക്ഷേത്രങ്ങൾ ഉണ്ട് അവ ഇതിന് ഉദാഹരണങ്ങളാണ്

       'ആദ്യകാലങ്ങളിൽ വ്യക്തികളോ കുടുംബങ്ങളോ ആണ് ക്ഷേത്രം നിർമ്മിച്ചിട്ടുണ്ടാവുക ശബരിമല തന്നെ രാജശേഖരൻ എന്ന പാണ്ഡ്യരാജാവാണല്ലോ നിർമ്മിച്ചത്? അപ്പോൾ അദ്ദേഹം ഏത് രീതിയിലാണോ ആചാരങ്ങൾ നിശ്ചയിച്ചത് അതാണ് വിഗ്രഹത്തിൽ ആവാഹിക്കപ്പെട്ട ദേവന്റെ ഹിതം അത് മാറ്റുവാൻ ആർക്കും അധികാരമില്ല  ആ പ്രതിഷ്ഠിച്ചവന്റെ അതായത് നേതൃത്വം നൽകിയവന്റെ അഭ്യർത്ഥനയാണ് ദേവന്റെ ഇഷ്ടം പിൽക്കാലത്ത് പൊതു സ്വത്തായെങ്കിലും ദേവഹിതം ക്ഷേത്രം നിർമ്മിച്ചവന്റെ ആഗ്രഹം ആണ് അപ്പോൾ നെയ്യു കൊണ്ടുള്ള അഭിഷേകം താൻ നിർമ്മിച്ച ക്ഷേത്രജ്ഞന് വേണം എന്നാണ് രാജശേഖരന്റെ  ആഗ്രഹം എങ്കിൽ ക്ഷേത്രം പിൽക്കാലത്ത് പൊതു  വായി എന്ന കാരണത്താൽ മാറ്റാൻ പറ്റില്ല - ഇങ്ങിനെയാണ് വ്യത്യസ്ഥമായ ആചാരങ്ങൾ വിവിധ ക്ഷേത്രങ്ങളിൽ വരുന്നത്   വെറുതെ നെയ്യ് നശിപ്പിക്കുകയാണ് എന്ന അജ്ഞാനികളുടെ വാദത്തിൽ യാതൊരു കഴമ്പും ഇല്ല' ക്ഷേത്ര കാര്യമല്ലാതെ മറ്റു സാമൂഹ്യ കാര്യങ്ങളിലും ഇങ്ങനെ ഉണ്ടല്ലോ!  ഒരു ഒഫീസിൽ ചെന്നാൽ അവിടുത്തെ നിയമമല്ലേ അനുസരിക്കേണ്ടത്?
        ഗുരുവായൂരിൽ പ്രതിഷ്ഠ നടത്തിയ ദേവ ഗുരുവിന്റെയും മൂകാംബിക പ്രതിഷ്ഠ നടത്തിയ ശങ്കരാചാര്യരുടെയും നിശ്ചയമെന്തോ? അത് തന്നെയാണ് ഗുരുവായൂരപ്പന്റെയും ദേവിയുടെയും ഹിതം   തുടർന്ന് വരുന്ന ഭക്തജനങ്ങൾ അത് ആചരിക്കുകയാണ് വേണ്ടത്  ഇനി വഴിപാടുകൾ വേണ്ടാത്ത മറ്റ് ആചാരങ്ങൾ ഒന്നും വേണ്ടാത്ത ഒരു പ്രതിഷ്ഠ നിഷേധികൾക്ക് ആകാമല്ലോ? അവരുടെ ഇഷ്ടം തന്നെ അവിടുത്തെ ദേവന്റെയും ഇഷ്ടം - അല്ലാതെ ഭക്തനായ ഒരുവന്റെ ആഗ്രഹം സഫലീകരിക്കപ്പെട്ട ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങൾ മാറ്റാൻ പിൻ തലമുറക്കാർക്ക് അവകാശമില്ല - വേണമെങ്കിൽ പുതിയ ക്ഷേത്രം നിർമ്മിച്ച് സ്വന്തം ഇഷ്ടപ്രകാരം ചെയ്യാം പക്ഷെ ഒരു ഭക്തന് മാത്രമേ ക്ഷേത്ര നിർമ്മാണത്തിന് അർഹതയുള്ളു  അർഹതയുള്ളവന്റെ ആഗ്രഹമേ സ്വന്തം ആഗ്രഹമായി ആവാഹിക്കപ്പെടാൻ ഉദ്ദേശിക്കുന്ന ദേവൻ ഇഷ്ടപ്പെടു-- തുടരും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ