2016, ജൂൺ 3, വെള്ളിയാഴ്‌ച

ശാസ്താവതാരം - ഭാഗം 'I
*************************
നിരവധി ഗ്രന്ഥങ്ങൾ പരിശോധിച്ച് കാലപ്രമാണവും ലോക പ്രമാണവും ആധാരമാക്കി വിലയിരുത്തി ശാസ്താവതാരസംഭവം വേർതിരിച്ചെടുത്ത് കഥാപ്രസംഗമായി അവതരിപ്പിച്ചു വരുന്നു ആ കഥ നിങ്ങളുടെ മുന്നിൽ പറയുന്നു   ആദ്യം കഥ പിന്നെ ഓരോ സംഭവത്തിന്റെയും താത്വിക വ്യാഖ്യാനം കുറേ ഏറേ Postകൾ വേണ്ടിവരും സംശയങ്ങൾ അപ്പോൾ തന്നെ കമന്റിലൂടെ ചോദിക്കണം തുടങ്ങുന്നു
************************
കൃതയുഗ അവസാന ഘട്ടത്തിൽ ധർമ്മം മാത്രം നിലനിൽക്കേണ്ട അവസരത്തിൽ ഭൂമിയിൽ അധർമ്മത്തിന്റെ ലക്ഷണം കണ്ട ഭൂമീദേവി / ധാന്യലക്ഷ്മി - ബ്രഹ്മാവിനോടും പരമശിവനോടും കൂടി വൈകുണ്ഡത്തിലെത്തി ശ്രീ ഹരിയെ സ്തുതിച്ചു സ്തുതിയിൽ പ്രീതനായ മഹാവിഷ്ണു കാര്യ ഗൗരവം മനസ്സിലാക്കി അവരോട് പറഞ്ഞു കൃതയുഗത്തിലും ത്രേതായുഗത്താലും ദ്വാപരയുഗത്തിലും  കലിയുഗത്തിലും അവതാരം സുനിശ്ചിതമാണ് എന്നാൽ അധർമ്മം കൊടികുത്തി വാഴുന്ന കലിയുഗത്തിൽ കൽക്കിയായി ഞാൻ വരുന്നതിന് മുമ്പ് ആശ്രയ ഹേതുവായി ഒരു ശക്തി വേണം അതിനുള്ള ഒരുക്കങ്ങൾ ആരംഭിക്കാം മഹാവിഷ്ണു ബ്രഹ്മാവിനേയും ശിവനേയും ചേർത്ത് ആലിംഗനം ചെയ്തു  അവരിൽ നിന്ന് ഒരു സുന്ദര പുരുഷൻ പിറന്നു അവന് ദത്തൻ എന്ന് പേരിട്ടു   ഭഗവാൻ പറഞ്ഞു  നീ ഇപ്പോൾ ജ്ഞാനിയാണ് എന്നാൽ നിന്റെ പ്രവർത്തന മണ്ഡലം ഭൂമിയാണ് അവിടെയെത്തുമ്പോൾ നിന്റെ ജ്ഞാനം നശിക്കും ഭൂമിയിലെ വിധി പ്രകാരം നീ തപസ്സ് ചെയ്ത് ജ്ഞാനം നേടി ജനങ്ങളുടെ ഇടയിൽ സനാതന ധർമ്മം പ്രചരിപ്പിക്കുക - ദത്തൻ മനുഷ്യനായി ഭൂമിയിൽ അവതരിച്ചു ഇത് മനസ്സിലാക്കിയ ത്രിമൂർത്തികളുടെ യോഗമായകൾ ഒരു സ്ത്രീ ആയി ഗാലവ മഹർഷിയുടെ പുത്രിയായി ജനിക്കാൻ തീരുമാനാച്ചു
        തനിക്ക് പിറന്ന പെൺകുട്ടി ത്രിമൂർത്തികളുടെ യോഗമായകൾ ഒന്നു ചേർന്ന് ജനിച്ചതാണ് എന്ന് മനസ്സിലാക്കിയ ഗാലവ മഹർഷി അവൾക്ക്  ലീല എന്ന് പേരിട്ടു  പ്രായമെത്തിയപ്പോൾ ത്രിമൂർത്തികളുടെ അംശങ്ങൾ ചേർന്ന ദത്ത ന് അവളെ വിവാഹം കഴിച്ചു കൊടുത്തു
     കുറേക്കാലം മധുവിധുവുമായി കഴിഞ്ഞ ദത്ത ന് തന്റെ ജന്മോദ്ദേശം ഓർമ്മ വന്നു ലീലയോട് യാത്ര ചോദിച്ച് ദത്തൻ തപസ്സിന് പുറപ്പെട്ടു എന്നാൽ ലീല താഞ്ഞു - അങ്ങ് ഈവനത്തിലെ രാജാവാണ് ഞാൻ അങ്ങയുടെ പട്ടമഹിഷിയും ഒരു ഭാര്യ എന്ന നിലയിൽ അങ്ങയിൽ എനിക്ക് ചില അവകാശങ്ങൾ ഒക്കെ ഉണ്ട് ഒരു മഹിഷിയുടെ ( ഭാര്യ ) യുടെ അവകാശം നൽകിയേ മതിയാകു! - ദത്ത ന് കോപമുണ്ടായി  ദത്തൻ ലീലയെ ശപിച്ചു ഏത് സമയത്തും മഹിഷി എന്നു പറയുന്ന നീ അസുര കുലത്തിൽ മഹിഷിയായി ജനിക്കട്ടെ!  ലീലയും വിട്ടുകൊടുത്തില്ല  അങ്ങും ഒരു സുന്ദര മഹിഷമായി തീരട്ടെഎന്നോട് കൂടി ഭൂമിയിൽ ജീവിച്ച് അനേകം സന്താനങ്ങളും ഉണ്ടാകട്ടെ! രണ്ടു പേരും പരസ്പരം ശപിച്ച് രണ്ട് വഴിക്ക് പിരിഞ്ഞു
      'ലീല കരംഭൻ എന്ന അസുരന്റ പുത്രിയായി മഹിഷിയായി പിറന്നു കരം ഭന്റെ പുത്രനും മഹിഷിയുടെ സഹോദരനും ആയ മഹിഷാസുരനെ ചണ്ഡികാദേവി വധിച്ചതറിഞ്ഞ് കോപത്തോടെ ദേവന്മാരെ നശിപ്പിക്കണം ന്നുറച്ച് മഹിഷി ബ്രഹ്മാവിനെ തപസ്സ് ചെയ്ത് പ്രത്യക്ഷപ്പെടുത്തി -ദേവന്മാർ എന്റെ ദാസൻമാർ ആകണം എനിക്ക് മരണം ഉണ്ടാകാൻ പാടില്ല  എന്നീ വരങ്ങൾ ആവശ്യപ്പെട്ടു പരബ്രഹ്മത്തിന് മാത്രമേ നാശമില്ലാത്തതായുള്ളു അതിനാൽ മരണമില്ലാത്ത അവസ്ഥ തരാൻ കഴിയില്ല നിനക്ക് ഇഷ്ടമുള്ള മരണ രീതി സ്വീകരിക്കാം   എങ്കിൽ ശിവന് വിഷ്ണുവിൽ ഉണ്ടായ കുട്ടിയായിരിക്കണം എന്റെ അന്തകൻ ആവരം നൽകി ബ്രഹ്മാവ് മറഞ്ഞു - മഹിഷി ആർത്തട്ടഹസിച്ചു രണ്ടു പുരുഷന്മാർക്ക് ഒരു കുഞ്ഞു ജനിക്കുകയോ ഈ ബ്രഹ്മാവ് എത്ര വിഡ്ഢിയാണ്  ?  എനിക്ക് മരണമില്ല എന്ന് തന്നെയല്ലേ ഇതിനർ ത്ഥം ?.      തുടരും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ