കുട്ടികളോട് നുണ പറഞ്ഞാൽ!!!!
നാം കുട്ടികളോട് അനാവശ്യമായി നുണ പറയാറുണ്ട് ഭൂതം വരുന്നെന്നോ ചെകുത്താൻ വരുമെന്നൊ ഒക്കെ പറഞ്ഞിട്ട് തൽക്കാലം കുട്ടി ചെയായുന്ന അപകടകരമായ പ്രവൃത്തിയിൽ നിന്ന് പിൻ തിരീപ്പിക്കും പക്ഷെ പിൽക്കാലത്ത് കുട്ടിയുടെ മനസ്സിൽ സൃഷ്ടിക്കുന്ന വികലമായ സങ്കൽപ്പങ്ങളെ കുറിച്ച് നാം ചിന്തിക്കാറില്ല. ഒരു ടീച്ചർക്ക് പറ്റിയ അമളി ഇതാ!!!
ജയന്തി ടീച്ചറുടെ മകളാണ് 6 വയസ്സ്കാരിയായ അഞ്ജലി രണ്ടാം ക്ളാസ്സിൽ പഠിക്കുന്നു അവൾക്ക് ഒരു ദുശ്ശീലമുണ്ട് ഏത് സമയത്തും വലത് കയ്യിലെ പെരുവിരൽ വായിലിട്ട് കൊണ്ടിരിക്കും ജയന്തി ടീച്ചർ ശാസിച്ചും അടിച്ചും ഒക്കെ നോക്കി യാതൊരു ഫലവും ഇല്ല രണ്ടാം ക്ലാസ്സ് കാരിയായ മകളുടെ ഈ ദുശ്ശീലത്തിൽ ടീച്ചർക്ക് വളരെ മനോ വിഷമമായി ' അങ്ങിനെ ഇരിക്കെ ടീച്ചർക്ക് ഒരു ഐഡിയ തോന്നി അത് പ്രയോഗിക്കാൻ തീരുമാനിച്ചു ജയന്തി ടീച്ചറുടെ കണക്കിൽ അത് മനശ്ശാസ്ത്രം
''മോളേ! വായിൽ വിരലിട്ടാൽ വയർ വീർത്ത് വീർത്ത് വരും അപ്പൊ എന്ത് ചെയ്യും? കാണാനും ഒരു ഭംഗിയും ഉണ്ടാകില്ല വയറ് പൊട്ടിയാലോ? അഞ്ജലി ക്ക് പേടിയായി അവർ കണ്ണിൽ വെള്ളം നിറച്ച് പറഞ്ഞു അമ്മേ ഞാനിനി വായിൽ വിരലിടില്ല എങ്കിലും അറിയാതെ വിരൽ വായിലേക്ക് കൊണ്ടു പോകുമ്പോൾ ജയന്തി ടീച്ചർ പറയും "മോളേ! വയറ് വീർക്കം അമ്മ പറഞ്ഞത് മോള് മറന്നോ? അഞ്ജലി കൈ പിൻ വലിക്കും പതുക്കെ പതുക്കെ അഞ്ജലിയുടെ ദുശ്ശീലം മാറി. ടീച്ചർക്ക് സംതൃപ്തി കുട്ടികളോട് മനശ്ശാസ്ത്ര പരമായി പെരുമാറണം ഞാൻ അങ്ങിനെ ചെയ്തത് കൊണ്ടാ മോളുടെ ദൂശ്ശീലം മാറിയത് ജയന്തി ടീച്ചർ സഹ പ്രവർത്തകരോട് പറയും അവർ അത് ശരി വെക്കുകയും ചെയ്യും
അങ്ങിനെ ഇരിക്കെ ജയന്തി ടീച്ചറും അഞ്ജലി മോളും കൂടി ഒരു ദിവസം വൈകുന്നേരം അമ്പലത്തിൽ പോയി പ്രദക്ഷിണം വെച്ച് മടങ്ങുമ്പോൾ അഞ്ജലിയുടെ ക്ലാസ് ടീച്ചറായ മാലതി ടീച്ചറെ കണ്ടു അവർ ഗർഭിണിയായിരുന്നു തന്റെ പ്രിയപ്പെട്ട ടീച്ചറെ കണ്ടതും അഞ്ജലി ഉറക്കെ വിളിച്ചു പറഞ്ഞു
ആ ! ടീച്ചറുടെ വയറ് എങ്ങിനെ വീർത്തു എന്ന് എനിക്കറിയാം അമ്മ പറഞ്ഞു തന്നിട്ടുണ്ട്
എങ്ങിനെയുണ്ട് ജയന്തി ടീച്ചറുടെ മനശ്ശാസ്ത്ര പ്രയോഗം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ