വിവേക ചൂഡാമണി 'ശ്ലോകം 68 ( ഇതിന് മുമ്പുള്ളത് സാകേത പുരി എന്ന ഗ്രൂപ്പിൽ order ആയി ലഭിക്കുന്നതാണ്)
തസ്മാത് സർവ്വപ്രയത് നേന ഭവ ബന്ധ വിമുക്ത യേ
സ്വേ നൈവ യത്നഃ കർത്തവ്യോ രോഗാദേരിവ പണ്ഡിതൈഃ
അർത്ഥം
അതിനാൽ രോഗാദികളുടെ നിവാരണത്തിന് വേണ്ടി ബുദ്ധിമാൻമാർ ചെയ്യും പോലെ സർവ്വ പ്രകാരത്തിലും സംസാര ബന്ധ മോചനത്തിനായി തന്നത്താൻ യത് നിക്കേണ്ടതാണ്
69
യ സ്ത്വയാദ്യ കൃതഃ പ്രശ്നോ വരീയാഞ്ഛാസ്ത്രവിന്മതഃ
സൂത്രപ്രായോ നിഗൂഢാർത്ഥോജ്ഞാത വ്യശ്ച മുമുക്ഷുഭിഃ
അർത്ഥം
നീയിപ്പോൾ ചോദിച്ച ചോദ്യം അതിശ്രേഷ്ഠവും ശാസ്ത്രജ്ഞന്മാർക്ക് സമ്മതവും അൽപ്പാക്ഷരവും നിഗൂഢാർത്ഥവും മുമുക്ഷുക്കൾ അറിയേണ്ടതും ആകുന്നു
70
ശൃണുഷ്വാവഹിതോവിദ്വൻ യന്മയാ സമുദീര്യതേ
തദേതത്ശ്രവണാത് സദ്യോ ഭവബന്ധാദ്വിമോക്ഷ്യസേ
അർത്ഥം
ഹേ വിദ്വൻ! ഞാൻ പറയുന്നത് അവധാനതയോടെ കേട്ടാലും അത് കേട്ടറിഞ്ഞാൽ നീ സംസാര ബന്ധത്തിൽ നിന്നും മുക്തനായിത്തീരും
71
മോക്ഷ സ്യ ഹേതുഃ പ്രഥമോ നിഗദ്യതേ
വൈരാഗ്യമത്യന്തമനിത്യവസ്തുഷു
തതഃ ശമശ്ചാപി ദമസ്തിതിക്ഷാ
ന്യാസഃ പ്രസക്താഖിലകർമ്മണാം ഭൃശം
അർത്ഥം
അനിത്യ വസ്തുക്കളിൽ അത്യന്തം വൈരാഗ്യമാണ് മോക്ഷത്തിനുള്ള ആദ്യത്തെ പടി അത് കഴിഞ്ഞ് ശ്രമം, ദ മം തിതിക്ഷാ വർണ്ണാശ്രമ വിഹിതങ്ങളായ കർമ്മങ്ങളുടെ പരിപൂർണ്ണ ത്യാഗം എന്നിവയും
വിശദീകരണം
ഭോഗവസ്തുക്കളായി കരുതപ്പെടുന്ന കാര്യങ്ങൾ ക്ഷണികങ്ങളും ദുഖപ്രദവും ആണ് എന്ന് മനസ്സിലാക്കി അവയിൽ വിരക്തി വന്നാൽ ശമദമാദി സാധനകൾ താനേ വന്നുകൊള്ളും വർണ്ണാശ്രമ വിഹിതങ്ങളായ കർമ്മങ്ങൾ തീവ്രമായ വൈരാഗ്യം ഉണ്ടാകും വരെ ഈശ്വരാർപ്പണ ബുദ്ധ്യാ ചെയ്യണം അവയുടെ ഫലം ചിത്തശുദ്ധി അഥവാ വൈരാഗ്യം ആകുന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ