ഭഗവദ് ഗീതാ പഠനം 350 ആം ദിവസം അദ്ധ്യായം 11 ശ്ലോകം 30 Date 4/6/2016
ലേ ലിഹ്യസേ ഗ്രസ മാനഃ സമന്താത്
ലോകാൻ സമഗ്രാൻ വദനൈർജ്വലദ്ഭിഃ
തേജോഭിരാപുര്യ ജഗത് സമഗ്രം
ഭാസസ്തവോഗ്രാഃ പ്രതപന്തി വിഷ്ണോ
അർത്ഥം
ജ്വലിക്കുന്ന വദനങ്ങളെ ക്കൊണ്ട് എല്ലായിടത്തുനിന്നും സകലലോകങ്ങളേയും നിന്തിരുവടി വിഴുങ്ങീട്ട് നക്കിനുണയുന്നു ഭഗവാനേ! അങ്ങയുടെ ഉഗ്രകിരണങ്ങൾ ലോകത്തെ മുഴുവൻ തേജസ്സ്കൾ കൊണ്ട് നിറച്ചു ദഹിപ്പിക്കുന്നു
വിശദീകരണം
ഇവിടെ എല്ലാ ലോകങ്ങളെയും തന്റെ ഉള്ളിൽ ലയിപ്പിക്കുകയാണ് എന്ന് കാണിച്ചു കൊടുക്കുന്നു ത്രിമൂർത്തി സങ്കൽപ്പം വേറെവേറെ ആണെങ്കിലും എല്ലാം ഒന്നെന്ന് കാണിക്കുന്നു സംഹാരത്തെ ആണ് വർണ്ണിക്കുന്നത് കാമമാകുന്ന മോഹവലയത്തിൽ പെട്ടവർ അതിനനുസരിച്ചുള്ള നാശത്തെ അഭിമുഖീകരിക്കുന്നു എന്നാണ് തേജസ്സ്കൊണ്ട് നിറച്ചു ദഹിപ്പിക്കുന്നു എന്ന് പറഞ്ഞതിന്റെ സാരം
31
ആഖ്യാഹി മേ കോ ഭവാനുഗ്രരൂപഃ
നമോ/സ്തുതേ ദേവവര പ്രസീദ
വിജ്ഞാതുമിച്ഛാമി ഭവന്തമാദ്യം
ന ഹി പ്രജാനാമി തവ പ്രവൃത്തിം
അർത്ഥം
ഉഗ്രരൂപനായ അങ്ങ് ആരാണ് എന്ന് എനിക്ക് പറഞ്ഞു തന്നാലും നിന്തിരുവടിക്ക് നമസ്കാരം ഭഗവാനേ! പ്രസാദിക്കേണമേ ആ ദി പുരുഷനായ നിന്തിരുവടിയെ അറിയാൻ ഞാനാഗ്രഹിക്കുന്നു അങ്ങയുടെ പ്രവൃത്തി - അങ്ങ് എന്താണ് ചെയ്യാൻ പോകുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ലല്ലോ!
വിശദീകരണം
തന്റെ കൂട്ടുകാരൻ പത്നിയായ സുഭദ്രയുടെ സഹോദരൻ അമ്പാടിയിലെ ഉണ്ണിക്കണ്ണൻ എന്നിങ്ങനെ പല വിധത്തിലും കൃഷ്ണനെ ദർശിച്ച അർജ്ജുനന് ഈ ദൃശ്യങ്ങൾ സാമാന്യബുദ്ധിക്ക് നിരക്കാത്തതായിത്തോന്നി ഓരോ പ്രാവശ്യവും കൃഷ്ണന്റെ ഭാവങ്ങൾ കണ്ടറിഞ്ഞതും കേട്ടറിഞ്ഞതും ധാരാളം എന്നാൽ അതിലൊന്നും പെടാത്ത ഈ വിശ്വരൂപ ദർശനം ലഭിച്ചപ്പോൾ അർജ്ജുനന് മനസ്സിലായി താൻ ധരിച്ചതൊന്നുമല്ല കൃഷ്ണൻ അതിനാൽ അത്ഭുതത്തോടെ കുറച്ചൊരു സങ്കടത്തോടെ അർജ്ജുനൻ ചോദിക്കുന്നു ' അങ്ങ് ആരാണ്? അങ്ങ് ചെയ്യാൻ പോകുന്നതെന്താണ്?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ