2016, ജൂൺ 2, വ്യാഴാഴ്‌ച

ഭഗവദ് ഗീതാപഠനം  348 ആം ദിവസം അദ്ധ്യായം 11 ശ്ലോകം 26 Date 2/6/2016

അമീ ച ത്വാം ധൃതരാഷ്ട്ര സ്യപുത്രാഃ
സർവ്വേ സഹൈവാവനി പാലസംഘൈഃ
ഭീഷ്മോ ദ്രോണഃ സൂതപുത്രസ്തഥാസൗ
സഹായസ്മദീയൈരപി യോധമുഖ്യൈഃ
27
വക്ത്രാണി തേ ത്വരമാണോ വിശന്തി
ദംഷ്ട്രാകരാളാനി ഭയാനകാനി
കേചിദ്വിലഗ്നാ ദശനാന്തരേഷു
സംദൃശ്യന്തേ ചൂർണ്ണിതൈരുത്തമാംഗൈഃ
           അർത്ഥം
ഈ ധൃതരാഷ്ട്ര പുത്രന്മാരും ഭീഷ്മരും ദ്രോണരും അപ്രകാരം നമ്മുടെ യുദ്ധവീരന്മാരോട് കൂടി എല്ലാവരും നിന്തിരുവടിയെ പ്രാപിക്കുന്നു കരാള ദംഷ്ട്രങ്ങളുള്ളവയും ഭയങ്കരങ്ങളുമായ നിന്തിരുവടിയുടെ വായ കളിലേക്ക് ദ്രുതഗതിയിൽ ചെന്നു വീഴുന്നു ചിലർ ഉടഞ്ഞു തകർന്ന തലകളോടെ പല്ലുകൾക്കിടയിൽ കുടുങ്ങി ക്കിടക്കുന്നതായും കാണപ്പെടുന്നു


         വിശദീകരണം
| ഇവിടെ ചിന്തിക്കാൻ വക നൽകുന്ന ഒന്നുണ്ട് ഗീതയുടെ അവതരണം ഭീഷ്മപർവ്വത്തിൽ അതായത് യുദ്ധം തുടങ്ങിയതിന് ശേഷം  ഭീഷ്മർ വീണതിന് ശേഷം  ധൃത രാഷ്ട്രർ എന്താണ് സംഭവിച്ചത് എന്ന് ചോദിക്കുമ്പോൾ സഞ്ജയൻ  പറയുന്നതായിട്ടാണ്  പക്ഷെ ഉപദേശവും വിശ്വരൂപ ദർശനവും യുദ്ധം തുടങ്ങുന്നതിന് മുൻപാണ്  അപ്പോൾ യുദ്ധം തുടങ്ങുന്നതിന് മുൻപേ ഭീഷ്മരും ദ്രോണരും ഭഗവാനെ അഭയം പ്രാപിക്കുന്നതും ചിലരുടെ തലകൾ ഉടയുന്നതായം കണ്ടു അപ്പോൾ തന്നെ തങ്ങളാണ് ജയിക്കുക എന്നൊരുറപ്പ് അർജ്ജുനന് നേരത്തെ ലഭിച്ചു  ഇത് അർജ്ജുനനിലെ അവശേഷിക്കുന്ന സംശയവും ഭയവും നീങ്ങാൻ കാരണമായി
'

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ