2016, ജൂൺ 6, തിങ്കളാഴ്‌ച

നാലാം ഭാഗം - ശാസ്താവതാരം

    അമൃത് കിട്ടുവാനായിട്ടാണ് പാലാഴി കടഞ്ഞതെങ്കിലും ശ്രീഹരിയുടെ സമ്മതമില്ലാതെ അത് പുറത്തേക്ക് വരില്ല അതിനായി മന്ദര പർവ്വതം പതുക്കെ താണു അത് ഉയർത്താൻ എന്ന വ്യാജേന   കൂർമ്മാവതാരം എടുത്ത് ക്ഷീരസാഗരത്തിന്റെ അടിത്തട്ടിലേക്ക് പോയി മന്ദരത്തെ മുതുകിലേററി ഉയർത്തുകയും അടിയിൽ അടിഞ്ഞുകൂടിയ എല്ലാറ്റിനേയും പുറത്തേക്ക് തള്ളുകയും ചെയ്തു - ഐരാവതം - ഉച്ചൈ ശ്രവസ്സ്-കൽപ്പ വൃക്ഷം ഐശ്വര്യ ലക്ഷ്മി തുടങ്ങിയവ ഉയർന്ന് വന്നു അവസാനം അമൃത കുംഭവും   അമൃതകുംഭം പൊങ്ങി വന്നതും പെട്ടെന്ന് അസുരന്മാർ അതുമായി മറഞ്ഞതും പെട്ടെന്നായിരുന്നു
     അസുരന്മാർ ആരും അത് കഴിക്കില്ല കാരണം ആദ്യം കഴിച്ചവൻ ആരായാലും അവൻ അതി ശക്തനാകും അതിനാൽ ആരെയും ആദ്യം കഴിക്കാർ മറ്റുള്ളവർ സമ്മതിക്കില്ല ദുഖിച്ചു നിൽക്കുന്ന ദേവന്മാരോട് ഭഗവാൻ പറഞ്ഞു വൈകുണ്ഡത്തിൽ വന്നവർക്ക് ഒരിക്കലും നിരാശയുണ്ടാവില്ല അതിനാൽ അവർ കൊണ്ട് പോയി എന്നാൽ അവരുടെ പരസ്പര വിശ്വാസമില്ലായ്മ നമുക്ക് സന്തോഷം തരും  അപ്പോൾത്തന്നെ അതിസുന്ദരിയായ മോഹിനീ അവതാരം ഭഗവാൻ കൈക്കൊണ്ടു

           അതിസുന്ദരിയായ മോഹിനി പാതാളത്തിൽ അസുരന്മാരുടെ അടുത്തെത്തി അവളെ വിവാഹം കഴിക്കണം എന്ന് ഓരോരുത്തരും മോഹിച്ചു അപ്പോൾ മോഹിനി പറഞ്ഞു ഞാൻ അമൃത് വിളമ്പിത്തരാം നിങ്ങൾ കണ്ണടച്ച് ഇരിക്കണം അവസാനം കണ്ണ് തുറക്കുന്നവൻ ആരോ അയാൾ എന്റെ ഭർത്താവായിരിക്കും ഇത് കേട്ടതും ഏവരും കണ്ണടച്ചിരുന്നു അവസാനമേ കൺ തുറക്കൂ എന്ന് ഓരോരുത്തരും വി ചാരിച്ചു ഈ സമയം മോഹിനി അമൃത് മായി കടന്നുകളയുകയും ദേവലോകത്തെത്തി ദേവൻ മാർക്ക് വിളമ്പിക്കൊടുക്കുകയും അവർ അത് കഴിച്ച് പൂർവ്വസ്ഥിതിയെ പ്രാപിക്കുകയും ചെയ്തു അമൃത് കൊണ്ടുവരാൻ മോഹിനി പോയപ്പോൾ ദേവൻമാർ എല്ലാവരും വൈകുണ്ഡത്തിൽ നിന്നും ദേവലോകത്തേക്ക് പോന്നിരുന്നു
   'ഇനിയാണ് വളരെ ശ്രദ്ധയോടെ വായിക്കേണ്ടത് - പ്രപഞ്ചസൃഷ്ടി ആരംഭിച്ചപ്പോഴ പരാന്ത കാലം വരെയുള്ള വിധിയും സൃഷ്ടിയും നടത്തിക്കഴിഞ്ഞ് സാക്ഷാൽ ഈശ്വരൻ നിർഗ്ഗുണാവസ്ഥയിൽ ആണ് പക്ഷെ കാല പ്രമാണ പ്രകാരം അത് മറ്റ് ലോകങ്ങളിൽ അനുഭവപ്പെടണം എങ്കിൽ നിമിത്തങ്ങളിലൂടെ സമയം വരുമ്പോഴേ ആ കൂ ഈ നിമിത്തങ്ങൾ ആണെങ്കിലോ ഒരു മതിഭ (മം അഥവാ തോന്നൽ മാത്രമാകുന്നു ശാസ്താവ് സൃഷ്ടി സമയത്ത് തന്നെ ഉള്ളതാണ് പക്ഷെ ലോകത്തിന് മുന്നിൽ ശാസ്താവിനെ അവതരിപ്പിക്കണം എങ്കിൽ കാലവും നിമിത്തവും വേണം
     'ഒരു ഉദാഹരണത്തിലുടെ വ്യക്തമാക്കാം നിങ്ങളുടെ കയ്യിൽ ഒരു കോടി രൂപ ഉണ്ടെന്ന് കരുതുക അത് കണക്കിൽ പെടാത്തതായതിനാൽ നിങ്ങൾക്ക് പുറത്തെടുക്കാൻ ആവില്ല അപ്പോൾ അതിനെ പുറത്തിറക്കാൻ നിങ്ങൾ ഒരു സംഗതി ആസൂത്രണം ചെയ്യുന്നു നിങ്ങൾക്ക് ഒരു സിനിമാ തിയേറ്റർ ഉണ്ടെന്ന് കരുതുക : അതിൽ ഒരു സിനിമ നിങ്ങൾ ഇടുന്നു ആർക്കും കാണാൻ താൽപ്പര്യമില്ലാത്ത സിനിമ - പക്ഷെ നിങ്ങൾ House Full Board വെച്ച് ഗേറ്റ് പൂട്ടുന്നു 1000 സീററുണ്ടെങ്കിൽ അത്രയും ടിക്കറ്റ് കീറികളയുന്നു 1000 സീറ്റിന്റെ ടിക്കറ്റിന് നിങ്ങൾ tax കൊടുത്തു :1000 സീറ്റിലെ ടിക്കറ്റ് ചാർജ്ജ് നിങ്ങൾക്ക് വെളിയിൽ കാന്നിക്കാം   എന്നാൽ ഇത്രയും കാശ് മുമ്പേ നിങ്ങളുടെ കയ്യിലുണ്ട് - ഇവിടെ House Full ആയി എന്നും ഉള്ളത് മറ്റുള്ളവർക്ക് തോന്നിയതാണ് അവിടെ ആരും ഇല്ലാത്തതിനാൽ സിനിമ പോലും കളിച്ചിട്ടില്ല - ഇത് സാമൂഹ്യ ദോഷം ആയതിനാൽ അധർമ്മം ആണ്
         അതേ പോലെ ശാസ്താവ് നേരത്തെ ഉണ്ട് അത് സമയമായപ്പോൾ ഒരു നിമിത്തം ഉണ്ടായി അഥവാ ദേവൻ മാർക്കും മനുഷ്യർക്കും ആ നിമിത്തം ഒരു സംഭവമായി അനുഭവപ്പെട്ടു അഥവാ തോന്നി..  ' ഇല്ലാത്ത സൂര്യോദയവും അസ്തമയവും ഉണ്ട് എന്ന് നമുക്ക് തോന്നുന്നത് പോലെ ' ...  തുടരും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ