2016, ജൂൺ 10, വെള്ളിയാഴ്‌ച

ഏഴാം ഭാഗം-ശാസ്താവതാരം

      പരമശിവന്റെ നിർദ്ദേശം അനുസരിച്ച് ശാസ്താവ് ഗോപ്യമായി മനുഷ്യരൂപം പൂണ്ട് ശിശുമായി പമ്പാ പുളിനത്തിൽ ഒരിടത്ത് ശിശു രൂപത്തിൽ ചെന്ന് കിടന്ന് മന്ദം മന്ദം കൈകാൽ കുടഞ്ഞ് കരയാൻ തുടങ്ങി കുട്ടിയുടെ കരച്ചിൽ കേട്ട നായാട്ടിനായ് വനത്തിൽ എത്തിയ രാജശേഖരൻ എന്ന പാണ്ഡ്യരാജാവ് തേജസ്വിയായ ശിശുവിനെ കണ്ട് ഒരു നിമിഷം നോക്കി നിന്നു അപ്പോൾ അവിടെ പ്രത്യക്ഷപ്പെട്ട ഒരു ഭിക്ഷു പറഞ്ഞു "മഹാരാജൻ ശങ്ക വേണ്ട കഞ്ഞിനെ എടുത്തോളൂ ഇവൻ അങ്ങയുടെ വംശത്തെ പുകഴ് പെറ്റ താക്കും - കഴുത്തിൽ മണി കണ്ടതിനാൽ മണികണ്ഠൻ എന്ന് രാജാവ് അപ്പോഴേകുഞ്ഞിന് പേരിട്ടു   കൊട്ടാരത്തിലേക്ക് കൊണ്ടുവന്നു സ്വന്തം പുത്രനേപ്പോലെ വളർത്തി  ഐശ്വര്യവുമായിട്ടാണ് മണികണ്ഠൻ അവിടെ വന്നത് അത് വരെ സന്താനങ്ങൾ ഇല്ലാതിരുന്ന അവസ്ഥയിൽ മണികണ്ഠൻ വന്നതിന് ശേഷം അവർക്കൊരു കുഞ്ഞു പിറന്നു അവന് രാജരാജൻ  എന്ന് നാമകരണം ചെയ്തു
      കാലത്തിന്റെ പ്രയാണത്താൽ കുട്ടികൾ വളർന്നു രാജരാജന് ജ്യേഷ്ഠനായ മണികണ്ഠൻ പ്രാണനായിരുന്നു ഏത് സമയവും ജ്യേഷ്ഠന്റെ തണലിൽ കഴിയാനാണ് രാജ രാജൻ ഇഷ്ടപ്പെട്ടത് മണികണ്ഠന് 12 വയസ്സാകുമ്പോഴേക്കും സകല ശാസ്ത്രങ്ങളും പിച്ചിരുന്നു അനന്തരാവകാശിയായി മണികണ്ഠനെ നിശ്ചയിക്കാൻ രാജാവ് തീരുമാനിച്ചു എന്നാൽ മന്ത്രിക്ക് അതിഷ്ടമായില്ല  മണികണ്ഠൻ രാജാവായാൽ തന്റെ കളികളൊന്നും നടക്കില്ല എന്ന് മനസ്സിലാക്കിയ മന്ത്രി മണികണ്ഠനെ രാജാവാക്കുന്നതിൽ നിന്ന് രാജശേഖരനെ പിൻതിരിപ്പിക്കാൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു
     പ്രജകളിൽ നല്ലൊരു വിഭാഗം തമിഴ് സംസാരിക്കുന്നവർ ആയിരുന്നു  മണികണ്ഠനെ അവർക്ക് വലിയ സ്നേഹവും ബഹുമാനവും ആയിരുന്നു ആയതിനാൽ ചിലർ അയ്യാ എന്നും അപ്പാ എന്നും സംബോധന ചെയ്തിരുന്നു  കാലക്രമത്തിൽ അത് അയ്യപ്പാ  എന്നായി പരിണമിച്ചു  അഞ്ച് ഇന്ദ്രിയങ്ങളെ നിയന്ത്രിച്ചവനാകയാൽ  'അയ്യപ്പൻ എന്ന പേര് മണികണ്ഠന് നന്നായി ചേരും  പതുക്കെ രാജാവും രാജ്ഞിയും ഒഴിച്ച് ബാക്കിയുള്ളവരെല്ലാം മണികണ്ഠനെ  അയ്യപ്പാ എന്ന് വിളിക്കാൻ തുടങ്ങി    പമ്പാപുളിനത്തിൽ വെച്ച് രാജാവിന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട ഭിക്ഷു സാക്ഷാൽ പരമശിവൻ തന്നെയായിരുന്നു   തുടരും 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ