2016, ജൂൺ 28, ചൊവ്വാഴ്ച

'ഭഗവദ് ഗീതാപഠനം 366 ആം ദിവസം അദ്ധ്യായം - 12 ശ്ലോകം 15 Date - 28/6/2016

യസ്മാ ന്നോ ദ്വിജതേ ലോകഃലോകാന്നോദ്വിജതേ ച യഃ
ഹർഷാമർഷഭയോദ്വേഗൈഃ മുക്തോ യഃ സ ച മേ പ്രിയഃ
            അർത്ഥം
ആരിൽ നിന്ന് ലോകം ക്ഷോഭിക്കുന്നില്ലയോ ആർ ലോകം ഹേതുവായിട്ട് ക്ഷോഭിക്കുന്നില്ലയോ സന്തോഷം, അസൂയ, ഭയം, ഉത്കണ്ഠ ഇവയിൽ നിന്ന് ആർ മുക്തനാണോ അവൻ എനിക്ക് പ്രിയനാകുന്നു
      വിശദീകരണം
ജീവിതത്തിലെ കയ്പ്പേറിയ അനുഭവം മൂലം നിർവികാരത സംഭവിച്ചവരുണ്ട് അവർക്കും മേൽ പറഞ്ഞ സന്തോഷം, അസൂയ, ഭയം, ഉത്കണ്ഠ എന്നിവയൊന്നും കാണില്ല അവരും ഭഗവാന് പ്രിയപ്പെട്ടവർ തന്നെ അവർ വന്ന വഴി വ്യത്യസ്ഥ യോഗങ്ങളിലൂടെയല്ല അനുഭവത്തിലൂടെയാണ് എന്നു മാത്രം

16
അനപേക്ഷഃശുചിർദക്ഷഃ ഉദാസീനോ ഗതവ്യഥഃ
സർവ്വാരംഭപരിത്യാഗീ യോ മദ്ഭക്തഃ സ മേ പ്രിയഃ
          അർത്ഥം
ഒന്നിന്റെയും ആവശ്യമില്ലാത്തവനും പുറവും അകവും ശുദ്ധിയുള്ളവനും സമർത്ഥനും കർമ്മകുശലനകകർമ്മകുശലനും ഒന്നിലും പ്രത്യേക താല്പര്യമില്ലാത്തവനും വ്യാകുലതയില്ലാത്തവനും  എല്ലാ ഉദ്യമങ്ങളും വിട്ടവനുമായ എന്റെ ഭക്തൻ ആരോ അവൻ എനിക്ക് പ്രിയനാകുന്നു

      വിശദീകരണം
എന്തെങ്കിലും ഒന്ന് വേണം എന്ന ചിന്തയില്ലാത്ത അവസ്ഥ, ആൾ ശുദ്ധനായ അവസ്ഥ ഒന്നിലും താൽപ്പര്യം ഇല്ലാത്ത അവസ്ഥ, തീരെ ഒന്നിനെപ്പറ്റിയും വ്യാകുലതയോടെ ചിന്തിക്കാത്ത അവസ്ഥ, എല്ലാ പ്രവർത്തനങ്ങളിൽ നിന്നും അകന്ന അവസ്ഥ അപ്പോൾ ആരാണോ ഈ അവസ്ഥയിലെത്തുന്നത് അയാൾ ഭക്തൻ ആയിരിക്കും അവനും എനിക്ക് പ്രിയപ്പെട്ടവനാകുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ