ഭഗവദ് ഗീതാപഠനം 357 ആം ദിവസം അദ്ധ്യായം 11 ശ്ലോകം 47 Date 15/6/2016
ശ്രീ ഭഗവാനുവാച
മയാ പ്രസന്നേന തവാർജ്ജുനേദം
രൂപം പരം ദർശിതമാത്മയോഗാത്
തേജോമയം വിശ്വമനന്തമാദ്യം
യന്മേ ത്വദന്യേന ന ദൃഷ്ടപൂർവ്വം
അർത്ഥം
ശ്രീ ഭഗവാൻ പറഞ്ഞു
അർജ്ജുനാ!നിന്നിൽ പ്രസന്നനായ ഞാൻ സ്വന്തം യോഗശക്തിയാൽ ഈ പരമോത്കൃഷ്ടരൂപം നിനക്ക് കാട്ടിത്തന്നു തേജോമയവും വിശ്വാത്മകവും അനന്തവും ആദിമൂലവുമായ എന്റെ ഈ രൂപമൂണ്ടല്ലോ നീ ഒഴിച്ച് മറ്റാരും മുമ്പ് കണ്ടിട്ടില്ല
വിശദീകരണം
ഭഗവവാന്റെ പ്രസാദത്താലാണ് അർജ്ജുനന് ഈദിവ്യദർശനം
ലഭിച്ചത് എല്ലാവർക്കും ഇത് സുലഭമല്ലെന്നും ഭഗവാൻ പറയുന്നു തേജോമയവും അനന്തവും ആദിമൂലവും ആയ വിശ്വരൂപം മറ്റാരും ഇതിന് മുമ്പ് കണ്ടിട്ടില്ല
48
ന വേദയജ്ഞാദ്ധ്യയനൈർ ന ദാനൈഃ
ന ച ക്രിയാഭിർ ന തപോഭിരുഗ്രൈഃ
ഏവം രൂപഃ ശക്യ അഹം നൃലോകേ
ദ്രഷ്ടും ത്വദന്യേന കുരുപ്രവീര
അർത്ഥം
എടോ കുരുശ്രേഷ്ഠാ! മനുഷ്യലോകത്തിൽ നിനക്കല്ലാതെ മറ്റാർക്കും വേദം ,യജ്ഞം ,സ്വാദ്ധ്യായം ,ഇവ കൊണ്ട് എന്നെ ഈ രൂപത്തിൽ കാണാനാവില്ല. ദാനങ്ങൾ കൊണ്ടോ ,ക്രിയകൾ കൊണ്ടോ ,കഠിന തപശ്ചര്യകൾ കൊണ്ടോ ആവില്ല
വിശദീകരണം
അസാധാരണമായ ഒരു ദിവ്യമായ അനുഭൂതിയാണ് അർജ്ജുനന് ലഭിച്ചത് കാരണം വേദ പഠനം കൊണ്ടൊ, യജ്ഞനം ചെയ്തത് കൊണ്ടോ കഠിനമായ തപസ്സ് കൊണ്ടോ, മാത്രം ആർക്കും വിശ്വരൂപം കാണാനാവില്ല കർമ്മത്തിന്റെ ഫലമായി ലഭിക്കാവുന്ന ഒന്നല്ല ഈശ്വരദർശനം വിശുദ്ധമായ അന്തഃകരണം കൊണ്ടേ അത് സാധ്യമാകൂ
49
മാ തേ വ്യഥാ മാ ച വിമൂഢഭാവഃ
ദൃഷ്ട്വാ രൂപം ഘോരമിദൃങ്മമേദം
വ്യപേതഭീഃ പ്രീതമനാഃ പുനസ്ത്വം
തദേവ മേ രൂപമിദം പ്രപശ്യ
അർത്ഥം
ഇത്ര ഘോരമായ എന്റെ ഈ വിശ്വരൂപം കണ്ടിട്ട് നീ പേടിക്കേണ്ട പരിഭ്രമിക്കുകയും വേണ്ട നീ നിർഭയനും സന്തുഷ്ടനുമായി എന്റെ ആ പഴയ രൂപം തന്നെ ഇതാ വീണ്ടും കണ്ടോളൂ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ