2016, ജൂൺ 9, വ്യാഴാഴ്‌ച

ആറാം ഭാഗം-ശാസ്താവതാരം

ശാസ്താവിന്റെ ജനനം നിമിഷങ്ങൾക്കുള്ളിൽ സത്യലോകത്ത് നടന്നു സത്യലോകത്തിന് താഴെ തപോ ലോകത്തിൽ കുറച്ച് താമസിച്ച് വ്യത്യസ്ഥമായ രൂപത്തിലാണ് അനുവപ്പെട്ടത് അതിനു താഴെ ജന ലോകത്തിലും മഹർ ലോകത്തിലും വ്യത്യസ്ഥ രൂപത്തിലാണ് അനുഭവപ്പെട്ടത് അതിനും താഴെയുള്ള സ്വർലോകത്തിൽ അനുഭവപ്പെട്ട രൂപമാണ് ഋഷീശ്വരൻമാർ രേഖപ്പെടുത്തി നമുക്ക് കിട്ടിയിട്ടുള്ളത് അതിനും താഴെ ഭൂവർ ലോകത്തിനും താഴെയാണ് ഭൂമി ' ഇവിടെ മറ്റൊരു രൂപത്തിലാണ് അനുഭവപ്പെട്ടത് അതാണ് മണികണ്ഠൻ  എന്ന അയ്യപ്പൻ

    ... മഹിഷിയുടെ രൂപം ശിരസ്സ് മഹിഷത്തിന്റേയും ബാക്കി ശരീരം മനുഷ്യന്റെ തുമായ രൂപം ദേവലോകത്ത് എത്തുമ്പോഴാണ് ഭൂമിയിൽ അത്തരം ജീവി ഇല്ല അതിനാൽ ഭൂമിയിൽ മനുഷ്യ രൂപവും സ്വഭാവം മഹിഷത്തിന്റെ തുമാണ്   മറ്റ് പല ലോകങ്ങളിലും നടക്കുന്ന സംഭവം ഭുമിയിലെ കഥകളിൽ വരുമ്പോൾ അവിശ്വസനീയമായി മനുഷ്യർക്ക് തോന്നും അതിനാൽ തത്വചിന്താപരമായ വ്യാഖ്യാനത്തിനാണ് കടുതൽ പ്രാധാന്യം എന്നു പറയുന്നു
      ഇനിയുള്ള കാര്യങ്ങൾ വ്യാഖ്യാനിക്കുമ്പോൾ കാലഗണന ഓർത്ത് വെക്കണം  ദേവലോകത്ത് ഒരു വർഷം കൊണ്ട് നടക്കുന്ന സംഭവം ഭൂമിയിലെത്തി നമുക്ക് അനുഭവിക്കാൻ 360 വർഷം വേണം    ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം -  കാസർകോട്ട് നിന്നും തിരുവനന്തപുരത്തേക്ക് ഒരു വണ്ടി  ഓടുന്നു എന്ന് കരുതുക കാസർകോട്ട് നിന്നും രാത്രി എട്ട് മണിക്ക് വണ്ടി പുറപ്പെട്ടു അപ്പോൾ കാസർകോട്ട് കാർക്ക് ആ വണ്ടി 8 മണിക്കാവുമ്പോൾ അതേ വണ്ടി ഷൊർണർകാർക്ക് രാത്രി  12 മണി ആയിരിക്കും എറണാംകുളത്ത് കാർക്ക് വെളുപ്പിന് 3മണി ആയിരിക്കും തിരുവനന്തപുരത്ത് കാർക്ക് നേരം വെളുത്ത് 8 മണി ആയിരിക്കും ഇതേപോലെത്തന്നെയാണ് വ്യത്യസ്ഥ ലോകങ്ങളിലെ കാല പ്രമാണം സത്യലോകത്ത് നമ്മുടെ വിധി നടപ്പാക്കി ക്കഴിഞ്ഞു -കാസർകോട്ട് നിന്ന് വണ്ടി വിട്ട പോലെ - പക്ഷെ ഭൂമിയിൽ അതിന് സമയമായിട്ടില്ല -തിരുവനന്തപുരത്തെ ആൾക്കാരെപ്പോലെ  ഇപ്പോൾ കാല പ്രമാണത്തിലെ വ്യതിയാനം മനസ്സിലായി എന്നു കരുതട്ടെ!
   ' അപ്പോൾ ഭൂമിയിലെ കാല പ്രമാണം വെച്ച് സത്യലോകത്തിൽ  അവതരിച്ച ധർമ്മശാസ്താവിന്റെ  കാലഘട്ടം തീരുമാനിക്കാൻ ശ്രമിക്കുന്നത് വിഡ്ഢിത്തമായിരിക്കും   നമുക്ക് മണികണ്ഠന്റെ കാലഘട്ടം പിന്നെയും ഒന്ന് ശ്രമിച്ച് നോക്കാം  ശ്രീരാമന്റെ കാലഘട്ടത്തിന് ശേഷമായിരിക്കും കാരണം ശബരിമല മണികണ്ഠന്റെ കാലത്തുണ്ട്  രാമൻ ശബരിക്ക് ദർശനം കൊടുത്തത് അവൾ താമസിക്കുന്ന സ്ഥലത്ത് ചെന്നിട്ടായിരുന്നുവല്ലോ!
     രാമന്റെ വംശമായ രഘുവംശം തന്നെയാണ് പിൽക്കാലത്ത് പാണ്ഡ്യ വംശമായതും അതിന് ശേഷം ശാക്യ വംശമായതും കൃഷ്ണന്റെ കാലഘട്ടത്തിൽ മണികണ്ഠനെ പറ്റി പറയുന്നില്ല് അപ്പോൾ കൃഷ്ണന് ശേഷവും ബുദ്ധന് മുന്പും ആയിരിക്കാനാണ് സാദ്ധ്യത
     കൃഷ്ണന് ശേഷം കലിയുഗം ആരംഭിച്ചല്ലോ ! കലിയുഗ വരദൻ എന്നാണ് മണികണ്ഠനെ പറയുന്നത്   മഹിഷീ മർദ്ദനം ദേവലോകത്ത് വെച്ച് നടന്നത് ഭൂമിയിൽ അനുഭവിക്കാൻ സമയം കൂറെ പിടിച്ചു    പാണ്ഡ്യരാജനായ രാജശേഖരൻ ശിവ ഭക്തനായിരുന്നു പുത്രദുഖത്താൽ നിരാശനായ രാജാവ് ശിവഭക്തിയിൽ മുഴുകിയിരിക്കുമ്പോളാണ് ശിവൻ പറയുന്നത്  ശാസ്താവതാരം ഭൂമിയിൽ അനുഭവപ്പെടാൻ നേരമായി അതിനാൽ നിന്റെ കഴുത്തിൽ ഞാനൊരു മണി കെട്ടി ത്തരാം മൃഗയാവിനോദത്തിനായി രാജശേഖരൻ വരുന്ന നേരത്ത് പരശുരാമൻ തീർത്ത പമ്പാ പുളിനത്തിൽ ഒരു മനുഷ്യ ശിശുവിന്റെ രൂപം ധരിച്ച് കൈകാലുകൾ കുടഞ്ഞ് കിടക്കുക രാജാവിന്റെ ശ്രദ്ധ ക്ഷണിക്കാനായി മൃദുവായി കരയുക  ഇത്രയും പറഞ്ഞ് പരമശിവൻ ശാസ്താവിനെ ഭൂമിയിലേക്ക് അയച്ചു  -----   തുടരും 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ