വിവേക ചൂഡാമണി ശ്ളോകം 75
നഭോ നഭസ്വദ് ദഹനാംബുഭൂമയഃ
സൂഷ്മാണി ഭൂതാനി ഭവന്തി താനി;
പരസ്പരാംശൈർമിളിതാനി ഭൂത്വാ
സ്ഥൂലാനി ച സ്ഥൂലശരീരഹേതവഃ
അർത്ഥം
ആകാശം, വായു, അഗ്നി, ജലം, ഭൂമി, ഇവ ഉണ്ടാകുമ്പോൾ സൂഷ്മ ഭൂതങ്ങളാകുന്നു അവയുടെ അംശങ്ങൾ പരസ്പരം കൂടി ചേർന്നു സ്ഥൂല ഭൂതങ്ങളും സ്ഥൂല ശരീര ഹേതുക്കളും ആയിത്തീരുന്നു
വിശദീകരണം
ഇവിടെ കണാദമഹർഷിയുടെ ചിന്താധാരകൾക്ക് അസ്ഥിത്വം നൽകപ്പെടുന്നു ജഗത്തിലെ സർവ്വവും അണുക്കളുടെ സംഘാതമാണെന്നാണ് അദ്ദേഹത്തിന്റെ സിദ്ധാന്തം ആകാശാ ദി പഞ്ചഭൂതങ്ങൾ സുഷമ ഭൂതങ്ങൾ അഥവാ ത മാത്രകൾ ആയാണ് രൂപം കൊള്ളുന്നത് സ്ഥൂലഭൂതങ്ങൾ ഉണ്ടാകുന്നത് പഞ്ചീ കരണം സംഭവിച്ചിട്ടാണ് ഓരോ സൂഷ്മ ഭൂതത്തേയും രണ്ടായി ഭാഗിക്കുക (സങ്കൽപ്പിക്കുക ) ഓരോ പകുതിയേയും നാലായി വീണ്ടും ഭാഗിക്കുക ആദ്യത്തെ പകുതിയും ഇതര ഭൂതങ്ങളുടെ എല്ലാം 1/8 ഭാഗം വീതവും ചേർന്നാൽ ഒരു സ്ഥൂല ഭൂതമായി പൃഥ്വി എന്ന തിന്റെ പകുതി അംശവും മറ്റു നാലു സുഷ്മഭൂതങ്ങളുടെ 1/8 അംശം വീതവും കൂടി ഒന്നിച്ചു ചേർന്നതാണ് പൃഥ്വി എന്ന സ്ഥൂല ഭൂതം
76
മാത്രാസ്തദീയാ വിഷയാ ഭവന്തി
ശബ്ദാദയഃ പഞ്ച സുഖായ ഭോക്തുഃ
അർത്ഥം
ആകാശദി ഭൂതങ്ങളുടെ സൂഷ്മാംശങ്ങൾ ഭോക്താവിന്റെ സുഖത്തിനായി ക്കൊണ്ട് ശബ്ദാദികളായ അഞ്ച് വിഷയങ്ങളായിത്തീരുന്നു
' :വിശദീകരണം
പൃഥ്വി-ഗന്ധം
ആകാശം - ശബ്ദം
വായു-സ്പർശം
അഗ്നി- രൂപം
ജലം - രസം
ഈ വിഷയങ്ങളെ തന്മാത്രകൾ എന്നും പറയാറുണ്ട് ഇവ ജീവന്റെ സുഖത്തിനും ദു:ഖത്തിനും കാരണമായിത്തീരുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ