2016, ജൂൺ 9, വ്യാഴാഴ്‌ച

എന്താണ് യുക്തിവാദം?

      സത്യത്തിൽ അസംഭാവ്യമല്ലാത്തത് അഥവാ ശാസ്ത്രത്തിന്റെ പിൻബലമുള്ളത് ഇതൊക്കെയാണ് യുക്തി എന്നാൽ ഇന്നത്തെ യുക്തിവാദം ഒരു തരം നിഷേധം മാത്രമാണ് പുരാണ ഇതിഹാസങ്ങൾ കെട്ടുകഥകളും ജനങ്ങളെ വഴിതെറ്റിക്കുന്നതും ആണെന്ന് ഇവർ അന്ധമായി വിശ്വസിക്കുന്നു അതിൽ ശാസ്ത്ര നിബദ്ധമായത് എന്തെങ്കിലും ഉണ്ടോ എന്ന് അന്വേഷിച്ചിട്ടല്ല നിഷേധിക്കുന്നത്-
 ക്ഷേത്രവും ആചാരങ്ങളും അന്ധവിശ്വാസം ആണ് എന്നും ഇവർ വിശ്വസിക്കുന്നു ഇതൊന്നും ഇല്ലെങ്കിലും ജീവിച്ചു കൂടെ? എന്ന വർ ചോദിക്കുന്നു  ഈ അവസരത്തിൽ ശ്രീമാടമ്പ് കുഞ്ഞുകുട്ടൻ പറഞ്ഞതായി പറയുന്ന ഒരു കാര്യമുണ്ട് ഒരിക്കൽ ഒരു സദ്യക്കോ മറ്റോ അദ്ദേഹം പോയപ്പോൾ അവിടുത്തെ കാരണവർ പറഞ്ഞു ത്രേ!  ട്വോ കുഞ്ഞുകുട്ടൻ! ഇവിടെ രാവിലെ ചായ പതിവില്ല ബീഡി, മുറുക്ക് എന്നിവയും പതിവില്ല നിങ്ങടെ അവിടെ എങ്ങനേ? മാടമ്പ് മറുപടി പറഞ്ഞു - ഞങ്ങടെ അവിടെയും ഇത്തരക്കാരുണ്ട് പക്ഷെ അവരൊക്കെ തൊഴുത്തിലാ താമസം

       യുക്തിവാദികളും പറയുന്ന ചില കാര്യങ്ങൾ ഉണ്ട് യാത്ര പറയുമ്പോൾ  നാളെ കാണാം എന്ന് ഏത് യുക്തിയുടെ പേരിലാണ് നാളെ കാണാം എന്ന് പറയുന്നത്? ഭാവി കാര്യങ്ങൾ അജ്ഞാതമായിരിക്കേ നാളെ കാണാം എന്നോ നാളെ വരാം എന്നോ എങ്ങിനെ പറയും? അതിലെ യുക്തി എന്ത്? _ ചുരുക്കിപ്പറഞ്ഞാൽ പരമ്പരാഗതമായ ആചാര അനുഷ്ഠാനങ്ങളെ ആഴമായി പരിശോധിക്കാതെ അന്ധമായി നിഷേധിക്കുന്നതാണ് ഇന്നത്തെ യുക്തിവാദം  ബ്രാഹ്മണൻ എന്നാൽ നമ്പൂതിരി എമ്പ്രാന്തിരി  അയ്യർ  എന്ന് പറയുന്ന സമുദായങ്ങൾ ആണ് എന്നും OBC, Sc ST വിഭാഗത്തിൽ പെട്ടവർ ശൂദ്രർ ആണെന്നും ഇവർ വിശ്വസിക്കുന്നു എന്നാൽ ബ്രാഹ്മണൻ എന്നാൽ - യോഗ-സ്ത പോ  ദമം  ദാനം  സത്യം  ശൗച്യം  ദയാ ശ്രുതം  വിദ്യാ വിജ്ഞാന മാസ്തിക്യ മേ  തദ് ബ്രാഹ്മണ ലക്ഷണാ:  എന്ന ശാസ്ത്രാനുസാരിയായ വ്യാഖ്യാനം ഇവർ സൗകര്യപൂർവ്വം മറക്കുന്നു അഥവാ അവർ അത് പഠിച്ചിട്ടില്ല   സമൂഹത്തിൽ കാണുന്ന അനാചാരങ്ങൾ ഭാരതീയ സംസ്കൃതിയുടെ ഭാഗമാണെന്ന് ഇവർ അന്ധമായി വിശ്വസിക്കുന്നു '

          ഭാഷയുടെ ഗഹനമായ അടിത്തട്ടിലേക്ക് ഇറങ്ങിച്ചെല്ലാതെ ബാഹ്യമായ അർത്ഥ തലത്തിൽ ഇവർ കുടുങ്ങിക്കിടക്കുന്നു ഒരു സംസ്കൂത പണ്ഡിതനും ഇവരുടെ കൂട്ടത്തിലില്ല  സംസ്കൃത ഡിഗ്രി എടുത്തവർ കണ്ടേക്കാം ഗഹനമായ ചിന്തയോടെ ഇതിഹാസപുരാണങ്ങളേയും ആചാര അനുഷ്ഠാനങ്ങളേയും പഠിച്ച ഒരാളും ഇവരുടെ കൂട്ടത്തിൽ ഇല്ല എന്ന് അന്വേഷിച്ചാൽ ബോസ് മാകും      ചിന്തിക്കുക!
      

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ