2016, ജൂൺ 13, തിങ്കളാഴ്‌ച

ഭഗവദ് ഗീതാപഠനം 355 ആം ദിവസം  അദ്ധ്യായം 11 ശ്ലോകം 41  Date - 13/6/2016
 സഖേതി മത്വാ പ്രസഭം യുക്തം
ഹേ കൃഷ്ണ ഹേ യാദവാ ഹേ സഖേതി
അജനാതാ മഹിമാനം തവേദം
മയാ പ്രമാദാത് പ്രണയേന വാപി
42
യച്ചാ വഹാസാർത്ഥമസത്കൃതോfസി
വിഹാരശയ്യാ സനഭോജനേഷു
ഏകോfഥവാ പ്യചു ത തത് സമക്ഷം
തത് ക്ഷാമ യേ ത്വാമ ഹമ പ്രമേയം
           അർത്ഥം
അങ്ങയുടെ ഈ മഹിമ അറിയാതെ സ്നേഹിതനെന്ന് കരുതി കരുതലില്ലായ്മ യാലോ, സ്നേഹാധിക്യത്താലോ ഹേ കൃഷ്ണാ യാദ വാ സഖേ എന്നും മറ്റും ഞാൻ അലക്ഷ്യ ഭാവത്തിൽ നിന്തിരുവടിയെ വിളിച്ചു പോയിട്ടുണ്ട്. കളിക്കുമ്പോഴോ, കിടക്കുമ്പോഴോ, ഇരിക്കുമ്പോഴോ, ഉണ്ണുമ്പോഴോ, ഒറ്റയ്ക്കോ, മറ്റുള്ളവരുടെ മുന്നിൽ വെച്ചോ നേരമ്പോക്കായി നിന്തിരുവടിയെ ഞാൻ പരിഹസിച്ചു പോയിട്ടുണ്ട്  ഭഗവാനേ അതൊക്കെയും അപ്രമേയ നായ നിന്തിരുവടിയോട് ഞാൻ ക്ഷമിക്കാൻ പ്രാർത്ഥിക്കുന്നു
               വിശദീകരണം
അർജ്ജുനനെ സംബന്ധിച്ചിടത്തോളം തന്റെ അമ്മയുടെ സഹോദരന്റെ മകൻ കളിക്കൂട്ടുകാരൻ തന്റെ പത്നിയായ സുഭദ്രയുടെ സഹോദരൻ. എന്നീ നിലകളിലാണ് കൃഷ്ണനെ കണ്ടിരുന്നത് എന്നാൽ ആരാണ് കൃഷ്ണൻ എന്ന് ബോദ്ധ്യ മായതോടെ മുമ്പ് കൂട്ടുകാരൻ എന്ന നിലയിൽ കൃഷ്ണനോട് പെരുമാറിയത് തെറ്റായിപ്പോയി എന്ന് ബോദ്ധ്യ മായ അർജ്ജുനൻ  എല്ലാം ക്ഷമിക്കണേ എന്ന് ദയനീയമായി അപേക്ഷിക്കുന്നു ,
43
പിതാസി ലോകസ്യ ചരാചരസ്യ
ത്വമസ്യ പൂജ്യശ്ച ഗുരുർഗരീയാൻ
ന ത്വത്സമോ/സ്തഭ്യധികഃ കുതോ/ന്യഃ
ലോകത്രയേ/പ്യപ്രതിമപ്രഭാവ
         അർത്ഥം
നിസ്തുല പ്രഭാവനാ യ ഭഗവാനേ! അങ്ങ് ചരാചരാത്മകമായ ഈ ലോകത്തിന്റെ പിതാവും പരമ പൂജ്യ ഗുരുവും ആകുന്നു മുപ്പാരിലും നിന്തിരുവടിക്ക് തുല്യമായി ആരും ഇല്ല അങ്ങയേക്കാൾ ശ്രേഷ്ഠനായി മറ്റൊരാൾ എങ്ങിനെയുണ്ടാകും?
          വിശദീകരണം
ഭഗവാന്റെ പ്രഭാവം കണ്ട് അത്ഭുത പരവശനായ അർജ്ജുനൻ ഉള്ളിൽ വർദ്ധിച്ചു വന്ന ഭക്തി ആദരവ് എന്നിവ അടക്കാനാവാതെ ഭഗവാനെ സ്തുതിക്കൂ ക യാ ണ് ചെയ്യുന്നത് 'തനിക്ക് ഇതിനേക്കാൾ വലിയതായി ആശ്രയിക്കാൻ വേറെ ആരും ഇല്ലെന്ന്  അർജ്ജുനന് ബോദ്ധ്യമായി അത്ഭുതവും സന്തോഷവും ഭക്തിയും അടക്കാനാവാതെ ഭഗവാനെ സ്തുതിച്ചു കൊണ്ടേ ഇരിക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ