2016, ജൂൺ 24, വെള്ളിയാഴ്‌ച

ഇന്നത്തെ ചിന്താവിഷയം -സദ്ഗുരുവിന്റെ അഭാവം

   ജീവിതത്തിന്റെ സമസ്ത മേഖലകളിലേയും കർമ്മപദ്ധതി നമുക്ക് ഋഷിമാർ പറഞ്ഞു തന്നിട്ടുണ്ട് എന്നാൽ അത് വേണ്ട പോലെ നമ്മളിൽ എത്തിക്കാൻ വാത്സല്യവും വിജ്ഞാനവും ഉള്ള ഗുരുക്കന്മാരുടെ അഭാവം' നമ്മെ വല്ലാതെ അലട്ടുന്നുണ്ട്
      ഞാൻ ഒരു സദ്ഗുരുവല്ല പക്ഷെ ഒരു ഗുരു എങ്ങിനെ ആയിരിക്കണം എന്ന് വ്യക്തമായ ധാരണ ഉണ്ട് അതിനനുസരിച്ച് പോസ്റ്റുകൾ ഇടാൻ ശ്രമിച്ചുകൊണ്ടിരികാകുന്നു  ---ഉദാഹരണത്തിന് ഗീതയിലെ ഒരു സന്ദേശം നോക്കാം  കർമ്മം ചെയ്യുക ഫലം ഇച്ഛിക്കരുത് ---ഇത് എല്ലാവർക്കും അറിയാം എന്നാൽ ഇത് ഉൾക്കൊള്ളുന്നത് എപ്പോൾ? ആയുർവേദ ചികിത്സ ഇവിടെ ചിന്തനീയമാണ്  നമ്മുടെ ശരീരത്തിൽ ഒന്നോ രണ്ടോ കുരുക്കൾ പൊന്തിയെന്ന് കരുതുക ആയുർവേദ ചികിത്സ തുടങ്ങിയാൽ ആദ്യം ഒന്ന് മൂർച്ഛിക്കും ശരീരമാകെ കുരു വ്യാപിക്കും പിന്നെ പതുക്കെപ്പതുക്കെ അത് ഭേദമാകും ഇതാണ് ശരിയായ ചികിത്സാരീതി പിന്നീടൊരിക്കലും ആ അസുഖം ഉണ്ടാവില്ല .അതേ പോലെയാണ് ഇവിടെയും
       ആദ്യം നമ്മൾ ഫലം ഇച്ഛിക്കണം നല്ലൊരു ജോലി ആഗ്രഹിച്ച് പഠിക്കണം നല്ല വിവാഹം നല്ല സന്താനങ്ങൾ നല്ല ജീവിത ചുറ്റുപാടുകൾ ഇതിനായി ആഗ്രഹിക്കണം - നല്ല ജോലി കിട്ടി. പ്രതീക്ഷയോടെ ജോലിയിൽ ചേർന്നു പക്ഷെ ബാഹ്യമായ രാഷ്ട്രീയ പ്രേരണ നിമിത്തം മനസ്സാക്ഷിക്ക് വിരുദ്ധമായി ചെയ്യേണ്ടി വരുന്നു - സുന്ദരിയായ ഭാര്യയെ ലഭിച്ചു പക്ഷെ അവളുടെ ചില സ്വഭാവ വിശേഷങ്ങൾ ഉൾക്കൊള്ളാനാ കുന്നില്ല മക്കൾ ജനിച്ചു നമ്മുടെ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല' പണമുണ്ട് ജീവിത സൗകര്യങ്ങൾ ഉണ്ട് പക്ഷെ സംതൃപ്തനല്ല  - 50 വയസ്സ് കഴിയുമ്പോൾ അവൻ ചിന്തിക്കുന്നു ആഗ്രഹിച്ചു പലതും കിട്ടി പലതും പക്ഷെ എന്ത് ഫലം ?ശരിയാണ് ഒന്നും ആഗ്രഹിക്കരുത് വരുന്നതിനെ എന്തായാലും സ്വീകരിക്കുക ആത്മാർത്ഥമായി കർമ്മം ചെയ്യുക അതാണ് ഉത്തമം   ഗീത പഠിക്കാതെത്തന്നെ അനുഭവങ്ങളിൽ നിന്നവൻ ഗീതാ തത്വം പഠിച്ചു. ഇപ്പോൾ അവൻ വിജ്ഞാനിയായി - പുസ്തക പഠനം ജ്ഞാനം നൽകും അനുഭവ പഠനം വിജ്ഞാനിയാക്കും   എന്ന് വെച്ച് ഗീത ചെറുപ്പത്തിൽ പഠിക്കേണ്ട എന്നല്ല പറയുന്നത് പഠിക്കണം അപ്പോൾ വിത്ത് പാകുന്നേ ഉള്ളൂ ഫലം കിട്ടണമെങ്കിൽ കാലവും അനുഭവവും വേണം അതായത് ജീവിതത്തിന്റെ മദ്ധ്യകാലഘട്ടം കഴിഞ്ഞാലേ ഋഷി പ്രോക്തങ്ങൾ നമ്മെ അനുഗ്രഹിക്കു എന്ന് സാരം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ