2016, ജൂൺ 6, തിങ്കളാഴ്‌ച

സുഭദ്രയുടെ ആരോപണങ്ങൾ

   സുഭദ്ര ( ചാറ്റ്) - സാറിന്റെ എല്ലാ പോസ്റ്റുകളും വിജ്ഞാന പ്രദമാണ് പക്ഷെ അവയവ ദാനത്തെക്കുറിച്ചുള്ള post വളരെ തരം താണതായിപ്പോയി ഒരു പിൻതിരിപ്പൻ സ്വഭാവം ജനങ്ങളെ ഇങ്ങിനെ അന്ധവിശ്വാസത്തിലേക്ക് പോകാൻ പ്രേരിപ്പിക്കണോ? ഒരു വൃക്ക ഉണ്ടങ്കിലും ജീവിക്കാം അപ്പോൾ രണ്ട് എണ്ണം ഉള്ളതിൽ ഒന്ന് കൊടുത്താൽ എന്താ തെറ്റ്?
ഉത്തരം - സുഭദ്ര വിവാഹിതയാണോ?
സുഭ- അതെ രണ്ട് ആൺ കട്ടികളുണ്ട്
ഞാൻ - രണ്ടു കുട്ടികളുണ്ടല്ലോ എന്നാൽ ഒരു കുട്ടിയെ മക്കളില്ലാത്തവർക്ക് കൊടുത്തു കൂടെ.
സുഭ-  അതും ഇതും തമ്മിൽ എന്ത് ബന്ധം? കുട്ടികൾ എനിക്ക് വിധിക്കപ്പെട്ടതല്ലേ?
ഞാൻ - നമ്മുടെ ശരീരത്തിൽ അനാവശ്യമായി ഒന്നും തന്നെ പ്രത്യേകം തന്നിട്ടില്ല ഒരു വൃക്ക കൊണ്ട് ജീവിക്കാം. പക്ഷെ സൃഷ്ടിക്കുന്ന സമയത്ത് എന്തിനാണ് മനുഷ്യ ശരീരത്തിൽ 2 വൃക്ക തന്നത്? ഒരു കയ്യുള്ളവനും ഒരു കാലുള്ളവനും ജീവിക്കുന്നുണ്ട് പക്ഷെ രണ്ട് കയ്യും രണ്ട് കാലും ഉള്ളവന്റെ ജീവിതസുഖവും തമ്മിൽ തട്ടിച്ചു നോക്കുമ്പോൾ ഒരേ പോലെയാണോ?'
വൃക്ക കൊടുക്കാൻ സുഭദ്രതയ്യാറായേക്കും എന്നാൽ കയ്യോ കാലോ മാറ്റി വെക്കുന്ന ശസ്ത്രക്രിയ ഉണ്ടെന്ന് വിചാരിക്കുക രണ്ട് കയ്യില്ലാത്തവന് ഒന്ന് കൊടുക്കാൻ സുഭദ്ര തയ്യാറാണോ? അപ്പോഴും അത് എനിക്ക് വിധിക്കപ്പെട്ടതല്ലേ എന്ന് ചോദിക്കേണ്ടി വരും അല്ലേ?
സുഭദ്ര - അങ്ങിനെയാണെങ്കിൽ മരിച്ചതിന് ശേഷം കണ്ണ് മറ്റുള്ളവർക്ക് കൊടുത്താലെന്താ?
ഞാൻ - മരിച്ചു കഴിഞ്ഞാൽ പിന്നെ സുഭദ്രക്ക് ജന്മമില്ലാത്ത മോക്ഷം ലഭിക്കും എന്നുറപ്പുണ്ടോ? എങ്കിലാകാം അല്ല വീണ്ടും ജന്മം ഉണ്ടാകും എങ്കിൽ സൂക്ഷിക്കണം -സുഭദ്ര ഒരാളുടെ കയ്യിൽ നിന്നും പതിനായിരം രൂപ കടം വാങ്ങി എന്നു വിചാരിക്കുക ജീവിതത്തിൽ ഒരിക്കലും അയാളെ കാണില്ല എന്ന് ഉറപ്പുണ്ടെങ്കിൽ പണം തിരിച്ചു കൊടുത്തില്ലെങ്കിലും ഭൗതികമായി പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല അല്ലെങ്കിൽ പ്രശ്നമാണ്
സുഭദ്ര -എങ്ങിനെ പ്രശ്നം ഉണ്ടാകും?
ഞാൻ -പഞ്ചഭൂതങ്ങളിൽ നിന്നും കടമെടുത്തതാണ് ഈ ശരീരം അപ്പോൾ ജന്മ ഉദ്ദേശ കർമ്മം തീർന്നാൽ ശരീരം പഞ്ചഭൂതങ്ങൾക്ക് തിരിച്ചു കൊടുക്കണം ഉപയോഗത്തിന്നിടക്ക് കേട് പാടുകൾ പറ്റിയാൽ കുഴപ്പമില്ല എന്നാൽ മനപ്പൂർവ്വം ഒരു ഭാഗം അടർത്തി എടുത്ത് മാറ്റി വെച്ച് ബാക്കി പഞ്ചഭൂതങ്ങൾക്ക് കൊടുത്താൽ അത് മോഷണമാണ് നമ്മൾ കൊടുത്തിട്ടില്ല അപ്പോൾ അടുത്ത ജന്മത്തിൽ കൊടുത്തതേ തിരിച്ചു കിട്ടൂ കണ്ണ് കഴിഞ്ഞ ജൻമത്തിലേ മാറ്റി വെച്ചതാ  തിരിച്ചു കൊടുക്കാത്തത് വീണ്ടും എങ്ങിനെ കീട്ടും?
സുഭദ്ര - അപ്പോൾ അതിനെപ്പറ്റി കൂടുതൽ പഠിക്കേണ്ടതുണ്ട് എന്നാണോ?
ഞാൻ -പിന്നെ ഇതൊക്കെ ബാലരമ വായിക്കുന്നത് പോലെയാണ് എന്ന് കരുതിയോ?
    മൗനം - പിന്നെ ചാറ്റ്  കണ്ടില്ല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ