മൂന്നാം ഭാഗം ശാസ്താവതാരം
ശാപം കിട്ടി വൃദ്ധരായിത്തീർന്ന ദേവ വൃന്ദം വൈകുണ്ഡത്തിൽ ചെന്ന് പാലാഴി എങ്ങിനെ കടയണം? എന്ന ചിന്തയിലായി ദേവന്മാർ 2ചേരിയായി നിന്ന് കടയാൻ പറ്റില്ല വൃദ്ധരാണ് അപ്പോൾ അസുരന്മാരെ കൂട്ട് പിടിക്കണം മാത്രമല്ല വൈകുണ്ഡം സന്ദർശിക്കാൻ അർഹത ഉള്ളവരെ കൊണ്ടെ പ്രയോജനമുള്ളു അതിനാൽ മഹാബലിയൂമായീ ചർച്ച നടത്തണം അതിന് പറ്റിയ ത് പരമശിവനാണ് ദേവേന്ദ്രന്റെ നേതൃത്ത്വത്തിൽ ദേവന്മാരും മഹാബലിയുടെ നേതൃത്ത്വത്തിൽ അസുരന്മാരും ചർച്ച നടത്തി ഒരു ധാരണയീലെത്തി
ഇന്ദ്ര പുത്രനായ ബാലി മന്ദരപർവ്വതത്തെ കൊണ്ടുവന്നു ഗരുഡൻ പരമശിവന്റെ സഹായത്താൽ വാസുകിയെയും വൈകുണ്ഡത്തിൽ എത്തിച്ചു കടയാൻ തുടങ്ങി ഏത് കർമ്മം ചെയ്യുമ്പോളും വിഗ്നേശ്വരപൂജ നിർബ്ബന്ധ മാണ് അസുരന്മാർക്ക് അത് സമ്മതമായില്ല കാരണം വിഗ്നേശ്വരൻ പ്രസാദിക്കൂം പക്ഷെ അമൃത് ദേവന്മിർക്ക് കിട്ടും അറിഞ്ഞു കൊണ്ട് എന്തിന് ദേവന്മാർക്ക് സാഹചര്യം അനുകൂലമാക്കണം?
വിഗ്നേശ്വര പൂജ ചെയ്യാത്തതിൽ കോപിഷ്ഠനായ വാസുകി ആദ്യം വിഷമാണ് തുപ്പിയത് തന്റെ യജമാനനായ പരമശിവന്റെ പുത്രനെ പൂജിക്കാത്തതിനാലാണ് വാസുകി കോപിച്ചത്
വാസുകി തുപ്പിയ വിഷം പാലാഴിയിൽ വീണാൽ അത് അശുദ്ധമാകും അതിന് ഇടവരാതെ പരമശിവൻ അതേറ്റ് വാങ്ങി - ആവിഷ ശക്തി താങ്ങാനുള്ള കഴിവ് പരമശിവന് മാത്രമേ ഉള്ളൂ എന്നതിനാൽ അത് പാനം ചെയ്യുകയല്ലാതെ മറ്റ് മാർഗ്ഗം ഉണ്ടായിരുന്നില്ല .ഇറക്കരുത് എന്ന പാർവ്വതിയുടെയും തുപ്പരുത് എന്ന് മഹാവിഷ്ണുവിന്റെയും അഭ്യർത്ഥന മാനിച്ച് പരമശിവൻ വായിൽത്തന്നെ വെച്ചു കൊണ്ടിരിക്കെ കണ്ഠത്തിൽ ഉറച്ചു അന്ന് മുതൽ ഭഗവാൻ നീലകണ്ഠൻ എന്നറിയപ്പെട്ടു തുടരും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ