2016, ഓഗസ്റ്റ് 31, ബുധനാഴ്‌ച

നാരായണീയം  ദശകം 19 ശ്ലോകം - 7 Date - 1/9/2016

പ്രചേതസാം താവ ദയാ ച താ മ പി
ത്വമേവ കാരുണ്യഭരാ ദ്വരാനദാ:
ഭവ ദ്വിചിന്താപി ശിവായ ദേഹി നാം
ഭവത്വസൗ രുദ്രനൂതിശ്ചകാമദാ'
              അർത്ഥം
അപ്പോൾ. പ്രചേതസ്സുകൾ ചോദിച്ചില്ലെങ്കിലും  നിന്തിരുവടി തന്നെ കാരുണ്യാതിശയത്താൽ. വരങ്ങളെ ദാനം ചെയ്തു .നിങ്ങളുടെ സ്മരണ പോലും  ജനങ്ങൾക്ക് ശ്രേയസ്സിനായി ഭവിക്കട്ടെ! ഈ രു ദ്രഗീതവും അഭീഷ്ഠങ്ങൾ നൽകുന്ന തായി ഭവിക്കട്ടെ!
8
അവാപ്യ കാന്താം തനയാം മഹീരുഹാം
തയാ രമദ്ധ്വം ദശലക്ഷവത്സരീം
സുതോfസ്തു ദക്ഷോ, നനുതത്ക്ഷണാച്ച മാം
പ്രയാസ്യഥേ, തി ന്യഗദോ മുദൈവ താൻ
   ... അർത്ഥം
വൃക്ഷങ്ങളുടെ പുത്രിയെ ഭാര്യയായി ലഭിച്ചിട്ട് അവളോട് കൂടി പത്ത് ലക്ഷം സംവത്സരം നിങ്ങൾ രമിച്ചു കൊള്ളുവിൻ ദക്ഷൻ എന്നൊരു പുത്രൻ ഉണ്ടാകട്ടെ .ഉടനെത്തന്നെ നിങ്ങൾ എന്നെ പ്രാപിക്കുകയും ചെയ്യും  എന്നിങ്ങനെ സന്തോഷത്തോട് കൂടിത്തന്നെ നിന്തിരുവടി  അവരോട് അരുളിച്ചെയ്തു
            വിശദീകരണം
ഇവിടെ വൃക്ഷ: എന്നാൽ സമൂഹത്തിന്റെ തലവൻ എന്നർത്ഥം ഓരോ സമൂഹത്തിന്റേയും തലവൻമാരെ വൃക്ഷങ്ങൾ എന്ന് പറയുന്നു - ഇവിടെ ഒരു സമൂഹത്തിന്റെ തലവന്റെ പുത്രിയെ പത്ത് പേരും കൂടി സംരക്ഷിക്കുക അതിൽ മൂത്ത സഹോദരനാണ് ശാസ്ത്ര പ്രകാരം പുത്രോൽപ്പാദനത്തിനുള്ള അവകാശം അയാൾ വയ്യെന്ന് പറയുകയാണെങ്കിൽ അടുത്തവനോ  മൂത്ത സഹോദരൻ നിർദ്ദേശിക്കുന്നവനോ  ആ ധർമ്മം ഏറ്റെടുക്കും  മറ്റുള്ളവർ മററു സംരക്ഷണം ഏറ്റെടുക്കും  അല്ലാതെ പത്ത് പേരും കൂടി ദക്ഷൻ എന്ന പുത്രനെ സൃഷ്ടിക്കുകയല്ല  പക്ഷെ പ്രചേതസ്സുകളുടെ  പുത്രൻ എന്നാണറിയപ്പെടുക എന്ന് മാത്രം  പിന്നേയും ഒരു കാര്യമുണ്ട്  മാഹാതേ ജ സ്വികളായ അവർക്ക് ഭഗവാൻ പറഞ്ഞ പോലെ ദക്ഷൻ എന്ന നാമത്തോട് കൂടിയ പുത്രൻ ജനിക്കണം എന്ന ഇച്ഛമതി  ശാരീരിക ബന്ധം വേണ്ടാ എന്ന് സാരം  ഇത്രയും വിസ്തരിച്ച് പറഞ്ഞില്ലെങ്കിൽ പത്ത് പേരും കൂടി ഒരുത്തിയെ വെച്ച് പ്രാപിച്ച് ഉണ്ടായതാണ് ദക്ഷൻ എന്ന് തെറ്റിദ്ധരിക്കും
വിവേകചൂഡാമണി  ശ്ളോകം  124 തിയ്യതി 31/8/2016

ദേഹേന്ദ്രീയ പ്രാണമനോ/ഹമാദയഃ
സർവ്വേ വികാരാ വിഷയാഃസുഖാദയഃ
വ്യോമാദി ഭൂതാന്യഖിലം ച വിശ്വം
അവ്യക്തപര്യന്തമിദം ഹ്യനാത്മാ
          അർത്ഥം
ദേഹം  ഇന്ദ്രിയങ്ങൾ  പ്രാണങ്ങൾ  മനസ്സ്  അഹംകാരം  മുതലായവയും  സകല ഭൗതിക പദാർത്ഥങ്ങളും  ശബ്ദ സ്പർശ രൂപ ര സ ഗന്ധങ്ങളും  സുഖ ദുഃഖാദികളും  ആകാശാ ദി പഞ്ചഭൂതങ്ങളും  അവ്യക്തം വരെയുള്ള  ഈ സമസ്ത വിശ്വവും അനാത്മാവാകുന്നു

വിശദീകരണം
     എന്നാരുന്നാലും ഇവയെല്ലാം  പ്രകടമാകണമെങ്കിൽ  ആത്മാവിന്റെ സാന്നിദ്ധ്യം വേണം താനും   അതായത് ദൃശ്യപ്രപഞ്ചം അനാത്മാവാണെങ്കിലും  എന്നിൽ നിന്ന് അന്യമല്ല  എന്ന് സാരം  ഗാനവും ഗായകനും ഒന്നല്ല അതേസമയം ഗാനം ഗായകനിൽ  നിന്ന് അന്യവും അല്ല അതുപോലെ
125
മായാ മായാ കാര്യം സർവ്വം മഹദാദി ദേഹപര്യന്തം
അസദിവ്യനാത്മതത്ത്വം വിദ്ധി ത്വം മരു മരീചികാ കൽപ്പം
     അർത്ഥം
മഹദ് തത്ത്വം മുതൽ  ദേഹപര്യന്തമുള്ള സർവ്വ മായാ കാര്യങ്ങളും  മായയും മരുഭൂമിയിലെ  മരീചിക പോലെ അസത്തും  അനാത്മാവും ആകുന്നു എന്ന് നീ അറിഞ്ഞാലും
        വിശദീകരണം
എല്ലാം അസത്താണോ  എന്നൊരു ചോദ്യം ഉയരാം  അധികമായാൽ അമൃതും വിഷം എന്നു പറയാറില്ലേ അപ്പോൾ അധികമായി വന്നാൽ അമൃതാണെങ്കിലും  അസത്താണ്  പ്രായോഗിക തലത്തിലെ വ്യതിയാനം  അസത്താക്കുന്നു സർവ്വത്തിനേയും  അതാണ് അ സത്ത് എന്ന് പറഞ്ഞത്  അനാത്മാവ് ഒരിക്കലും സത്താ കില്ല  സത്തായത്  പരമാത്മാവ് മാത്രം  എന്ന് ആന്തരികാർത്ഥം
ശ്രീ സഖ്യാനന്ദ സ്വാമികളുടെ "കലികാലാവലോകനം " എന്ന ഗ്രന്ഥത്തിലെ  --പാലസ്തീനിലെ ബൗദ്ധവിഹാരാവശിഷ്ടങ്ങൾ --എന്ന അദ്ധ്യായം ഇവിടെ തുടങ്ങുന്നു
പകരണം 1(ഖനനഗവേഷണം )

ലോകശിവംകരമായി  മനുഷ്യരാശിക്ക് മംഗളകരമായി പണ്ട് പ്രവർത്തിച്ചിട്ടുള്ളതും ഇന്ന് പ്രവർത്തിക്കുന്നതുമായ ഏതോരു വിദ്യക്കും (ഏതോരു ധർമ്മ മത പഥത്തിനും പൂർവികരായ ഒരു ഗുരു പാരമ്പര്യവും കാലഗതിയിൽ തുടർന്ന് പ്രവർത്തിക്കുന്ന ഒരു ശിഷ്യപാരമ്പര്യവും അത്യാവശ്യം ഉണ്ടായിരിക്കണമെന്ന് സന്മതികൾക്ക് കാണാം  ശൈവം ,ശാക്തേയം ,സൗരം ,ബൗദ്ധം ,ജൈനം തുടങ്ങിയ അനേകം ധർമ്മപഥങ്ങൾ പണ്ട് ലോകത്തിൽ പ്രവർത്തിച്ചിട്ടുണ്ട് അവയുടെ പിൻതുടർച്ചകളായ പലതും ഇന്ന് പ്രവർത്തിക്കുന്നുണ്ട് അവയുടെ സംപ്രദായപ്രവർത്തകരായ ആചാര്യന്മാർ ഓരോരുത്തരും തങ്ങളുടെ പൂർവികമായ ഗുരുപാരമ്പര്യം സാഭിമാനം സാദരം വെളിപ്പെടുത്തിയിട്ടുള്ള വസ്തുത അതതു ശാസ്ത്രങ്ങളിൽ കാണാം  ആ മുറക്ക് ഇന്ന് ലോകമൊട്ടുക്കും പ്രചരിക്കുന്ന ക്രൈസ്തവ ധർമ്മത്തിന്  പൂർവികമായ ഗുരുപാരമ്പര്യമുണ്ടോ? ഉണ്ടെങ്കിൽ ഏത്?

ഉണ്ട് എന്നാണ് ആർഷഭാരതത്തിന് നൽകുവാനുള്ള സമാധാനം  കൃസ്തു മതത്തിന് പൂർവികമായ ഒരു ഗുരുപാരമ്പര്യം ഉണ്ടെന്നും ആ പാരമ്പര്യം  ഈശാനബൗദ്ധം  എന്നറിയപ്പെടുന്ന ആഗമിക സമ്പ്രദായമാണെന്നും അതിന് മൂലം ആര്യഭാരതമാണെന്നും വിവേകാനന്ദ സ്വാമികൾ ഉദ്ബോധിപ്പിച്ചിട്ടുണ്ട് എന്നാൽ ക്രൈസ്തവ സഭാനേതാക്കളും മതപ്രചാരകരുമായ പുരോഹിത പാതിരിമാരുടെ നിലപാട് ഇതിന് നേർവിപരീതമാണ് കൃസ്തുമതം  ദൈവത്തിന്റെ  നേരിട്ടുള്ള വെളിപാട്(Revelation)ആണെന്നും അതിനെ  വെളിപ്പെടുത്തിയ. യേശുമിശിഹ. സാക്ഷാൽ ദൈവപുത്രനാണെന്നും അദ്ദേഹത്തിന് മാനുഷമായ ഗുരുപാരമ്പര്യമില്ലെന്നുമാണ് അവരുടെ വാദം

വിദ്യക്കും ധർമ്മത്തിനും ഗുരുപാരമ്പര്യം നിഷേധിക്കുന്ന ഏതൊരു വാദവും അജ്ഞാനജന്യമാണ് അനാര്യമാണ് അതായത് ശ്രേഷ്ഠതയില്ലാത്തതാണ്  .അസത്യമായ ഇത്തരം വാദങ്ങളെ  മ്ളേച്ഛ ജാതീയമായിട്ടാണ് നമ്മുടെ പൗരാണികർ വിശേഷിപ്പിക്കുന്നത് ഇംഗ്ളീഷിൽ Semitic എന്ന പദം കൊണ്ടാണീ മ്ളേച്ഛ സ്വഭാവത്തെ നിർവചിക്കുന്നത് ലോകത്തിന് ശുഭകരമായ ആര്യനീതിക്ക്(ശ്രേഷ്ഠനീതിക്ക്). വിപരീതമായി പരുമാറുകയാണിതിന്റെ  ലക്ഷണം  ക്രിസ്തുമതത്തിന്റെ ആവിഷ്കാരകാലം മുതൽക്കേ സെമിറ്റിക് ജാതീയമായ ഈ ലക്ഷണം  അനാര്യശീലം അതിന്റെ സംഘാടകരായി ഉയർന്ന പുരോഹിത പാതിരിവർഗ്ഗത്തിൽ പ്രകടമായി തുടങ്ങിയിട്ടുള്ളതാണ് ---------തുടരും 
ഭഗവദ് ഗീതാപഠനം 397-ആം ദിവസം അദ്ധ്യായം 15 പുരുഷോത്തമയോഗം  തിയ്യതി  31/8/2016

1
ശ്രീ ഭഗവാനുവാച
ഊർദ്ധ്വമൂലമധഃശാഖം അശ്വത്ഥം പ്രാഹുരവ്യയം
ഛന്ദാംസി യസ്യ പർണ്ണാനി യസ്തം വേദ സ വേദവിത്
           അർത്ഥം
മേലോട്ട് വേരുള്ളതും കീഴോട്ട് ശാഖകളുള്ളതും  നാശമില്ലാത്തതുമായ. അശ്വത്ഥ വൃക്ഷത്തെ പ്പറ്റി ജ്ഞാനികൾ പ്രസ്താവിക്കുന്നുണ്ട്  വേദങ്ങൾ അതിന്റെ ഇലകളാകുന്നു  ആരാണോ അതിനെ അറിയുന്നത്? അവൻ വേദജ്ഞനത്രേ!
      വിശദീകരണം
കഠോപനിഷത്തിലെ  ഒരു പ്രസിദ്ധമായ മന്ത്രത്തെ ഓർമ്മിപ്പിക്കുന്ന  ഈ ശ്ളോകത്തിൽ  വ്യാസൻ സംസാര വൃക്ഷത്തേയും അതിന് പരമാത്മാവായ ഈശ്വരനും  തമ്മിലുള്ള ബന്ധത്തേയും വിശദമായി ചിത്രീകരിക്കുന്നു  അദ്വിതീയമായ ബ്രഹ്മത്തിൽ നിന്ന് നാമരൂപാത്മകമായ ജഗത്ത് --ശരീരമനോബുദ്ധികളും അവയുടെ വിഷയങ്ങളും --എങ്ങിനെ ഉണ്ടായി? അങ്ങിനെ ഒരു ജഗത്ത് ഉണ്ടായി എങ്കിൽ അതിനെ പോഷിപ്പിക്കുന്നതാര്? സൃഷ്ടികർത്താവായ ഈശ്വരനും ,സൃഷ്ടിക്കപ്പെട്ട ഈ ജഗത്തും തമ്മിലെന്ത് ബന്ധം? ഗൗരവമായി ചിന്തിക്കുന്നവരുടെ സംശയങ്ങൾ ഇവ യൊക്കെ യാണ്    അതിനുള്ള മറുപടിയാണ്  ഈഅ ദ്ധ്യായം
2
അധശ്ചോർദ്ധ്വം  പ്രസൃതാസ്ത്യ. ശാഖാഃ
ഗുണപ്രവൃദ്ധാ വിഷയപ്രവാലാഃ
അധശ്ച മൂലാന്യനുസംതതാനി
കർമ്മാനു ബന്ധീനി മനുഷ്യലോകേ
           അർത്ഥം
സ്വത രജസ്ത മോഗുണങ്ങളാൽ  പോഷിപ്പിക്കപ്പെട്ടതും  വിഷയങ്ങളാകുന്ന  തളിരുകളോട് കൂടിയ വയുമായ സംസാരവൃക്ഷത്തിന്റെ  കൊമ്പുകൾ  ചുവട്ടിലേക്കും മുകളിലേക്കും 'പടർന്നിരിക്കുന്നു  താഴേ മനുഷ്യ ലോകത്തിൽ കർമ്മബന്ധങ്ങളായ  വേരുകൾ വ്യാപിച്ചുമിരിക്കുന്നു

നാരായണീയം  ദശകം 1 9. ശ്ളോകം 4 തിയ്യതി 31/8/2016

സ്തവം ജപന്തസ്തമമീ ജലാന്തരേ
ഭവന്തമാസേവിഷതായുതം സമാഃ
ഭവത്സുഖാ്സ്വാദരസാദമീഷ്വിയാൻ
ബഭൂവ കാലോ ,ധ്രുവവന്ന ശീഘ്രതാ.
            അർത്ഥം
ഈ പ്രചേതസ്സുകൾ  ആ രുദ്രഗീത സ്തോത്രം  ജപിച്ചു കൊണ്ട്  വെള്ളത്തിനുള്ളിൽ  പതിനായിരം  സംവത്സരം  അവിടുത്തെ സേവിച്ചു തപസ്സ് ചെയ്തു ആനന്ദ സ്വരൂപനായ അവിടുത്തെ മനസ്സ് കൊണ്ട് ആസ്വദിച്ചു സുഖിക്കുന്നതിലുള്ള  താത്പര്യം നിമിത്തം  ഈ പ്രചേതസ്സുകൾക്ക്  ഇത്ര വളരെക്കാലം കഴിഞ്ഞു പോയി ധ്രുവനെ പ്പോലെ വേഗമുണ്ടായില്ല

         ' ' ധ്രുവനെ സംബന്ധിച്ച് ഒരു ലക്ഷ്യമുണ്ടായിരുന്നു  പിതാവിന്റെ മടിയിൽ കയറാൻ ശ്രമിച്ചപ്പോൾ ഉണ്ടായ വേദന അതിനാൽ അതിനേക്കാൾ ഉയർന്ന സ്ഥാനം സ്വപ്നം കണ്ടാണ് തപസ്സ് തുടങ്ങിയത് എന്നാൽ പ്രചേതസ്സുകൾക്ക് അത്തരം ആഗ്രഹങ്ങൾ ഒന്നും ഇല്ല ഭഗവൽ സ്വരുപം മനസ്സിൽ കണ്ട് അങ്ങിനെ  ഇരിക്കുന്നതാണ് അവർക്ക് ആനന്ദം ആ ആനന്ദം ഭഗവാൻ അനുവദിച്ചതു കൊണ്ടാണ് പതിനായിരം സംവത്സരം തപസ്സ് ചെയ്യാൻ അവർക്ക് കഴിഞ്ഞത്
5
തപോഭിരേഷാമതിമാത്രവർദ്ധിഭിഃ
സ യജ്ഞഹിംസാനിരതോ/പി പാവിതഃ
പിതാപി തേഷാം ഗൃഹയാതനാരദ-
പ്രദർശിതാത്മാ ഭവതാത്മതാം യയൗ.
           അർത്ഥം
ഈ പ്രചേതസ്സുകളുടെ  ഏറ്റവും വർദ്ധിച്ചു കൊണ്ടിരിക്കുന്ന തപസ്സുകളാൽ  യാഗങ്ങളിൽ  മൃഗ ഹിംസ ചെയ്യുന്നതിൽ തത്പരനായിരുന്നുവെങ്കിലും  ആ പ്രാചീന ബർഹിസ്സ് കൂടിയും  പരിശുദ്ധനാക്കപ്പെട്ടു  ഗൃഹത്തിൽ വന്നു ചേർന്ന നാരദമഹർഷി ആത്മതത്വം ഉപദേശിച്ചു കൊടുത്തതിന്റെ  ഫലമായി പ്രാചീന ബർഹിസ്സ് അവിടുത്തെ സാ രൂപ്യം പ്രാപിക്കുകയും ചെയ്തു
       ''ഇവിടെ പ്രചേതസ്സുകൾ തപസ്സ് ചെയ്യുക വഴി പിതാവായ പ്രാചീന ബർഹിസ്സ്  മൃഗങ്ങളെ യാഗത്തിൽ വധിച്ച പാപം ഉണ്ടായിട്ടുപോലും  നാരദമഹർഷിയുടെ തത്വോപദേശം കേട്ടതിന് ശേഷം വിഷ്ണു സാരു പ്യം നേടി ഇതാണ്  പുത്രർ  പിതാവിനെ രക്ഷിച്ചവർ  സത്യത്തിൽ  തപസ്സിലൂടെ പുത്രധർമ്മം അനുഷ്ഠിക്കുക കൂടിയാണ് അവർ ചെയ്തത്
6
കൃപാ ബലേ നൈവ പുര: പ്രചേതസാം
പ്രകാശമാഗാ: പരാഗേന്ദ്ര വാഹന:
വിരാജിചക്രാദിവരായുധാംശുഭിർ -
ഭൂജാഭി രഷ്ടാഭിരുദഞ്ചിത ദ്യുതി:
    ... അർത്ഥം
കാരുണ്യത്തിന്റെ  ശക്തിയാൽത്തന്നെ  പ്രചേതസ്സുകളുടെ മുമ്പിൽ ഗരുഡാരൂഢനായിട്ട്  ചക്രം മുതലായ ആയുധങ്ങളുടെ  രശ്മികൾ പ്രകാശിച്ചു കൊണ്ടിരിക്കുന്ന  എട്ട് കൈകളെക്കൊണ്ട് വർദ്ധിച്ച ശോഭയോട് കൂടി നിന്തിരുവടി  പ്രത്യക്ഷനായി
    വിഷ്ണു സങ്കല്ലത്തിൽ 4 കൈകളാണ്  പക്ഷെ ഇവരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടത് 8 കൈകളോട് കൂടിയാണ് എന്ന് സാരം 
ഗീതാർത്ഥ വിശകലനം  ഭാഗം - 3

വിധിയുടെ യഥാർത്ഥ സ്വഭാവം അഥവാ എന്താണ് വിധി? എന്നറിയണമെങ്കിൽ കഴിഞ്ഞ പോസ്റ്റുകളിൽ പറഞ്ഞ രണ്ട് ശ്ലാേകങ്ങളുടെയും ബാഹ്യവും ആന്തരികവുമായ അർത്ഥങ്ങളെ യഥാവിധി മനനം ചെയ്യണം  നീ ഏത് രൂപത്തിൽ എന്നെ കാണുന്നുവോ  ആരു പത്തിൽ ഞാൻ നിന്റെ കൂടെയുണ്ട് എന്ന് അർജ്ജുനന്റെ  അടുത്ത് നിന്നാണ് ഭഗവാൻ പറയുന്നത് ഈ രൂപത്തിൽത്തന്നെ കാണണം എന്ന് പറയുന്നില്ല തുടർന്ന് സർവ്വം എന്നിൽ സമർപ്പിക്കണം എന്നും പറയുന്നു'  ഇതിൽ നിന്നും ഞാൻ അല്ലാതെ മറ്റൊന്ന് ഇവിടില്ല  ഞാൻ  സർവ്വം വസിക്കുന്നവനാണ് ആയതിനാൽ എന്നെ എല്ലാവരും വാസുദേവൻ എന്ന് വിളിക്കുന്നു

മാവ് വൃക്ഷമാണ്  എന്നാൽ വൃക്ഷം മാവ് മാത്രമല്ല  അത് പോലെ ശ്രീകൃഷ്ണൻ ഈശ്വരനാണ് എനാൽ ഈ ശ്വരൻ എന്നാൽ കൃഷ്ണ ശരീരത്തിൽ ഒതുങ്ങി നിൽക്കുന്ന  ത് മാത്രമല്ല  ഒരു പ്രത്യേക ആവശ്യത്തിനായി ഒരു ശരീരം എടുത്തു .സത്വഗുണം മാത്രമുള്ള ആ ശരീരം ദിവ്യവും പൂജനീയവുമാണ്  എന്നാൽ ത്രിഗുണ ഭാവങ്ങളുള്ള സാധാരണ മനുഷ്യനായി മൂഢന്മാർ എന്നെ കരുതുന്നു എന്ന് ഭഗവാൻ പറയുന്നുണ്ട്

ഓരോന്നിനും ഓരോ സ്വഭാവമേ കൊടുത്തിട്ടുള്ളൂ  കർതൃത്വവും കർമ്മത്വവും നൽകിയിട്ടില്ല എന്ന് പറയുമ്പോൾ ഒരു വലിയ ശാസ്ത്രം അതിന്റെ പിന്നിലുണ്ട് ഒന്നും ഞാൻ ചെയ്യുന്നില്ല എല്ലാറ്റിലും ഞാൻശസാക്ഷിയാണ്  അഥവാ എന്തിനും എന്റെ സാന്നിദ്ധ്യം ഓരോതരത്തിൽ ഉണ്ട്    വെറ്റിലക്ക് ഒരു നിറം   ചുണ്ണാമ്പിന് വേറൊരു നിറം അടക്ക മറ്റൊരു നിറം ഇവ മൂന്നും കൂട്ടി ചവച്ചാൽ ചുവപ്പ് നിറം ഈനിറങ്ങളെല്ലാം   അവയുടെ സ്വഭാവം കാണിച്ചു  ഉമിനീർ രൂപത്തിൽ ഞാൻ എന്റെ സാന്നിദ്ധ്യം അറിയിച്ചു അപ്പോൾ ചുവന്ന നിറം ബോധത്തിൽ തെളിഞ്ഞു ഇവിടെ ഞാനോ  വെറ്റിലയോ  ചുണ്ണാമ്പോ  അടക്കയോ ഈ ചോപ്പ്  നിറത്തിന് കാരണക്കാരല്ല.  പക്ഷേ എന്റെ സാന്നിദ്ധ്യം ഉള്ളത് മൂലം ഞാൻ നേരത്തെ വിധിച്ചതാണ് എന്ന് പറയപ്പെടുന്നു     -----ചിന്തിക്കുക



2016, ഓഗസ്റ്റ് 30, ചൊവ്വാഴ്ച

ഗീതാർത്ഥ വിശകലനം  2-ഭാഗം

ഈശ്വരൻ ലോകത്തിന് കർതൃഭാവത്തെ സൃഷ്ടിക്കുന്നില്ല കർമ്മങ്ങളേയും സൃഷ്ടിക്കുന്നില്ല കർമ്മ ഫലസംയോഗത്തേയും സൃഷ്ടിക്കുന്നില്ല പ്രകൃതിയാണ് സൃഷ്ടിക്കുന്നത്  --ഭഗവദ് ഗീത അഞ്ചാം അദ്ധ്യായം  പതിനാലാം ശ്ളോകത്തിന്റെ അർത്ഥമാണത് ഇതാണ് വിശദീകരിക്കുന്നത്
1. സൂര്യവെളിച്ചത്തിൽ നാം പ്രകൃതിയെ കാണുന്നൂ എന്നാൽ ഞാൻ ഒന്നും കാണുന്നില്ല സൂര്യൻ പ്രകാശിക്കുന്നും ഇല്ല സൂര്യന്റെ സ്വഭാവം അത് പ്രകടമായി നമ്മുടെ സ്വഭാവവും പ്രകടമായി ഇവിടെ ആരും കർത്താവല്ല. ഈ രണ്ട് സ്വഭാവവും കൂടിയപ്പോൾ ഞാൻ കണ്ടു എന്ന ബോധം ഉണ്ടായി  ഇതാണ് ചുരുക്കിപ്പറഞ്ഞാൽ ആ ശ്ളോകത്തിന്റെ അന്തസ്സത്ത!പക്ഷേ സൂര്യന്റെ സ്വഭാവം പ്രകടമാകണമെങ്കിലും നമ്മുടെ സ്വഭാവം പ്രകടമാകണമെങ്കിലും ഈശ്വരന്റെ സാന്നിദ്ധ്യം വേണം
     ഇനി ഇതിന് നേരെ വിപരീതമാണ് എന്ന് തോന്നുന്ന ഒരു ശ്ളോകം നോക്കാം

യേ യഥാമാം പ്രപദ്യന്തേ താം സ്തഥൈവ ഭജാമ്യഹം
മമ വർത്മാനു വർത്തന്തേ മനുഷ്യാ പാർത്ഥ സർവ്വശഃ
    അർത്ഥം
ആർ ഏതേത് പ്രകാരത്തിൽ എന്നെ ഭജിക്കുന്നുവോ അതാതു തരത്തിൽ ഞാൻ അവരെ അനുഗ്രഹിക്കുന്നു !(അർജ്ജുനാ,എങ്ങിനെ ആയാലെന്താണ്?അവരെല്ലാവരും എന്റെ മാർഗ്ഗത്തെ ത്തന്നെ അനുവർത്തിക്കുന്നവരാണ് ----അതായത് അവരുടെ മനോഭാവമനുസരിച്ച് ഫലം സിദ്ധിക്കുമെന്ന് താൽപ്പര്യം )
              ഇവിടെ ആദ്യം പറയുന്ന ശ്ളോകത്തിൽ ഞാൻ ഒന്നും ചെയ്യുന്നില്ല എന്ന് പറയുന്നു ഇവിടെ ആര് ഏത് തരത്തിൽ എന്നെ ഭജിച്ചാലും ഞാൻ അവരെ അനുഗ്രഹിക്കുന്നു എന്ന് പറയുന്നു അതായത് ആദ്യം കർമ്മം ചെയ്യാത്തവനാണ് എന്നും പിന്നെ കർമ്മം ചെയ്യൂന്നവനാണ് എന്നും പറയുമ്പോൾ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് എന്ന് അജ്ഞാനികളായ ജ്ഞാനികൾ എന്ന് പറയപ്പെടുന്നവർ പറയുന്നു  എന്താണ് ഇതിന്റെ ഉള്ളടക്കം?

ഇവിടെ ക്ഷേത്ര -ക്ഷേത്രജ്ഞ ബന്ധം വ്യക്തമായി അറിയണം ക്ഷേത്രത്തിനെയാണല്ലോ പ്രകൃതി എന്ന് പറയുന്നത് !ക്ഷേത്രജ്ഞനെ പുരുഷൻ അഥവാ പരമാത്മാവ് എന്നും പറയുന്നു അദ്വൈതത്തെ മനസ്സിൽ ഉറപ്പിച്ച് വേണം ഇവിടെ വിശകലനം ചെയ്യാൻ പഞ്ചേന്ദ്രിയങ്ങളോട് കൂടിയ ശരീരത്തിന്റെ പ്രേരണയാണ് നമ്മളെ ക്കൊണ്ട് വിവിധ കർമ്മങ്ങൾ ചെയ്യിക്കുന്നത് അതിന് പരമാത്മാവിന്റെ സാന്നിദ്ധ്യം വേണം താനും എന്നാൽ പരമാത്മാവ് ഒന്നും ചെയ്യുന്നും ഇല്ല ഒരു ഉദാഹരണത്തോടെ വ്യക്തമാക്കാം

ഒരു ബൈക്കിനെ ശ്രദ്ധിക്കുക അതിൽ ആവേശിച്ച  എനർജ്ജി ഒന്നും ചെയ്യുന്നില്ല ബൈക്കിന്റെ ശരീര സ്വഭാവം അനുസരിച്ച് നാം സ്റ്റാർട്ട് ചെയ്യുമ്പോൾ അത് പ്രവർത്തിക്കുന്നു എന്നാൽ നിർഗ്ഗുണ മായിരിക്കുന്ന എനർജിയുടെ സാന്നിദ്ധ്യം വേണം താനും ഇത്പോലെയാണ് നമ്മടെ കാര്യവും എന്നാണ് ആദ്യ ശ്ളോകത്തിന്റെ അർത്ഥം   പിന്നെ ഈ ബൈക്ക് എപ്രകാരം നമ്മൾ ഓടിക്കുന്നുവോ അതിന്റെ സ്വഭാവമാണ് ഫലം അത് ആര് തരുന്നു? ഇവിടെ വിധി എന്ന് നാം പറയാറുണ്ട് വിധാതാവ് തരുന്ന എന്തും വിധിയാണ് അപ്പോൾ ഞാൻ ഒന്നും ചെയ്യുന്നില്ല ആരേക്കൊണ്ടും ഒന്നും ചെയ്യിക്കുന്നും ഇല്ല പക്ഷേ എന്തിനും എന്റെ സാന്നിദ്ധ്യം വേണമെന്നിരിക്കെ  ഞാൻ എല്ലാറ്റിനും കാരണക്കാരനാണെന്ന് പറയപ്പെടുന്നു      ചിന്തിക്കുക മനസ്സിലായില്ലെങ്കിൽ വീണ്ടും ചോദിക്കുക   തുടരും

2016, ഓഗസ്റ്റ് 29, തിങ്കളാഴ്‌ച

തിരുമേനിയും  അന്തർജനവും

അന്തർജനം - ദാ നോക്കൂ സർക്കാർ പരിപാടിക്ക് പ്രാർത്ഥനയും നിലവിളക്ക് തെളിക്കലും വേണ്ടാന്ന് മന്ത്രി സുധാകരൻ പറഞ്ഞു ത്രേ!

തിരുമേനി - നിലവിളക്ക് തെളിയിക്കണ്ട  ന്നാൽ ഷെഡ്ഡി ഇട്ടൂന്ന് തെളിയിക്കണ്ട്യേരും ന്ന് തന്യാ നോം നിരീക്ക്ണത്  ഒന്നും തെളിയിക്കാതെ  പരിപാടികൾ ഒന്നും ണ്ടാവില്ല്യാ

അന്തർജ്ജനം --ഇത് കണ്ട്വോ  എല്ലാ വിഷയങ്ങളിലും അദ്ധ്യാപകർക്ക് പരിശീലനം നൽകും ത്രേ! അപ്പോ ഇത്വരെ ഒരു പരിശീലനോം കുടാതെയാ പഠിപ്പിച്ചിരുന്നത്?

തിരുമേനി---ഇനി ചിലപ്പോ ശ്വാക്കളെ പിടിക്കാനുള്ള വിദ്യോറ്റെ ആയിരിക്കും ന്താച്ചാൽ ശ്വാക്കള് ഇപ്പോ അസാരം കൂട്തലാത്രേ

അന്തർജ്ജനം ----നവോത്ഥാന. ആശയങ്ങൾ തിരിച്ചടി നേരിടുന്നു  മന്ത്രി സി രവീന്ദ്രനാഥ്   എന്താ ഈ നവോത്ഥാന ആശയം?

തിരുമേനി----ഹേയ് അത്ര പരിഭ്രമിക്കാനൊന്നൂല്ല്യാ   വിളക്ക് കത്തിക്കണ്ട.  പ്രാർത്ഥന ചൊല്ലണ്ടാ  ക്ഷേത്രങ്ങളിൽ വഴിപാട് നിരക്ക് കൂട്ട്വാ  ഇതൊക്കെത്തന്നെ അല്ലാണ്ടെന്താ?

അന്തർജ്ജനം --നോക്കൂ ഒരു പരസ്യം !ലൈംഗിക ശക്തിക്ക വലിപ്പക്കുറവിനും മര്ന്ന്ണ്ടത്രേ!

തിരുമേനി ----ഈ ആവശ്യല്ല്യാത്തത് എന്തിനാ വെറ്തെ  വായിക്ക്ണത്? നമുക്ക് അതിന്റെ  ആവശ്യല്ല്യാന്ന് താത്രിക്കുട്ടിക്ക് അറീല്ല്യേ?
ഭഗവദ് ഗീതാപഠനം 396-ആം ദിവസം അദ്ധ്യായം 14 തിയ്യതി 29/8/2016

24
സമദുഃഖസുഖഃസ്വസ്ഥഃസമലോഷ്ടാശ്മകാഞ്ചനഃ
തുല്യപ്രിയാപ്രിയോ ധീരഃതുല്യനിന്ദാത്മസംസ്തുതിഃ
              അർത്ഥം
ആരാണോ  സുഖ ദുഃഖങ്ങളിൽ സമചിത്തനായും സ്വസ്വരൂപമായ ആത്മാവിൽ സ്ഥിതി ചെയ്യുന്നവനായും മൺകട്ട കല്ല് സ്വർണ്ണം ഇവയെ സമമായി കാണുന്നവനായും പ്രിയ അപ്രിയങ്ങളെ തുല്യമായി കരുതുന്നവനായും അചഞ്ചലനായും തന്നെപ്പറ്റി നിന്ദിച്ചാലും സ്തുതിച്ചാലും ഒരു ഭാവ വ്യത്യാസം ഇല്ലാത്തവനായും വർത്തിക്കുന്നത്? അവൻ ഗുണാതീതനത്രേ !
25
മാനാപമാന യോഗസ്തുല്യ : തുല്യോ മിത്രാ രിപക്ഷയോ:
സർവ്വാരംഭ പരിത്യാഗീ ഗുണാതീത: സ ഉ ച്യതേ ''
            അർത്ഥം
മാനത്തേയും  അപമാനത്തേയും  തുല്യമായി കരുതുന്നവനും  മിത്ര പക്ഷത്തേയും  ശത്രുപക്ഷത്തേയും  ഒരേ നിലയിൽ കാണുന്നവനും  സ്വാർത്ഥമായ  ഉദ്ദേശത്തോടെ  കാമ്യകർമ്മങ്ങളൊന്നും  തുടങ്ങാത്തവനും  ആരോ  അവൻ ഗുണാതീതത്രേ"
26
മാം ച യോf വ്യഭിചാരേണ  ഭക്തിയോഗേന  സേവതേ
സ ഗുണാൻ സമതീ ത്യൈ താൻ ബ്രഹ്മഭൂയായ കൽപ്പതേ'
         അർത്ഥം
പരമാത്മാവായ  എന്നെ  അവ്യഭിചാരിണിയായ  ഭക്തിയോടെ സേവിക്കുന്നവനാരോ അവൻ ഈ സ ത്വം  രജസ്സ്  തമസ്സ്  എന്നീ ഗുണങ്ങൾക്ക്   അപ്പുറം  കടന്ന്  ബ്രഹ്മത്വം പ്രാപിക്കാൻ  യോഗ്യനാകുന്നു
27
.ബ്രഹ്മണോ ഹി പ്രതിഷ്ഠാ ഹം അമൃത സ്യാ വ്യയ സ്യ ച
ശാശ്വത സ്യ ച ധർമ്മസ്യ സുഖ സ്യൈ കാന്തിക സ്യ ച
          അർത്ഥം
എന്തെന്നാൽ  പരമാത്മാവായ ഞാൻ സോപാധിക ബ്രഹ്മത്തിന്റേയും  അക്ഷയമായ അമൃതത്തിന്റേയും  സനാതന ധർമ്മത്തിന്റേയും  പരമാനന്ദത്തിന്റേയും  ഇരിപ്പിടമാകുന്നു
       
          നിർഗ്ഗുണ ബ്രഹ്മമായ ഞാൻ സഗുണ ബ്രഹ്മത്തിന്റേയും  സനാതന ധർമ്മത്തിന്റേയും  പരമാനന്ദത്തിന്റെയും ഇരിപ്പിടമാകയാൽ  ആരെല്ലാമാണ് ത്രിഗുണാതീതൻ എന്ന് എനിക്ക് പറയാൻ കഴിയും എന്ന് ഭഗവാൻ ബോധിപ്പിക്കുന്നു

പതിനാലാം  അദ്ധ്യായം ഇവിടെ  പൂർണ്ണമാകുന്നു 

2016, ഓഗസ്റ്റ് 28, ഞായറാഴ്‌ച

ഭഗവദ് ഗീതാർത്ഥ നിരൂപണം

നിരവധി ചോദ്യങ്ങൾ വന്നു കൊണ്ടിരിക്കുന്നു അതിനൊക്കെ മറുപടി കൊടുക്കുക എന്നത് പ്രയാസമാകുന്നു അതിനാൽ ഗീതാ പഠനം എന്ന പോസ്ററ് പതിനാലാം അദ്ധ്യായം കഴിയാറായി  എങ്കിലും ഇതവരെ പറഞ്ഞതിൽ ഇന്നത്തെ കാലഘട്ടത്തിൽ മനുഷ്യന് അത്യാവശ്യമായ ചില ഗീതാ ശ്ളോകങ്ങൾ നിരൂപണം ചെയ്യാൻ തുടങ്ങുന്നു എന്നാൽ എല്ലാ ചോദ്യങ്ങൾക്കും അതിൽ ഉത്തരമുണ്ട്  ആദ്യമായി അഞ്ചാം അദ്ധ്യായത്തിലെ 14 -ആം ശ്ളോകം വിശദമായി നിരൂപണം നടത്താം പ്രേക്ഷകർ നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും പറയണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു

ന കർതൃത്വം ന കർമ്മാണി ലോകസ്യ സൃജതി പ്രഭുഃ
ന കർമ്മഫല സംയോഗം സ്വഭാവസ്തു പ്രവർത്തതേ
           അർത്ഥം
ഈശ്വരൻ ലോകത്തിന് കർതൃഭാവത്തെ സൃഷ്ടിക്കുന്നില്ല കർമ്മ ഫലസംയോഗത്തേയും സൃഷ്ടിക്കുന്നില്ല പ്രകൃതിയാണ് പ്രവർത്തിക്കുന്നത്
             നിരൂപണം
കർമ്മ കാണ്ഡത്തിൽ വിശ്വസിക്കുന്നവർ ഈശ്വരനെ കർമ്മ ഫല വിധാതാവായി കരുതുന്നു നമ്മുടെ കർമ്മങ്ങളെയെല്ലാം സൂക്ഷ്മമായി വീക്ഷിക്കുകയും അവയ്ക്ക് അനുസരിച്ച് ഫലം ഓരോരുത്തർക്കും കൊടുക്കുകയും ചെയ്യും എന്നാണവരുടെ വിശ്വാസം പരമാർത്ഥ ദൃഷ്ട്യാ യാതൊരു കർതൃത്വവും ഈശ്വരനില്ലെന്ന് ഇവിടെ സ്പഷ്ട മാകുന്നു  ചിന്മയാനന്ദജി ഇങ്ങിനെ പറയുന്നു   എന്താണ് ഇങ്ങിനെ പറഞ്ഞതിന്റെ അർത്ഥം? എന്ന് വിശദീകരിക്കേണ്ടതുണ്ട്

കർമ്മ യോഗം ,ഭക്തിയോഗം ,ജ്ഞാനയോഗം എന്നിങ്ങനെ പല വഴികളും ഭഗവാൻ നിർദ്ദേശിക്കുന്നുണ്ട് കർമ്മങ്ങളിൽ വിശ്വസിച്ച് ജീവിതം നയിക്കുന്നവർക്ക് ഇങ്ങിനെ ഒരു വിശ്വാസം ഇല്ലാതെ മുന്നോട്ട് പോകാനാകില്ല തെറ്റ് ചെയ്യുമ്പോൾ ഭഗവാൻ അത് കാണുന്നു എന്നും അതിനനുസരിച്ച് ഫലം കിട്ടും എന്നും പൊതുവെയുള്ള വിശ്വാസമാണ് ആര് എന്തും എനിക്കായി സമർപ്പിച്ച് കർമ്മം ചെയ്യുന്നുവോ അവൻ മോക്ഷത്തെ പ്രാപിക്കും എന്ന് ഗീത തന്നെ പറയുമ്പോൾ ഇവിടെ പറഞ്ഞത് കടക വിരൂദ്ധമായീ തോന്നാം എന്നാൽ ഈശ്ളോകത്തിൽ കൂടി ഭഗവാൻ എന്താണ് ഉദ്ദേശിച്ചത് എന്ന് ചിന്തിച്ചേ മതിയാകൂ

ഓരോ വ്യക്തിയുടേയും സ്വഭാവം അവരവരുടെ വാസനക്കനുസരിച്ച് അഥവാ പ്രകൃതിക്കനുസരിച്ച് ആയിരിക്കും അതിനനുസരിച്ച് ശരീര മനോ ബുദ്ധികൾ പ്രവർത്തിക്കുന്നു ആത്മാവിന് അതിൽ പങ്കാളിത്തമില്ല കർതൃത്വ ഭാവവും കർമ്മവും ഈശ്വരനില്ല ലോകത്തിന് വേണ്ടി സൃഷ്ടിച്ചിട്ടും ഇല്ല  ഇവിടെ ഈശ്വരന് കർതൃഭാവവും കർമ്മവും ഇല്ലെങ്കിൽ ജനിക്കപ്പെട്ട നമുക്ക് എങ്ങിനെ ഉണ്ടാകും ?അപ്പോൾ പ്രകൃതീയാണ് എല്ലാറ്റിനും കാരണം എന്ന് വന്നു പക്ഷേ ആത്മാവിന്റെ സാന്നിദ്ധ്യമില്ലാതെ ഇവീടെ ഒന്നും നടക്കുകയും ഇല്ല അതിനാൽ പരമാത്മാവിനെ കർമ്മ സാക്ഷി എന്നു പറയുന്നു    യാതൊന്നിന്റെ സാന്നിദ്ധ്യമില്ലാതെ ഇവിടെ ഒന്നും നടക്കൂന്നില്ലയോ   ആ ഒന്നിനെ എല്ലാറ്റിനും കാരണക്കാരനായി കർമ്മയോഗികൾ പറയുന്നു  ഇവിടെ പരമാത്മാവ് നിർഗ്ഗുണ പരബ്രഹ്മമാണെന്ന് ഉറപ്പിക്കുന്നു അപ്പോൾ ഈശ്വരനല്ല ഒന്നിനും കാരണക്കാരൻ എന്ന വാദത്തിന് വിപരീതമായീ ഇവിടെ വന്നു

നിരീശ്വരവാദത്തിലേക്ക്  വഴി തെറ്റി വീഴാനുള്ള സാദ്ധ്യത ഇവിടെ ഏറെയുണ്ട് മേൽ പറഞ്ഞത് ചില ഉദാഹരണങ്ങളിലൂടെ  വ്യക്തമാക്കാം കാഴ്ച്ച നമ്മുടേതാണ് അല്ലാതെ വിളക്കിന്റെയോ സൂര്യന്റെയോ അല്ല പക്ഷേ വിളക്കോ സൂര്യനോ ഇല്ലാതെ  നമുക്ക് കാണുവാനും കഴിയില്ല അതിനാൽ കാഴ്ച്ചക്ക് കാരണം വിളക്കോ സൂര്യനോ ആണെന്ന് പറയുന്നു   ഇതേ പോലെയാണ് ഇവിടെയും നമ്മുടെ  കർമ്മങ്ങൾക്ക് ഈശ്വരൻ കാരണമല്ല എന്നാൽ ഈശ്വരസാന്നിദ്ധ്യമില്ലാതെ നമുക്കൊനാനും ചെയ്യാനോ അനുഭവിക്കാനോ കഴിയില്ല.   ------അതിനാൽ കർമ്മയോഗികൾ എല്ലാറ്റിനും കാരണം ഈശ്വരനാണ് എന്ന് പറയുന്നു ---തെറ്റ് ചെയ്തവൻ ശിക്ഷ അനുഭവിക്കും എന്നാൽ ഈശ്വരൻ ആരെയും തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കുകയോ ശിക്ഷ നൽകുകയോ ചെയ്യുന്നില്ല. എന്നാൽ തെറ്റ് ചെയ്യുമ്പോളും ശിക്ഷ അനുഭവിക്കുമ്പോളും ഈശ്വര സാന്നിദ്ധ്യമില്ലാതെ നടക്കുകയും ഇല്ല അതിനാൽ കർമ്മകാണ്ഡത്തിൽ വിശ്വസിക്കുന്നവർ എല്ലാം ഈശ്വര നിശ്ചയം എന്നു പറയുന്നു ------തുടരും
ഭഗവദ് ഗീതാ പഠനം 395-ആം ദിവസം  അദ്ധ്യായം -14 തിയ്യതി -28/8/2016. ശ്ളോകം 20

ഗുണാനേതാനതീത്യ ത്രീൻ ദേഹീ ദേഹസമുദ്ഭവാൻ
ജന്മമൃത്യുജരാദുഃഖൈഃ വിമുക്തോ/ മൃതയശ്നുതേ.
            അർത്ഥം
ദേഹാഭിമാനിയായ  ജീവൻ  ദേ ഹോൽപ്പത്തിക്ക്  കാരണമായ ഈ ത്രിഗുണങ്ങളെ  അതിക്രമിച്ചിട്ട്  ജന്മ മൃത്യു ജരാ ദു:ഖങ്ങളിൽ  നിന്ന്  വിമുക്തനായി അമൃതം ( ബ്രഹ്മാനന്ദം) അനുഭവിക്കുന്നു
21
കൈർലിങ്ഗൈസ്ത്രീൻ. ഗുണാനേതാൻ. അതീതോ ഭവതി പ്രഭോ
കിമാചാരഃകഥം ചൈതാൻ ത്രീൻ ഗുണാനതിവർത്തതേ
       ... അർത്ഥം
അർജ്ജുനൻ ചോദിച്ചു
ഭഗവാനേ! ഈ ത്രിഗുണങ്ങൾക്കപ്പുറം  കടന്നവൻ എന്തെന്ത് ലക്ഷണങ്ങളോട് കൂടിയവനാണ്? ത്രിഗുണാതീതന്റെ  ആചാരമെന്ത്?  മാത്രമല്ല എങ്ങിനെയാണ് ഈ  ത്രിഗുണ ങ്ങളെ മറി കടക്കുന്നത്?
22
ശ്രീ ഭഗവാനുവാച
പ്രകാശം ച പ്രവൃത്തിം ച മോഹമേ വ ച പാണ്ഡവ
ന ദ്വേഷ്ടി സം പ്രവൃത്താനി ന നിവൃത്താനി കാങ് ക്ഷതി '
           അർത്ഥം
ഹേ അർജ്ജുന! ആര് സത്വഗുണ ധർമ്മമായ പ്രകാശത്തേയും രജോഗുണ ധർമ്മമായ പ്രവൃത്തിയേയും തമോഗുണ ധർമ്മമായ മോഹത്തേയും  ഉള്ളപ്പോൾ ദ്വേഷിക്കുകയോ ഇല്ലാത്തപ്പോൾ കാംക്ഷിക്കുേക യോ ചെയ്യുന്നില്ലയോ  അവനത്രേ ഗുണാതീതൻ
23
ഉദാസീനവദാസീനഃഗുണൈർ യോ ന വിചാല്യതേ
ഗുണാ വർത്തന്ത ഇത്യേവ യോ/ വതി്ഷ്ഠതി നേങ്ഗതേ
             അർത്ഥം
ഉദാസീന നെപ്പോലെ  ഇരിക്കുക കാരണം ത്രിഗുണങ്ങളിൽ ചഞ്ചലിതനായിപ്പോകുന്നില്ലയോ ഗുണങ്ങൾ അവയുടെ ധർമ്മം കാട്ടുന്നു എന്നല്ലാതെ ഞാൻ ഒന്നും ചെയ്യുന്നില്ല എന്ന ബോധത്തോടെ ആര് സ്ഥിര ചിത്തനായി  ഇളകാതെ വർത്തിക്കുന്നുവോ  അവൻ ഗുണാതീതനത്രേ!
          വിശദീകരണം
എത്ര പ്രകോപനങ്ങൾ ഉണ്ടായാലും പ്രതികരിക്കാതെ തന്നിൽ ഉണരുന്ന ക്രോധം ഗുണത്തിന്റെ ധർമ്മമാണെന്നും അതിൽ തനിക്ക് യാതൊരു പങ്കും ഇല്ലെന്ന ബോധത്തോടെ ഇരിക്കുന്നവൻ ആരോ അവൻ ഗുണാതീതൻ   അവസരം ഉണ്ടായിട്ടും ആഗ്രഹമുള്ള വാക്കുന്ന വസ്തുക്കളിൽ ഇതൊക്കെ ഗുണങ്ങളുടെ ധർമ്മം മൂലം ഉണ്ടാകുന്ന പ്രേരണയാണ് എന്ന ബോധത്തോടെ കാമ്യ വസ്തുക്കളെ അശ്രദ്ധയോടെ വീക്ഷിക്കുന്നവൻ ആരോ അവൻ ഗുണാതീതൻ  'ഭഗവാൻ പറയുന്നതിന്റെ സാരം ഇതാണ് 

ശ്രീരാമ ഹൃദയം ശ്രീകൃഷ്ണ ഹൃദയം എന്ന ഗ്രൂപ്പിൽ 8000 ൽ പരം മെമ്പർമാർ ആയി പതിനായിരം ആയാൽ അതേ പോലെ ധർമ്മക്ഷേത്ര വാർത്തകൾ അതിലും എകദേശം ഇത്രയും മെമ്പർമാർ ആയി ഈ രണ്ടു ഗ്രൂപ്പുകളിലും 10000 മെമ്പർമാർ തികഞ്ഞാൽ പ്രത്യേകം പ്രത്യേകം പോസ്റ്റുകൾ ഇടാൻ ആഗ്രഹിക്കുന്നു അതിനാൽ ഈ രണ്ടു ഗ്രൂപ്പുകളിലും ഏവരും പെട്ടെന്ന് തന്നെ ചേരുക

https://www.facebook.com/groups/358190467697275/

2016, ഓഗസ്റ്റ് 27, ശനിയാഴ്‌ച

ഭഗവാൻ എന്നോട് പറഞ്ഞത്

ശ്രീരാമൻ
നീ കർക്കിടമാസത്തിൽ എന്നെകുറിച്ച് ഭക്തരിൽ നല്ലരൂപത്തിൽ പറയുന്നു എന്റെ നാമം ചോല്ലുന്നു നീ ആരെ കണ്ടാലും ഭവ്യതയോടെ ചിരിച്ച് സംസാരിച്ച് അവരിൽ സന്തോഷം ഉളവാക്കുന്നു ഇനി നിന്നിൽ അവശേഷിക്കുന്ന അസത്തായ ഗുണങ്ങൾ വല്ലതും ഉണ്ടോ എന്ന് ആത്മ പരിശോധന നടത്തി ഈതേ പോലേ മുന്നോട്ട് പോകുക ക്ഷേത്രത്തിൽ പണം കൂടുതൽ വാങ്ങി വഴിപാട് നടത്തുമ്പോൾ നീ എന്തിന് അതിന് പോകുന്നു ഇത് കൊണ്ടൊന്നും എന്നെ പ്രാപീക്കാൻ പറ്റില്ലെന്ന് കൃഷ്ണാവതാര കാലത്ത് ഗീതയിലൂടെ ഞാൻപറഞ്ഞിട്ടുണ്ടല്ലോ അപ്പോൾ ഭക്തിയോടെ ഇതേ പോലെ മരിക്കുന്നത് വരെ തുടരുക

ശ്രീകൃഷ്ണൻ
   ഞാൻ തന്നെ രാമ രൂപത്തിൽ പറഞ്ഞതാണ് ആയതിനാൽ മനസ്സിന് വിഷമം ഉണ്ടാക്കുന്ന വഴിപാടൊന്നും ചെയ്യരുത് അതിലൊന്നും ഞാൻ ആർക്കും സുഖവും സന്തോഷവും നൽകില്ല ക്ഷേത്രം വേണ്ടെന്നൊ വഴിപാട് വേണ്ടേന്നോ അല്ല പറഞ്ഞത് അവിടെയും അധർമ്മമാണെങ്കിൽ അത് കൊണ്ടെന്ത് ഫലം? അതിനാൽ ഇപ്പോൾ പോകുന്ന പോലെ പോവുക പതുക്കെ മനസ്സിൽ അവശേഷിക്കുന്ന തമോഗുണം ഇല്ലാതാവും ട്ട്വോ പേടിക്കേണ്ട

ശാസ്താവ്
ശബരിമലയിൽ വലിയ തോതിൽ അധർമ്മം നടക്കാൻ പോകുന്നു ഞാൻ തന്നെ രാമ രൂപത്തിലും കൃഷ്ണ രൂപത്തിലും പറഞ്ഞ കാര്യങ്ങൾ ശാസ്താ രൂപത്തിലും പറയുന്നു ശബരിമലയിൽ വന്ന് വെറുതെ പണം ചിലവാക്കി വഴിപാടുകൾ ഒന്നും നടത്തണ്ട കാരണം ഞാൻ അവിടെ ഉണ്ടാവാറില്ല ഭക്തജനങ്ങൾ വല്ലവരും ഉണ്ടോ എന്ന് നോക്കി അവരുടെ ഹൃദയത്തിലാണ് താമസം നിന്റെ ഹൃദയത്തിലും ഞാൻ ഉണ്ടല്ലോ! പിന്നെന്തിന് നീ വ്യാകുലപ്പെടുന്നു? സത്കർമ്മങ്ങൾ ചെയ്ത് കൊണ്ടേ ഇരിക്കുക ഞാൻകൽക്കിയായി വന്ന് ഇതിനൊക്കെ ഒരു പരിഹാരം കാണും അത് വരെ ക്ഷേത്രത്തിൽ വന്ന് ബുദ്ധിമ്മുട്ടേണ്ടതില്ല നന്നായി നടക്കുന്നെങ്കിൽ തെറ്റില്ല ഇപ്പോൾ അങ്ങിനെയല്ലല്ലോ തമോഗുണം അധികരിച്ചവരല്ലേ എവിടെയും അതിനാൽ അവരുമായി കൂട്ട് കൂടാതെ സത്തായി ജീവിക്കുക
ഭഗവതി
മുമ്പ് പലരൂപത്തിലും ഞാൻ പറഞ്ഞില്ലേ നിന്നോട് നീ പ്രഭാഷണം നടത്തുമ്പോൾ അമ്മയുടെ മാഹാത്മ്യം  പറയാറില്ലേ? അത് തന്നെ ധാരാളമാണ് കുട്ടീ ഇപ്പോൾ ക്ഷേത്രങ്ങളിലും അധർമ്മമാണ് അതിനാൽ നിന്റെ അന്തകരണം തന്നെയാണ് എന്റെ ആവാസ സ്ഥാനം ഭക്തർ പേടിക്കണ്ട ഏത് രൂപത്തിൽ വേണമെങ്കിലും വിചാരിച്ചോ ആരൂപത്തിൽ ഞാൻ വന്ന് നിന്റെ അന്തരംഗം ക്ഷേത്രമാക്കാം ട്ട്വോ 
വിവേകചൂഡാമണി  ശ്ളോകം  122 തിയ്യതി   27/8/2016

അവ്യക്തമേതത്  ത്രിഗുണൈർനിരുക്തം
തത് കാരണം നാമ ശരീരമാത്മനഃ
സുഷുപ്തിരേതസ്യ വിഭക്ത്യവസ്ഥാ
പ്രലീനസർവ്വേന്ദ്രിയ ബുദ്ധിവൃത്തിഃ
          അർത്ഥം
ത്രിഗുണാത്മികമെന്ന് നിർവ്വചിക്കപ്പെട്ട ഈ അവ്യക്തം ആത്മാവിന്റെ  കാരണശരീരമാകുന്നു  സർവ്വ ഇന്ദ്രിയങ്ങളുടേയും ബുദ്ധിയുടേയും വൃത്തികൾ തികച്ചും ലയിച്ചു പോകുന്ന സുഷുപ്തിയാണ് കാരണ ശരീരത്തിന്റെ പ്രത്യേകാവസ്ഥ
123
സർവ്വപ്രകാരപ്രമിതിപ്രശാന്തിർ-
ബീജാത്മനാവസ്ഥിതിരേവ ബുദ്ധേഃ
സുഷുപ്തിരത്രാസ്യ കില പ്രതീതിഃ
കിഞ്ചിന്ന വേദ്മീതി ജഗത് പ്രസിദ്ധേഃ
             അർത്ഥം
എല്ലാ തരം പ്രമാണങ്ങളും ഉപരമിക്കുകയും ബുദ്ധി ബീജരൂപത്തിൽ നില കൊള്ളുകയും ചെയ്യുന്ന അവസ്ഥയാണ് സുഷുപ്തി ഇതിനെ സംബന്ധിച്ച് ഉറക്കമുണർന്ന ആൾക്ക് ഞാൻ ഒന്നും അറിഞ്ഞില്ല  എന്ന ബോധം പ്രസിദ്ധമാണ്  ഇത് സർവ്വർക്കും അനുഭവമുള്ളതാകുന്നു
       വിശദീകരണം
സുഷുപ്തി ആണ് ആത്മാവിന്റെ കാരണ ശരീരത്തിന്റെ അവസ്ഥ ഞാൻ സുഖമായി ഉറങ്ങി ഞാൻ ഒന്നും അറിഞ്ഞില്ല എന്ന് നാം പറയാറുണ്ടല്ലോ!  അപ്പോൾ ഞാൻ ഒന്നും അറിഞ്ഞില്ല എന്ന ബോധം കാരണ ശരീരത്തിന്റെ അവസ്ഥയാകുന്നു 
ശംബൂകവധത്തിലെ യുക്തി

ആരാണ് ശംബൂകൻ?
         ഒരു മനുഷ്യൻ
2  അയാളെ ശൂദ്രനെന്ന് പറയുന്നത് എന്തു കൊണ്ട്?
           അയാൾ അജ്ഞാനിയാണ് അത് കൊണ്ട്  ഉടലോടെ സ്വർഗ്ഗത്തിൽ പോകണം എന്ന ഉദ്ദേശത്തിൽ തപസ്സ് ചെയ്യുന്നു

3. ശ്രീകൃഷ്ണൻ ജര എന്ന വേട്ടക്കാരനോട് കൂടി സ്വർഗ്ഗത്തിൽ പോയി എന്ന് പറയുന്നുവല്ലോ?
         ഭഗവാന്റെ ശരീരം പതിനാലു ലോകത്തിലും ബാധകമാണ് ബാലിക്ക് സ്വർഗ്ഗത്തിൽ എത്തുമ്പോൾ അവിടുത്തെ അവസ്ഥക്കനുസരിച്ച് ശരീരം ഭഗവാൻ നൽകും

4. എന്നാൽ ശംബൂകനും അതേ പോലെ ആയാൽ എന്താണ്?
           അയാളുടെ ആവശ്യം ഭൂമിയിൽ അയാൾക്കുള്ള ശരീരവുമായി പോകണം എന്നാണ് അത് ഒരിക്കലും സാദ്ധ്യമല്ല അതിനാൽ അയാളുടെ ആവശ്യം അജ്ഞാനമാണ്

5. അപ്പോൾ എങ്ങിനെയാണ് അത് ഒരു ബ്രാഹ്മണന്റെ പുത്രന്റെ മരണത്തിന് കാരണമാകുന്നത്?
        ഒരാളെ പും എന്ന നരകത്തിൽ നിന്ന് രക്ഷിക്കുന്നവനാരോ അവനെ യാണ് അയാളുടെ പുത്രൻ എന്ന് പറയുന്നത് ബ്രാഹ്മണനെ രക്ഷിക്കുന്നത് പത്ത് ഗുണങ്ങളാണ് 1 യോഗം 2 തപസ്സ് 3ദമം 4 ദാനം 5സത്യം 6 ശൗച്യം 7ദയ 8 ശ്രുതം 9 വിദ്യ 10 വിജ്ഞാനം  ഇതിൽഉടലോടെ സ്വർഗ്ഗത്തിൽ പോകണം എന്ന് വിചാരിച്ച് തപസ്സ് ചെയ്തത് മൂലം അയാളിലെ ബ്രാഹ്മണൻ മരിച്ചു പിന്നെ അയാൾ ശൂദ്രനായീ അജ്ഞാനം നിമിത്തം

6. പിന്നെങ്ങിനെയാണ് ബ്രാഹ്മണ പുത്രൻ പുനർജനിച്ചത്?
         ഒരാളെ ശരീരം നശിപ്പിച്ച് കൊല്ലണമെങ്കിൽ രാജാവായ രാമൻ തന്നെ എന്തിന് പോകണം?ലക്ഷ്മണനേയോ ഭരതനെയോ പറഞ്ഞയച്ചാൽ പോരേ? രാമൻ ഈശ്വരാവതാരമാണ് അപ്പോൾ രാമൻ പോയി ഈശ്വരരൂപത്തെ കണ്ട ഉടനെ ശംബൂകനിലെ ശൂദ്രൻ മരീച്ചു അവന്റെ അജ്ഞാനം നീങ്ങി ജ്ഞാനം തെളിഞ്ഞു അപ്പോൾ ബ്രാഹ്മണൻ എന്ന അവസ്ഥയെ രക്ഷിക്കുന്ന പത്ത് പുത്രന്മാരിൽ മരിച്ച വിജ്ഞാനം എന്ന പുത്രൻ ജീവിച്ചു    ശംബൂക വധത്തിലെ രഹസ്യം ഇതാണ്     ചിന്തിക്കുക 
ഭഗവദ് ഗീതാ പഠനം   394-ആം ദിവസം അദ്ധ്യായം 74 Date 27/8/2016     ശ്ലോകം - 18

ഉർദ്ധ്വം ഗച്ഛന്തി സത്വസ്ഥാഃ മദ്ധ്യേ തിഷ്ഠന്തി രാജസാഃ
ജഘന്യഗുണവൃത്തിസ്ഥാഃ അധോ ഗച്ഛന്തി താമസാഃ
                   അർത്ഥം
സത്വഗുണ സമ്പന്നന്മാർ ഊർദ്ധ്വലോകങ്ങളെ പ്രാപിക്കുന്നു രജോഗുണ പ്രധാനികൾ ഇടക്ക് തങ്ങുന്നു (മനുഷ്യലോകത്ത് നിൽക്കുന്നു ). നികൃഷ്ടചേഷ്ടകളോട് കൂടിയ തമോഗുണ പ്രധാനന്മാരാകട്ടേ അധോലോകങ്ങളേയും പ്രാപിക്കുന്നു --
           വിശദീകരണം
സദാ സമയത്തും സത്വഗുണം പ്രകടിപ്പിക്കുന്നവർ ഊർദ്ധ്വലോകങ്ങളെ പ്രാപിക്കും  രജോഗുണക്കാർ വീണ്ടും ഭൂമിയിൽ കർമ്മ ഗുണമനുസരിച്ച് ഉന്നതമായ കുലത്തിലോ മദ്ധ്യമമായ കുലത്തിലോ ജനിക്കും  തമോഗുണക്കാർ അധോലോകങ്ങളിൽ ജനിക്കും കർമ്മ ഗുണമനുസരിച്ച് ചിലർഭൂമിയിൽ തന്നെ നീച കുലത്തിൽ ജനിക്കും
19
നാന്യം ഗുണേഭ്യഃകർത്താരം യദാ ദ്രഷ്ടാനുപശ്യതി
ഗുണേഭ്യശ്ച. പരം വേത്തി മദ്ഭാവം സോ/ധിഗച്ഛതി
                   അർത്ഥം
എപ്പോൾ. ദ്രഷ്ടാവ്( ജീവൻ) ഗുണങ്ങളിൽ നിന്ന് അന്യമായി ഒരു കർത്താവ്  ഇല്ലെന്ന് അറിയുന്നുവോ? മാത്രവുമല്ല ഗുണങ്ങൾക്ക് അതീതമായ ഒരു പരമസത്യം ഉണ്ടെന്നും അറിയുന്നുവോ? അപ്പോൾ അവന് എന്റെ ഭാവത്തെ പ്രാപിക്കുന്നു
         വിശദീകരണം
ഗുണങ്ങളിൽ നിന്ന് അന്യമായി വേറിട്ട് നിൽക്കുന്ന ഒരു കർത്താവ് ഇല്ല മാത്രമല്ല ഗുണങ്ങൾക്കും അതീതമായി ഒരുസത്യവും ഉണ്ട് ഇത് ആര് മനസ്സിലാക്കുന്നുവോ? അയാൾ എന്റെ ഭാവത്തെ പ്രാപിക്കുന്നു 

2016, ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

ഭാഗം-2  മനശ്ശാസ്ത്രപരമായ നിരൂപണം

,ആമയും മുയലും പന്തയം വെച്ച കഥ ലോകപ്രസിദ്ധമാണ്  കർമ്മ പരമായി അഥവാ പ്രകടന പരമായി ഒരിക്കലും അമ മുയലിനെ ഓട്ടത്തിൽ ജയിക്കില്ല  പക്ഷെ കഥയിൽ ആമ മുയലിനെ ജയിക്കുന്നു  അഹംകാരം മൂലം ആരെയും നിസ്സാരനായി കാണരുത് എന്ന സന്ദേശമാണ് ഈ സോപ്പ് എന്ന മഹാൻ നമ്മളോട് പറയുന്നത്  ആമയുടെ ചലനവും മുയലിന്റെ വേഗതയും അറിയാവുന്ന നമ്മൾ അതിലെ തത്വം മാത്രമേ എടുക്കുന്നുള്ളൂ  തത്വം പറയാൻ ഏറ്റവും നല്ലത് മൃഗങ്ങളെ കഥാപാത്രമാക്കുകയാണ് എന്ന് ആദ്യമായി തെളിയിച്ചത് പഞ്ചതന്ത്രം കഥയിലൂടെ വിഷ്ണു ശർമ്മ എന്ന ചാണക്യനാണ്

ഇവിടെ മൃഗങ്ങൾക്ക് പകരം ചരിത്രപുരുഷന്മാരെ കഥാപാത്രമാക്കി അഥവാ അവരുടെ കഥയിലൂടെ  വേദ തത്വമായ സനാതന ധർമ്മം വ്യാസാദികൾ നമ്മോട് പറയുന്നു  ആമയേയും മുയലിനേയും നാം അറിയുന്ന പോലെ കർണ്ണനേയും പരശുരാമനേയും നമ്മൾ അറിയുന്നില്ല   എപ്രകാരമാണോ ആമക്ക് മുയലിനെ തോൽപ്പിക്കാൻ ആവില്ല എന്ന് നാം ധരിക്കുന്നത്   അത്പോലെ കർണ്ണനെ മനസ്സിലാക്കി കർണ്ണൻ നുണ പറയില്ല എന്ന് നാം ധരിക്കേണ്ടതാണ്  വിധി വിഹിതമായി അല്ലാതെ വിദ്യ നേടിയാൽ  അത് നേടിയവന്റെ നാശത്തിനേ ഉപകരിക്കു എന്ന തത്വം കർണ്ണനിലൂടെ വ്യാസൻ പറഞ്ഞു എന്ന് മാത്രം എന്നാൽ യഥാർത്ഥ കർണ്ണൻ സത്യസന്ധനും ധർമ്മിഷ്ഠനും ആണ്   ''

അതേ പോലെ മഹാവിഷ്ണുവിന്റെ അംശാവതാരമായ പരശുരാമൻ ജ്ഞാനിയും ദയാലുവും അണ് പക്ഷെ നാം അത് മനസ്സിലാക്കുന്നില്ല  കവച കുണ്ഡലങ്ങൾ കർണ്ണന് മാത്രമേ ഉള്ളൂ കർണ്ണൻ കവച കുണ്ഡലങ്ങളോടെ പരശുരാമന്റെ അടുത്ത് പോകുമ്പോൾ ത്തന്നെ രാമന് അറിയില്ലേ കർണ്ണൻ ആരാണ് എന്ന്? സൂര്യപുത്രൻ സൂത്രപുത്രനായി കഴിയുകയാണെന്ന്?   എന്നിട്ടും ക്ഷത്രിയർക്ക് വിദ്യ നൽകില്ല  എന്ന് പറഞ്ഞതിന്റെ അർത്ഥം എന്ത്?  സത്വഗുണ ഭാവത്തിൽ അതായത് ബ്രാഹ്മണ ഭാവത്തിൽ പഠിക്കേണ്ട വിശിഷ്ഠവും ഏറ്റവും ദുർഘടം പിടിച്ചതുമായ ബ്രഹ്മാസ്ത്രങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ള ഒന്ന് പഠിക്കാൻ വരുമ്പോൾ ക്ഷത്രിയ ഭാവമായ  രജോഗുണ ഭാവത്തോടെ വരരുത് എന്നാൽ തരില്ല എന്നല്ലേ അതിനർത്ഥം? അപ്പോൾ കർണ്ണൻ ക്ഷത്രിയൻ ആണ് എന്ന് അറിഞ്ഞത് കൊണ്ടല്ലേ അങ്ങിനെ പറഞ്ഞത്? ഒരാൾ കാണാൻ വന്നെന്നിരിക്കട്ടെ അപ്പോൾ ഞാൻ സ്ത്രീകളോട് സംസാരിക്കില്ല എന്നൊരാൾ പറഞ്ഞാൽ വന്നത് സ്ത്രീ ആണെന്ന് ഉറപ്പല്ലേ? പുരുഷനാണ് വന്നതെങ്കിൽ ഇങ്ങിനെ പറയേണ്ട ആവശ്യമെന്ത്? അതുപോലെ കർണ്ണൻ ക്ഷത്രിയനാണ് എന്നറിഞ്ഞത് കൊണ്ടല്ലേ ഞാൻ ക്ഷത്രിയന്മാർക്ക് വിദ്യ നൽകില്ല  എന്ന് പറഞ്ഞത്? അപ്പോൾ തന്റെ കവച കുണ്ഡലങ്ങൾ കണ്ട് തിരിച്ചറിഞ്ഞ പരശുരാമനോട്  കർണ്ണൻ എന്ത് ധൈര്യത്തിലാണ് നുണ പറയുക? അപ്പോൾ ഞാൻ ബ്രാഹ്മണനാണ് എന്ന് പറഞ്ഞത് സത്വഗുണ ഭാവത്തോടെയാണ് ഞാൻ വന്നത് എന്നല്ലേ അതിനർത്ഥം? എന്തേ അങ്ങിനെ ആരും ചിന്തിക്കാത്തത്?    ii ചിന്തിക്കുക
തിരുമേനിയും അന്തർജനവും

അന്തർജനം - നോക്കൂ പൈതൃകം കാത്ത് സൂക്ഷിക്കേണ്ടത് സമുഹത്തിന്റെ ബാദ്ധ്യതയാണെന്ന്  സ്പീക്കർ പറഞ്ഞിരിക്ണൂ ദേ പത്രത്തിലുണ്ട്

തിരുമേനി - ഹായ് രാജഗോപാലിന്റെ ഒരു വോട്ടിന് ഇത്രേം ഫലം ണ്ടാവുംന്ന്  നോം നിരീച്ചില്യാ ട്ടോ താത്രിക്കുട്ടീ

അന്തർജനം - ഇത് നോക്കൂ ന്നേയ്  സ്തനാർബുദ മെഡിക്കൽ കേമ്പ്  നടത്ത് ണ് ണ്ടത്രേ!! കരുവാരക്കുണ്ട് നളന്ദാ കോളേജില്

തിരുമേനി - പ്രാധാന്യള്ള സാമഗ്രികളൊക്കെ പ്രത്യേകം സംരക്ഷിക്ക്ണ സ്വഭാവം അല്ലെങ്കിലും  മലപ്പൊറത്ത് കാർക്ക് പറഞ്ഞതാ

അന്തർജനം - സ്റ്റേറ്റ് ബാങ്ക് ജീവനക്കാരുടെ നേതൃ പo ന ക്യാമ്പ് ധോണിയിൽ

തിരുമേനി - അയാൾക്ക് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം മാത്രങ്ങ് ട് കൊടുത്താ പേരെ?  ഈ നേതൃ പഠന ക്യാമ്പ് അയാളില് അടിച്ചേൽപ്പിക്കണോ? ഒരു വകതിരിവില്യാത്ത  ഒരൂട്ടം ഏഭ്യൻ മാര് അത്രേ പറയാൻ ള്ളൂ

അന്തർജനം - ഇത് നോക്കു 1 അസ്ലം വധം - പ്രതികളെ ഒളിവിൽ താമസിപ്പിച്ച സി പി എം നേതാവ് പിടിയിൽ ന്താ ല്ലേ?

തിരുമേനി - ഹേയ് പ രി (ഭമിക്കാനൊന്നും ല്യാ! ആ പിടി വിടാൻ ശ്ശി സമയോന്നും വേണ്ടാ   ന്താച്ചാ പോലീസ് നൊമ്മടെ അല്ലേ? താത്രി കൂട്ടി  അസാരം പരിഭ്രമിച്ചിരിയ്ക്ക്ണു  ന്ന് തന്യാ  തോന്ന് ണേ!


മനശ്ശാസ്തപരമായ നിരൂപണം

എല്ലാവരും പറയുന്ന ഒന്നാണ് ലക്ഷ്യമാണ് പ്രധാനം മാർഗ്ഗമല്ല  എന്ന് മാർഗ്ഗത്തിന് യാതൊരു പ്രാധാന്യവും ഇല്ലെന്ന് ധരിക്കരുത് മാർഗ്ഗത്തെ അപേക്ഷിച്ച് ലക്ഷ്യമാണ് പ്രാധാന്യം എന്നേയുള്ളൂ പണം സമ്പാദിക്കുക എന്നതാണ് ഒരുവന്റെ ലക്ഷ്യം എങ്കിൽ അതിന് അതിന്റേതായ ചില വഴികളുണ്ട്  ആ വഴികളിൽ കൂടിത്തന്നെ പോകണം  മോഷ്ടിക്കുക  എന്ന വഴി ശരിയല്ലല്ലോ!

ഇതിഹാസ പുരാണങ്ങൾ നമ്മുടെ അന്തരംഗത്തിൽ സൃഷ്ടിക്കുന്ന ചലനം  അതുവഴി നമ്മൾ ഉൾക്കൊണ്ട ധർമ്മശാസ്ത്രം  അത് ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുക  അത് വഴി മോക്ഷമാർഗ്ഗങ്ങളിൽ എത്തിച്ചേരുക ഇതാണ് ലക്ഷ്യം - അപ്പോൾ നമ്മൾ മനനം ചെയ്യുമ്പോൾ മനസ്സ് ശുദ്ധമാകണം അതിന് കേട്ട വാക്കുകൾ  ഞാൻ എന്ന അഹംകാര ഭാവം തീരുമാനമെടുക്കുന്ന ബുദ്ധിക്ക് വിഷയങ്ങൾ മനസ്സ് വഴി സമർപ്പിക്കണം ബുദ്ധി തീരുമാനമെടുത്ത ശേഷം അത് ചിത്തത്തിൽ നിക്ഷേപിക്കണം അപ്പോൾ ഞാൻ എന്ന ജീവാത്മാവ് ആ വിഷയത്തിൽ ഒരു വിശ്വാസം ഉറപ്പിച്ചു എന്ന് പറയാം

കർണ്ണൻ  എന്ന സഹസ്ര കവചന്റെ  ആയി രാമത്തെ അവതാരം നര മഹർഷിയുടെ അവതാരമായ അർജ്ജുനന്റെ  അസ്ത്രത്താൽ മൃതിയടഞ്ഞു മോക്ഷം നേടി. നാരായണന്റെ പുനർജന്മമായ ശ്രീ കൃഷ്ണന്റെ സഹായത്തോടെ   ആ വിധിയിലേക്ക് എത്തിയത്  നിരവധി വഴിയിലൂടെയാണ്  ഏത് തരത്തിലുള്ള വഴി ആയാലും  അവസാനം സംഭവിച്ചത് കർണ്ണന്റെ മോക്ഷമാണ്   അപ്പോൾ വഴി ശുദ്ധമായിരിക്കും  അശുദ്ധമായിരുന്നെങ്കിൽ  മോക്ഷം ലഭിക്കുവാൻ  ഇനിയും സമയവും  പുനർജന്മവും വേണ്ടി വന്നേ നേ!

ശാപവും ശപഥവും തമ്മിൽ അർത്ഥം ഒന്നാണ് എന്നാൽ ഭാവത്തിന് വ്യത്യാസമുണ്ട്   ശപഥം  വിധിയെ ഒന്നു കൂടി ഉറപ്പിക്കയാണ്  ശാപം കർമ്മഫലമായി വന്നു ചേരുന്നതാണ് കർമ്മദോഷം ഇല്ലായിരുന്നെങ്കിൽ ശാപം ഉണ്ടാകുമായിരുന്നില്ല  എന്നാൽ ശപഥം നേരത്തെ ഉള്ള വിധിയെ ഒന്നു കൂടി ഉറപ്പിക്കയാണ്

കർണ്ണൻ പരശുരാമന്റെ അടുത്ത് വിദ്യ പഠിക്കാൻ പോയി എന്നും നുണ പറഞ്ഞതിന് ശപിച്ചു എന്നും ഉള്ളതിന്  മൂന്നാമതൊരു ദൃക് സാക്ഷിയില്ല   വ്യാ സെന്റെ    ആപ്തവാക്യമേയുള്ളൂ  അതിനാൽത്തന്നെ വ്യാസവചനം ,വ്യാഖ്യാനിക്കുന്നതിൽ  ജനങ്ങൾ പരാജയപ്പെടുന്നു '  _ പരശുരാമന് കർണ്ണൻ നുണയാണ് പറഞ്ഞതെന്ന് മനസ്സിലാക്കാൻ  ഒരു വണ്ടിന്റെ സാക്ഷി പത്രം ആവശ്യമില്ല   ഏറ്റവും പ്രധാനപ്പെട്ടതും ബ്രഹ്മാസ്ത്രങ്ങളിൽ ഏറ്റവും അപകടകാരിയും ആയ ഒന്ന് പഠിക്കുവാൻ മനോ മാലിന്യം പാടില്ല എന്ന് അറിയാത്ത ആളും അല്ല കർണ്ണൻ    അപ്പോൾ രാമൻ കൊടുത്തത് ശാപമോ? ശപഥ മോ?       ചിന്തിക്കുക 
വിവേക ചൂഡാമണി - ശ്ലോകം - 120  തിയ്യതി  26/8/2016

മിശ്രസ്യ സത്വസ്യ ഭവന്തി ധർമ്മാ-
സ്ത്വമാനി താദ്യാ  നിയമാ യമാദ്യാ:
ശ്രദ്ധാ ച ഭക്തിശ്ച മുമുക്ഷു താ ച
ദൈവീ ച സമ്പത്തിരമ്പന്നി വ്യത്തി:
            അർത്ഥം
അൽപ്പം  രജസ്സുമായി കൂടിച്ചേർന്ന  സത്വത്തിന്റെ ധർമ്മങ്ങളാണ് അമാനിത്വാദികളും  നിയമങ്ങളും യമാദികളും ശ്രദ്ധയും  ഭക്തിയും  മുമുക്ഷുതയും  ദൈവീ സമ്പത്തിയും  അസന്നിവൃത്തിയും
         'അമാനിത്വാ ദികൾ എന്നാൽ  ഗീത പതിമൂന്നാം അദ്ധ്യായത്തിൽ 7 മുതൽ 11 വരെയുള്ള ശ്ലോകങ്ങളിൽ പറയുന്ന 20 ജ്ഞാന സാധനകളെയാണ് (അവ അറിയാൻ കൃഷ്ണഗാഥ എന്ന ഗ്രൂപ്പ് നോക്കുക)  ആഗ്രഹങ്ങളിൽ നിന്നും പിൻതിരിഞ്ഞ് നിഷ്കാമ കർമ്മത്തിലേക്ക്  പ്രേരിപ്പിക്കുന്നു എന്നതിനാൽ ശൗച്യാദികളെ നിയമങ്ങൾ എന്ന് പറയുന്നു
121
വിശുദ്ധ സത്വസ്യ. ഗുണാഃ പ്രസാദഃ
സ്വാത്മാനുഭൂതിഃ പരമാ പ്രശാന്തിഃ
തൃപ്തിഃ പ്രഹർഷഃ പരമാത്മനിഷ്ഠാ
യയാ സദാനന്ദ രസം സമൃച്ഛതി
             അർത്ഥം
മനോനൈർമ്മല്യം  ,ആത്മാനുഭൂതി ,നിരതിശയ ശാന്തി തൃപ്തി ,ആനന്ദം ,പരമാത്മ നിഷ്ഠ എന്നിവ കേവല സത്വത്തിന്റെ കാര്യഭൂതങ്ങളായ ധർമ്മങ്ങളാകുന്നു  പരമാത്മ നിഷ്ഠയാൽ സദാ ആനന്ദ രസം അനുഭവിക്കുന്നു
          പരമാത്മാവിൽ ലയിച്ചിരിക്കുന്ന അവസ്ഥ ഉണ്ടായാൽ സദാ ആനന്ദ രസം അനുഭവിക്കാം എന്ന് സാരം

2016, ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

ഭഗവദ് ഗീതാ പഠനം  393-ആം ദിവസം Date 26/8/2016  അദ്ധ്യായം 14  ശ്ലോകം - 16

കർമ്മണ: 'സുക്യതസ്യാഹു: സാത്വികം നിർമ്മലം ഫലം
രജസസ് തു ഫലം ദു:ഖം അജ്ഞാനം താമസ: ഫലം
             അർത്ഥം
സത്കർമ്മങ്ങളുടെ ഫലം നിർമ്മലമായ സാത്വികവും ,രാജസ കർമ്മത്തിന്റെ ഫലം ദു:ഖവും  ,താമസകർമ്മത്തിന്റെ ഫലം അജ്ഞാനവും ആണെന്ന് തത്വദർശികൾ പറയുന്നു
17
സത്വാത് സംജായ തേ ജ്ഞാനം രജ സോ ലോഭ ഏവ ച
പ്രമാദമോ ഹൗ തമസ: ഭവതോf ജ്ഞാനമേ വ ച
           'അർത്ഥം
സത്വഗുണത്തിൽ നിന്ന് ജ്ഞാനവും രജസ്സിൽ നിന്ന് തീരാത്ത ആശയും  ഉണ്ടാകുന്നു തമോഗുണത്തിൽ നിന്ന് തെറ്റും തെറ്റിദ്ധാരണയും ഉണ്ടാക്കുന്നു മാത്രമല്ല അറിവില്ലായ്മയും ഉണ്ടാകുന്നു
           വിശദീകരണം
നമുക്ക് വല്ല അറിവും ലഭിച്ചാൽ അത് സത്വഗുണം വർദ്ധിക്കുന്ന അവസരത്തിൽ ആയിരിക്കും  എന്തെങ്കിലും അതിയായി മോഹിച്ചാൽ രജോഗുണമാണ് അധികം എന്ന് ഓർക്കണം .ആരെയെങ്കിലും തെറ്റിദ്ധരിക്കുക ' പുരാണ ഇതിഹാസങ്ങൾ തെറ്റായി മനസ്സിലാക്കുക അറിവില്ലായ്മ കൊണ്ട് ആരെയെങ്കിലും അപമാനിക്കുക മുതലായ സന്ദർഭങ്ങളിൽ നമുക്ക് തമോഗുണമായിരിക്കും അധികമായി ഉണ്ടാവുക എന്ന് സാരം
ചോദ്യവും ഉത്തരവും

ഉണ്ണിമായ ചെത്തല്ലൂർ (ചാറ്റ്)  സാർ എന്താണ് വിധി? ചിലർ പറയുന്നു വിധിയെ മാറ്റാമെന്ന് ഭക്തി മൂലം - ചിലർ പറയുന്നു വിധിയെ മാറ്റാൻ പറ്റില്ല എന്ന് ഒരു വിവരണം തരാമോ?

     ..... മറുപടി
സൃഷ്ടി  സ്ഥിതി സംഹാരം   ഈ പ്രപഞ്ചത്തിലുള്ള സർവ്വ ചരാചരങ്ങൾക്കും കൽപ്പിച്ചിട്ടുള്ള വിധി അതാണ്  അത് മാറ്റാൻ ആർക്കും കഴിയില്ല

സ്ഥിതി എന്ന അവസ്ഥ ഭൗതികവും ആദ്ധ്യാത്മികതയും കൂടിച്ചേർന്ന 'ജീവിതമാണ് ഇതിൽ 3 തരത്തിലാണ് നമുക്ക് ദുഖം വരുന്നത്
1  ആദ്ധ്യാത്മികം (ആധി ആത്മികമായത്) അതായത് അവനവന്റെ കർമ്മ ഫലം അനുസരിച്ച് വരുന്നത് ഇതിന്റെ പരിപൂർണ്ണ നിയന്ത്രണം നമുക്ക് തന്നെ ഓരോ സംഭവവും നന്നായി ആലോചിച്ച് ചെയ്യുക അപ്പോൾ ആദ്ധ്യാത്മിക ദുഖം ഒഴിവാക്കാം

2 ആധിഭൗതികം -ഇത് പ്രത്യക്ഷമായി നമ്മുടെ നിയന്ത്രണത്തിലല്ല എന്നാൽ പരോക്ഷമായി നമുക്ക് അതിൽ നിന്നും രക്ഷനേടാനുള്ള വഴികളുണ്ട് ' നായയുടെ കടി ഏൽക്കുക  പാമ്പ് കടിക്കുക  മററുള്ളവർ നമ്മെ ഉപദ്രവിക്കുക  മുതലായവ കുറച്ച് ശ്രദ്ധയോടെ അഹംകാരമില്ലാതെ കഴിഞ്ഞാൽ ഇതിൽ നിന്നും മോചനം നേടാം

3  ആധിദൈവികം -- ഇത് പരിപൂർണമായും നമ്മുടെ നിയന്ത്രണത്തിലല്ല  'വെള്ളപ്പൊക്കം വരിക  സുനാമി പോലുള്ള ദുരന്തം വരിക   സൂര്യതാപമേൽക്കുക  വരൾച്ച നേരിടുക ഇ ടി മിന്നലേറ്റ് മരിക്കുക  ഇവയൊന്നും നിയന്ത്രിക്കുക നമ്മുടെ പരിധിയിൽ പെട്ടതല്ല   

4  വിധി എന്നാൽ വിധിക്കപ്പെട്ടത് സംഭവിച്ചു കഴിഞ്ഞാലേ --വിധിയാകു അത് മാറ്റാനും കഴിയില്ല സംഭവിച്ചത് എങ്ങിനെ തിരുത്താം?

5.  പിന്നെ വിധി എന്ന് പറയുന്നത് ജീവികൾക്കല്ല സംഭവങ്ങൾക്കാണ്  മരത്തിൽ നിന്ന് വീണാൽ ഉയരത്തിനുസരിച്ച് മനുഷ്യന് അപകടം പറ്റും ഇത് വിധി  അതായത് ശാസ്ത്രം പക്ഷെ അത് മായി ബന്ധപ്പെടുന്നവർക്കേ പറ്റൂ അല്ലാത്തവർക്ക് പറ്റില്ല സ്ത്രീകൾ മരത്തിൽ നിന്ന് വീണ് അപകടം പറ്റിയതായി കേൾക്കാറില്ല  'അപ്പോൾ ആ വിധിയെ കർമ്മഫലം എന്നാ പറയുക ഒരു വ്യക്തിക്ക് എന്ന് ഒരു വിധിയും ഇല്ല എല്ലാം സംഭവത്തിനേ ഉള്ളൂ -- ചിന്തിക്കുക സംശയം ഉണ്ടങ്കിൽ ചോദിക്കുക
തിരുമേനിയും അന്തർജനവും

അന്തർജനം - ട്വോ  കേക്ക്ണ് ണ്ടോ?

തിരുമേനി - വിഡ്ഢിത്തം പറയാതിരിക്ക്യാവും ഭേദം ന്താച്ചാൽ പറയാണ്ട് കേക്ക്ണ വിദ്യ നമുക്ക് ഒട്ടും വശ ല്യാന്ന് നിരീച്ചോളൂ

അന്തർജനം - ഇക്കുറി ഓണത്തിന് കുപ്പായോം മുണ്ടും ഓൺലൈൻ ആയിട്ടാണത്രേ ഉണ്ണി വാങ്ങ് ണ ത്

തിരുമേനി - അത ന്യാവും ഭേദം 'ഉണ്ണീടെ വേളീം ഓൺലൈൻ ആ ക്യാലോന്നാ നോം ഇപ്പൊ നിരീക്ക് ണേ

അന്തർജനം - അതൊക്കെ ഓൺലൈൻ ഇണ്ടാണാവോ?

തിരുമേനി _ അങ്ങ് ട്   ഇണ്ടാക്ക്ന്നെ: അല്ലാണ്ടെന്താ?ന്നാ നന്നാവും ചെയ്യും

അന്തർജനം - എങ്ങനെ?

തിരുമേനി - അതേയ് നമ്മള് ഒരു ചെരുപ്പ് വാങ്ങാൻ പോയാ  ഏതെങ്കിലും ഏഭ്യൻ മാര് ഇട്ട് നോക്കീട്ട്ണ്ടാവും  ' പുതിയ ഷർട്ട് വാങ്ങാൻ പോയാലും അങ്ങനെത്ത ന്യാ അപ്പൊ ഓൺലൈനാച്ചാ ഇമ്മാതിരി മാററിത്തങ്ങളൊന്നും ഇണ്ടാവില്യാ ?ന്താച്ചാൽ ഇവ്ടെ വന്നല്ലേ പെട്ടീടെ സീല് പൊട്ടിക്കൂ .അതാ നോം വേളി ഓൺലൈൻ ആ ക്യാ ലോന്ന്  നിരീക്ക്ണത്

വിവേക ചൂഡാമണി  ശ്ലോകം  118 Date 25/8/2016

അജ്ഞാന മാലസ്യ ജഡത്വ നിദ്രാ -
പ്രമാദമൂഢത്വ മുഖാസ്ത മോഗുണാ :
ഏ തൈ: പ്രയുക് തോ ന ഹി വേത്തി കിഞ്ചി -
ന്നി ദ്രാല്ലാവത് സ്തംഭ വ ദേവ തിഷ്ഠതി
           അർത്ഥം
അജ്ഞാനം  ആലസ്യം  ജഡത്വം  നിദ്ര  പ്രമാദം  മൂഢത്വം  മുതലായവ തമസ്സി ന്റെ കാര്യങ്ങളാകുന്നു ഇവയുള്ളവർ യാതൊന്നും അറിയുന്നില്ല ഉറങ്ങിയവനെ പോലെയോ തനി തൂണ് പോലെയോ വർത്തിക്കുന്നു
119
സത്വം  വിശുദ്ധം ജലവത് തഥാപി
താ ഭ്യാം മിളിത്വാ സ ര ണായ കല്പതേ
യ ത്രാത്മബിംബ: പ്രതിബിംബിത: സ ൻ
പ്രകാശയത്യർക്ക ഇവാ ഖിലം ജഡം
      അർത്ഥം
സത്വം ജലം പോലെ നിർമ്മല മെങ്കിലും രജസ്തമസ്സുകളുമായി ഒന്നിച്ചു ചേർന്ന് സംസാരത്തിന് ഇടയാക്കുന്നു  ആത്മബിംബം സത്വത്തിൽ പ്രതിബിംബിക്കുന്നു  അങ്ങിനെ ശുദ്ധസത്വത്തിൽ പ്രതിബിംബിച്ച ആത്മാവ് സൂര്യനെപ്പോലെ സകല അനാത്മ വസ്തുക്കളേയും പ്രകാശിപ്പിക്കുന്നു
      :.. വിശദീകരണം
സൂര്യൻ സകല സത്തായതും അസത്തായതും ആയ ചരാചരങ്ങളെ എപ്രകാരം പ്രകാശിപ്പിക്കുന്നുവോ അഥവാ കാണിച്ചുതരുന്നുവോ അപ്രകാരം ശുദ്ധ തത്വത്തിൽ പ്രകാശിക്കുന്ന ആത്മബിംബം രജസ്സ് തമസ്സ് മുതലായ വയോട് കൂടിച്ചേർന്ന് അങ്ങിനെയുള്ള വ്യക്തിയുടെ സത്തും അസത്തും ആയ ഗുണങ്ങളെ കാണിച്ചുതരുന്നു 'ഒരാളുടെ സ്വഭാവം അങ്ങിനെയാണ് നാം മനസ്സിലാക്കുന്നത്
ഭഗവദ് ഗീതാ പഠനം 392-ആം ദിവസം  അദ്ധ്യായം 14 തിയ്യതി--25/8/2016. ശ്ളോകം 14

യദാ സത്വേ പ്രവൃദ്ധേ തു പ്രലയം യാതി ദേഹഭൃത്
തദോത്തമവിദാം ലോകാൻ അമലാൻ പ്രതിപദ്യതേ
              അർത്ഥം
സത്വഗുണം വർദ്ധിച്ചിരിക്കുമ്പോഴാണ് ഒരാൾ മരിക്കുന്നതെങ്കിൽ അയാൾ ഉത്തമജ്ഞാനികളുടെ പുണ്യ ലോകങ്ങളെ ആയിരിക്കും പ്രാപിക്കുക
       വിശദീകരണം
ഇവിടെ പറഞ്ഞതിന് ഒരു മറുവശമുണ്ട് സത്വ ഗുണാധിക്യമാണ് മരിക്കുന്ന സമയത്ത് അടുത്ത ജന്മത്തിൽ ഒരാൾക്ക് ഏതെങ്കിലും വിഷയത്തിൽ ലോകം അറിയപ്പെടുന്നവനാകണം എന്ന ചിന്ത ഉണ്ടങ്കിൽ പുണ്യ ലോകങ്ങളെ പ്രാപിക്കുന്നതിന് പകരം പുണ്യജ്ഞാനികളായ ദമ്പതിമാരുടെ പുത്രനായോ പുത്രിയായോ ജനിക്കും അത് തീരുമാനിക്കുന്നത് നമ്മൾ സത്താണെങ്കിലും ആകർമ്മഫലത്തിന് അനുസരിച്ചായിരിക്കും  ഉദാഹരണം പുരഞ്ജനോപാഖ്യാനം ഭാര്യയെ അതിയായി സ്റ്റേ ഹിച്ച സദാ സമയത്തും ചിന്തിച്ച പുരഞ്ജനൻ സ്ത്രീ ചിന്ത മൂലം അടുത്ത ജന്മത്തിൽ ഒരു ഉത്തമ കുലത്തിൽ സ്ത്രീ ആയി ജനിച്ചു
15
രജസി പ്രലയം ഗ ത്വാ കർമ്മസംഗിഷു ജായ തേ
തഥാ പ്ര ലീനസ് തമസി മൂഢ യോനി ഷൂ ജായ തേ
            അർത്ഥം
രജോഗുണം വികസിച്ചിരിക്കുമ്പോഴാണ് മരിക്കുന്നതെങ്കിൽ ആ ജീവൻ കർമ്മ സംഗികളുടെ ഇടയിൽ വന്നു പിറക്കുന്നു അപ്രകാരം തന്നെ തമോഗുണം വികസിച്ചിരിക്കുമ്പോൾ മരണം പ്രാപിച്ചാൽ മുഢ യോനികളിൽ ചെന്നു പിറക്കുന്നു
          വിശദീകരണം
പ്രായമാകുമ്പോൾ ഈശ്വര സ്മരണയോടെ നമ്മളിലെ സത്വഗുണം വികസിപ്പിക്കണം എന്ന സന്ദേശം ഭഗവാൻ നമുക്ക് തരുന്നു എന്നാൽ കർമ്മഫലം അനുസരിച്ച് സത്തായ കുടുംബത്തിൽ പുനർജനിക്കാം അതേപോലെ തമോഗുണം വികസിച്ച സമയത്ത് മരിച്ച് പുനർജന്മമെടുത്ത് ശുദ്രാവസ്ഥയിൽ എത്തിയാൽ ബ്രാഹ്മണ മേധാവിത്വം എന്നും പറഞ്ഞ് വിലപിക്കേണ്ടതില്ല അവനവന്റെ കർമ്മഫലം തന്നെയാണ് ശുദ്രാവസ്ഥയെ സമ്മാനിച്ചത് എന്ന് സാരം അതിനാൽ നേരത്തെ ഭക്തി മാർഗ്ഗത്തിലേക്ക് തിരിഞ്ഞ് സത്വഗുണം അവസാനകാലമാകുമ്പോഴേക്കും  വികസിപ്പിക്കുക അത്ര വലിയ ഭാരമുള്ളതൊന്നുമല്ല മനസ്സ് വേണമെന്ന് മാത്രം

2016, ഓഗസ്റ്റ് 24, ബുധനാഴ്‌ച

Jayakumar P Moolayil sir , ധാർമ്മികതയിൽ കര്ണ്ണൻ ഒട്ടും പിന്നോട്ടായിരുന്നില്ല . കർണ്ണനെന്ന വ്യക്തി പരമധാർമ്മികനും , ദാനധര്മ്മിയുമാണെന്നു വ്യാസൻ തന്നെ ശ്രീകൃഷ്ണ വചനങ്ങളായും നാരദ വചനങ്ങളായും , ഭീഷ്മരുടെ വചനങ്ങളായും , കർണ്ണമഹിമ സ്വന്തം വാക്കുകളിലും വർണ്ണിച്ചിട്ടുണ്ട് .

ഭീഷ്മരുടെ വചനങ്ങൾ നോക്കുക .
അവലംബം ;
ഭീഷ്മ പര്വ്വം , 124 ആം അദ്ധ്യായം ;
ശന്തനുവിന്റെ പുത്രനായ ഭീഷ്മരു മിണ്ടാതായപ്പോൾ , രാജാക്കന്മാരെല്ലാം തിരികെ പോകുന്നു . ഭീഷ്മരുടെയടുത്തു ആരുമില്ലെന്നറിഞ്ഞപ്പോൾ, അല്പ്പം ഭയത്തോടെ കര്ണ്ണൻ ഭീഷ്മരുടെ അടുത്തെത്തി . കണ്ണടച്ച് കിടക്കുന്ന , പിതാമഹന്റെയടുത്തു ചെന്നിട്ടു , വന്ദിച്ചു , തൊണ്ടവിറയോടെ, " അല്ലയോ കുരുശ്രേഷ്ട്ടാ , അങ്ങയുടെ കണ്ണുകൾ എന്നും വെറുപ്പോടെ കണ്ടിരുന്ന രാധേയനിതാ വന്ദിക്കുന്നു " എന്ന് പറയുന്നു .ഈ വാക്കുകള് കേട്ടിട്ടിട്ടു , വൃദ്ധനായ കുരുശ്രേഷ്ട്ടനും , ഗാംഗേയനുമായ ഭീഷ്മരു , മെല്ലെ കണ്ണ് തുറന്നു നോക്കി . കാവല്ക്കാരെ അകലേക്ക്‌ നീക്കി നിറുത്തി , അച്ഛൻ മകനെയെന്നപോലെ , പിതാമഹൻ രാധേയനായ കർണ്ണനെ ഒറ്റക്കൈ കൊണ്ട് ആലിംഗനം ചെയ്തു . അതിനു ശേഷം , മഹാനായ അദ്ദേഹം കർണ്ണനോട് പറഞ്ഞു .--------" നിനക്ക് എന്നോട് എപ്പോഴും മത്സരമാണല്ലോ . നീ എന്നെ വന്നു കണ്ടില്ലായിരുന്നെങ്കിൽ , നിന്റെ ശ്രേയസ്സിന് ഹാനി സംഭവിക്കുമായിരുന്നു . നീ കുന്തിയുടെ മകനാണ് . രാധയുടെ മകനല്ല . നാരദനും വ്യാസനും , നിന്റെ ചരിത്രമെല്ലാം എന്നോട് പറഞ്ഞിട്ടുള്ളതാണ് . സത്യമായിട്ടും എനിക്ക് നിന്നോട് ഒട്ടും വിദ്വേഷമില്ല . നീ വെറുതെ പാണ്ഡവരെ നിന്ദിക്കുന്നത്‌ കണ്ടപ്പോൾ , നിന്റെ തേജോവധത്തിനായിട്ടാണ് ഞാൻ നിന്നോട് പരുഷമായ വാക്കുകള് പറഞ്ഞത് . നിന്റെ വീര്യം എനിക്ക് നന്നായിട്ടറിയാം . ശൌര്യം , ദാനനിഷ്ട്ട , ബ്രാഹ്മണ്യം എന്നിവയില് നിനക്ക് തുല്യനായിട്ടു ആരുമില്ല . അസ്ത്രവിദ്യയില് , നീ അര്ജുനനോടും , കൃഷ്ണനോടും തുല്യനാണ് . അല്ലയോ കർണ്ണാ, ദൈവത്തെ പൌരുഷം കൊണ്ട് തടുക്കുവാൻ സാധിക്കുകയില്ല . പാണ്ടവര് നിന്റെ സഹോദരങ്ങളാണ് . അവരുമായിട്ടു ഇണങ്ങിച്ചേരൂ...ഈ വൈരം തീരട്ടെ ...രാജാക്കന്മാര് അനാമയമായി സുഖിക്കട്ടെ .... "

              മേൽ പറഞ്ഞ ശ്രീ ശിവ എന്ന സുഹൃത്ത് ജയകുമാർ പി മൂളയിൽ എന്ന സുഹൃത്തിനോട് ചെയ്ത കമന്റാണ് അതിൽ ഭീഷ്മർ കർണ്ണനോട് പറയുന്ന വാക്കുകളിൽ ശൗര്യം  ദാനനിഷഠ ബ്രാഹ്മണ്യം എന്നിവയില് നിനക്ക് തുല്യനായിട്ട് ആരുമില്ല. എന്ന് പറഞ്ഞിരിക്കുന്നു ഭീഷ്മ പർവ്വം അദ്ധ്യായം 124 ൽ

അപ്പോൾ കർണ്ണന് ബ്രാഹ്മണ ഭാവം ഉണ്ടെന്ന് ഭീഷ്മർ പോലും അംഗീകരിക്കുന്നു അങ്ങിനെ ഇരിക്കേ പരശുരാമന്റെ അടുത്ത് ദിവ്യവും ഏറ്റവും അപകടകാരിയുമായ ബ്രഹ്മാസ്ത്രങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ള ഒന്ന് പഠിക്കാൻ പോയപ്പോൾ ഞാൻ ബ്രാഹ്മണനാണ് എന്ന് പറഞ്ഞത് എങ്ങിനെ നുണയാകും? ബ്രാഹ്മണ്യം ഉള്ള ഒരുവനെ ബ്രാഹ്മണൻ എന്ന് വിളിക്കും  ഒന്നും ക്ണാതെ വെറുതെ ഞാൻ കർണ്ണന് അനുകൂലമായി പോസ്റ്റ് ചെയ്തതല്ല മഹാഭാരതം ശ്ളോകവും അർത്ഥവും ഉള്ളത് ഇപ്പോൾ എന്റെ കൈവശം ഇല്ലാത്തതാണ് തെളിവുകൾ സഹിതം പോസ്റ്റ് ചെയ്യാത്തത്  ഇപ്പോൾ ശ്രീ ശിവ തെളിവ് നൽകിയതിൽ അദ്ദേഹത്തോട് നന്ദി പറഞ്ഞു കൊള്ളുന്നു   ചുരുക്കി പറഞ്ഞാൽ ഞാൻ സ്വന്തം മനോധർമ്മമാണ് പോസ്റ്റ് ചെയ്യുന്നതെന്ന് ദയവു ചെയ്ത് ചിന്തിക്കിതിരിക്കുക.      ചിന്തിക്കുക 
ചോദ്യവും ഉത്തരവും(ഫോൺ)

അൻവർസാദത്ത് ---സാർ ഞാൻ കോഴിക്കോട് ജില്ലയിൽ ഒരു ഹയർസെക്കന്റ്രീ സ്കൂളിൽ മലയാള അദ്ധ്യാപകനാണ് സാറിന്റെ മിക്കവാറും എല്ലാ പോസ്റ്റൂകളൂം ഞാൻ വിയിക്കാറുണ്ട് യു പി യിൽൽപഠിക്കുന്ന   സമയം ശങ്കര വാര്യർ സാറായീരുന്നു  എനിക്ക് മലയാളം എടൂത്തിരുന്നത് ഹൈന്ദവ ധർമ്മ ശാസ്ത്രങ്ങളെ കു്റിച്ച് നിരവധി കാര്യങ്ങൾ അദ്ദേഹത്തിൽ നിന്ന് മനസ്സിലാക്കി പിഞ്ചാലിക്ക് 5 ഭർത്താക്കൻമാർ  എന്നത് വാക്യാർത്ഥമായി എടുക്കാനൂള്ളതല്ല എന്ന് ആദ്യമായി ഞാൻ കേട്ടത് അദ്ദേഹത്തിൽ നിന്നാണ് അദ്ദഹം പറയുന്ന ഓരോ കാര്യവൂം അതേ പോലെ സറും പറയുന്നു നിങ്ങൾ രണ്ടു പേരും സമാന ചിന്താഗതിക്കാരാണ്  ധർമ്മ വിരുദ്ധ മായത് സ്വീകരിക്കേണ്ടതില്ല എന്ന് അദ്ദേഹം എപ്പോളും പറയുമായിരുന്നു  ധർമ്മ വിരുദ്ധ മായത് എവിടെ കണ്ടാലും അത് വ്യാസന്റെയോ അതുപോലുള്ള ഗുരുക്കൻമാരുടേയോ വാക്കുകൾ അല്ലെന്ന് മനസ്സിലാക്കണം എന്ന് അദ്ദേഹം പറഞ്ഞിരുന്നു ഡിഗ്രിക്ക് പഠിക്കമ്പോൾ ഇതിഹാസ പുരിണങ്ങളെ കുറിച്ച് അറിയാൻ ഞാൻ അദ്ദേഹത്തെ സമീപിച്ചിരുന്നു

മഹാഭാരതം രാമായണം  എന്നിവയിൽ നിന്ന് ധർമ്മാനുസാരിയായത് മാത്രം സ്വീകരിക്കുക അല്ലാത്തത് ഒഴിവാക്കുക എന്ന് അദ്ദേഹം പറഞ്ഞുതന്നിട്ടുണ്ട് സാറ് പറയുന്നതൊക്കെ ഞാൻ മുമ്പ് എന്റെ ഗുരുവിൽ നിന്ന് കേട്ടിട്ടുണ്ട് നമ്മുടെ സംസ്കാത്തിനനുസരിച്ചേ എന്തും നമുക്ക് ഉൾകാകൊള്ളാനാകൂ എന്നും അദ്ദേഹം പറയുമായിരുന്നു  സാറീലൂടെ എന്റെഗുരുവിനെ ഞാൻ കാണുന്നു അദ്ദേഹം ഇപ്പോൾ ജീവിച്ചിരിപ്പില്ല. പഴയ ഗുരുക്കന്മാരാണ് യഥാർത്ഥ ഗുരുക്കന്മാർ സാറിനും പ്രായം കുറെയായല്ലോ  ഇപ്പോളത്തെ തലമുറ ബാഹ്യമായുള്ളവയിൽ ഭ്രമിച്ച് സത്യം മനസ്സിലാതെ വെറുതെ തർക്കിക്കാൻ നിൽക്കും അതിനാൽ സാറ് പോസ്റ്റ് മാത്രം ഇട്ടാൽ മതി വരുന്ന
അജ്ഞാനമായ കമന്റു കൾക്ക് ഒരിക്കലും മറുപടി പറയരുത്

ശരി അൻവർ സാദത്ത് ,വിളിച്ചതിനും അംഗീകരിച്ചതിനും നന്ദി

2016, ഓഗസ്റ്റ് 23, ചൊവ്വാഴ്ച

അവസാനത്തെ പോസ്റ്റ്

കുറെ ദിവസമായി പിഞ്ചാലിയുടെ പുറകെ നടക്കുന്നു ചിലർ പലതും ഗ്രഹിക്കുന്നു ചിലർ എത്ര പറഞ്ഞാലും എതിർക്കുന്നു അതിനാൽ സജ്ജനങ്ങളായ സ്ത്രീ പുരുഷന്മാരോട് ചില ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് മറു പടി പ്രതീക്ഷിച്ചു കൊണ്ട് ഇത് സംബന്ധിച്ചപോസ്റ്റ് നിർത്തുന്നു


. പുരുഷന്മാരോട് ------
1. അമ്മയുടെ സ്ഥാനം വഹിക്കുന്ന ഒരുവളെ പത്നിയായി  കാണാൻ നിങ്ങൾക്ക് കഴിയുമോ? എങ്കിൽ നകൂലന്റെയും സഹദെവന്റെയും അവസ്ഥ നിങ്ങൾക്ക്  മനസ്സിലാൊകൂം ഉത്തരം എന്തായാലും

2. പുത്രിയുടെ സ്ഥാനം വഹിക്കുന്ന ഒരുവളെ പത്നിയാക്കാൻ നിങ്ങൾക്ക്   കഴിയുമോ? ഉത്തരം എന്തായലും യുധീഷ്ഠിരനേയും ഭീമസേനനേയും നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും

ഇനി സ്ത്രീകളോട്

1. പുത്രന്റെ സ്ഥാനം വഹിക്കുന്ന ഒരു പൂരുഷനെ ഭർത്താവായി നിങ്ങൾ സ്വീകരിക്കുമോ?

2. പിതാവിന്റെ സ്ഥാനം വഹിക്കുന്ന ഒരു പുരുഷനെ ഭർത്തവായി കാണാൻ നിങ്ങൾക്ക് കഴിയുമോ? ഉത്തരം എന്തായാലും  നിങ്ങൾക്ക് ദ്രൗപദിയെ മനസ്സിലാക്കാം

ആധാരം
1. ശാസ്ത്ര വിരുദ്ധമായത് സ്വീകരിക്കേണ്ടതില്ല. എന്ന ഋഷിവചനം അനുസരിക്കണം
2. ഭഗവാൻ പാണ്ഡവരുടെ അമ്മാവന്റെ പുത്രനായാണ് പിറന്നത് എന്നും തന്റെ കുടുംബതാതിൽ അധർമ്മം നടക്കാൻ സമ്മതിക്കുമോ  എന്ന് ചിന്തിച്ച് വേണം

മേൽ പറഞ്ഞ നിയമങ്ങൾപാഞ്ചാലിയെ പറ്റി ചീന്തിക്കുമ്പോൾ ഓർക്കേണ്ടവ
   
ഭാഗം-2 കാണാപ്പുറങ്ങൾ

ഭഗവാൻ പാണ്ഡവപക്ഷത്ത് നിലകൊണ്ടു എന്നതാണ് പാണ്ഡവർക്ക് ഇത്രയധികം ജനസ്വാധീനം കിട്ടുവാൻ കാരണം എന്ന് ഒരു മെമ്പർ പറയുകയുണ്ടായി അദ്ദേഹം പറഞ്ഞതിനെ തള്ളിക്കളയേണ്ടതില്ല  ദുര്യോധനൻ പ്രവർത്തിച്ചത് അധർമ്മമാണെങ്കിൽ യു ധീഷ്ഠിരൻ പലപ്പോഴും പ്രവർത്തിച്ചത് വിവേകശൂന്യമായിട്ടാണ് അതിൽ അധർമ്മം എന്നതിനേക്കാൾ വിവേകരാഹിത്യമാണ് തെളിയുന്നത്  ഒരിക്കൽ ചൂത് കളിച്ച് പരാജയപ്പെട്ട് എല്ലാം ധൃതരാഷ്ട്രർ ഇടപെട്ട് തിരിച്ചു കൊടുത്തു വീണ്ടും ചുതിന് വിളിച്ചപ്പോൾ കാര്യം അന്വേഷിക്കാതെ പോയത് ഒരു തെറ്റ്    ശകുനി ദുര്യോധനന്റെ നിഴലായി കൂടെയുള്ളപ്പോൾത്തന്നെ അപകട സാദ്ധ്യത യുധീഷ്ഠിരൻ തിരിച്ചറിയേണ്ടതായിരുന്നു ഒരാൾ ചതി പ്രയോഗിക്കുമ്പോൾ അതിൽ പെടാതെ നോക്കുന്നതാണ് ബുദ്ധി അത് തന്നെയാണ് ധർമ്മവും  അത് ശ്രദ്ധിക്കാതെ പോയതാണ് യു ധീഷ്ഠിരൻ ചെയ്ത അധർമ്മം

കളിക്കുമ്പോൾ വിദഗ്ദ്ധ പരിശോധന ആവശ്യമാണ് കളിക്ക് ഉപയോഗിക്കുന്ന മെറ്റീരിയലുകൾ;അവയുടെ ഗുണനിലവാരം ഇതൊക്കെ  എന്നാൽ ഇവിടെ ഒന്നും പരിശോധിക്കപ്പെട്ടിട്ടില്ല എന്ന് വ്യക്തമാണ് യു ധീഷ്ഠിരൻ അന്ധമായി കൗരവരെ വിശ്വസിക്കയാണ് ചെയ്തത്  അത് ശകുനി മുതലെടുത്തു യുധീഷ് ഠിരന് കളിക്കാനുള്ള കരു ജരാസന്ധ ന്റെ തുടയെല്ല് കടഞ്ഞെടുത്തതാണ് അത് കൊണ്ട് കളിക്കാൻ കഴിയുന്നവർ കർണ്ണനും ഭീമസേനനും മാത്രമാണ്  ചൂത് എടുത്തു നോക്കുമ്പോൾത്തന്നെ വ്യത്യാസം അറിയാമല്ലോ രണ്ടു കുട്ടർ കളിക്കുന്ന ചൂതുകളും പരിശോധിച്ച് വ്യത്യാസം കണ്ടാൽ യു ധീഷ്ഠിരന് പിൻമാറാമായിരുന്നു അല്ലെങ്കിൽ തന്റെ സ്വാധീനത്തിൽ ചൂത് വരില്ല എന്ന് കണ്ടാൽ ഭീമസേന നെ ക്കൊണ്ട് കളിപ്പിക്കാമായിരുന്നു ദുര്യോധനന് പകരം ശകുനിയാണല്ലോ കളിച്ചത് പാണ്ഡവർക്കെല്ലാം ചൂതുകളി നന്നായി അറിയാം അങ്ങിനെ ഭീമനെക്കൊണ്ട് കളിപ്പിച്ച് അവരുടെ ചതിപ്രയോഗത്തെ മറികടക്കാമായിരുന്നു ശകുനി കളിച്ചത് സാധാരണ കരുക്കൾ കൊണ്ടാണ്  'ഇവിടെ യു ധീഷ്ഠിരന്റെ താൻ തന്നെ ചെയ്യണം എന്ന അഹംകാരമാണ് പാണ്ഡവരെ ദുരിതക്കയത്തിൽ ആഴ്ത്തിയത് കള്ളച്ചൂ ത് കളിച്ചാണ് പാണ്ഡവരെ തോൽപ്പിച്ചത് എന്നറിഞ്ഞിട്ടും ധൃതരാഷ്ട്രരും ദ്രോണരും ഭീഷ്മരും മൗനം പാലിച്ചു എന്നതാണ് മറ്റൊരു തെറ്റ് ഇതിൽ ജ്ഞാനിയായ ഭീഷ്മരുടെ മൗനത്തിന് 1 ദ്രോണരുടെ മൗനത്തിന് ഒക്കെ വ്യക്തമായ അർത്ഥ തലങ്ങളുണ്ട് എന്നാൽ ധൃതരാഷ്ട്രർ മൗനം ഭഞ്ജിക്കേണ്ടതായിരുന്നു ഭീഷ്മരുടെ അവസ്ഥ പിന്നീട് പ്രതിപാദിക്കാം

സഹോദരൻമാർ ജ്യേഷ്ഠനെ അനുസരിക്കയാണ് ചെയ്തത് കളിക്ക് വിളിച്ചപ്പോൾ ദീർഘദൃഷ്ടിയുള്ള നകുലൻ പോലും മൗനം പാലിച്ചു കുന്തീ ദേവിയും ദ്രൗപദിയും മൗനം പാലിച്ചു എന്ത് കൊണ്ട് നിരവധി അനുഭവങ്ങൾ ഉണ്ടായിട്ടും ദുര്യോധനനെ കണ്ണുമടച്ചു വിശ്വസിച്ചു? എന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്  യു ധീഷ്ഠിരൻ ധർമ്മിഷ്ഠനാണ് എന്നാൽ അവ പ്രവർത്തികമാക്കേണ്ടി വരുമ്പോൾ വിവേകശൂന്യതയുധീഷ്ഠിരനെ ബാധിക്കാറുണ്ട് രണ്ടാമതും  ചൂത് കളിക്കാൻ വിളിച്ചപ്പോൾ ഒന്നും ആലോചിക്കാതെ ചാടിപ്പുറപ്പെട്ടത് ഇതിന് തെളിവാണ്

2016, ഓഗസ്റ്റ് 22, തിങ്കളാഴ്‌ച

കാണാപ്പുറങ്ങൾ.  ഭാഗം    1

ഒരദ്ധ്യാപകൻ ഭൂതകാലം ഭാവികാലം വർത്തമാനകാലം എന്നിവ എന്താണ് എന്ന് വിശദീകരിച്ച ശേഷം ഒരു വാചകം കുട്ടികൾക്ക് കൊടുക്കുന്നു വർത്തമാനകാലത്തിൽ അത് ഭൂതകാലത്തിലേക്കും ഭാവികാലത്തിലേക്കും മാറ്റാൻ വേണ്ടി ഇവിടെ ഉത്തരം കിട്ടണമെങ്കിൽ കുട്ടി നിയമങ്ങളെ ആധാരമാക്കി മനനം ചെയ്തേ പറ്റൂ  അതേപോലെ നാം മനനം ചെയ്ത് എടുക്കേണ്ടതായ പലതും ഇതിഹാസ പുരാണങ്ങളിൽ ഉണ്ട് മനനം ചെയ്യേണ്ട രീതി പറഞ്ഞു തന്നിട്ടും ഉണ്ട്

പഞ്ച പാണ്ഡവർ ഹസ്തിന പുരിയിൽ എത്തുമ്പോൾ കൗരവർക്ക് പ്രത്യേകിച്ച് വിരോധം ഒന്നും ഉണ്ടിയിരുന്നില്ല എങ്ങിനെയാണ് അവർ അകന്നു പോയത്?കുട്ടികൾ കളിക്കുമ്പോൾ കാണിക്കുന്ന ചെറിയ കുസൃതികൾ ശ്രദ്ധിക്കുന്നതിൽ മുതിർന്നവരായ ധൃതരാഷ്ട്രർ. ഗാന്ധാരി  ഭീഷ്മർ കൃപർ എന്നിവർക്ക് കഴിഞ്ഞില്ല എന്നതാണ് ആദ്യത്തെ കാരണം ഭീമന്റെകുസൃതികൾ പലതും കൗരവർക്ക് താങ്ങാൻ കഴിയാത്തതായിരുന്നു അച്ഛനില്ലാത്ത കുട്ടികൾ എന്നപരിഗണന പലതുംവകണ്ടില്ലെന്ന് നടിക്കാൻ മുതിർന്നവരെ പ്രേരീപ്പിച്ചു ഇതിന്നിടയിൽ ദുര്യോധനന്റെ മനസ്സിലെ അശ്വസ്തതകൾ ആരും കണ്ടില്ല  ഇത് തുടർന്നപ്പോൾ തങ്ങളുടെ കൊട്ടാരത്തിൽ പോലും തങ്ങൾ അവഗണിക്കപ്പെടുകയാണെന്ന ബോധം കൗരവരിൽ വളർന്നു ഭീമസേനനെ കൊല്ലാനുള്ള ദുര്യോധനന്റെ തീരുമാനം ഇതിൽ നിന്ന് ഉരുത്തിരിഞ്ഞ് വന്നതാണ്
ദ്രോണരുടെ ഹസ്തിന പുരിയിലേക്ക് ഉള്ള വരവ് പാണ്ഡവരും കൗരവരും തമ്മിലുള്ള വൈരത്തിന് ആക്കം കൂട്ടുകയാണ് ചെയ്തത്

ഇവിടെ രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും ഒരു സന്ദേശം വ്യാസൻ തരുന്നുണ്ട് നന്നായി പഠിക്കുന്ന കുട്ടികളോട് ഒരദ്ധ്യാപകന് കൂടുതൽ വാത്സല്യം തോന്നുക സ്വാഭാവികമണ് എന്നാൽ മറ്റ് കുട്ടികളുടെ മുന്നിൽ വെച്ച് ആ വാത്സല്യം പ്രകടിപ്പിക്കുമ്പോൾ അവർക്കുണ്ടാകുന്ന മാനസിക വ്യഥ യെ പ്പറ്റി അദ്ധ്യാപകൻ ബോധവാനാകണം ദ്രോണർ ഇതിൽ പരാജയപ്പെട്ടു എന്ന് പറയാതിരിക്കാൻ നിർവ്വാഹമില്ല ഇങ്ങിനെ പലരുടേയും അശ്രദ്ധ മുലം വളർന്ന വൈരാഗ്യം പ്രായമായപ്പോൾ രൂപാന്തരം പ്രാപിച്ചു വലുതായ ദുര്യോധനനെ അധർമ്മി എന്ന് വിളിക്കാൻ ആളുണ്ടായി എന്നാൽ ദുര്യോധനനിൽ ദുഷ്ട ബുദ്ധി വളർത്തിയത് തങ്ങളുടെ അപഥ തീരുമാനങ്ങളായിരുന്നു എന്ന് മുതിർന്നവർ ചിന്തിക്കുന്നില്ല മഹാരാജാവ് അന്ധനാണ്  തന്റെ കണ്ണിലൂടെ രാജാവിന് കാഴ്ച കൊടുക്കുന്നതിന് പകരം താനും അന്ധയായി കഴിഞ്ഞ് പാതിവ്രത്യം അനുഷിക്കാനാണ് ഗാന്ധാരി മുതിർന്നത്   ഇങ്ങിനെ ആയിരുന്നില്ല ഗാന്ധാരി പാതിവ്രത്യം അനുഷ്ടിക്കേണ്ടിയിരുന്നത് അച്ഛനും അമ്മയും അന്ധരായാൽ മക്കൾ എങ്ങിനെ നന്മ കണ്ടെത്തും?തികച്ചും മനശ്ശാസ്ത്ര പരമായ കാര്യങ്ങളാണ് പാണ്ഡവ-കൗരവ വൈരത്തിന് കാരണമായത് എന്നു നമുക്ക് കണ്ടെത്താനാകും

ദ്രോണർ ദ്രുപദനോടുള്ള വൈരം മനസ്സിൽ വെച്ചാണ് ഹസ്തിന പുരിയിൽ എത്തുന്നത്  തന്റെ പ്രതികാരം നടപ്പിലാക്കാൻ പറ്റിയത് പാണ്ഡവരാണ് എന്ന് മനസ്സിലാക്കിയ ദ്രോണർ അവരോട് പ്രത്യേക താൽപ്പര്യം കാണിച്ചത് ദുര്യോധനനിൽ വൈരം  ആളീക്കത്തിക്കുകയാണ് ഉണ്ടായത്     തുടരും 
ചോദ്യം  6. മീര ചോദിക്കുന്നു

മീര--സാർ സുഭദ്ര ആരുടെ മകളാണ്? ദേവകിയുടെയോ? രോഹിണിയൂടെയോ?അതോ യശോദക്കും നന്ദഗോപർക്കൂം ജനിച്ചതോ?

ഉത്തരം
  ഈ സംശയവുമായീ കുറെ കാലം നടന്നു ദേവകിയുടെ പുത്രി എന്ന ഒറ്റ വാചകമേ എവിടെയുംകാണാനുള്ളു എപ്പോൾ?എവിടെ വെച്ചാണ് പ്രസവിച്ചത് എന്നൊക്കെ അജ്ഞാതമാണ് കംസവധത്തിന് ശേഷം വസുദേവരും ദേവകിയും തീർത്ഥാടനത്തിന് പോയി എന്ന് പറയുന്നു  പിന്നേയും ഉണ്ട് അജ്ഞാതമായവ വസുദേവർ തന്റെ മരുമക്കളായ പാണ്ഡവരെ കണ്ടുവോ?ഭരണനിപുണനായ വസുദേവർ യുധീഷ്ഠിരന് വല്ല ഉപദേശവും കൊടുത്തിരുന്നോ?പാണ്ഡവർ നന്ദഗോപരേയും യശോദയേയും കണ്ടിരുന്നോ തുടങ്ങി പല കാര്യങ്ങളും അജ്ഞാതമാണ്

ഇവിടെ വാക്യാർത്ഥത്തിൽ എടുക്കകയേ നിവൃത്തിയുള്ളുഎപ്പോളാണ് സുഭദ്ര ദ്വാരകയിൽ ബലരാമനോടും ശ്രീകൃഷ്ണനോടും ഒത്ത് താമസിക്കാൻ തുടങ്ങിയത് എന്നിവയും കൃത്യമായി അറിയില്ല സുഭദ്രയുടെ അർജ്ജുനന്റെ കൂടെയുള്ള പോക്കിനോടനുബന്ധിച്ചാണ് സുഭദ്രയെ നമ്മൾ പരിചയപ്പെടുന്നത്  പലകാര്യങ്ങളും അറിയാതെ കിടക്കുന്നതിനാൽ മഹാഭാരത ത്തെ പരീപൂർണ്ണമായി നമുക്ക് മനസ്സിലാക്കാൻ കഴിയില്ല

സത്യത്തിൽ കൗരവരും പാണ്ഡവരും തമ്മിലുള്ള കലഹം എപ്പോളാണ് തുടങ്ങിയത് എന്ന് അന്വഷിക്കുമ്പോളേ സത്യം മനസ്സിലാക്കാൻ കഴിയൂ! പാണ്ഡു മരിച്ച ശേഷം ഹസ്തിന പുരിയിൽ എത്തിപ്പെട്ട പാണ്ഡവരോട് ദുര്യോധനന് ആദ്യം വൈരാഗ്യം ഒന്നും ഉണ്ടായിരുന്നതായി എവിടെയും പറയുന്നില്ല ധൃതരാഷ്ട്രർ. ഭീഷ്മർ. കൃപാചാര്യർ. ഗാന്ധാരി  എന്നിവരുടെ പല നിലക്കും ഉള്ള മൗനം ഇതിന് കാരണമിയിട്ടുണ്ട് അച്ഛനില്ലാത്ത കുട്ടികളല്ലേ എന്നപരിഗണന പാണ്ടവർക്ക് ലഭിച്ചിരുന്നു പലപ്പോളും തങ്ങൾ തഴയപ്പെടുന്നുവോ എന്നചിന്ത കൗരവരിൽ ഉടലെടുത്തു സൂക്ഷ്മമായി പരിശോധിച്ചാൽ ദ്രോണർ ഹസ്തിന പുരിയിൽ എത്തിയതോടെയാണ് പാണ്ടവരും കൗരവരും തമ്മിലുള്ള. അകലം വലുതായത് അർജ്ജുനനോടുള്ള ദ്രോണരുടെ സ്നേഹപ്രകടനം കൗരവരിൽ ഒരു വൈരാഗ്യത്തിന് കാരണമായി ദ്രോണരാണെങ്കിൽ ദ്രുപദനോട് പ്രതികാരം ചെയ്യാൻ പാണ്ഡവരെ കരുവാക്കുകയായിരന്നു എന്ന് പറഞ്ഞാൽ അതീൽ വലിയ തെറ്റ് പറയാനാവില്ല അർജ്ജുനന്റെ കഴിവ് തന്റെ പ്രതികാരം നിറവേറ്റാൻ ഉപകരിക്കും എന്ന് കണ്ട ദ്രോണർ അർജ്ജുനനോട് വലിയ തോതിൽ വാത്സല്യം വെച്ചുപുലർത്തി ഇത് കൗരവരിൽ പാണ്ഡവരോടുള്ള വൈരാഗ്യം വളർത്താൻ സഹയകമാവുകയാണ് ചെയ്തത്     തുടരും 
ഇന്നത്തെ ചിന്താവിഷയം

പുതിയ തലമുറക്ക് നമ്മൾ സത്തായ അറിവുകൾ പകർന്ന് നൽകണം നമ്മുടെ സംസകാരത്തിൽ ആരൊക്കെയോ വീഴ്ത്തിയ കരിനിഴലുകൾ മാച്ചുകളഞ്ഞേ പറ്റൂ  മതപരിവർത്തനത്തിന് വിധേയരായ ചിലർ ചോദിക്കുന്ന ഒന്നാണ് പാഞ്ചാലിയുടെ 5 ഭർത്താക്കന്മാരുടേയും അതിൽ ജനിച്ചു എന്ന് വിശ്വസിക്കുന്നവരുടേയും കഥയിലെ യുക്തിയില്ലായ്മ  ഇത് കേൾക്കാൻ തുടങ്ങിയ അന്ന് മുതൽ തുടങ്ങിയതാണ് എന്റെ അന്വേഷണം അതാണ് ഞാൻ പോസ്റ്റ് ചെയ്തത്

ശാസ്ത്ര വിരുദ്ധമായത് എടുക്കേണ്ടതില്ല എന്ന വ്യാസവചനം മുറുകെ പിടിച്ചുള്ള പഠനത്തിന് ഒടുവിലാണ് അതിലെ ആലങ്കാരിക പ്രയോഗം ശ്രദ്ധയിൽ പെട്ടത്    അതെ! പരിശ്രമിക്കുന്നവന്റെ ഉള്ളിൽ തന്നെയാണ് അവന്റെ ഗുരു ഇരിക്കുന്നത്  നിരന്തരമായ പഠനവും മനനവും അതിന് ആവശ്യമാണ്

രാവണവധത്തിന് സഹായിക്കുക എന്ന ദൗത്യം മാത്രമായിരുന്നു മായാ സീതയുടെ ഉദ്ദേശം അതിനാൽ ആ ജന്മത്തിൽ കുട്ടികളില്ല ആ ജീവിതത്തി്ൽ അജ്ഞാനം മൂലം ലക്ഷ്മണനോട് പറഞ്ഞ ക്രൂരമായ വാക്കുകൾ നിമിത്തം ഉപജന്മം എടുക്കേണ്ടി വന്നു അതിന് ആധാരം പരമശിവന്റെ വരമായിരുന്നു തുടർന്നു വന്ന നാളായണി എന്ന ജന്മത്തോടെയും ജന്മരഹിതമായ മോക്ഷത്തിന് ആ ആത്മാവിന് കഴിഞ്ഞില്ല ശാപം മൂലം വീണ്ടും ജന്മമെടുത്തു നാളായണി എന്ന ജന്മത്തിലും മക്കൾ ഉണ്ടായില്ല കാരണം മക്കളോടൊത്ത് കുടുംബ ജീവിതം നയിക്കാനായിരുന്നില്ല ആദ്യ ജന്മം മൂന്നാം ജന്മത്തിലും മക്കൾ ഉണ്ടായില്ല മൂന്നാം ജന്മത്തിലൂടെ ഒരിക്കൽ കൂടി പരോക്ഷമായി ഭഗവാനെ അവതാര ഉദ്ദേശം പൂർത്തിയാക്കാൻ സഹായിച്ചതിലൂടെ മുക്തി നേടി

അർജ്ജുനൻ ഭർത്താവായിനിന്നിട്ടും മറ്റ് നാലുപേർ സംരക്ഷകരായി ഉണ്ടായിട്ടും ആപൽഘട്ടങ്ങളിൽ അവൾക്ക് ഭഗവാൻ മാത്രമേ തുണയായി ഉണ്ടായിരുന്നുള്ളൂ സത്യത്തിൽ അവളുടെ യഥാർത്ഥ രക്ഷകൻ ശ്രീകൃഷ്ണനായിരുന്നു  ദുർവ്വാസാവ് മഹർഷി ദുര്യോധനന്റെ വാക്ക് കേട്ട് അതിഥിയായെത്തുന്ന ഘട്ടത്തിൽ ഭഗവാനാണ് തുണച്ചത് വസ്ത്രാക്ഷേപ സമയത്ത് പരിപൂർണ്ണ നഗ്നയായി നിൽക്കും എന്ന ഘട്ടത്തിലും ഭഗവാനാണ് തുണച്ചത് കൃഷ്ണാവതാര ദൗത്യം പൂർത്തിയാക്കാൻ പരോക്ഷമായി നല്ലൊരു പങ്ക് ദ്രൗപതി ചെയ്തിട്ടുണ്ട്  അപ്പോൾ ഭഗവാന്റേ അവതാരത്തെ സഹായിക്കുക എന്നതാണ് ഒന്നാമത്തെയും മൂന്നാമത്തെയും ജന്മത്തിന്റെ ഉദ്ദേശം രണ്ടാം ജന്മം ആദ്യ ജന്മത്തിലെ കർമ്മ ദോഷം അനുഭവിക്കാനുള്ള ഉപജന്മമായിരുന്നു

ധർമ്മ പുത്രരായ യുധീഷ്ഠിരൻ മൂത്ത സഹോദരനായിരിക്കെ 5 പേർ വിവാഹം കഴിക്കില്ല എന്ന് ഉറപ്പിക്കാവുന്നതേ ഉള്ളൂ പിന്നെ ഭഗവാൻ എങ്ങിനെ കൂട്ട് നിൽക്കും? കുന്തീദേവിയുടെ അനിയനായ വസുദേവരുടെ പുത്രനല്ലേ ശ്രീകൃഷ്ണൻ അപ്പോൾ കുടുംബത്തിൽ ഒരധർമ്മം നടക്കാൻ ഭഗവാൻ സമ്മതിക്കുമോ?അപ്പോൾ ഭഗവാനിൽ വിശ്വാസമില്ലാത്തവരാണ് പാഞ്ചാലിക്ക് 5 ഭർത്താക്കന്മാർ ഉണ്ട് എന്ന് പറയുന്നത്  ഏകദേശം 5100 വർഷങ്ങൾക്ക് മുമ്പ് വ്യാസനാൽ ചിത്രീകരിക്കപ്പെട്ട മഹിഭാരതമല്ല ഇന്ന് നമ്മുടെ മുന്നിൽ ഉള്ളത് വ്യാസന്റ് കൃതി പഴയ പ്രാകൃത സംസ്കൃത ഭാഷയാണ് ഇന്ന് കാണുന്നത് ആധുനിക സംസ്കൃതമിണ് ഇതിന്റെ ഉൽപ്പത്തി  ബി സി 1600ൽ ആണ് ഗീത മാത്രമാണ് തിരുത്തലുകൾക്ക് വിധേയമാകാത്തത്   ചിന്തിക്കുക 
പാഞ്ചാലി മാർ
ധർമ്മം  ശക്തി  വീര്യം  ദീർഘവീക്ഷണം  നിഷ്കളങ്ക സൗന്ദര്യം  ഈ 5 ഗുണങ്ങൾ ഉള്ള ഏത് സ്ത്രീയേയും പാഞ്ചാലി എന്ന് വിളിക്കും
1  യുധിഷ്ഠിരന്റെ പത്നിയായ ശിബിരാജകുമാരി  ദേവിക
2.  ഭീമസേനന്റെ പത്നിയായ കാശിരാജ പൂത്രിയായ ബല ന്ധര
3  അർജ്ജുനന്റെ പത്നിമാരായ  സുഭദ്ര  ഉലൂപ്പി  ചിത്രാംഗദ
4  നകുലന്റെ പത്നിയായ കരേണുമതി
5  സഹദേവന്റ പത്നിയായ വിജയ       ഇവരെല്ലാം മേൽ പറഞ്ഞ 5 ഗുണങ്ങളും ഉള്ളവരായതിനാൽ അവരെല്ലാം പാഞ്ചാലി മാരാകുന്നു

യു ധീഷ്ഠിരന് പാഞ്ചാലിയിൽ പ്രതി വിന്ധ്യൻ ജനിച്ചു എന്നു പറഞ്ഞാൽ  സുന്ദരിയായ ദേവികയിൽ ഒരാൺകുട്ടി ജനിച്ചു അവന് യൗഥേയൻ എന്ന് പേരിട്ടു അവൻ യുധീഷ്ഠിരന്റെ പ്രതിനിധിയായി ഭവിക്കുന്നതിനാൽ അവനെ പ്രതിവിന്ധ്യൻ എന്നും പറഞ്ഞിരുന്നു  അവൻ ഇന്ദ്രപ്രസ്ഥത്തിൽ വരുമ്പോൾ സ്വന്തം പുത്രനെപ്പോലെ ദ്രൗപദി നോക്കി

2. ഭീമസേനന്   പാഞ്ചാലിയിൽ സുത സോമൻ ജനിച്ചു എന്ന് പറഞ്ഞാൽ ബലന്ധരയിൽ സർവ്വകൻ ജനിച്ചു എന്നർത്ഥം സുത സോമൻ എന്നാൽ തീരെ ജലാംശം ഇല്ലെന്ന് തോന്നും  അത്രയും ശുഷ്കമായ ശരീരത്തോട് കൂടിയ വനാണ് സർവ്വകൻ അവനേയും ദ്രൗപദി ഇന്ദ്ര പ്രസ്ഥത്തിൽ വരുമ്പോൾ സ്വന്തം മകനെ പ്പോലെ നോക്കുമായിരുന്നു

3  അർജ്ജുനന്റെ പത്നി സുഭദ്ര പാഞ്ചാലി തന്നെ ആയിരുന്നു ജനിച്ച കുട്ടി അഭിമന്യു  കേൾവികേട്ട കീർത്തിയോട് കൂടിയവനാകയാൽ ശ്രുത കീർത്തി എന്ന് പറയുന്നു  ഇന്ദ്രപ്രസ്ഥത്തിൽ വരുമ്പോൾ സ്വപുത്രനെ എന്ന പോലെ ദ്രൗപദി നോക്കി

4  നകുലന്റ ഭാര്യയായ കരേണുമതി പാഞ്ചാലിയായിരുന്നു അവൾക്ക് ജനിച്ച കുട്ടി ശതാനീകൻ (100ഭടന്മാരുടെ നായകൻ) എന്നറിയപ്പെട്ടു അവന്റെ ശരിക്കും പേര്  നര മിത്രൻ

5  സഹദേവന്റെ ഭാര്യയായ വിജയയും പാഞ്ചാലിയായിരുന്നു ശ്രുത കർമ്മാവ് അഥവാ കേൾപ്പിക്കപ്പെട്ട കർമ്മം ചെയ്യുന്നവൻ അതായത് ഏത് കർമ്മവും പ്രശംസനീയമാം വിധം ചെയ്ത് തീർക്കം അവന്റെ യഥാർത്ഥ പേര്  സുഹോ ത്രൻ
     ഈ മക്കളെ എല്ലാം സ്വന്തം പുത്രരെപ്പോലെ പാഞ്ചാലി എന്ന ദ്രൗപദി നോക്കി അപ്പോൾ ഇതെല്ലാം പാഞ്ചാലിയുടെ മക്കൾ എന്നറിയപ്പെട്ടു ഇതിൽ അഭിമന്യു ഒഴിച്ച് ബാക്കിയുള്ളവരെയാണ് അശ്വത്ഥാമാവ് കൈനിലയത്തിൽ വെച്ച് വധിച്ചത്

ഈപുത്രന്മാർ വേറെ വധിക്കപ്പെട്ടതായി രേഖകളുമായി ചിലർ വന്നേക്കാം  അവർക്കൊക്കെ പാഞ്ചാലി 5 പേരുടെ കിടക്ക പങ്കിട്ടു എന്ന് വിശ്വസിക്കാനാണ് ഇഷ്ടം പഞ്ചസാര പായസം കുടിക്കുന്ന പ്രതീതിയാണ് സജ്ജനങ്ങൾ ശ്രദ്ധിക്കുക ധർമ്മ വിരുദ്ധമായ കാര്യങ്ങൾ ധർമ്മ പുത്രരായ യുധീഷ്ഠിരൻ ചെയ്യില്ല ഭഗവാൻ അധർമ്മത്തിന് കൂട്ട് നിൽക്കില്ല. കാരണം  ദ്രൗപദി ഒരു പെണ്ണാണ് അവൾക്ക് ഒരു മനസ്സുണ്ട്  അവിടെ എത്ര പേരെ പ്രതി്ഷ്ഠിക്കാൻ പറ്റും?  ഇതിന് ഉത്തരം നമ്മുടെസഹോദരിമാരാണ് തരേണ്ടത്    ചിന്തിക്കുക

  
അർജ്ജുനൻ കൊണ്ടു വന്ന സമ്മാനം ഭാഗിച്ചതെങ്ങിനെ?

അർജ്ജുനന് സമ്മാനം കിട്ടി എന്ന് നകുലൻ വിളിച്ചു പറഞ്ഞപ്പോൾ എന്താണ് സമ്മാനം എന്നറിയാതെ കുന്തീദേവി പറഞ്ഞു നിങ്ങൾ തുല്യമായി ഭാഗിച്ചടുത്തോളിൻ. അപ്പോൾ

അർജ്ജുനൻ കൊണ്ടുവന്ന സമ്മാനം       X
തുല്യമായി ഭാഗിച്ചു       A.   B.   C
കൊണ്ട് വന്നത് അർജ്ജുനൻ ആയതിനാൽ.    A.  എടുത്തു
ഭീമനും യുധീ്ഷ്ഠിരനും          B.   എടുത്തു
നകുലനും സഹദേവനും        c  എടുത്തു
    അപ്പോഴല്ലേ ഭാഗിച്ചതിന്  അർത്ഥമുള്ള ? അല്ലാതെ എല്ലാവരും അർജ്ജുനൻ എടുത്ത A യിൽത്തന്നെ ആവശ്യം ഉന്നയിച്ചാൽ പിന്നെ ഭാഗിച്ചതെന്തിന്?- ഇനി

x= പാഞ്ചാലി
A= ഭാര്യ
B= പുത്രി
C= മാതാവ്

      ഇതല്ലേ സത്യം? അല്ലാതെ എങ്ങിനെ ഭാഗമാകും?
        നല്ലവണ്ണം  ചിന്തിക്കുക




2016, ഓഗസ്റ്റ് 21, ഞായറാഴ്‌ച

മൂന്നാം ഭാഗം മീരയുടെ 5-ആം ചോദ്യത്തിനുത്തരം

ദ്രുപദന് രണ്ടാമത് ജനിച്ച പെൺകുട്ടിക്ക് കൃഷ്ണ എന്ന പേരിട്ടു കറുത്ത നിറമായത് കൊണ്ടാണ് അങ്ങിനെ പേരിട്ടത് എന്ന് ചിലർ പറയുന്നു അത് ശരിയല്ല ഭഗവതിയുടെ പര്യായമായതിനാലും ഏവരേയും ആകർഷിക്കുന്ന സ്വഭാവവും ശാരീരിക സൗന്ദര്യവും ഉള്ളതിനാൽ കൃഷ്ണ എന്ന് പേരിട്ടു 5 ലക്ഷണങ്ങൾ ഒത്തു ചേർന്നതിനാൽ പാഞ്ചാലി എന്നും ദ്രുപദപുത്രി ആയതിനാൽ ദ്രൗപദി എന്നും അവൾക്ക് പേരുണ്ടായി  വിവാഹപ്രായമെത്തിയപ്പോൾ വിവാഹം എങ്ങിനെ നടത്തണം ? യോഗ്യനായ വരൻ ആരാണ് ? എന്നൊക്കെ ഭഗവാനോട് ആരാഞ്ഞപ്പോൾ ഭഗവാൻ പറഞ്ഞത് പാർത്ഥന് കൊടുക്കാം എന്നാണ് എന്നാൽ തന്നെ യുദ്ധത്തിൽ തോൽപ്പിച്ച ശത്രുവിന് എങ്ങിനെ കൊടുക്കും? എന്ന ദ്രുപദന്റെ ചോദ്യത്തിന് മത്സരം വെക്കാമല്ലോ! മത്സരം വിജയിക്കുന്നവന് കന്യകയെ കൊടുക്കാം മത്സരത്തിൽ ശത്രുവിനും പങ്കെടുക്കാമല്ലോ! പിന്നെ അർജ്ജുനൻ അങ്ങയുടെ ശത്രു ഒന്നും അല്ല ഗുരുവായ ദ്രോണർ അങ്ങയെ പിടിച്ചു കെട്ടി കൊണ്ടുവരണംലഎന്ന് പറഞ്ഞപ്പോൾ ഗുരുവിന്റെ ആജ്ഞയെ അംഗീകരിച്ചു എന്നേ ഉള്ളൂ

ഇനി കുറച്ചു ചിന്തിക്കാനുണ്ട് അർജ്ജുനന് മാത്രമേ ചെയ്യാൻ പറ്റാവൂ എന്ന രീതിയിലാണ് ദ്രുപദൻ മത്സരം ഒരുക്കിയത് ചുറ്റും ജലം ജലത്തിന് നടുക്ക് ഒരു തൂണ് തൂണിന് മുകളിൽ ഒരു കൂട് കൂട്ടിനകത്ത് ഒരു കിളി അത് ഇട്ക്കിടക്ക് തല പുറത്തേക്കിടും ആസമയത്ത് താഴത്ത് നിഴൽ നോക്കി മുകളിലുള്ള കിളിയുടെ കഴുത്ത് ഭേദിക്കണം വിഷമം പിടിച്ച ഇ മത്സരം അർജ്ജുനന് മാത്രമേ ചെയ്യാൻ കഴിയാവൂ എന്നാലെ ഭഗവാൻ പറഞ്ഞപോലെ അർജ്ജുനന് കൊടുക്കാൻ പറ്റൂ  എന്നാൽ ഈ കൃത്യം ചെയ്യാൻ കഴിവുള്ള 3 പേർ വേറെ ഉണ്ട്   ഭീഷ്മർ. ദ്രോണർ. കർണ്ണൻ. ഭീഷ്മരും ദ്രോണരും മത്സരത്തിൽ പങ്കെടുക്കില്ല പക്ഷെ കർണ്ണൻ പങ്കെടുക്കും അർജ്ജുനൻ വരുന്നതിന് മുമ്പ് കർണ്ണൻ വന്നാൽ? ഇങ്ങിനെ ഒരവസ്ഥ വന്നാൽ എന്ന് ഭഗവാൻ ചിന്തിച്ചിട്ടുണ്ടാവില്ലേ?അപ്പോൾ ഈ പറഞ്ഞത് എന്തു കൊണ്ട്?  അതിന് കുറച്ച് കർണ്ണന്റെ കഥ പറയണം

അംഗ രാജാവായി കഴിഞ്ഞ ഉടനെ അവിടെ ഉത്സവം നടന്നു ഉത്സവത്തിന് കാശിരാജ പുത്രിയായ ഭാനുമതിയും തോഴിമാരും വന്നിരുന്നു  ഉത്സവം കഴിഞ്ഞു പോകുമ്പോളേക്കും കർണ്ണനും ഭാനുമതിയും പ്രണയബദ്ധരായി തീർന്നിരുന്നു വിവാഹാലോചനയുമയി ഞാൻ വരാം എന്നും പറഞ്ഞ് കർണ്ണൻ ഭാനുമതിയെ യാത്രയാക്കി  ഈവിവരം ദുര്യോധനനെ അറിയിക്കാനായി കർണ്ണൻ ഹസ്തിനപുരിയിൽ ചെന്നപ്പോൾ അങ്ങോട്ട് പറയുന്നതിന് മുമ്പ് നീ പാഞ്ചാലീ സ്വയം വരത്തി്ൽ പങ്കെടുക്കണം എന്ന് ദുര്യോധനൻ ആവശ്യപ്പെട്ടു താൻ ഒരാളെ ഇഷ്ടപ്പെടുന്നുവെന്നും അവളെയ്ല്ലതെ ഞാൻ ജീവിത സഖിയാക്കില്ലെന്നും കർണ്ണൻ പറഞ്ഞു  നിനക്ക് വേണ്ടെങ്കിൽ വേണ്ട നീ മത്സരത്തിൽ പങ്കെടുത്ത് കന്യകയെ നേടിഎനിക്ക് കന്യാദാനം നടത്തുക.    ദുര്യോധനന്റെ ആജ്ഞാനുവർത്തി ആയിരിക്കും എന്ന് സത്യം ചെയ്ത കർണ്ണന് ദുര്യോധനന്റെ വാക്കുകൾ കേൾക്കേണ്ടി വന്നു  കർണ്ണൻ മത്സരത്തിന് തയ്യാറായി തനിക്ക് വേണ്ടാത്ത അർജ്ജുനന് മാത്രമായി കിട്ടണം എന്ന ഉദ്ദേശത്താൽ തീർത്ത മത്സരം താൻ ജയിച്ച് കന്യകയെ ദുര്യോധനന് കൊടുത്താൽ അവളുടെ സ്ഥിതി എന്തായിരിക്കും ? താൻ എന്തിന് അങ്ങിനെഒു പാപം ചെയ്യണം? അപ്പോൾ ദുര്യോധനനെ സന്തോഷിപ്പിക്കാൻ മത്സരിക്കുക ലക്ഷ്യം ഭേദിക്കാതിരിക്കുക അങ്ങിനെ തീരുമാനിച്ചാണ് കർണ്ണൻ മത്സരത്തിന് പോന്നത്  കർണ്ണന്റെ ഈ മനസ്സ് ഭഗവാനറിയാം അതാണ് കർണ്ണൻ വരും എന്നറിഞ്ഞിട്ടും അർജ്ജുനന് വേണ്ടി മത്സരം വെക്കാൻ പറഞ്ഞത് മാത്രമല്ല കർണ്ണൻ പരാജയപ്പെട്ടിടത്ത് അർജ്ജുനൻ ജയിച്ചാൽ അതിന് കൂടുതൽ വിലയുണ്ട് കഴിഞ്ഞ ജന്മത്തിൽ കിട്ടിയ ശാപത്തിൽ നിന്നും അവളെ മോചിപ്പിക്കാം പരമശിവൻ 5 സംരക്ഷകരുണ്ടാകും എന്ന് പറഞ്ഞത് ഫലിക്കുകയും ചെയ്യും  പക്ഷെ ഭഗവാനിൽ വിശ്വാസം മുഴുവൻ അർപ്പിക്കാതെ   കർണ്ണനെ പ്പറ്റി ഒന്നും മനസ്സിലാക്കാതെ സ്വയം ഒരു തീരുമാനം എടുത്തപ്പോൾ അത് പുത്രീധർമ്മത്തിന് എതിരായി  ആരാണോ മത്സരം ജയിക്കുന്നത്? അവനായിരിക്കും എന്റെ മകളുടെ വരൻ എന്നായിരുന്നു ദ്രുപദന്റെ വിളംബരം അവിടെ ജാതിയോ കുലമോ പറയുന്നില്ല എന്നാൽ സൂതപുത്രനെ ഞാൻ വരിക്കില്ല എന്ന ദ്രൗപദിയുടെ നിറഞ്ഞ സദസ്സിൽ വച്ചുള്ള പ്രഖ്യാപനം സ്ഥിതിഗതികൾ ആകെ മാറ്റി മറിച്ചു      തുടരും 
ദുഃഖം  തോന്നുന്ന. സന്ദർഭങ്ങൾ

1. ധർമ്മവിരുദ്ധ മായതും ശാസ്ത്ര വിരുദ്ധമായതും ആര് പറഞ്ഞാലും ഏത്ഗ്രന്ഥതത്തിൽ കണ്ടാലും അത് സ്വീകരിക്കേണ്ടതില്ലെന്ന്  വ്യാസൻ തന്നെ പറയുമ്പോൾ അത് സ്വീകരിക്കുമ്പോൾ
2. എത്ര വലിയ പണ്ഡിതനാണെങ്കിലും തമസ്സ് ബാധിച്ചാൽ അയാളുടെ പ്രവർത്തനം സമൂഹത്തിന് ദോഷമേ ഉണ്ടാകൂ എന്ന് ജഗദ്ഗുരു ശങ്കരാചാര്യർ പറയുമ്പോൾ അത് ശരിവെക്കുമ്പോൾ
3. ഏത് വിഷയത്തിലും യുക്തിയും സത്യവും കാണുന്നവനാണ് ജ്ഞാനി എന്ന് പറയുമ്പോൾ അതിന് ശ്രമിക്കുമ്പോൾ
4. സദസ്സുകളിൽ നിന്ന് പണ്ഡിതന്മാർ പ്രോത്സാഹിപ്പിക്കുമ്പോൾ.  ഇവിടെ ഈ എഫ് ബി യിൽ
       കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കരുത്
         താങ്കൾ സ്വന്തം ആശയം ജനങ്ങളിൽ അടിച്ചേൽപ്പിക്കുകയആണ്
ആദ്യം ഗുരുവാണ് എന്ന് പറഞ്ഞവൾ. ആദ്ധ്യാത്മികതയുടെ പേരും പറഞ്ഞ് ജനങ്ങളെ നശിപ്പിക്കരുത്  എന്നൊക്കെ കേൾക്കുമ്പോൾ ദുഃഖം തോന്നാറുണ്ട് ഒപ്പം സഹതാപവും എന്നാൽ വളരെയധികം പേർ നല്ല പ്രതികരണം അറിയിക്കുകയും ഷയർ ചെയ്യുകയും ചെയ്യുമ്പോൾ കുറച്ച് പേരെങ്കിലും സത്യം അറിയാൻ ആഗ്രഹിക്കുന്നുണ്ടല്ലോ  എന്ന ആശ്വാസം ഉത്തേജനം നൽകുന്നു

ഒരു സുഹൃത്ത് പ്രതികരിച്ചു   മാഷേ മാഷ് എന്റെ ഗുരുവാണ് എന്ന് പറഞ്ഞപ്പോൾ തന്നെ അവളുടെ ജ്ഞാനം വർദ്ധിച്ചു മാഷെ ഗുണദോഷിക്കാറായി അപ്പോളും മാഷക്ക് തന്നെയാ ഡിമാന്റ്

ഒരു സംഭവത്തെ ശാസ്ത്രീയ മായി അപഗ്രഥിക്കുന്നു വിമർശനം പ്രതീക്ഷിച്ചു കൊണ്ട്! സജ്ജനങ്ങൾ ചിന്തിക്കുക
          ദ്രുപദന് 3 കുട്ടികൾ ജനിച്ചു  ധൃഷ്ടദ്യുമ്നൻ. ,കൃഷ്ണ. ശിഖണ്ഡി  ഇവർ യാഗാഗ്നിയിൽ നിന്ന് ഉത്ഭവിച്ചു ഇത് കഥ അതിനെ ശാസ്ത്രാനുസാരിയായി വ്യാഖ്യാനിച്ച് എടുക്കുകയാണ് വിവേകികൾ ചെയ്യേണ്ടത്
1. അഗ്നി സംഹാരസ്വരൂപനാണ്  സൃഷ്ടിസ്വരൂപനല്ല
2. സൃഷ്ടി സ്വരൂപം പഞ്ച ഭൂതങ്ങളിൽ ഭൂമിക്കാണ്
3. അതിനാൽ തന്നെ കഥയിൽ പറഞ്ഞ അഗ്നി ഏതെന്ന് ചിന്തിക്കണം  യജ്ഞം കുട്ടികളുണ്ടാകാൻ വേണ്ടിയായതിനാൽ  ശാരീരിക ബന്ധവും യജ്ഞ ഭാഗമാണ് ഇവിടെ കാമദേവൻ എന്ന് വ്യക്തി സങ്കൽപ്പം ആയി പറയുന്നു എന്ന് മാത്രം കാമം തീരണമെങ്കിൽ രതി നിർബ്ബന്ധമാണ് രതിയിലൂടെ മാത്രമെ കാമം അടങ്ങുകയുള്ളു അതിനാൽ കാമദേവന്റെ സഹധർമ്മിണിയാണ് രതീദേവി എന്ന് പറഞ്ഞിരിക്കുന്നു

രാജാവിന് സുന്ദരിയായ രാജ്ഞിയെ കണ്ടപ്പോൾ  സമയവും കാലവും ഒത്ത നിമിഷത്തിൽ കാമാഗ്നി ജ്വലിച്ചു സംഭോഗം എന്ന യജ്ഞത്തിലൂടെ കാമാഗ്നി ജഠരാഗ്നിയായി പരിണമിച്ചു അതിലൂടെ വിസർജ്ജിച്ച ശുക്ളത്തിന് ചൂട് ഉണ്ട് എന്നോർക്കുക ഏത് ജീവിയുടെ ശുക്ളത്തിനും ചൂടുണ്ടായിരിക്കും അപ്പോൾ ബീജ സങ്കലനം നടന്നപ്പൾ കുട്ടി ജനിച്ചു അതാണ് അഗ്നിയിൽ നിന്ന് ആവിർഭവിച്ചു എന്ന് പറയുന്നത്  നമ്മളെല്ലാം അങ്ങിനെത്തന്നെ എന്നോർക്കണം

അശരീരി എന്നാൽ രണ്ടർത്ഥം ഉണ്ട് 1. ശരീരം കാണാതെ കേൾക്കുന്ന ശബ്ദം
2. ശരീരം ഇല്ലാത്തതിനെ കുറിച്ച് പറയുന്നത്
   ഇവിടെ കുട്ടി ജനിച്ചു എങ്കിലും ശരീരം കാണാറായിട്ടില്ല കുട്ടി മാതാവിന്റെ ഗർഭപാത്രത്തിലാണ് എങ്കിലും ഭൂജാതനാകാൻ പോകുന്ന കൂട്ടിയുടെ ഭാവി ദിവ്യദൃഷ്ടിയിൽ കണ്ട മുനിമാർ ആൺ കുട്ടിയാണ് എന്നറിഞ്ഞപ്പോൾ ഇവൻ ദ്രോണരെ വധിക്കുന്നവനായിരിക്കും എന്നു പറഞ്ഞു ഇതാണ് ധൃഷ്ടദ്യുമ്നൻ ജനിച്ചപ്പോൾ അശരീരി ഉണ്ടായി എന്ന് പറഞ്ഞത്  ഇതേ പോലെയാണ് കൃഷ്ണയടെയും  ശിഖണ്ഡിയുടെയും ജനനം അല്ലാതെ നാം കാണുന്ന തീ അല്ല അഗ്നി എന്ന് പറയുന്ത് ജഠരാഗ്നിയെ ആണ്  ചിന്തിക്കുക

2016, ഓഗസ്റ്റ് 20, ശനിയാഴ്‌ച

രണ്ടാം ഭാഗം 5-ആം ചോദ്യത്തിന്റെ  മീരയുടെ ചോദ്യം

തുടരുന്നു      മൗദ്ഗലൻ നാളായണിയുടെ പരിചരണത്തിൽ സന്തുഷ്ടനായി എന്താണ് വരം വേണ്ടതെന്ന് ചോദിച്ചു  നിങ്ങൾ സുന്ദരന്മാരും യോഗ്യന്മാരും ആയ 5 രൂപങ്ങൾ സ്വീകരിച്ച് എന്നെ സന്തോഷിപ്പിക്കുക.  എന്നായിരുന്നു നാളായണിയുടെ ആവശ്യം  അതനുസരിച്ച് മൗദ്ഗലൻ 5 സുന്ദരരൂപം തപശ്ശക്തിയാൽ കൈക്കൊണ്ട് അവളെ സന്തോഷിപ്പിച്ചു വന്നു കുറെ കഴിഞ്ഞപ്പോൾമടുപ്പ് അനുഭവപ്പെട്ട മുനി തപസ്സിനായി പുറപ്പെട്ടു നാളായണി തടഞ്ഞു കോപം വന്ന അദ്ദേഹം നാളായണിയെ ശപിച്ചു നിനക്ക് 5 ഭർത്താക്കൻ മാർ അടുത്ത ജന്മത്തിൽ ഉണ്ടാകട്ടെ എന്ന്

ഇവിടെ മായാസീതക്ക് പരമശിവൻ കൊടുത്ത വരവും ഉപജന്മമായ നാളായണിക്ക് മൗദ്ഗലൻ കൊടുത്ത ശാപവും ഒന്നാണ്എന്നോർക്കണം പരമശിവൻ സാക്ഷാൽ പരബ്രഹ്മമായത് കൊണ്ട് ആ വരത്തിന്റെ മാഹാത്മ്യമാണ് പ്രകടമാകൂക

തന്നെശിഷ്യന്മാരെ ഉപയോഗിച്ച് പരാജയപ്പെടുത്തി അപമാനിച്ച ദ്രോണരോട് പ്രതികാരം എങ്ങിനെ ചെയ്യണം എന്ന് ആലോചിച്ചിരിക്കെ ദിവ്യദൃഷ്ടിയിൽ വരാൻ പോകുന്ന കാര്യം കണ്ടറിഞ്ഞ മുനിമാർ യജ്ഞം ആരംഭിക്കുവാൻ നിർദ്ദേശിക്കുകയാണ് ചെയ്തത്  ഇനി കഥയിലെ ആലങ്കാര പ്രയോഗങ്ങളായ ആലഭാരങ്ങൾ യുക്തിപൂർവ്വം അഴിച്ചെടുത്ത് വേണം കഥയേ സ്വീകരിക്കാൻ അലങ്കാരങ്ങൾ കഥ യഥാർത്ഥി്ൽ മനസ്സിലാക്കുന്നതിൽ നമുക്ക് പ്രയാസത്തെ നൽകും

ബാഹ്യമായ യാഗാദികൾ മാത്രമല്ല യജ്ഞം !നല്ല ദിവസം നല്ല സമയം എന്നിവ മുനിമാർ നിർദ്ദേശിച്ചതനുസരിച്ച് ദ്രൂപദനും രാജ്ഞിയും പുത്രോൽപ്പാദനത്തിന്രതയ്യാറായി  ബീജസങ്കലനം നടന്ന സമയം മുനിമാർ ജ്ഞാന ദൃഷ്ടിയാൽ കണ്ടറിഞ്ഞു അവർ രാജാവിനോട് പറഞ്ഞു ഇവൻ ദ്രോണരെ വധിക്കുന്നവനായിരിക്കും   3 സന്താനങ്ങൾ രാജാവിന് ഉണ്ടാകാൻ വിധിയുണ്ട് എന്ന് കണ്ടറിഞ്ഞ മുനിമാർ അത്രയും കാലം യജ്ഞം നടത്തണമെന്ന് ആവശ്യപ്പെട്ടു  ആദ്യം ജനിച്ച പുത്രന് ധൃ്ഷ്ടദ്യുമ്നൻ. എന്ന് പേരിട്ടുവീണ്ടും 3.തവണ ഇ   താവർത്തിച്ചു നല്ല സമയം നോക്കി പുത്രോൽപ്പാദനം നടത്തിയ രാജ നമ്പതിമാർക്ക് ഒരു പെൺകുട്ടിപിറന്നു  ബീജസങ്കലനം ജ്ഞാനദൃഷ്ടിയിൽ കണ്ട അവർപറഞ്ഞു ജനിക്കുന്ന കുട്ടി കുരുക്ഷേത്ര യുദ്ധത്തിന് കാരണക്കാരിയാകും    മൂന്നാമതും ഇതാവർത്തിച്ചുഅപ്പോളാണ് ശിഖണ്ഡി എന്ന നപുംസകം ജനിച്ചത്  ഇവൻ ഭീഷ്മരെ വഈഴ്ത്തുവാൻ കാരണക്കാരനാകും    3മക്കളും രാജധാനിയിൽ വിദ്യാഭ്യാസം നേടി യോഗ്യരായി       തുടരും



ചോദ്യം - 5  മീര ചോദിക്കുന്നു

സാർ തത്വചിന്താപരമായി വ്യാഖ്യാനിച്ചത് മനസ്സിലായി ഇനി പാഞ്ചാലീ സ്വയംവരം  അഞ്ച് ഭർത്താക്കന്മാർ എന്നിവയുടെ കഥാപരമായ അവസ്ഥയെ എങ്ങിനെ നോക്കിക്കാണണം?

മറുപടി
   വളരെ വിശദമായി പറയേണ്ട ഒന്നാണ് കഥാ വ്യാഖ്യാനം  ഭാരതത്തിലെ കാർഷിക ഉൽപ്പന്നങ്ങളിൽ പ്രധാനപ്പെട്ടവയാണ് നെല്ലും ഗോതമ്പും പഞ്ചാബികളുടെ പ്രധാനപ്പെട്ട ഭക്ഷണമാണ് ഗോതമ്പ് കേരളീയരുടെ പ്രധാനപ്പെട്ട ഭക്ഷണമാണ് നെല്ല്


മേൽ പറഞ്ഞ വാചകം ശ്രദ്ധിക്കുക ഒരു പൊതു വിവരണമാണത് മലയാളികൾ നെല്ല് അരിയാക്കി പാകം ചെയ്ത് ചോറ് കഞ്ഞി ദോശ പുട്ട് മുതലായ വ്യത്യസ്ഥ രുചി ഭേദങ്ങളുള്ള പലഹാരമടങ്ങുന്ന ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ടാക്കിയാണ് കഴിക്കുന്നത് അല്ലാതെ നെല്ല് എന്ന് വാക്യാർത്ഥത്തിൽ എടുക്കാനുള്ളതല്ല

ഇനി വിഷയത്തിലേക്ക് കടക്കാം
സൂര്യദേവന് ഒരു പുത്രി ജനിച്ചു  ദ്വാദശാദിത്യന്മാരിൽ ഒരാൾക്ക് സീതയുടെ അതേ ഛായ ആയതിനാൽ മായാ സീത എന്ന് പേരിട്ടു രാവണവധത്തിന് കാരണക്കാരിയാകുക എന്നതായിരുന്നു അവളുടെ ധർമ്മം ജാതകവശാൽ കാര്യം മനസ്സിലാക്കിയ അഗ്നിദേവൻ അഥവാ സൂര്യദേവൻ സമയം വന്നപ്പോൾ തന്റെ പുത്രിയെ രാമന് നൽകി യഥാർത്ഥ ക്ഷേമീദേവിയെ കൊണ്ടു പോന്നു     അതായത് ദ്വാദശാദിത്യന്മാരിൽ ഒരാളായ വിഷ്ണു തന്റെ പത്നിയുടെ അതേ ഛായയിൽ മായയാൽ ഒരു സ്ത്രീയെ സൃഷ്ടിച്ച് യഥാർത്ഥ ലക്ഷ്മീദേവിയെ സ്വന്തം ആസ്ഥാനമായ വൈകുണ്oത്തിൽ താൽക്കാലികമായി പറഞ്ഞയച്ചു

രാവണവധം കഴിഞ്ഞ് മായാ സീത ഇനി എന്താണ് ഞാൻ ചെയ്യേണ്ടത് എന്ന് ചോദിച്ചപ്പോൾ ബദര്യാ ശ്രമത്തിൽ ചെന്ന് പരമശിവനെ തപസ്സ് ചെയ്യാൻ രാമൻ നിർദ്ദേശിച്ചു  മായാ സീത രാമന്റെ പത്നീ യാ യി അഭിനയിച്ചതിനാൽ അതേ പോലെയുള്ള ഒരു ഭർത്താവുമായി കഴിയാൻ ആഗ്രഹിച്ചു ഈ ആഗ്രഹം മനസ്സിൽ വെച്ചാണ് ശിവനെ തപസ്സ് ചെയ്തത്  ശിവരൂപം മുന്നിൽ അവ്യക്തമായി തെളിഞ്ഞു തുടങ്ങിയപ്പോഴേ തന്റെ ആഗ്രഹം അവൾ പറയാൻ തുടങ്ങി ശിവരൂപം വ്യക്തമായി കണ്ടപ്പോഴേക്കും അവൾ 5 പ്രാവശ്യം ആവർത്തിച്ചു കഴിഞ്ഞിരുന്നു  ഭക്തന്മാരുടെ ഏതാവശ്യവും നിവർത്തിക്കുന്ന ഭഗവാൻ അടുത്ത ജന്മത്തിൽ നിനക്ക് 5 ഭർത്താക്കന്മാർ ഉണ്ടാകും എന്ന് അനുഗ്രഹിച്ചു എന്നാൽ അധർമ്മം ഭഗവാൻ കൊടുക്കില്ല അപ്പോൾ പിതാവായും പതിയായും പുത്രരായും നിനക്ക് 5 സംരക്ഷകർ ഉണ്ടാകട്ടെ എന്നാണ് ഭഗവാൻ കൊടുത്ത വരത്തിന്റെ അർത്ഥം

മായാ സീത ആയിരിക്കുമ്പോൾ ചെയ്ത ഒരു വലിയ തെറ്റി ന്റെ ഫലമായി പരമശിവൻ പറഞ്ഞ അടുത്ത ജന്മത്തിന് മുമ്പ് അവൾക്ക് നാളായണി എന്ന ഒരു  ഉപ ജന്മം എടുക്കേണ്ടി വന്നു  മൗദ്ഗലൻ എന്ന വൃദ്ധനായ മഹർഷിയുടെ ഭാര്യയായി       മായാ സീത മാരീചൻ വന്ന് ലക്ഷ്മണാ എന്ന് രാമന്റെ ശബ്ദത്തിൽ വിളിച്ചപ്പോൾ സീതയെ മാതാവായി കാണുന്ന ലക്ഷ്മണനോട്  രാമൻ മരിച്ചിട്ട് വേണം നിനക്ക് എന്നെ കൊണ്ടു പോകാൻ ഇല്ലെ ?അതൊരിക്കലും നടക്കില്ല.     എന്ന് പറയുകയുണ്ടായി ഒരമ്മ മകനോട് പറയാൻ പാടില്ലാത്ത കാര്യം അജ്ഞാനം മൂലമാണെങ്കിലും മായാ സീത പറഞ്ഞു അതിന്റെ ഫലമാണ് അടുത്ത ജന്മത്തിന് മുമ്പ് ഒരു ഉപജന്മമെടുക്കേണ്ടി വന്നത് ആ ജന്മമാണ് നാളായണി എന്ന മൗദ്ഗലന്റെ ഭാര്യ എന്ന അവസ്ഥ.       തുടരും 

2016, ഓഗസ്റ്റ് 18, വ്യാഴാഴ്‌ച

ചോദ്യം 4. മീര ചോദിക്കുന്നു

സാർ, പാഞ്ചാലിയുടെ വസ്ത്രാക്ഷേപവും ഇതേ പോലെ തത്ത്വ ചിന്താപരമായി വ്യാഖ്യാനിക്കാമോ?

മറുപടി
      തീർച്ചയായും  അതിന് ആദ്യം  കഠോപനിഷത്തിലെ ശരീര രഥ വർണ്ണന ഒന്ന് നോക്കാം

  ആത്മാനം രഥിനം വിദ്ധി  ശരീരം രഥമേവ ച
  ബുദ്ധിം തു സിരഥിം വിദ്ധി  മനഃപ്രഗ്രഹ മേവ ച
  ഇന്ദ്രിയാണി ഹയാനാഹു വിഷയാൻ തേഷു ഗോചരാൻ
  ആത്മേന്ദ്രിയ മനോ ബുദ്ധി ഭോക്തേത്യാഹുർ മനീഷിണഃ

അർത്ഥം
ശരീരം രഥമാകുന്നു ആത്മാവ് അതിന്റെ ഉടമസ്ഥൻ ആകുന്നു ബുദ്ധിയാകട്ടെ അതിനെ നയിക്കേണ്ടത് മനസ്സ് കടിഞ്ഞാൺ ആകുന്നു ഇന്ദ്രിയങ്ങൾ ആണ് രഥത്തെ വലിച്ചു കൊണ്ട് പോകുന്ന കുതിരകൾ. വിഷയങ്ങളാ
ണ് ആ കുതിരകൾക്ക് സഞ്ചരിക്കാനുള്ള വഴികൾ ഇന്ദ്രിയ മനോ ബുദ്ധി കൂടിയ ആത്മാവാണ് സത്യത്തിൽ എല്ലാം അനുഭവിക്കുന്നത് എന്ന് ജ്ഞാനികൾ പറയുന്നു

ഇനി വ്യാഖ്യാനം

വസ്ത്രം ------ഭക്തി
അഴിക്കാൻ ഉത്തരവ് നൽകുന്നത് ----കലി(ദുര്യോധനൻ കലിയുടെ അവതാരമാകുന്നു)
അഴിക്കുന്നത് ----ദുശ്ശാസനൻ(കലിയുടെ മനസ്സ്)
പ്രേരണ നൽകുന്നത് -----അവഗണിക്കപ്പെട്ട ജ്ഞാനം (കർണ്ണൻ അപമാനിക്കപ്പെട്ടുവല്ലോ)
കർണ്ണൻ എങ്ങിനെയാണ് ജ്ഞാനത്തിന്റെ പ്രതീകമാകുന്നത്?
        "സൂര്യപുത്രൻ ആണ് കർണ്ണൻ
ആരാണ് സൂര്യൻ?

ഇരുട്ടിനെ നീക്കുന്നവൻ (അതായത് ഗുരു)
സൂര്യപുത്രൻ കർണ്ണൻ എങ്ങിനെ സൂതപുത്രനായി?

സൂതൻ =രഥത്തെ നയിക്കുന്ന ഡ്രൈവർ. (അതായത് രഥകൽപ്പനപ്രകാരം ബുദ്ധി)

ബുദ്ധിയെ നില നിർത്തുന്നത് ജ്ഞാനം ആകയാൽ സൂതപുത്രൻ എന്നാൽ ജ്ഞാനം  കഥയിൽ കർണ്ണൻ സൂതപുത്രാ എന്ന വിളി മൂലം ജ്ഞാനമായി  കഥയിൽ കർണ്ണനെയാണല്ലോ സൂതപുത്രാ എന്ന് വിളിച്ച് പാഞ്ചാലി എന്ന ജീവാത്മാവ് അകറ്റിയത്

കൃഷ്ണസ്മരണ ഉള്ളതിനാൽ സത്തായ ജ്ഞാനം ജീവാത്മാവ് എന്ന പാഞ്ചാലിയിലും രജസ്തമോഗുണമാർന്ന ജ്ഞാനം കലിയിലും വാസമുറപ്പിച്ചു അപ്പോൾ രജസ്തമോഗുണ പ്രധാനനായസൂതപുത്രനായജ്ഞാനം അജ്ഞാന ഭാവത്തിൽ കലിയുടെ മനസ്സായ ദുശ്ശാസനനിൽ പ്രോത്സാഹനം കൊടുത്തു കൊണ്ടിരുന്നു  കൃഷ്ണ നാമം പാഞ്ചാലി എന്ന ജീവാത്മാവ് ഉച്ചരിച്ചത് മൂലം കൃഷ്ണൻ എന്ന പരമാത്മാവ് ഒരിക്കലും തീരാത്ത ഭക്തി എന്ന വസ്ത്രത്തെ നൽകി       ചിന്തിക്കുക. സംശയം ചോദിക്കുക



ചോദ്യം ----3 മീര ചോദിക്കുന്നു

സാർ പാഞ്ചാലിക്ക് 5 ഭർത്താകാകൻമാർ ഉണ്ട് എന്നും അവർക്ക് പാഞ്ചാലിയിൽ മക്കൾ ജനിച്ചു എന്നും മഹാഭാരതത്തിൽ പറയുന്നു മക്കളുടെ പേരും പറയുന്നു  ഇതിനെ എങ്ങിനെയാണ് വിലയിരുത്തേണ്ടത്?

ഉത്തരം

ധർമ്മ വിരുദ്ധമായ കാര്യങ്ങൾ എവിടെ കണ്ടാലും അത് തള്ളിക്കളയണം എന്ന് വ്യാസൻ തന്നെ പറഞ്ഞിട്ടുണ്ട്  അപ്പോൾ  ആദ്യം നമുക്ക് തത്ത്വ ചിന്താപരമായി ഇതിനെ വ്യാഖ്യാനിക്കാം പിന്നെ കഥയുടെ ഔചിത്യത്തിലേക്ക് കടക്കാം

1. ആരാണ് പാഞ്ചാലി?  അഞ്ചു ഗുണങ്ങളോട് കൂടിയ ജീവാത്മാവ്
2. എന്താണ് 5 ഗുണങ്ങൾ? ധർമ്മം  ശക്തി  വീര്യം  ദീർഘവീക്ഷണം നിഷ്കളങ്ക സൗന്ദര്യം  ഇവ ഒരു ജീവാത്മാവിന് അത്യാവശ്യമാണ്

3. ആരാണ് ജീവാത്മാവ് എന്ന പാഞ്ചാലിയുടെ ഭർത്താക്കൻമാർ?
          പഞ്ചേന്ദ്രിയങ്ങൾ
4. അവരുടെ മക്കൾ ആരെല്ലാം?

1 കണ്ണ് എന്ന ഭർത്താവിന് പാഞ്ചാലി എന്ന ജീവാത്മാവിൽ ----ദർശനം ജനിച്ചൂ
2. മൂക്ക് എന്ന ഭർത്താവിന്    ഘ്രാണം ജനിച്ചു
3. ചെവി എന്ന ഭർത്താവിന്    ശ്രവണം ജനിച്ചു
4. നാക്ക് എന്ന ഭർത്താവിന്    രസനം ജനിച്ചു
5. ത്വക്ക് എന്ന ഭർത്താവിന്      സ്പർശനം ജനിച്ചു

5-----ജീവാത്മാവായ പാഞ്ചാലി സ്വയം വര സമയത്ത് ആരെയാണ്  അപമാനിച്ചത്?
      സൂതപുത്രനെ
6. ആരാണ് സൂതൻ?
      കഠോപനിഷത്ത് പ്രകാരം  ശരീരം രഥവും സൂതൻ (തേർതെളിക്കുന്നവൻ ) ബുദ്ധിയുമാകുന്നു

7. അപ്പോൾ ബുദ്ധിയായ സൂതന്റെ പുത്രൻ ആരാണ്?
              ബുദ്ധിയെ പും നരകത്തിൽ നിന്നും രക്ഷിക്കുന്ന പുത്രൻ ജ്ഞാനമാണ്
8. ജീവാത്മാവായ പാഞ്ചാലി സൂതപുത്രനായ ജ്ഞാനത്തെ സ്വീകരിക്കില്ല എന്ന് പറഞ്ഞപ്പോൾ ജ്ഞാനമാകുന്ന സൂതപുത്രൻ എങ്ങോട്ടാണ് പോയത്?
9. സത്തായ ജ്ഞാനം ഭക്തന്മാരുടെ ഹൃദയത്തിലേക്കും അസത്തായ ജ്ഞാനം കൗരവരിലേക്കും
10. ആരാണ് കൗരവർ?     കലിയും സഹോദരങ്ങളും കലിയുടെ അവതാരമാണ് ദുര്യോധനൻ
11. കൗരവരിൽ സൂതപുത്രൻ എപ്രകാരമാണ് വർത്തിച്ചത്?
          തമോഗുണത്തോടെ    അജ്ഞാനഭാവത്തിൽ
12. എവിടെയാണ് കുരുക്ഷേത്രം?
         ജീവാത്മാവ് ഇരിക്കുന്നിടം  അതായത് നമ്മുടെ അന്തരംഗം
13. ഇതിൽ പാണ്ഡവർ ആരെല്ലാം?
         സത് ചിന്തകൾ പാണ്ഡവരും ദുഷ്ചിന്തകൾ കൗരവരും
14. സത് ചിന്തകളെ ജയിപ്പിക്കുന്ന താരാണ്?
                 ശരീരമാകുന്ന രഥത്തെ നയിക്കു

ന്ന ബുദ്ധി അത് ഇവിടെ കൃഷ്ണൻ പ്രതിനിധീകരിക്കുന്നു
15. ജീവാത്മാവ് എന്ന പിഞ്ചാലിയുടെ മക്കളായ പഞ്ച തന്മാത്രകളെ വധിച്ചതാരാണാ?
            കാമം  ക്രോധം  സ്വാർത്ഥത. അജ്ഞാനം മദം  മാത്സര്യം എന്നിവയുടെ സംഘാതമായ അശ്വത്ഥാമാവ്

16. അപ്പോൾ എന്താണ് സംഭവിക്കുക?
        മക്കളിലെ സത്വഗുണങ്ങൾ നഷ്ടപ്പെട്ടു പിന്നെ ജീവാത്മാവ്  നല്ലത് കാണില്ല കേൾക്കില്ല ശ്വസിക്കില്ല. തോടില്ല രുചിക്കില്ല അസത്തായത് മാത്രമേ സ്വീകരിക്കൂ    
   
         ഇനി മേൽ പറഞ്ഞ വയെ ഓർഡർ ആയി പറയാം

ഋഷിമാർ നമ്മെ ഉപദേശിക്കുന്നു
       അഞ്ചു ഗുണങ്ങളോട് കൂടിയ ജീവാത്മാവിനെ ഇന്ദ്രിയങ്ങൾ ആണ് പാണിഗ്രഹണം ചെയ്യുന്നത് അത് കൊണ്ടാണ് പഞ്ച തന്മാത്രകളെ പിടിച്ചെടുക്കാൻ കഴിയുന്നത് ജ്ഞാനത്തെ നമ്മൾ ഒരിക്കലും അപമാനിക്കരുത് അങ്ങിനെ വന്നാൽ ജ്ഞാനം നമ്മളിൽ നിന്ന് അകന്ന് പോകുകയും തമോഗുണം നമ്മളിൽ വ്യിപിക്കുകയും ചെയ്യും ആ സമയത്ത് ഋഷികേശന്റെ ആയുധമെടുക്കാത്ത അവസ്ഥമാത്രം മതി വിജയിക്കാൻ (കൃഷ്ണനിൽ നിന്ന് ആയുധമെടുക്കാതെയുള്ള സഹായത്തെ കുറിക്കുന്നു)
പക്ഷെ ജ്ഞാനം കൃഷ്ണൻ കൂടെയുള്ളപ്പോൾ ബന്ധു ആണെന്നറിയണം    അതാണ് ജ്ഞാനത്തിന്റെ പ്രതീകമായ കർണ്ണൻ ബന്ധുവാണ് എന്നറിഞ്ഞത്   ----

     മീരാ  മഹാഭാരതം മുഴുവനും ഇതേ പോലെ വ്യാഖ്യാനിക്കാം ഈ പറഞ്ഞതിൽ സംശയം ഉണ്ടെങ്കിൽ ചോദിക്കാൻ മടിക്കരുത്  മനസ്സിലാകുന്നത് വരെ വിവിധ ഭാവത്തിൽ ഇതേ തത്വം തന്നെ പറയാം

അന്വേഷണത്തിന്റെ വഴികൾ

നിർമ്മല --സാർ ഈയീടെ ഇട്ട കർണ്ണനെ പറ്റിയുൂം മഹാഭാരതം വ്യാഖ്യാനിക്കുന്നതിനെ പറ്റിയും ഇട്ട പോസ്റ്റ് വളരെ വിജ്ഞാനപ്രദമായിരുന്നു ഞങ്ങളുടെ ക്ഷെത്ര മാതൃ സമിതി പ്രസിഡന്റ് ലതികാ മേഡത്തിന്റെ ഹസ്ബന്റെ്ഒരു കോളെജ് സംസ്കൃതം പ്രോഫസറാണ് അദ്ദേഹം പറഞ്ഞത് തുവ്വൂർജിയുടെ പോസ്റ്റുകൾ നല്ല നിലവാരമുള്ള നിരൂപണമാണ് എന്നാണ് ഞങ്ങൾക്ക് വളരെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു അതിലെ എതിർത്തു കൊണ്ടുള്ള കമൻ്റ് കളും കണ്ടു പ്രൊഫസർ പറയുന്നത് തുവ്വൂർ സാറിന്റെ പോസ്റ്റ് ഒരു നിരൂപണമാണ് എന്നറിയാത്തവരാണ്  എതിർത്ത് കമന്റ് ഇടുന്നത് എന്നാണ് ഒരു ഹരികുമാരൻ നായർ പിന്നെ ഒരു ദിവ്യ ആരാണ് സാർ ഇവരെല്ലാം സാറിനെ ഇൻസൾട്ട് ചെയ്യുന്ന രൂപത്തിലാണ് അവരുടെ കമന്റുകൾ

മറുപടി
 പൊതുജനം പലവിധം എന്നല്ല് ചൊല്ല്? ഓരോരുത്തരും അവനവന്റെ അറിവിനും സംസ്കാരത്തിനും അനുസരിച്ച് പ്രതികരിക്കും അവരും അത്രയേ ചെയ്തുള്ളൂ

നിർമ്മല ----സാറിനോട് ജനങ്ങളെ വഴിതെറ്റിക്കരുത് എന്നു പറഞ്ഞ ദിവ്യയോട് പ്രതികരിച്ചാലോ  എന്ന് ചിീന്തിച്ചതാ അപ്പോളാണ് മുമ്പ് ഒരു പ്രസന്ന ഉണ്ടായിരുന്നല്ലോ അവരുമായുള്ള  തർക്കം ഓർമ്മ വന്നു അന്ന് നമ്മൾ രണ്ടു പേരുംഅപമിനിക്കപ്പെട്ടല്ലോ അതോർത്തപ്പോൾ വേണ്ടെന്ന് വെച്ചൂ സാറിനെ ഇനിയും അവർ അപഹസിച്ചാലോ എന്നോർത്ത് എനിക്ക് പ്രശ്നമൊന്നും ഇല്ല നന്നായി പ്രതികരിക്കാനറിയാം അന്നും സാറ് വേണ്ടെന്ന് പറഞ്ഞിട്ടാ അല്ലെങ്കിൽ പിൻ മാറില്ലായിരുന്നു

മറുപടീ ------ഇതൊക്കെ ഇതിൽ പറഞ്ഞിട്ടുള്ളതാണ്  വികലമായി പഠിച്ച് വെച്ചത് ചോദ്യം ചെയ്യപ്പെടുമ്പോൾ ഉണ്ടാകുന്ന അവസ്ഥ ദിവ്യക്കാണെങ്കിൽ ഈയിടെയായി കുറെ പോസ്റ്റുകൾ ഇടാറുണ്ട് അതിന് ചിലർ ദിവ്യാജീ എന്നൊക്കെ സംബോധന ചെയ്ത് വളരെ പുകഴ്ത്തി കമന്റ് ചെയ്യാറണ്ട് കമന്റ് ചെയ്യുന്നവർ കളീയാക്കിയാണോ അതോ സത്യമായിട്ടും ആണോ എന്നറിയില്ല ഏതായാലും കക്ഷി അങ്ങ് പൊങ്ങി പ്പോയി പിന്നെന്താ പറയേണ്ടത് എന്നറിയാതെയായി ആ ഒരൊറ്റ പ്രശ്നമേ ഉള്ളൂ!മറ്റെ ആളാണെങ്കിൽ എന്തൊക്കെയൊ ധരിച്ചു വെച്ചിട്ടുണ്ട് എന്നാൽ വിശദമായി അത് പറഞ്ഞറിയിക്കാനും കഴിയില്ല അപ്പോൾ ദേഷ്യം വരും പിന്നെ അത് തീർക്കാൻ ഉത്തമമാർഗ്ഗം വ്യക്തി ഹത്യയിലേക്ക് കടക്കുകയാണ് അതേ ഇവിടേയും സംഭവിച്ചുള്ളൂ 
രണ്ടാം ഭാഗം-മീരയുടെ ചോദ്യത്തിന് ഉള്ള മറുപടി

ജ്ഞാനം  ഭക്ഷണം  തുടങ്ങി സർവ്വവിധ കാര്യങ്ങളും അസംസ്കൃത രൂപത്തിലാണ് നമ്മുടെ മുന്നിൽ കിട്ടുന്നത് അമ്മ ഭക്ഷണം നമ്മുടെ മുന്നിൽ കൊണ്ടു വച്ചാലും അത് ചവച്ചരച്ച് ഒന്നുകൂടി സംസ്കരിച്ച് നമ്മുടെ ദഹനത്തിന് പാകമാക്കിയാണ് നമ്മൾ കഴിക്കുന്നത്    ശുകൻ ആണ് ഗണപതി എന്ന് പറഞ്ഞപ്പോൾ ഏത് പുസ്തകത്തിലാണ് ഉള്ളത്? എന്നാണ് ഒരു മെമ്പർ ചോദിച്ചത് അതേ സമയം ഈ മെമ്പർക്ക് മക്കളുണ്ടെങ്കിൽ അവർ തീർച്ചയായും വിദ്യാലയങ്ങളിൽ പഠിക്കുമല്ലോ! അപ്പോൾ പുസ്തകത്തിൽ ഉള്ളത് മാത്രം അംഗീകരിച്ചാൽ മതിയെങ്കിൽ പുസ്തകം വാങ്ങി പഠിച്ചാൽ പോരേ? വിദ്യാലയത്തിൽ പോകുന്നതെന്തിന്? അപ്പോൾ അദ്ധ്യാപകർ സംസ്കരിച്ച് വിദ്യാർത്ഥികൾക്ക് കൊടുക്കണം അതാണ് പഠിപ്പിക്കൽ


ഇനി വിഷയത്തിലേക്ക് വരാം  പാണ്ഡവരെ ദ്രോഹിക്കാൻ കൗരവർ വനത്തിലേക്ക് പോകു .കയും ഗന്ധർവ്വമാർ ബന്ധിച്ചതും പാണ്ഡവർ വന്ന് മോചിപ്പിച്ചതും ആയ കാര്യങ്ങൾ കർണ്ണൻ എന്തിന് കൂടെ പോയി ? അധർമ്മത്തിന് കൂട്ട് നിന്നു?  കൂടെ പോയി എന്നത് ശരി കാരണം അറിയണമെങ്കിൽ അംഗരാജ്യത്തെ രാജാവാക്കി കർണ്ണനെ അപമാനത്തിൽ നിന്നും രക്ഷിച്ചപ്പോൾ കർണ്ണൻ ദുര്യോധനന് കൊടുത്ത വാക്ക് എന്ത്? എന്ന് പരിശോധിക്കണം    മലയാളത്തിൽ ഉള്ള വ്യാഖ്യാനത്തിൽ ദുര്യോധനനും കർണ്ണനും ആത്മമിത്രങ്ങളായി എന്നെ ഉള്ളു എന്നാൽ മറാട്ടി വ്യാഖ്യാനത്തിൽ എന്നും ഞാൻ നിന്റെ ആജ്ഞാനുവർത്തി ആയിരിക്കും എന്ന് കർണ്ണൻ പറയുന്നതായി കാണുന്നു പിൽക്കാലത്ത് സംഭവിച്ച കാര്യങ്ങൾ നോക്കുമ്പോൾ അത് ശരിയാണ്  എന്ന് കാണാം  ആ വാക്ക് മൂലം കർണ്ണൻ കൗരവരുടെ കൂടെ പോയി പ്ക്ഷെ പിന്നെ എന്താണ് സംഭവിച്ചത് എന്ന് സൂക്ഷ്മമായി വിലയിരുത്തണം കർണ്ണൻ തോ്ൽക്കണം എങ്കിൽ കർണ്ണൻമരിക്കണം കർണ്ണൻ മരിക്കണമെങ്കിൽ കവചം നഷ്ടപ്പെട്ട് ഭഗവാന്റെ സഹായത്തോടെ അർജ്ജുനൻ വധിക്കണം ഇത് നേരത്തേ ഉള്ള വിധിയാണ് ----ഇവിടെ ഗന്ധർവ്വൻ മാർ ബന്ധിച്ചു എന്നാണ് പറയുന്നത്  ഈ അവസ്ഥയിൽ ഗന്ധർവ്വന്മാർ എങ്ങിനെയാണ് കർണ്ണനെ തോൽപ്പിക്കുക? അപ്പോൾ ഒരു കാര്യം ഉറപ്പാണ് ഈ യുദ്ധം കർണ്ണൻ  ഇഷ്ടപ്പെട്ടീരുന്നില്ല അധർമ്മമായതിനാൽ. കർണ്ണൻ ഇവിടെ വെറുതെ കർമ്മ സാക്ഷിയായി നിന്നതെ ഉള്ളൂ!ദുര്യോധനൻ വീളിച്ചു കർണ്ണൻ കൂടെ പോയി  അവസാനിപ്പിക്കാൻ ഒരവസരം വന്നപ്പോൾ പരാജയം എന്ന വ്യാജേന കീഴടങ്ങി അപ്പോൾ കർണ്ണന്റെ ഉള്ളിൽ ധർമ്മം ഉള്ളത് കൊണ്ടാണ് ഇവിടെ കൗരവർ പരിജയപ്പെട്ടത്  അല്ലായിരുന്നെങ്കിൽ കർണ്ണൻ ഉത്സാഹത്തോടെ യുദ്ധം ചെയ്തിരുന്നെങ്കിൽ ഒരിക്കലും ഗന്ധർവ്വന്മാർ ജയിക്കില്ലായിരുന്നു ഇതേ അവസ്ഥ തന്നെയാണ് വിരാടരാജ്യത്തെ പശുക്കളെ മോഷ്ടിച്ചപ്പോളും അവിടെ ഭീഷ്മരും ദ്രോണരും കൂടി ഉണ്ടായിരുന്നു ഇവരൊക്കെ പരിജയപ്പെട്ടതായാണ് വിവരണം  ക്ഷത്രിയരുടെ പരാജയം എന്നാൽ മരണമാണ് ഭീഷ്മരെ വധിക്കാൻ ആർക്കും സാധ്യമല്ല ഭീഷ്മർ തന്നെ വിചാരിക്കണം എന്നിട്ടും ഭീഷ്മർ പരിജയപ്പെട്ടു എന്ന് പറയുന്നത് വാക്യാർത്ഥത്തിൽ എടുക്കാനുള്ളതല്ല സന്ദർഭം വന്നപ്പോൾ പരാജയം എന്ന വ്യാജേന പിൻ മാറി കാരണം അധർമ്മമായിരുന്നു കർണ്ണനും ദ്രോണരും ഈ മിർഗ്ഗം തന്നെയാണ് സ്വീകരിച്ചത് അർജ്ജുനന് ആ അവസ്ഥയിൽ കർണ്ണനെ വധിക്കാൻ കഴിയില്ല കാരണം കവച കുണ്ഡലങ്ങൾ അപ്പോൾ കർണ്ണനിൽ ഉണ്ട്  അപ്പോൾ ഇവരൊക്കെ ധർമ്മത്തെ മാനിച്ച സന്ദർഭങ്ങൾ അല്പ ബുദ്ധികൾ അധർമ്മമായി വ്യാഖ്യാനിച്ചു   അർജ്ജുനന് മാത്രമേ കർണ്ണനെ വധിക്കാൻ കഴിവുള്ളൂ എന്ന് പറയുന്നവരും അഭിമന്യുവിനോട് പൊരുതി മരിക്കുകയാണ് വേണ്ടിയിരുന്നത് എന്ന് പറയാറുണ്ട് എന്താ ഇത്തരം വിഡ്ഢിത്തങ്ങൾക്ക് മറുപടി പറയുക? മീരാ  വായിക്കൂ! സംശയം ഉണ്ടെങ്കിൽ ചോദിക്കൂ

2016, ഓഗസ്റ്റ് 17, ബുധനാഴ്‌ച

മീരയുടെ അടുത്ത ചോദ്യം

സാർ, കർണ്ണനെക്കുറിച്ച് സാറ് ഇട്ട പോസ്റ്റും അതിനെ എതിർത്തുകൊണ്ടുള്ള പലരുടേയും കമൻറുകളും കണ്ടു കർണ്ണൻ അധർമ്മിയാണെന്നും സാറ് തെറ്റായ രീതിയിലാണ് പറയുന്നത് എന്നുമാണ് കമൻറുകളിൽ എന്നാൽ സാറ് എന്താ ഇങ്ങിനെ ചിന്തിക്കാൻ കാരണം എന്നാരും ചോദിക്കുന്നില്ല ഞങ്ങൾക്ക് അതാണ് അറിയേണ്ടത്  ഒന്നു വിശദീകരിക്കാമോ?

ഉത്തരം ---     വിശദീകരിക്കാം മീരാ നിങ്ങൾ വിദ്യാർത്ഥികളാണ് നിങ്ങളുടെ അദ്ധ്യാപകൻ, പറഞ്ഞതനുസരിച്ച് എന്നോട് സംസാരിക്കുന്നു  കമന്റ് ചെയ്തവർ വിദ്യാർത്ഥികളല്ല അവർ മനസ്സിലാക്കിയത് ശരിയാണെന്ന് കരുതി വാദിക്കുന്നു ഇതാണ് വ്യത്യാസം   നമുക്ക് ഓരോന്നായി പരിശോധിക്കാം

1  കർണ്ണൻ  അധർമ്മത്തിന് കൂട്ടു നിന്നു എന്ന് പലരും പറയുന്നു അതിൽ നിന്ന് തന്നെ കർണ്ണൻ അധർമ്മം ചെയ്തിട്ടില്ല എന്ന് അവർ തന്നെ സമ്മതിക്കുന്നു പിന്നെ കൂട്ട് നിന്നോ എന്ന് മാത്രം പരിശോധിച്ചാൽ മതി.

2  ഒഴുക്കിൽ പെട്ട പാഞ്ചാലിയെ കർണ്ണൻ രക്ഷിച്ചിരുന്നു അന്നു മുതൽ പാഞ്ചാലിക്ക് കർണ്ണനോട് ആദരവ് തോന്നുകയും സ്വയം വര സമയത്ത് താൻ കർണ്ണനെ അപമാനിച്ചതിൽ പശ്ചാത്തപിക്കുകയും ചെയ്തിരുന്നു പാഞ്ചാലിയുടെ പെരുമാറ്റത്തിൽ നിന്ന് കർണ്ണൻ അത് മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട് അങ്ങിനെയുള്ള കർണൻ വസ്ത്രാക്ഷേപ സമയത്ത് ദുശ്ശാസന നെ പ്രോത്സാഹിപ്പിച്ചു എന്ന് പറയുന്നതിൽ വിശ്വസിക്കാൻ പ്രയാസമുണ്ട് നമ്മോടാരെങ്കിലും തെറ്റ് ചെയ്ത് അയാൾ അതിൽ പശ്ചാത്തപിക്കുന്നു എന്ന് നാം അറിഞ്ഞാൽ അയാളോട് നമുക്ക് ഇഷ്ടമല്ലേ തോന്നുക?

3: മഹാഭാരതം നിരവധിയുണ്ട്
1 പമ്പ ഭാരതം - കർണ്ണാടകയിൽ
2. ഭാരത സംഗ്രഹം - തമിഴ്
3' നന്നയ്യ ഭാരതം - തെലുങ്ക്
4. കവി രത്ന സരസ്വതീ വ്യാഖ്യാനം - ആസാമീസ്
5. സരള ദാസ് പരിഭാഷ - ഒറിയ
6. മുക് തേശ്വരവിവർത്തനം -മറാഠി
7 മലയാളം - ഗുജറാത്തി  ബംഗാളി പരിഭാഷകൾ

ഇവയുടെ എല്ലാം ആധാരം വ്യാസനിർമ്മിതമായ ജയ എന്ന ഇതിഹാസത്തിന്റെ വിശദീകരിച്ച പതിപ്പായ മഹാഭാരതവും ഇതിൽ പലതിലും കഥാസന്ദർഭം വ്യത്യസ്ഥമായിട്ടാണ് ഇതിൽ മറാഠി  ബംഗാളി ഗുജറാത്തി പരിഭാഷകൾ പ്രത്യേകം ശ്രദ്ധയമാണ്

മറാട്ടിയിലെ മുക് തേശ്വര പരിഭാഷയെ ആധാരമാക്കിയാണ് ശിവാജി സാവന്ത് മൃത്യുഞ്ജയ എന്ന നോവൽ എഴുതിയിട്ടുള്ളത് ഡോ.പി.കെ ചന്ദ്രൻ ,ഡോ.ടി.ആർ ജയശ്രീ എന്നിവർ ചേർന്ന് അതിനെ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്  കർണ്ണൻ  എന്ന പേരിൽ

ഇതിൽ യഥാർത്ഥത്തിൽ ഉള്ള കർണ പ്രതിപാദനം   ഏതിലേതാണ് എന്ന് നമുക്കെങ്ങിനെ അറിയാം വിശാലമായ മഹാഭാരതത്തിലെ ചില സന്ദർഭങ്ങൾ മലയാള വിവർത്തനത്തിൽ നഷ്ടപ്പെട്ട് പോയിട്ടുണ്ട് പാഞ്ചാലി വെള്ളത്തിൽ വീണതും കർണ്ണൻ രക്ഷിച്ചതും മുക് തേശ്വരൻ മറാഠിയിലേക്ക് വിവർത്തനം ചെയ്ത മഹാഭാരതത്തിൽ ഉള്ളതാണ്  അപ്പോൾ ഇതൊക്കെ വായിക്കാതെ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് മാത്രം ആധാരമായെടുത്താൽ എങ്ങിനെ ശരിയാകാനാണ്? വാൽമീകി രാമായണം മാത്രം പഠിച്ചാൽ വികലമായ രാമനെയാണ് നമുക്ക് കിട്ടുക അദ്ധ്യാത്മരാമായണം കൂടി പഠിച്ചാലേ നമ്മൾ ആരാധിക്കുന്ന രാമനെ കിട്ടു - ഇതിന്റെ തുടർച്ച ഇന്ന് തന്നെ ഇടാം.
ചോദ്യവും ഉത്തരവും

സാർ ഞാൻ മീര BA മലയാളം 2nd Year ഇതിഹാസങ്ങളെക്കുറിച്ച് ചില കുറിപ്പുകൾ തയ്യാറാക്കി അവതരിപ്പിക്കണം ഞങ്ങളുടെ അദ്ധ്യാപകൻ ശ്രീ സുദർശനൻ സാർ പറഞ്ഞു തുവ്വൂർ കൃഷ്ണകുമാർ എന്നൊരാളുണ്ട് നിങ്ങൾക്കുള്ള സംശയങ്ങൾ ചോദിച്ചോളൂ എന്ന് ഇന്നലെ ഞങ്ങൾ കുറേപേർ സാറിന്റെ Friend ആയി മഹാഭാരതം എഴുതിത്തീർത്തത് വിഘ്നേശ്വരനായ ഗണപതി അല്ലെന്ന് സാറ് പോസ്റ്റ് ഇട്ടതായി സുദർശനൻ സാറ് പറഞ്ഞു ഇങ്ങിനെ ഒരു നിഗമനത്തിൽ എത്താൻ കാരണമെന്ത്?

ഉത്തരം
       വിഘ്നേശ്വരൻ എന്നാൽ വരാൻ പോകുന്ന വിഘ്നങ്ങളെ മാറ്റുന്നവൻ എന്നാണല്ലോ അർത്ഥം? കഥയിൽ പറയുന്നു  തുടർച്ചയായി പറയണം എന്ന് ഗണപതി പറഞ്ഞു എന്ന് അപ്പോൾ വ്യാസൻ പറഞ്ഞു അർത്ഥം മനസ്സിലാക്കിയിട്ടേ എഴുതാവു എന്ന് വ്യാസൻ പ്രയാസമേറിയ പദങ്ങളാൽ കവിത ചൊല്ലും ഗണപതി അർത്ഥം ആലോചിക്കും  ആ സമയത്തിനുള്ളിൽ വ്യാസൻ അടുത്ത കുറെ ശ്ലോകങ്ങൾ ഉണ്ടാക്കും - ഇതാണ് പരാമർശം

ഒന്നാമത് വ്യാസന് ഇടതടവില്ലാതെ കവിത വരണമെങ്കിൽ വിഘ്നേശ്വരന്റെ  അനുഗ്രഹം വേണം
പിന്നെ വ്യാസൻ ചൊല്ലാൻ പോകുന്നതിന് മുമ്പേ അതെന്തായിരിക്കും എന്ന് വിഘ്നേശ്വരന് അറിയില്ലേ? അപ്പോൾ വ്യാസൻ ചൊല്ലി ക്കഴിഞ്ഞ് ഗണപതി ആലോചിക്കും എന്ന് പറയുമ്പോൾത്തന്നെ അത് യഥാർത്ഥ വിഘ്നേശ്വരനായ ഗണപതി അല്ല എന്ന് വ്യക്തമല്ലേ?

മീര - ഓ! ശരിയാണല്ലോ. അപ്പോൾ ആരാ സാർ ഈ ഗണപതി ?

ഉത്തരം - ഗണം = ശിഷ്യർ
പതി- നേതാവ്
പൈലൻ   വൈശ മ്പായ നൻ  ജമിനി   സുമന്തു   ശുകൻ  ഇവരാണ് ശിഷ്യഗണങ്ങൾ   ഇവരിൽ വ്യാസപുത്രനായ ശുകൻ ആണ്  ഇവരുടെ പതി അഥവാ നേതാവ് അപ്പോൾ വ്യാസൻ പറഞ്ഞു ഗണപതി എഴുതി എന്ന് പറഞ്ഞാൽ വ്യാസൻ ജയ എന്ന ഇതിഹാസം നൽകി  ശിഷ്യർ എല്ലാവരും ചേർന്ന് അതിനെ മഹാഭാരതം എന്ന പേരിൽ വ്യാഖ്യാനിച്ചു  ശുകൻ അത് എഴുതി രേഖപ്പെടുത്തി വെച്ചു

മീര - ഇന്ന് കാണുന്ന മഹാഭാരതം അതാണോ?

ഉത്തരം - അല്ല ഇന്നത്തെ ഇതിഹാസപുരാണങ്ങളിലെ ഭാഷ വലിയ പഴക്കമില്ലാത്തതാണ് ഏകദേശം 5100  വർഷം മുമ്പ് ഈ ആധുനിക ഭാഷയാവില്ല. പ്രാകൃത സംസ്കൃതം ആയിരിക്കും ഇപ്പോൾ കാണുന്ന മഹാഭാരതം വായ് മൊഴിയായി വന്നത് വേറെ ആരോ വ്യാസന്റെ പേരിൽ എഴുതിയതായിരിക്കാം

മീര - അപ്പോൾ ഗീത മാറിയിട്ടുണ്ടോ?

ഉത്തരം   'ഇല്ല കാരണം 7oo ശ്ലോകമല്ലേ ഉള്ളൂ അത് അതേപടി പഠിക്കാൻ പ്രയാസമില്ല പക്ഷെ വരികൾ മാറിയിട്ടുണ്ടാകും ആശയം മാറിയിട്ടില്ല  പഴയ ശ്ളോകങ്ങളുടെ  പ്രയോഗം വാക്ക് എന്നിവ അർത്ഥം ചോർന്ന് പോകാതെ രേഖപ്പെടുത്തിയതാ കാ നാ ണ് സാദ്ധ്യത   ... ഇനി പഴയത് നഷ്ടപ്പെട്ടിട്ടില്ല എന്നാലും മഹർഷിമാർ കൂടിയാലോചിച്ച് ആധുനിക സംസ്കൃതത്തിലേക്ക് മൊഴിമാറ്റം നടത്തിയതാകാം

മീര      സാർ ഇനിയും ചോദ്യമുണ്ട് നാളെ

എപ്പോ വേണമെങ്കിലും ചോദിച്ചോളൂ അറിയാവുന്നതാണെങ്കിൽ അപ്പോൾത്തന്നെ പറയാം അറിയാത്തതാണെങ്കിൽ ഗ്രന്ഥ പരിശോധനക്കുള്ള സമയം വേണമെന്ന് മാത്രം

സത്യത്തെ കണ്ടെത്താൻ!!!!!

 തെറ്റിദ്ധരിപ്പിക്കപ്പെട്ട കർണ്ണൻ എന്ന പോസ്റ്റ് ഇട്ടതിന് ശേഷം ചിലർ ഇപ്പോൾ യുദ്ധത്തിൽ പങ്കെടുത്തു കൊണ്ടിരിക്കയാണ് തെറ്റായിട്ടും ശരിയായിട്ടും മനസ്സിലാക്കിയ കാര്യങ്ങൾ ആയുധമാക്കിയാണ് അങ്കം അവർ അത് തുടരട്ടെ! നമുക്ക് വേദാന്ത തലത്തിലേക്ക് ചെറിയ തോതിൽ ഒന്നെത്തി നോക്കാം

ആരാണ് സൂര്യൻ ?

നമ്മൾ ആകാശത്ത് നമ്മുടെ കണ്ണുകൊണ്ട് കാണാൻ കഴിയുന്നതും ഭൂമിയിലെ സകല ചരാചരങ്ങൾക്കും അത്യാവശ്യം വേണ്ടതെല്ലാം തരുന്ന ഒരു നക്ഷത്രം! ഇതാണ് പ്രത്യക്ഷത്തിലുള്ള ഉത്തരം എന്നാൽ ആത്മീയ തലത്തിൽ നമുക്ക് അതിനെ ഒന്ന് വിലയിരുത്താം  കശ്യപന് അദിതിയിൽ പിറന്ന 12 പേരെയാണ് ആദിത്യന്മാർ എന്ന് പറയുന്നത് ഇവരുടെ പേരുകൾ പലതരത്തിൽ പല പുരാണങ്ങളിലും പറയുന്നുണ്ടെങ്കിലും എല്ലാം ഒന്നു തന്നെ കൃഷ്ണനെ കേശവൻ എന്നും പറയുമല്ലോ രണ്ടാം. പേര് പറഞ്ഞെങ്കിലും ഒരാൾ തന്നെയാണല്ലോ! ഓരോ പേരും ഓരോ അവസ്ഥയിൽ എത്തുമ്പോഴാണ്   ---- ഋഷീകങ്ങളെ നിയന്ത്രിച്ചവൻ ആയതിനാൽ ഭഗവാനെ ഋഷികേശൻ എന്നു പറയുന്നു  അത് പോലെ ദ്വാദശാദിത്യന്മാരേയും പല പേരുകളിൽ പറയുന്നു ഇവരിൽ ഇന്ദ്രൻ, വിഷ്ണു വരുണൻ വിവ സ്വാൻ  എന്നിവർ പ്രധാനികളാണ് ഈ ദ്വാദശാദിത്യന്മാരുടെ എല്ലാം തേജസ്സ് ഗോള രൂപത്തിൽ അന്തരീക്ഷത്തിൽ കാണുന്നതാണ് ദൃശ്യ സൂര്യൻ

സൂര്യൻ എന്ന നക്ഷത്രത്തിന് വേണ്ടി ഓരോ കാര്യങ്ങളും ഏറ്റെടുത്ത് ചെയ്യുന്നത് ദ്വാദശാദിത്യന്മാരാണ് അഥവാ ഇവരുടെ പ്രവർത്തനങ്ങളാണ് സൂര്യൻ എന്ന നക്ഷത്രത്തിലൂടെ നാം അനുഭവിക്കുന്നത് (ഈ പറയുന്നതിന് വേദങ്ങൾ സാക്ഷ്യം വഹിക്കുന്നു)

ഈ ദ്വാദശാദിത്യമാരിൽ ഇന്ദ്രൻ മഴ പെയ്യിക്കുന്നു  വിഷ്ണു ഉൽപ്പന്നങ്ങൾ ഉണ്ടാക്കി സംരക്ഷിക്കുന്നു ഏവരുടെയും തേജസ്സ് ഉപ്പന്നങ്ങൾക്ക് ചൂടും പ്രകാശവും നൽകുന്നു  വിഷ്ണുവിന്റെ സംഹാര സ്വരൂപമായ ശിവനും മായയായ പ്രകൃതിയും ചേർന്ന് പ്രപഞ്ച വ്യവഹാരം പ്രാവർത്തികമാക്കുന്നു കാലം കഴിഞ്ഞവയെ നശിപ്പിക്കുന്നു വിഷ്ണുവിന്റേത് തന്നെയായ സൃഷ്ടി സ്വരൂപമായ ബ്രഹ്മാവ് അവയ്ക്ക് പുതിയ ഭാവം നൽകി സൃഷ്ടിക്കുന്നു

മേൽ പറഞ്ഞവയാണ് സൂര്യൻ എന്ന ദ്വാദശാദിത്യ സംഘാതത്തിന്റെ പ്രവർത്തനം  ആസൂര്യനെന്ന സംഘാതത്തിന്റെ പ്രതിനിധിയായി ദ്വാദശാദിത്യരിൽ ഒരാളായ വിഷ്ണു   ആണ്സ്വേദജൻ എന്ന ഘടകത്തെ സൂഷ് മ രൂപമാക്കി കുന്തീദേവിയിൽ പ്രതീഷ്ഠിച്ചത്      ---ഏവരുടെയും കഴിവുകൾ ആ ബീജത്തിൽ നിക്ഷേപിച്ചു  ജനിച്ച കർണ്ണൻ സൂര്യപുത്രനായി സത്യസന്ധനും wർമ്മിഷ്ഠനുമായി   ഇന്ദ്രനും ദ്വാദശാദിത്യന്മാരുടെ കഴിവുകളെ രക്ത ജൻ എന്ന ഘടകത്തലാക്കി കന്തിയുടെ ഗർഭഗൃഹത്തിൽ നിക്ഷേപിച്ചു  ജനിച്ച അർജ്ജുനൻ ധർമ്മിഷ്ഠനും സത്യസന്ധനുമായി.   ഭൗതിക ജീവിതത്തിലെ അവരുടെ പ്രകടനങ്ങളെ വിലയിരുത്തുന്നതിൽ പലരും പരാജയപ്പെടുന്നു കർണ്ണൻ അധർമ്മം ചെയ്തു എന്ന് പറയുന്നവർ മറ്റുള്ളവർ ചെയ്ത കർമ്മങ്ങളിൽ കർണ്ണന്റെ പങ്ക് എന്ത് എന്ന് അന്വേഷിച്ചാണ്        ദ്രൗപതീ വസ്ത്രാക്ഷേപം നടത്തിയത് ദുശ്ശാസനൻ ആജ്ഞാപിച്ചത് യുവരാജാവായ ദുര്യോധനൻ മൗനാനുവാദം നൽകിയത് മഹാരാജാവായ ധൃതരാഷ്ട്രർ ഗുരുവായ ദ്രോണരും പിതാമഹനായ  ഭീഷ്മരും മൗനത്തിൽ ഇവിടെ യാതൊരു ബന്ധവും ഇല്ലാത്ത കർണ്ണന്റെ റോൾ എന്ത്?ഈ പറഞ്ഞവരെ ഒന്നും കാരണക്കാരായി കാണാതെ വെറും സാക്ഷിയായി നിന്ന കർണ്ണനെ അപഹസിക്കുന്നതിന്റെ മനശ്ശാസ്ത്രം എന്ത്? ഇനി കർണ്ണൻ പ്രോത്സാഹിപ്പിച്ചു എന്നാണെങ്കിൽ അതിനും സാദ്ധ്യത ഇല്ല വെള്ളത്തിൽ വീണ് ഒലിവിൽ പെട്ട ദ്രൗപദിയെ രക്ഷിച്ചത് ഒരിക്കൽ കർണ്ണനാണ് അന്ന്മുതൽ കർണ്ണനോട് ദ്രൗപദിക്ക് ബഹുമാനവും ആദരവും തോന്നിയിരുന്നു സ്വയം വര സമയത്ത് കർണ്ണനെ അപമാനിച്ചതിൽ ദ്രൗപദി പിന്നീട് ദുഖിച്ചിരുന്നു ഈ വിവരം കർണ്ണൻ മനസ്സിലാക്കുകയും ചെയ്തിരുന്നു  അങ്ങിനെയുള്ള സ്ഥിതിക്ക് കർണ്ണൻ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല അങ്ങിനെ ഉണ്ടെങ്കിൽ ആ ഭാഗം വരുന്ന മൂലകൃതിയിലെ ശ്ളോകം എടുത്ത് കാണിക്കണം എങ്ങിനെയാണ് അതിൽ പറഞ്ഞിരിക്കുന്നത് എന്ന് നോക്കണമല്ലോ!

കർണ്ണൻ എതിർക്കാതിരുന്നത് എതിർക്കേണ്ടവർ മൗനം പാലിക്കുന്നു യാതൊരു ബന്ധവും ഇല്ലാത്ത താൻ എതിർത്താൽ പാഞ്ചാലിയെ ഒഴുക്കിൽ നിന്ന് രക്ഷിച്ച ശേഷം കർണ്ണന്റെ സ്വഭാവത്തിൽ ചില മ്റ്റങ്ങൾ ദുര്യോധനനും മറ്റും ചിന്തിച്ചിരുന്നു   അത് തെറ്റായ രൂപത്തിൽ ദുര്യോധനൻ കരുതിയാലോ എന്ന ഭയം കർണ്ണന് ഉണ്ടായിരുന്നു       ഇത്രയും വിവരണം ഉത്തരേന്ത്യൻ മഹാഭാരത തർജ്ജമയിൽ നിന്ന് ലഭിച്ചത്   അത് ആധികാരികമല്ല എന്ന് പറയാൻ ആളുണ്ടാകും എന്നാൽ അവർക്ക് കിട്ടിയ മഹാഭാരത മൂലത്തിൽൽ നിന്നാണല്ലോ അവർക്ക് ആ വിവരം കിട്ടിയിട്ടുണ്ടാകുക  ! അപ്പോൾ സത്തായ വിവരണമായതിനാൽ ഞാൻ അത് സ്വീകരിക്കുന്നു  ചുരുക്കി പ്പറഞ്ഞാൽ കഥാപാത്രത്തെ മനസ്സിലാക്കി കഥയെ വിലയിരുത്തുകയാണ് വേണ്ടത് അല്ലാതെ നോവൽ വായിക്കുന്നത് പോലെ കഥ വായിച്ച് കഥാപാത്രത്തെ വിലയിരുത്തുകയല്ല വേണ്ടത്  കാരണം ഇത് ഇതിഹാസമാണ് നോവലല്ല 
 ചോദ്യവും ഉത്തരവും

ദിവ്യ----കുന്തീദേവി മിണ്ടിയില്ലെങ്കിൽ എന്ത് കൊണ്ട് സൂര്യദേവന് മിണ്ടിക്കൂടാ?

ഉത്തരം
വർഷങ്ങൾക്ക് മുമ്പ് ഈ ചോദ്യവുമായി ഞാൻ അലയുകയും ഉത്തരം കിട്ടാതെ വന്നപ്പോൾ എന്റെ മനസ്സിനെ തൃപ്തിപ്പെടുത്താൻ എനിക്ക് ഉത്തരം കണ്ടെത്തേണ്ടതായും വന്നു അത് ഇവിടെ രേഖപ്പെടുത്താം ഇഷ്ടമുണ്ടെങ്കിൽ സ്വീകരിക്കാം അല്ലെങ്കിൽ തള്ളിക്കളയാം ചോദ്യം കണ്ട സ്ഥിതിക്ക് എനിക്ക് ഇത് പറഞ്ഞേ പറ്റൂ

ധർമ്മത്തിന്റെ കാര്യം വരുമ്പോൾ നമ്മുടെ ധർമ്മ വ്യവസ്ഥിതി അനുസരിച്ചാണ് നാം വിലയീരുത്തുക എന്നാൽ മനുഷ്യർ ,ദേവന്മാർ ,മൃഗങ്ങൾ മുതലായവർക്ക് വ്യത്യസ്ഥ ധർമ്മമാണ് എന്ന് പലപ്പോളും വിസ്മരിക്കുന്നു   ഇനി വിഷയത്തിലേക്ക് കടക്കാം

1 പഞ്ചപാണ്ഡവന്മാരുടെയും കർണ്ണന്റെയും പിതാക്കൾ എന്ന് പറയുന്ന ദേവന്മാരുടെ ബീജമല്ല എന്നോർക്കണം ശിവൻ പാർവ്വതിയുടെ ഗർഭത്തിലുള്ള ശക്തിയെ വായു ദേവനെ ഏൽപ്പിക്കുകയും വായുദേവൻ അഞ്ജനയുടെ ഗർഭപാത്രത്തിൽ സൂക്ഷ്മ രൂപം പ്രാപിച്ച് ഒരു ഫലം മുഖാന്തിരം നിക്ഷേപിക്കുകയാണ് ചെയ്തത് യഥാർ ത്ഥത്തിൽ വാഹകൻ മാത്ര മാണ് വായുദേവൻ എന്നിട്ടും ഹനുമാനെ വായുപുത്രൻ എന്ന് വിളിക്കുന്നു

2. അതേ പോലയാണ് ഇവിടെയും ഭഗവാന്റെ നിർദ്ദേശപ്രകാരം സ്വേദജനെ സൂര്യദേവനും രക്തജനെ ഇന്ദ്രനും ഏറ്റെടുത്തു സമയം ആകുമ്പോൾ കുന്തിയുടെ ഗർഭപാത്രത്തിൽ സൂക്ഷ്മ രൂപത്തിൽ നിക്ഷേപിക്കാൻ

3. ആരാണ് സൂര്യദേവൻ? ആദിത്യൻ.   ആരാണ് ആദിത്യൻ?  അദിതിയുടെ പുത്രൻ. അപ്പോൾ ദേവന്മാരെല്ലാം ആദിത്യരല്ലേ? അതെ പക്ഷേ അതിൽ പന്ത്രണ്ട് പേരെ മാത്രമേ ദ്വാദശആദിത്യന്മാരായി കണക്കാക്കൂ

4. ദ്വാദശ ആദിത്യന്മാരിൽ പ്രഥമൻ ഇന്ദ്രനാണ്  അവസാനത്തേത് വാമനരൂപിയായ വിഷ്ണുവും  12 ആദിത്യന്മാരുടേയും തേജസ്സാണ് കത്തിജ്വലിച്ചു കൊണ്ട് നിൽക്കുന്ന സകല സൂര്യന്മാരും അപ്പോൾ ഇന്ദ്രൻ രക്തജനെ കുന്തിയുടെ ഗർഭപാത്രത്തിൽ എത്തിക്കും എന്നാൽ സ്വേദജനെ 12 പേരിൽ ആരെത്തിക്കും? ഇവരീൽ സ്ഥിതി വിഷ്ണുവിനാണല്ലോ ! അപ്പോൾ വിഷ്ണു തന്നെയാണ് സൂര്യഭാവത്തിൽ കുന്തിയിൽ നിക്ഷേപിച്ചത് 12 പേരുടേയും ഗുണഗണങ്ങൾ ചേർത്ത്    ---- ഇന്ദ്രനും ദ്വാദശാദിത്യന്മാരൂടെ ഗുണഗണങ്ങൾ ചേർത്ത് നിക്ഷേപിച്ചു ഒരു ജ്ഞാനം ഒഴിച്ച്

5. ഗീത ഭഗവാൻ വിഷ്ണു ആദിത്യന് ആദ്യം ഉപദേശിച്ചു(വിവസ്വാന്)വിവസ്വാൻ സ്വന്തം പുത്രനായ മനുവിന് ഉപദേശിച്ചു അത് വെച്ചാണ് മനു സ്മൃതി ഉണ്ടാക്കിയത്   ഇന്ന് കാണുന്ന മനുസ്മൃതിയല്ല. ദ്വാദശാദിത്യന്മാരിൽ ഒരാളാണ് വിവസ്വാൻ അപ്പോൾ ഗീതകൂടി ശ്വേദജന്റെ അവതാരമായ കർണ്ണന് കിട്ടി അതിനാലാണ് സഹോദരന്മാരാണ് എതിരാളികൾ എന്നറിഞ്ഞിട്ടും കർണ്ണൻ കുലുങ്ങാത്തത്  രക്തജനാണെങ്കിൽ സദാസമയത്തും താൻ കൂട്ടായി ഉണ്ടാകും എന്ന് ഇന്ദ്രന് വാക്ക് കൊടുത്തതിനാൽ സമയം വരൂമ്പോൾ കൊടുക്കാം എന്ന് കരുതി സമയം വന്നു അപ്പോൾ ഗീത കൊടുക്കുകയും ചെയ്തു

6. അതായത് കർണ്ണനും അർജ്ജുനനും ദ്വാദശാദിത്യന്മാരുടെ ശക്തിയാണ് എന്നർത്ഥം അപ്പോൾ ആരാണ് കേമൻ എന്ന് വാദിക്കുന്നത് അജ്ഞാനമാണ് എന്ന് സാരം  നിക്ഷേപിച്ചതോ ടെ പിതാക്കന്മാരുടെ ധർമ്മം തീർന്നു ദ്വാദശാദിത്യന്മാരായ എല്ലാവരുടെയും ചിന്ത അഥവാ ലക്ഷ്യം കർണ്ണന്റെ മോക്ഷമാണ് കർണ്ണൻ പാണ്ഡവരുടെ സഹോദരനാണ്  എന്ന് യുധീഷ്ഠിരൻ അറിഞ്ഞാൽ. യുദ്ധംഉണ്ടാകില്ല   അപ്പോൾ കർണ്ണന്റെ മോക്ഷം അസാദ്ധ്യമാകും   അപ്പോൾ സൂര്യഭാവത്തിൽ വന്ന വിഷ്ണു എങ്ങിനെ പറയും? അതല്ലേ കൃഷ്ണൻ മുമ്പ് ഒന്നും പറയാത്തത്?

7. ഇന്ദ്രൻ കവചകുണ്ഡലങ്ങൾ ചോദിച്ച് മേടിച്ചത് അർജ്ജുനനെ രക്ഷിക്കാനാണ് എന്നണോ ധരിച്ചിരിീക്കുന്നത്? അല്ല തുല്യ ശക്തികളായ അവരിൽ കർണ്ണന് കൂടുതൽ രക്ഷ കവചമാണ് അത് പോയാലേ നര മഹർഷിയുടെ അവതാരമായ അർജ്ജുനന് കർണ്ണനെ വധിക്കാനാകൂ അതും ദ്വാദശാദിത്യന്മാരിൽ ഒരാളായ വാമനരൂപിയുടെ മറ്റൊരു ഭാവമായ   ശ്രീകൃഷ്ണന്റെ സഹായത്താൽ   അല്ലാതെ അർജ്ജുനന്റെ രക്ഷക്ക് എന്നത് വാക്യാർത്ഥത്തിൽ എടുക്കുമ്പോളാണ്  -----ദ്വാദശാദിത്യന്മാരുടെയും ഗുണങ്ങൾ കർണ്ണനിൽ നിക്ഷേപിക്കപ്പെട്ടത് മൂലമാണ് കർണ്ണൻ അധർമ്മിയല്ലെന്ന് പറയുന്നത് അർജ്ജുനനും ദ്വാദശാദിത്യന്മാരുടെ ഗുണഗണങ്ങൾ തന്നെയാണ് കാരണം ഇന്ദ്രൻ ദ്വാദശാദിത്യരിൽ മൂത്തവനാണ്   ചിന്തിക്കുക

2016, ഓഗസ്റ്റ് 16, ചൊവ്വാഴ്ച

ഭാഗം-3  ഇതിഹാസത്തെ നോക്കി കാണേണ്ട വിധം

പ്രതികാരം ചെയ്യലാണോ സൂര്യന്റെ ഗുണം? എല്ലാവർക്കും എപ്പോഴും പ്രകാശം നൽകുന്നതാണ് സൂര്യൻ -ദിവ്യ പറയുന്നു അപ്പോൾ കർണ്ണനെ വ്യാഖ്യാനിക്കുമ്പോൾ ഈ ഗുണം ഓർത്താൽ പോരേ? ഇതറിയുകയും ചെയ്യും കർണ്ണനെ വാ ക്യാർത്ഥത്തിൽ കൂടി കണ്ട് വിമർശിക്കുകയും ചെയ്താൽ എങ്ങിനെ ശരിയാകും?

നൂറ്റാണ്ടുകളായി ഇന്നും പ്രകാശം ചൊരിഞ്ഞു നിൽക്കുകയാണ് കർണ്ണൻ കർണ്ണൻ വിഷയീഭവിച്ചതു പോലെ മഹാഭാരതത്തിൽ വേറൊരു കഥാപത്രവും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ടാകില്ല സൂര്യൻ കർമ്മസാക്ഷിയാണ് അത് പോലെ കർണ്ണനും കർമ്മ സാക്ഷിയാണ് രാജ്യഭാരം ഭഗവാൻ കർണ്ണന് കൊടുക്കാൻ തീരുമാനിച്ചു പറയുകയും ചെയ്തു കർണ്ണൻ അത് നിരസിച്ചു എന്ന് മാത്രം വലിയ അധർമ്മിയായിരുന്നു കർണ്ണൻ എങ്കിൽ ഭഗവാൻ ഈ നിർദ്ദേശം വെയ്ക്കുമായിരുന്നോ?   പഴശ്ശിരാജ സിനിമയിൽ മമ്മുട്ടി പറയുന്ന ഡയലോഗ് അതേപടി ആയിരുന്നോ യഥാർത്ഥ പഴശ്ശിരാജ പറഞ്ഞിരുന്നത്? ചിന്തിക്കണം അപ്പോൾ രേഖപ്പെടുത്തുമ്പോൾ എഴുതുന്നവന്റെ മനോധർമ്മം അതിൽ വരും ഉറപ്പല്ലേ?  വ്യാസൻ അയ്യായിരത്തിലധികം വർഷം മുമ്പ് എഴുതിയ മഹാഭാരതം ഇന്ന് മാറ്റം വന്നു എന്നു റപ്പിക്കാം  അന്നുള്ള കൃതി ഒറിജിനൽ ഇന്ന് എവിടെ കിട്ടും? വാമൊഴിയായി വന്ന വരേഖപ്പെടുത്തി പിൽക്കാലത്ത്  അപ്പോൾ സത്യം എങ്ങിനെ അറിയും? അതിന് തയ്യാറാക്കിയ വഴി നഷ്ടപ്പെട്ടിട്ടില്ല   കൃഷ്ണൻ ഈശ്വരാവതാരം ആണെന്ന് പറഞ്ഞാൽ മതി. പിന്നെ എന്തൊക്കെ ചെയ്തിരിക്കും എന്ന് ബുദ്ധിയുള്ളവന് മനസ്സിലാക്കാൻ കഴിയും കർണ്ണൻ സൂര്യന്റെ ഗുണഗണങ്ങളോടൊത്തവൻ ആണെന്നും അർജ്ജുനൻ നര മഹർഷിയുടെ അവതാരമാണെന്നും ഉള്ള അറിവ് മതി പിന്നെ മുന്നിൽ കാണുന്ന കഥയെ വ്യാഖ്യാനിക്കാൻ ചിന്തിക്കുന്നവന് പ്രയാസമില്ല   പരിപൂർണ്ണ വിരക്തരായ നര നാരായണന്മാർ ദേവേന്ദ്രന്റെ പരീക്ഷണങ്ങളെ അതിജീവിച്ച നരനാരായണന്മാർ - അവരിൽ നരന്റെ അവതാരമായ അർജ്ജുനൻ  ഒന്നാ ലധികം ഭാര്യമാരെ സ്വീകരിച്ചു എന്നു പറയുന്നതിൽ തന്നെ വൈകല്യമുണ്ട്  ' യഥാർത്ഥത്തിൽ അർജ്ജുനൻ ഇഷ്ടപ്പെട്ടവൾ മുറപ്പെണ്ണായ സുഭദ്രയെ മാത്രമാണ് ബാക്കിയുള്ളതെല്ലാം ചിത്രം വേറെയാണ് കർണ്ണൻ മത്സരിക്കാത്ത വേദി അർജ്ജുനന് പ്രിയപ്പെട്ടതല്ല  അതിനാൽ പാഞ്ചാലിയെ വെറുതെ കിട്ടിയ പോലെ ആയിരുന്നു അതേ സമയം കർണ്ണൻ മത്സരത്തിൽ പങ്കെടുക്കുകയും മത്സരം വിജയിക്കുകയും ചെയ്യാതിരുന്നാൽ അത് അർജ്ജുനന് പ്രിയപ്പെട്ടതാകുമായിരുന്നു

പാഞ്ചാലീ സ്വയംവര സമയത്ത് കാശിരാജ പുത്രിയായ ഭാനുമതിയെ കർണ്ണൻ സ്നേഹിച്ചിരുന്നു  ആ അവസ്ഥയിൽ കർണ്ണന് പാഞ്ചാലിയിൽ തീരെ താൽപ്പര്യം ഉണ്ടായിരുന്നില്ല എങ്കിൽ നീ മത്സരത്തിൽ പങ്കെടുത്ത് ദ്രൗപതിയെ എനിക്ക് കന്യാദാനം ചെയ്യുക   എന്ന ദുര്യോധനന്റെ  വാക്ക് നിരസിക്കാൻ കഴിയാത്തതിനാലാണ് മത്സരത്തിന് കർണ്ണൻ പുറപ്പെട്ടത്  ദ്രൗപതി ദുര്യോധനന്റെ കയ്യിൽ പെട്ടാൽ അവളുടെ അവസ്ഥ എന്താകും? എന്ന് ചിന്തിച്ച കർണൻ മത്സരത്തിൽ പങ്കെടുക്കുക ല ക്ഷ്യം ഭേദിക്കാതിരിക്കുക  - താൻ അർജ്ജുനനേക്കാൾ കഴിവ് കുറഞ്ഞവനാണ് എന്ന് പറയുമായിരിക്കും അത് ഇപ്പോഴും ഉണ്ടല്ലോ പിന്നെ പുതിയ തായി ഒരു നാണക്കേടും വരാനില്ല   '_ ഇതായിരുന്നു കർണ്ണന്റെ മനസ്സിൽ  ഇതൊക്കെ മനസ്സിലാക്കിയിട്ടാ ഭഗവാൻ മത്സരം വെക്കാൻ പറഞ്ഞത് മത്സരത്തിലൂടെ കർണ്ണനും പരാജയപ്പെട്ട അവസ്ഥയിൽ അർജ്ജുനൻ അവളെ നേടിയാൽ 5 പേരുടെ ഭാര്യ എന്ന ചീത്തപ്പേര് ഒഴിവാക്കാം  കർണ്ണന്റെ മനസ്സ് കണ്ട ഒരേ ഒരാൾ ഭഗവാൻ മാത്രമാണ്   പക്ഷെ ദ്രൗപദി ഒരൊറ്റ വാക്ക് കൊണ്ട് കർണ്ണനെ അപമാനിച്ച് ഭഗവാൻ തന്ന നല്ല ജീവിതം തുലച്ചു   മുൻ വിധിയോടെ സംഭവങ്ങളെ സ്വീകരിച്ചാൽ ഇങ്ങിനെ ഇരിക്കും   പിന്നെന്തിനായിരുന്നു രാമായണം? വളരെ ചെറുപ്പത്തിലേ സീത ക്ക് അറിയാമായിരുന്നു രാമനാണ് തന്റെ ഭർത്താവാകാൻ പോകുന്നത് എന്ന് എന്നാൽ സീത ഒരിക്കലും രാമനെ സ്വപ്നം കണ്ടിട്ടില്ല ആരാണോ ത്രയംബകം കുലക്കുന്നത് അവനാണ് തന്റെ രാമൻ എന്നായിരുന്നു സീതയുടെ മനസ്സിൽ അതേ പോലെ പിതാവ് പ്രഖ്യാപിച്ച മത്സരം ജയിച്ച വ്യക്തി ആരാണോ അവനാണ് തന്റെ പാർത്ഥൻ  എന്ന് വിചാരിച്ചാൽ മതിയായിരുന്നില്ലേ?   ' കർണ്ണനെ വാക്ക് കൊണ്ട് മാത്രമല്ല കർണ്ണന്റെ നല്ല മനസ്സിനേയും അജ്ഞാനം മൂലം അപമാനിച്ചു - ചിന്തിക്കുക      വരികൾക്കിടയിലെ  അർത്ഥമാണ് ഞാൻ പറഞ്ഞത്  അർജ്ജുനനെ ക്കൊണ്ട് നേരെ വിവാഹം കഴിപ്പിക്കാതെ മത്സരത്തിലൂടെ നേടാൻ ഭഗവാൻ നിർദ്ദേശിച്ചത് എന്തിനായിരുന്നു എന്ന് കുറച്ച് ചിന്തിക്കുക അപ്പോൾ ശരിയായ ഉത്തരം ലഭിക്കും