2016, ഓഗസ്റ്റ് 27, ശനിയാഴ്‌ച

വിവേകചൂഡാമണി  ശ്ളോകം  122 തിയ്യതി   27/8/2016

അവ്യക്തമേതത്  ത്രിഗുണൈർനിരുക്തം
തത് കാരണം നാമ ശരീരമാത്മനഃ
സുഷുപ്തിരേതസ്യ വിഭക്ത്യവസ്ഥാ
പ്രലീനസർവ്വേന്ദ്രിയ ബുദ്ധിവൃത്തിഃ
          അർത്ഥം
ത്രിഗുണാത്മികമെന്ന് നിർവ്വചിക്കപ്പെട്ട ഈ അവ്യക്തം ആത്മാവിന്റെ  കാരണശരീരമാകുന്നു  സർവ്വ ഇന്ദ്രിയങ്ങളുടേയും ബുദ്ധിയുടേയും വൃത്തികൾ തികച്ചും ലയിച്ചു പോകുന്ന സുഷുപ്തിയാണ് കാരണ ശരീരത്തിന്റെ പ്രത്യേകാവസ്ഥ
123
സർവ്വപ്രകാരപ്രമിതിപ്രശാന്തിർ-
ബീജാത്മനാവസ്ഥിതിരേവ ബുദ്ധേഃ
സുഷുപ്തിരത്രാസ്യ കില പ്രതീതിഃ
കിഞ്ചിന്ന വേദ്മീതി ജഗത് പ്രസിദ്ധേഃ
             അർത്ഥം
എല്ലാ തരം പ്രമാണങ്ങളും ഉപരമിക്കുകയും ബുദ്ധി ബീജരൂപത്തിൽ നില കൊള്ളുകയും ചെയ്യുന്ന അവസ്ഥയാണ് സുഷുപ്തി ഇതിനെ സംബന്ധിച്ച് ഉറക്കമുണർന്ന ആൾക്ക് ഞാൻ ഒന്നും അറിഞ്ഞില്ല  എന്ന ബോധം പ്രസിദ്ധമാണ്  ഇത് സർവ്വർക്കും അനുഭവമുള്ളതാകുന്നു
       വിശദീകരണം
സുഷുപ്തി ആണ് ആത്മാവിന്റെ കാരണ ശരീരത്തിന്റെ അവസ്ഥ ഞാൻ സുഖമായി ഉറങ്ങി ഞാൻ ഒന്നും അറിഞ്ഞില്ല എന്ന് നാം പറയാറുണ്ടല്ലോ!  അപ്പോൾ ഞാൻ ഒന്നും അറിഞ്ഞില്ല എന്ന ബോധം കാരണ ശരീരത്തിന്റെ അവസ്ഥയാകുന്നു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ