ഭാഗം 2 തെറ്റിദ്ധരിപ്പിക്കപ്പെട്ട കർണ്ണൻ
നമുക്ക് പുതുതായി ഒരാളെ പരിചയപ്പെടുമ്പോൾ അയാൾ ബ്രാഹ്മണനാണോ അല്ലയോ എന്നറിയാൻ എത്ര സമയം വേണം? ജന്മം കൊണ്ടല്ല കർമ്മം കൊണ്ടാണ് ജാതി തിരിച്ചറിയുന്നത് എന്നിരിക്കേ ആയുധവിദ്യയിൽ പ്രാഗൽഭ്യം കാണിക്കുന്ന കർണ്ണന്റെ കുലം അഥവാ ജാതി തിരിച്ചറിയാൻ പരശുരാമന് കർണ്ണന്റെ തുടയിൽ ഒരു വണ്ട് കുത്തേണ്ടി വന്നുവോ? ഇത് വാക്യാർത്ഥത്തിൽ എടുത്താൽ എങ്ങിനെ ശരിയാകും?
മഹാഭാരതം മൂലംവ്യാഖ്യാനിക്കുമ്പോൾ ചെറിയ അശ്രദ്ധ വന്നാൽ കഥാഗതി തന്നെ മാറിപ്പോകും കർണ്ണൻ യാതൊരു തെറ്റും ചെയ്യാതിരുന്ന സ്ഥിതിക്ക് പരശുരാമൻ എങ്ങിനെ ശപിക്കും? സാധാരണ ഗതിയിൽ ഒരു ഗുരു ശിഷ്യനെ ശപിക്കാറില്ല കാരണം ശിഷ്യന്റെ വിഷയത്തിലുള്ള മികവ് ഗുരുവിനെ കൂടുതൽ പ്രശസ്തനാക്കുന്നു നിങ്ങളുടെ കുട്ടി നന്നായീ ഒരു പാട്ട് പാടി എന്നിരിക്കട്ടെ ആദ്യം ചോദിക്കുന്നത് ആരാ പഠിപ്പിക്കുന്നത് എന്നായിരിക്കും അജ്ഞാതനായ ആ ഗുരുവിനോട് ചോദ്യകർത്താിന് ബഹുമാനമായി അതാ ചോദിച്ചത് ആരാ പഠിപ്പിക്കുന്നത് എന്ന്
കർണ്ണന്റെ മടിയിൽ തലവെച്ച് ഉറങ്ങുന്ന പരശുരാമന് വണ്ട് വന്ന് കർണ്ണനെ കുത്തിയതും തന്റെ ഉറക്കത്തിന് ഭംഗം വരരുത് എന്ന് കരുതി അനങ്ങാതിരുന്നതും കർണ്ണന്റെ ഗുരുഭക്തിയെ കാണിക്കുന്നു അത് കാണാത്ത ദുഷ്ടനായ ഗുരുവാണ് പരശുരാമൻ എന്ന് നിങ്ങൾ കരുതിയോ? എങ്കിൽ അവിടം മുതൽ നിങ്ങൾക്ക് വഴിപിഴച്ചു
അളർക്കൻ എന്ന വണ്ടാണ് കുത്തിയത് രാമൻ ഉണർന്ന് വണ്ടിനെ നോക്കിയതും അത് ഭസ്മമാകുകയും ചെയ്തു ശാപം കിട്ടിയ ഒരു അസുരനായിരുന്നു അത് രാമനാൽ ശാപമോക്ഷം ലഭിക്കുകയും ചെയ്തു
കർണ്ണന്റെ ഗുരുഭക്തി കണ്ടറിഞ്ഞ പരശുരാമൻ ആകെ വിഷമത്തിലായി കർണ്ണന് മോക്ഷം കിട്ടണമെങ്കിൽ നരന്റെ അവതാരമായ അർജ്ജുനന്റെ കൈകൊണ്ട് മരിക്കണം എന്നാൽ തന്റെ കയ്യിൽ നിന്നും വിദ്യ നേടിയതിനാൽ അർജ്ജുനന് കർണ്ണനെ വധിക്കാനും കഴിയില്ല അപ്പോളാണ് രാമൻ കർണ്ണനോട് പറയുന്നത് യുദ്ധത്തിന്റെ അവസാന സമയം നീ ആദ്യം കാണുന്നത് തേരാളിയായ കൃഷ്ണനെയാണ് അപ്പൊൾ യുദ്ധമാണ് വലുത് പേരെടുക്കുകയാണ് ലക്ഷ്യം എന്നൊന്നും കരുതാതെ ഭഗവാനിൽ നീ ലയിച്ചിരിക്കുക സർവ്വം നീ മറക്കുക നീ ആരാണ് എന്നു പോലും മറക്കുക നീന്റെ ബോധത്തിൽ ഭഗവാനല്ലാതെവമറ്റൊന്നും ഉണ്ടാകരുത് ബാക്കി എല്ലാം നീ മറക്കണം നിനക്ക് മോക്ഷത്തിന് വേണ്ടിയാണ് പറയുന്നത് ---ഇതാണ് പരശുരാമൻ പറഞ്ഞതിനർത്ഥം പഠിച്ചത് മറക്കട്ടെ എന്നല്ല എല്ലാം മറക്കട്ടെ!ഭഗവാൻ മാത്രമേ നിന്റെ ഓർമ്മയീിൽ ഉണ്ടാകാവൂ എന്ന് സാരം ഇതെങ്ങിനെ ശാപമാകും? ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ