ഭാഗം-2 മനശ്ശാസ്ത്രപരമായ നിരൂപണം
,ആമയും മുയലും പന്തയം വെച്ച കഥ ലോകപ്രസിദ്ധമാണ് കർമ്മ പരമായി അഥവാ പ്രകടന പരമായി ഒരിക്കലും അമ മുയലിനെ ഓട്ടത്തിൽ ജയിക്കില്ല പക്ഷെ കഥയിൽ ആമ മുയലിനെ ജയിക്കുന്നു അഹംകാരം മൂലം ആരെയും നിസ്സാരനായി കാണരുത് എന്ന സന്ദേശമാണ് ഈ സോപ്പ് എന്ന മഹാൻ നമ്മളോട് പറയുന്നത് ആമയുടെ ചലനവും മുയലിന്റെ വേഗതയും അറിയാവുന്ന നമ്മൾ അതിലെ തത്വം മാത്രമേ എടുക്കുന്നുള്ളൂ തത്വം പറയാൻ ഏറ്റവും നല്ലത് മൃഗങ്ങളെ കഥാപാത്രമാക്കുകയാണ് എന്ന് ആദ്യമായി തെളിയിച്ചത് പഞ്ചതന്ത്രം കഥയിലൂടെ വിഷ്ണു ശർമ്മ എന്ന ചാണക്യനാണ്
ഇവിടെ മൃഗങ്ങൾക്ക് പകരം ചരിത്രപുരുഷന്മാരെ കഥാപാത്രമാക്കി അഥവാ അവരുടെ കഥയിലൂടെ വേദ തത്വമായ സനാതന ധർമ്മം വ്യാസാദികൾ നമ്മോട് പറയുന്നു ആമയേയും മുയലിനേയും നാം അറിയുന്ന പോലെ കർണ്ണനേയും പരശുരാമനേയും നമ്മൾ അറിയുന്നില്ല എപ്രകാരമാണോ ആമക്ക് മുയലിനെ തോൽപ്പിക്കാൻ ആവില്ല എന്ന് നാം ധരിക്കുന്നത് അത്പോലെ കർണ്ണനെ മനസ്സിലാക്കി കർണ്ണൻ നുണ പറയില്ല എന്ന് നാം ധരിക്കേണ്ടതാണ് വിധി വിഹിതമായി അല്ലാതെ വിദ്യ നേടിയാൽ അത് നേടിയവന്റെ നാശത്തിനേ ഉപകരിക്കു എന്ന തത്വം കർണ്ണനിലൂടെ വ്യാസൻ പറഞ്ഞു എന്ന് മാത്രം എന്നാൽ യഥാർത്ഥ കർണ്ണൻ സത്യസന്ധനും ധർമ്മിഷ്ഠനും ആണ് ''
അതേ പോലെ മഹാവിഷ്ണുവിന്റെ അംശാവതാരമായ പരശുരാമൻ ജ്ഞാനിയും ദയാലുവും അണ് പക്ഷെ നാം അത് മനസ്സിലാക്കുന്നില്ല കവച കുണ്ഡലങ്ങൾ കർണ്ണന് മാത്രമേ ഉള്ളൂ കർണ്ണൻ കവച കുണ്ഡലങ്ങളോടെ പരശുരാമന്റെ അടുത്ത് പോകുമ്പോൾ ത്തന്നെ രാമന് അറിയില്ലേ കർണ്ണൻ ആരാണ് എന്ന്? സൂര്യപുത്രൻ സൂത്രപുത്രനായി കഴിയുകയാണെന്ന്? എന്നിട്ടും ക്ഷത്രിയർക്ക് വിദ്യ നൽകില്ല എന്ന് പറഞ്ഞതിന്റെ അർത്ഥം എന്ത്? സത്വഗുണ ഭാവത്തിൽ അതായത് ബ്രാഹ്മണ ഭാവത്തിൽ പഠിക്കേണ്ട വിശിഷ്ഠവും ഏറ്റവും ദുർഘടം പിടിച്ചതുമായ ബ്രഹ്മാസ്ത്രങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ള ഒന്ന് പഠിക്കാൻ വരുമ്പോൾ ക്ഷത്രിയ ഭാവമായ രജോഗുണ ഭാവത്തോടെ വരരുത് എന്നാൽ തരില്ല എന്നല്ലേ അതിനർത്ഥം? അപ്പോൾ കർണ്ണൻ ക്ഷത്രിയൻ ആണ് എന്ന് അറിഞ്ഞത് കൊണ്ടല്ലേ അങ്ങിനെ പറഞ്ഞത്? ഒരാൾ കാണാൻ വന്നെന്നിരിക്കട്ടെ അപ്പോൾ ഞാൻ സ്ത്രീകളോട് സംസാരിക്കില്ല എന്നൊരാൾ പറഞ്ഞാൽ വന്നത് സ്ത്രീ ആണെന്ന് ഉറപ്പല്ലേ? പുരുഷനാണ് വന്നതെങ്കിൽ ഇങ്ങിനെ പറയേണ്ട ആവശ്യമെന്ത്? അതുപോലെ കർണ്ണൻ ക്ഷത്രിയനാണ് എന്നറിഞ്ഞത് കൊണ്ടല്ലേ ഞാൻ ക്ഷത്രിയന്മാർക്ക് വിദ്യ നൽകില്ല എന്ന് പറഞ്ഞത്? അപ്പോൾ തന്റെ കവച കുണ്ഡലങ്ങൾ കണ്ട് തിരിച്ചറിഞ്ഞ പരശുരാമനോട് കർണ്ണൻ എന്ത് ധൈര്യത്തിലാണ് നുണ പറയുക? അപ്പോൾ ഞാൻ ബ്രാഹ്മണനാണ് എന്ന് പറഞ്ഞത് സത്വഗുണ ഭാവത്തോടെയാണ് ഞാൻ വന്നത് എന്നല്ലേ അതിനർത്ഥം? എന്തേ അങ്ങിനെ ആരും ചിന്തിക്കാത്തത്? ii ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ