2016, ഓഗസ്റ്റ് 11, വ്യാഴാഴ്‌ച

രാമായണത്തിലെ സ്ത്രീ കഥാപാത്രങ്ങൾ
1

രാമായണത്തിലെ കഠിനമായ പരീക്ഷണങ്ങളും നിഷ്ഠയും അതിജീവിച്ച് വിജയം വരിച്ച കഥാപാത്രമാണ് ലക്ഷ്മണൻ വൈകുണ്ഠത്തിലും ഭഗവാന് നിഴൽ പോലെ അനന്തനുണ്ട് യോഗ നിദ്ര തന്നെ അനന്തനെന്ന ശയ്യയിൽ ആണല്ലോ! ഭഗവാൻ ഓരോ ധർമ്മം അനുഷ്ഠിക്കുമ്പോഴും താൻ തന്നെയായ അനന്തന് അതിൽ നല്ലൊരു പങ്കുണ്ട് സന കാ ദികളുടെ ശാപം ഏറ്റുവാങ്ങിയ ജയ വിജയന്മാരെ തിരിച്ച് കൊണ്ടുവരാൻ വേണ്ടി അവതരിച്ചപ്പോൾ രണ്ടാം ഘട്ടത്തിലാണ് ലക്ഷ്മണനായി ഭൂമിയിൽ അനന്തന് അവതരിക്കേണ്ടി വന്നത് പ്രധാന ദൗത്യം ഇന്ദ്രജിത്തിനെ വധിക്കുക എന്നത് തന്നെ പതിന്നാല് വർഷം ഊണും ഉറക്കവും ഉപേക്ഷിച്ച ഒരു യോഗിക്ക് മാത്രമേ ഇന്ദ്രജിത്തിനെ വധിക്കാനൊക്കു അങ്ങിനെയുള്ള ലക്ഷ്മണന്റെ പത്നീ പദം അലങ്കരിക്കാനുള്ള നിയോഗമാണ് വൈദേഹിയായ ഊർമ്മിളക്ക് വിധിക്കപ്പെട്ടത് സാധാരണ മനുഷ്യർക്ക് ഉണ്ടാകാറുള്ള മാനസിക വ്യഥകളൊക്കെ നിഷ്പ്രയാസം തരണം ചെയ്യാൻ ഊർമ്മിളക്ക് കഴിഞ്ഞു സത്യത്തിൽ രാവണ വധം കൂടി കഴിഞ്ഞ ശേഷമേ നാലു പേരുടെ ഭാര്യമാർക്കും കുടുംബ ജീവിതം നയിക്കാനായുള്ളൂ വനത്തിൽ രാമന്റേ കൂടെ സീത പതിമൂന്ന് വർഷവും ഉണ്ടായിരുന്നെങ്കിലും  ബ്രഹ്മചാരിണിയായിട്ടായിരുന്നു ജീവിതം നയിച്ചത്  എല്ലാവർക്കും ഗൃഹസ്ഥാശ്രമ ധർമ്മം കഴിഞ്ഞതിന് ശേഷമാണ് വാനപ്രസ്ഥവും സന്യാസവും എന്നാൽ ഇവർക്ക് ഗൃഹസ്ഥാശ്രമം എല്ലാം കഴിഞ്ഞതിന് ശേഷമാണ്

പത്നീ ധർമ്മം നിരവധിയുണ്ട് എന്നാൽ സാഹചര്യം കണക്കിലെടുത്ത് ഏതിന് പ്രാധാന്യം കൊടുക്കണമോ അതാണ് സ്വീകരിക്കേണ്ടത് സീതക്കും ഊർമ്മിളക്കും രണ്ട് തരത്തിലുള്ള ധർമ്മമാണ് വിധിക്കപ്പെട്ടത് രാമനെ പരിചരിച്ച് പതിമൂന്ന് വർഷവും സീത കഴിഞ്ഞപ്പോൾ മാതാക്കളെ പരിചരിച്ച് കഴിയേണ്ട ധർമ്മമാണ് ഊർമ്മിളക്കും മാണ്ഡവിക്കും ശ്രുതകീർത്തിക്കും വിധിച്ചത് ഭരതൻ രാജാവായിയെങ്കിലും ലക്ഷ്ണനേക്കാൾതീവ്രമായ യോഗാവസ്ഥയിൽ ആയിരുന്നു ഭരതൻ അങ്ങിനെ ആചരിക്കുമ്പോൾ ശത്രുഘ്നനും അത് അനുവർത്തിച്ചു രാമായണം രാമന്റെ അയണം ആകയാൽ മറ്റുള്ളവരുടെ കാര്യം പറഞ്ഞില്ലെന്ന് മാത്രം  ഒരു കോടി ഗ്രന്ഥമുണ്ട് രാമായണം അത് ആവശ്യാനുസരണം ദേവന്മാർക്കും മറ്റ് പലർക്കുമായി കൊടുത്തു മനുഷ്യർക്ക് ആവശ്യമുള്ള ചരിത്ര ഭാഗം മാത്രമാണ് നമുക്ക് ലഭിച്ചിട്ടുള്ളത് അതിനാൽ ലക്ഷ്മണൻ ഭരതൻ ശത്രുഘ്നൻ മുതലായവരുടെ കൂടുതലുള്ള ഭാഗങ്ങൾ ഇല്ല എന്ന് പറയാൻ പറ്റില്ല രാമനെ പറ്റിയുള്ള കാര്യങ്ങളാണ് നമുക്ക് വിധിച്ചിട്ടുള്ളത് എന്ന് മാത്രം

ബാക്കി മൂന്ന് പേരുടെ യാഥാർത്ഥ്യം ഇതിലൊക്കെ ഒളിച്ചു കിടപ്പുണ്ട് അത് യുക്തിപൂർവ്വം തിരഞ്ഞെടുത്ത് മനനം ചെയ്ത്  സാക്ഷാത്കരിക്കണം എന്ന് മാത്രം      തുടരും 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ