2016, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

3 ക്ഷേത്രങ്ങൾക്ക് വേദോപനിഷത്ത്ക്കളുടെ അംഗീകാരമില്ലേ????


ഭഗവാൻ ശ്രീകൃഷ്ണൻ പരമഭക്തനായ ഉദ്ധവരോട് ക്ഷേത്രാരാധനയെപ്പറ്റി ഉപദേശിക്കുന്ന. കൂട്ടത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇന്നലെ പോസ്റ്റ് ചെയ്തത് അദ്ദേഹം തുടരുന്നു

മാമേവ നൈരപേക്ഷ്യേണ ഭക്തിയോഗേന വിന്ദതി
ഭക്തിയോഗം സ ലഭതേ ഏവം യഃ പൂജയതേ മാം
        അർത്ഥം
യഥാവിധി പൂജ ചെയ്യുന്നവന് ഭക്തിയോഗം സിദ്ധിക്കും നിഷ്കാമമായ ഭക്തിയോഗത്താൽ എന്നെ ലഭിക്കുന്നു മത്സ്വരൂപനായി ഭവിക്കുന്നു

യഃ സ്വദത്താം പരൈർദ്ദത്താം ഹരതേ സുരവിപ്രയോഃ
വൃത്തി്ം സ ജായതേ വിഡ്ഭുഗ് വർഷണാമയൂതായുതം
              അർത്ഥം
ക്ഷേത്ര കാര്യങ്ങൾക്ക് ഒരിക്കൽ മറ്റുള്ളവരോ, താൻ തന്നെയോ സമർപ്പിച്ച സ്വത്തിനെ തനിക്കോ ബന്ധുമിത്രാദികൾക്കോ വേണ്ടി ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നവർ അനേകായിരം സംവത്സരം മത്തിലെ കൃമിയായി ജനിച്ചു കൊണ്ടിരിക്കും

ദ്വേ ഏവ ബ്രഹ്മണോ രൂപേ മൂർത്തം ചാമൂർത്തമേവ ച

ബ്രഹ്മത്തിന് സകാര നിരാകാര ഭാവങ്ങൾ ഉണ്ട് ( ബൃഹദാരണ്യകം )
ബ്രഹ്മത്തിന്റെ മൂർത്തമായ ആ കാരമാണ് പ്ര' പഞ്ചം ആ ആ കാരത്തിന്റെ അഥവാ ശരീരത്തിന്റെ പ്രതീകമാണ് ക്ഷേത്ര വിഗ്രഹം അത് അവ്യക്തം  വ്യക്താ വ്യക്തം  വ്യക്തം  എന്നിങ്ങനെ മൂന്ന് വിധമുണ്ട്  അവ തന്നെ അചലം ചലാചലം ചലം എന്നീ മൂന്ന് വകഭേദങ്ങളായി പ്രതിഷ്ഠിക്കപ്പെടുന്നു ഈ പ്രതിമകൾ തന്നെ കൃഷ്ണശില  ലോഹം  രത്നം  കടുശർക്കരയോഗം  മരം  മണ്ണ്  ചിത്രം  മന: കൽപ്പിതം എന്നിങ്ങനെ 8 വിധമുണ്ട്  ശാസ്ത്രീയ പൂജാവിധാനങ്ങളോട് കൂടിയാണ് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ