2016, ഓഗസ്റ്റ് 18, വ്യാഴാഴ്‌ച

ചോദ്യം 4. മീര ചോദിക്കുന്നു

സാർ, പാഞ്ചാലിയുടെ വസ്ത്രാക്ഷേപവും ഇതേ പോലെ തത്ത്വ ചിന്താപരമായി വ്യാഖ്യാനിക്കാമോ?

മറുപടി
      തീർച്ചയായും  അതിന് ആദ്യം  കഠോപനിഷത്തിലെ ശരീര രഥ വർണ്ണന ഒന്ന് നോക്കാം

  ആത്മാനം രഥിനം വിദ്ധി  ശരീരം രഥമേവ ച
  ബുദ്ധിം തു സിരഥിം വിദ്ധി  മനഃപ്രഗ്രഹ മേവ ച
  ഇന്ദ്രിയാണി ഹയാനാഹു വിഷയാൻ തേഷു ഗോചരാൻ
  ആത്മേന്ദ്രിയ മനോ ബുദ്ധി ഭോക്തേത്യാഹുർ മനീഷിണഃ

അർത്ഥം
ശരീരം രഥമാകുന്നു ആത്മാവ് അതിന്റെ ഉടമസ്ഥൻ ആകുന്നു ബുദ്ധിയാകട്ടെ അതിനെ നയിക്കേണ്ടത് മനസ്സ് കടിഞ്ഞാൺ ആകുന്നു ഇന്ദ്രിയങ്ങൾ ആണ് രഥത്തെ വലിച്ചു കൊണ്ട് പോകുന്ന കുതിരകൾ. വിഷയങ്ങളാ
ണ് ആ കുതിരകൾക്ക് സഞ്ചരിക്കാനുള്ള വഴികൾ ഇന്ദ്രിയ മനോ ബുദ്ധി കൂടിയ ആത്മാവാണ് സത്യത്തിൽ എല്ലാം അനുഭവിക്കുന്നത് എന്ന് ജ്ഞാനികൾ പറയുന്നു

ഇനി വ്യാഖ്യാനം

വസ്ത്രം ------ഭക്തി
അഴിക്കാൻ ഉത്തരവ് നൽകുന്നത് ----കലി(ദുര്യോധനൻ കലിയുടെ അവതാരമാകുന്നു)
അഴിക്കുന്നത് ----ദുശ്ശാസനൻ(കലിയുടെ മനസ്സ്)
പ്രേരണ നൽകുന്നത് -----അവഗണിക്കപ്പെട്ട ജ്ഞാനം (കർണ്ണൻ അപമാനിക്കപ്പെട്ടുവല്ലോ)
കർണ്ണൻ എങ്ങിനെയാണ് ജ്ഞാനത്തിന്റെ പ്രതീകമാകുന്നത്?
        "സൂര്യപുത്രൻ ആണ് കർണ്ണൻ
ആരാണ് സൂര്യൻ?

ഇരുട്ടിനെ നീക്കുന്നവൻ (അതായത് ഗുരു)
സൂര്യപുത്രൻ കർണ്ണൻ എങ്ങിനെ സൂതപുത്രനായി?

സൂതൻ =രഥത്തെ നയിക്കുന്ന ഡ്രൈവർ. (അതായത് രഥകൽപ്പനപ്രകാരം ബുദ്ധി)

ബുദ്ധിയെ നില നിർത്തുന്നത് ജ്ഞാനം ആകയാൽ സൂതപുത്രൻ എന്നാൽ ജ്ഞാനം  കഥയിൽ കർണ്ണൻ സൂതപുത്രാ എന്ന വിളി മൂലം ജ്ഞാനമായി  കഥയിൽ കർണ്ണനെയാണല്ലോ സൂതപുത്രാ എന്ന് വിളിച്ച് പാഞ്ചാലി എന്ന ജീവാത്മാവ് അകറ്റിയത്

കൃഷ്ണസ്മരണ ഉള്ളതിനാൽ സത്തായ ജ്ഞാനം ജീവാത്മാവ് എന്ന പാഞ്ചാലിയിലും രജസ്തമോഗുണമാർന്ന ജ്ഞാനം കലിയിലും വാസമുറപ്പിച്ചു അപ്പോൾ രജസ്തമോഗുണ പ്രധാനനായസൂതപുത്രനായജ്ഞാനം അജ്ഞാന ഭാവത്തിൽ കലിയുടെ മനസ്സായ ദുശ്ശാസനനിൽ പ്രോത്സാഹനം കൊടുത്തു കൊണ്ടിരുന്നു  കൃഷ്ണ നാമം പാഞ്ചാലി എന്ന ജീവാത്മാവ് ഉച്ചരിച്ചത് മൂലം കൃഷ്ണൻ എന്ന പരമാത്മാവ് ഒരിക്കലും തീരാത്ത ഭക്തി എന്ന വസ്ത്രത്തെ നൽകി       ചിന്തിക്കുക. സംശയം ചോദിക്കുക



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ