2016, ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

2 എന്താണ് മായ?

പഞ്ചേന്ദ്രിയങ്ങൾ മൂലം വിഷയം പിടിച്ചെടുക്കുമ്പോളാണ് കാമം ഉദിക്കുന്നത് അതായത് പ്രകൃതിയാണ് കാമത്തിന് ആധാരം എന്നാൽ ഇത് തന്നെ 2 തരത്തിലുണ്ട് സത്തും അസത്തും രണ്ടും പഞ്ചേന്ദ്രിയങ്ങൾ മുഖേനയാണ് ആഗ്രഹിക്കുന്നതെങ്കിലും അതിൽ ഒന്ന് ജ്ഞാന സംബന്ധമാണ് ആയതിനാൽ യധാർത്ഥ കാമത്തിൽ പെടില്ല അതിന് ഇച്ഛ എന്ന്പറയാം അതായത് ചിലർ സംഗീതത്തിനായി വളരെ ത്യാഗങ്ങൾ ചെയ്യാറുണ്ട് പഠിക്കാനും കേൾക്കാനും അത് ജ്ഞാനമാകയാൽ ഈശ്വരസ്വരൂപമായതിനാൽ ഭക്തിയുടെ ഭാവമാണ് അത് കാമമല്ല അത് സത്തായ ആഗ്രഹം ആണ് എന്നാൽ ഒരു സുന്ദരിയായ പെൺകുട്ടിക്ക് വേണ്ടിയാണ് ത്യാഗംസഹിക്കുന്നതെങ്കിൽ അത് കാമമാണ് അത് പ്രകൃതിയാണ് അതിന് ഹേതു സംഗീതത്തിനോടുള്ള ഭ്രമം അത് ഈശ്വരീയമാണ് അപ്പോ ഇന്ദ്രിയങ്ങൾ സത്തും അസത്തുമായ കാമാദികളെ ഉണ്ടാക്കുന്നു ഇന്ദ്രിയം ശരീരത്തിന്റെയാണ് ആത്മാവിന് ഇന്ദ്രിയമില്ലഎന്നാൽ ഇന്ദ്രിയങ്ങളുടെ പ്രവർത്തനത്തിന് പരമാത്മാവിന്റെ സാഹ്നിദ്ധ്യം വേണം താനും

സംഗീതത്തിനോടുള്ള ഭ്രമം ജന്മാന്തരങ്ങളിലൂടെ പരിപൂർണ്ണതയിൽ എത്തും അതിന്റെ ഫലം സത്തായിരിക്കും എന്നാൽ പ്രകൃതി സൃഷ്ടിക്കുന്ന കാമം ദുഃഖഹേതുവാണ് അപ്പോൾ സദാ സമയത്തും ആനന്ദമാണ് ബ്രഹ്മ സ്വരൂപം ആ സ്വരൂപം തന്നെയാണ് ജീവാത്മാവിനും വേണ്ടത് പക്ഷേ ദുഃഖം ആണ് തരുന്നതെങ്കിൽ അത് ബ്രഹ്മ ഭാവം അല്ലാത്തതിനാൽ അത് മായ എന്നറിയപ്പെടുന്നു കാരണം ഇല്ലാത്ത ഒന്നിനെ അനുഭവിപ്പിക്കുന്നു ബ്രഹ്മ സ്വഭാവമല്ലാത്തതൊക്കെ മായ യാണ്  ം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ