യുക്തിവാദി ശ്രീ രവിചന്ദ്രന്റെ ലേഖനത്തിനുള്ള മറുപടി.
1 രവിചന്ദ്രന്റെ വാദം
പരമാത്മാവിന്റെ ഭാഗമായ ജീവാത്മാവ് ഈ ലോകത്ത് പിറവി എടുക്കുന്നു 'എന്നും അത് ജന്മാന്തര യാത്ര നടത്തുന്നുവെന്നുമാണല്ലോ യാതൊരു തെളിവുമില്ലാതെ വാദിക്കപ്പെടുന്നത് - പിറവി എടുക്കുന്നു എന്ന വാദം തന്നെ ശരിയല്ല
മറുപടി
വേദാന്തത്തിൽ പറയുന്ന കാര്യങ്ങൾ താങ്കൾ ശരിയായ രൂപത്തിലല്ല മനസ്സിലാക്കിയിട്ടുള്ളത് എന്ന് ആദ്യത്തെ വരി കണ്ടപ്പോഴേ മനസ്സിലായി പരമാത്മാവിന്റെ ഭാഗമായ ജീവാത്മാവ് - ഈ വിവരം താങ്കൾക്ക് എവിടുന്ന് കിട്ടി? ഒരു വേദാന്ത പരമായ ഗ്രന്ഥത്തിലും ഇങ്ങിനെ പറയുന്നില്ല പരമാത്മാവ് തന്നെയാണ് ജീവാത്മാവ് എന്നാണ് പറയുന്നത് അല്ലാതെ പരമാത്മാവിന്റെ ഭാഗമാണ് ജീവാത്മാവ് എന്നല്ല രണ്ടും രണ്ടർത്ഥമാണ് ഈ തെറ്റായ അർത്ഥം വെച്ചാണോ ഭഗവദ് ഗീതയെ പൊളിച്ചടുക്കാൻ ശ്രമിക്കുന്നത്?
ഇവിടെ ആകെ ഏകം മാത്രമേ ഉള്ളൂ ഈ കാണുന്നതൊക്കെ അതിന്റെ വിവിധ ഭാവങ്ങളാണ് വിവിധ ഭാവങ്ങളെ വിവിധ പേരുകളാൽ അറിയപ്പെടുത്തുന്നു കിണറ്റിലെ വെള്ളം തന്നെയാണ് ചായ അതിലെ ഘടകം ജലം തന്നെയാണ് അത് തിളപ്പിച്ച ശേഷം ചേരുവകൾ ചേർക്കുമ്പോൾ പുതിയ നാമവും പുതിയ ഭാവവും വരുന്നു പക്ഷെ ആ ദി രൂപമായ ജലം ഇല്ലാതെ ഈ ചായ ഉണ്ടാകില്ല
ബ്രഹ്മാണ്ഡത്തിന്റെ ചെറിയ പതിപ്പാണ് മനുഷ്യ ശരീരമെന്ന പിണ്ഡാണ്ഡം അപ്പോൾ ബ്രഹ്മാണ്ഡത്തിൽ നടക്കുന്നതൊക്കെ പിണ്ഡാണ്ഡത്തിലും കാണും അവസ്ഥാന്തരം നടക്കുന്നില്ലേ? ശൈശവത്തിൽ നിന്ന് ബാല്യത്തിലേക്ക് കൗമാരത്തിലേക്ക് യൗവ്വനത്തിലേക്ക് വാർദ്ധക്യത്തിലേക്ക് പിന്നെ ഉപയോഗശൂന്യമായ ശരീരം ഒഴിവാക്കി ദേഹി പുതിയൊരു അവസ്ഥയെ പ്രാപിക്കുന്നു അതെന്തായാലും ആ അവസ്ഥയെ പുനർജന്മം എന്നു പറയുന്നു ഇനി പുനർജന്മം എന്ന വാക്ക് മാറ്റുക എന്നാലും ദേഹം വിട്ടു പോയ ജീവാത്മാവിന് /എനർജിക്ക് മറ്റൊരവസ്ഥ ഇല്ലേ? ഉണ്ടായതൊന്നും നശിക്കുന്നില്ല പരിണാമം മാത്രമേ നടക്കുന്നുള്ളു എന്ന് സയൻസ് അംഗീകരിച്ചതല്ലേ? അപ്പോൾ ഒരു ശരീരത്തിൻ നിന്ന് വേർപെടുമ്പോൾ മരണം എന്നു പറയുന്നു പിറവി എടുക്കുന്നു എന്ന വാദം ശരിയല്ലെങ്കിൽ മരിക്കുന്നു എന്ന പദവും തെറ്റാകണമല്ലോ കാരണം ഇല്ലാതാകുക എന്ന അവസ്ഥ ഉണ്ടായത് കൊണ്ടാണ് പിറവി എടുക്കുക എന്ന അവസ്ഥ ഉണ്ടായത് പക്ഷെ ഇത് രണ്ടും പ്രകൃതിയുടെ ഗുണങ്ങളാണ് ആത്മാവ് ജനിക്കുന്നും ഇല്ല മരിക്കുന്നും ഇല്ല
ജന്മാന്തരങ്ങൾ ഇല്ലങ്കിൽ ഒരു ജീവിയുടെ ഉള്ളിലുള്ള ജീവാത്മാ ചൈതന്യം എവിടെ പോകുന്നു? ഏതവസ്ഥയെ പ്രാപിക്കുന്നു? ഇവയ്ക്ക് ഉത്തരം പറയാൻ അഥവാ തെളിയിക്കാൻ താങ്കൾ ബാദ്ധ്യസ്ഥനാണ് -- തുടരും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ