2016, ഓഗസ്റ്റ് 3, ബുധനാഴ്‌ച

വിവേക ചൂഡാമണി  ശ്ളോകം  107. തിയ്യതി--3/8/2016

വിഷയാണാമാനുകൂല്യേ സുഖീ ദുഃഖീ വിപര്യയേ
സുഖം ദുഃഖം ച തദ്ധർമ്മഃ സദാനന്ദസ്യ നാത്മനഃ
         അർത്ഥം
ശബ്ദാദി വിഷയങ്ങൾ അനുകൂലമാകുമ്പോൾ ഞാൻ സുഖീ എന്നും ,അവ പ്രതികൂലമാകുമ്പോൾ ഞാൻ ദുഃഖീ എന്നും പറയുന്നു സുഖവും ദുഃഖവും അഹംകാരത്തിന്റെ ധർമ്മങ്ങളാകുന്നു അല്ലാതെ സർവ്വദാ ആനന്ദ സ്വരൂപനായ ആത്മാവിന്റെ ധർമ്മങ്ങളല്ല
    അഹംകാരത്തിന്റെ ഇഷ്ടാനിഷ്ടങ്ങളാണ് സുഖദുഃഖങ്ങൾ  ആത്മ സ്വരൂപം നിരന്തരം ആനന്ദമാകുന്നു  ആനന്ദം ബ്രഹ്മ. ,വിജ്ഞാനമാനന്ദം ബ്രഹ്മ ,രസോ വൈ സഃ എന്നിങ്ങനെ ആത്മ സ്വരൂപം ശ്രൂതിവാക്യങ്ങളുണ്ട്
108
ആത്മാർത്ഥത്വേന ഹി പ്രേയാൻ
വിഷയോ ന സ്വതേഃ പ്രിയഃ
സ്വത ഏവ ഹി സർവ്വേഷാം
ആത്മാ പ്രിയതമോ യതഃ
          അർത്ഥം
ആത്മാവിന്(ജീവാത്മാവിന്)സുഖമോ  ദുഃഖനിവൃത്തിയോ ഉണ്ടാക്കുന്നത് കൊണ്ടാണ്  വിഷയം പ്രേമാസ്പദമായിരിക്കുന്നത്  അല്ലാതെ സ്വതേ പ്രീതി വിഷയങ്ങളല്ല എന്തെന്നാൽ സർവ്വർക്കും സ്വന്തം ആത്മാവാണ് പ്രിയതമമായത്
  വിശദീകരണം
ശരീരത്തിനുള്ളിൽ ഇരിക്കുമ്പോൾ പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് പിടിച്ചെടുക്കുന്ന വിഷയങ്ങൾ ജീവാത്മാവിന് ഹിതത്തേയോ അഹിതത്തേയോ ഉണ്ടാക്കുന്നു വിഷയങ്ങൾ ഒന്നും ആത്മാവിനെ ബാധിക്കുന്നില്ലെങ്കിലും ശരീരത്തിന് വേണ്ടി കർമ്മങ്ങൾ ചെയ്യേണ്ടി വരുന്നു  ആയതിനാൽ കർമ്മ ഫല സഞ്ചിതം ആ ജീവിത്മാവിനെ പിന്തുടരുന്നു ശരീരം എന്ന ബന്ധനം ഒഴിവാകുന്നത് വരെ ---വിഷയങ്ങൾ പോതുവെ പ്രീതികരമല്ല ഏവർക്കും പ്രിയപ്പെട്ടത് അവനവന്റെ ആത്മാവ് തന്നെ അതായത് എനിക്ക് ഇഷ്ടം എന്നോട് തന്നെ എന്ന് ആന്തരീകാർത്ഥം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ