2016, ഓഗസ്റ്റ് 28, ഞായറാഴ്‌ച

ഭഗവദ് ഗീതാ പഠനം 395-ആം ദിവസം  അദ്ധ്യായം -14 തിയ്യതി -28/8/2016. ശ്ളോകം 20

ഗുണാനേതാനതീത്യ ത്രീൻ ദേഹീ ദേഹസമുദ്ഭവാൻ
ജന്മമൃത്യുജരാദുഃഖൈഃ വിമുക്തോ/ മൃതയശ്നുതേ.
            അർത്ഥം
ദേഹാഭിമാനിയായ  ജീവൻ  ദേ ഹോൽപ്പത്തിക്ക്  കാരണമായ ഈ ത്രിഗുണങ്ങളെ  അതിക്രമിച്ചിട്ട്  ജന്മ മൃത്യു ജരാ ദു:ഖങ്ങളിൽ  നിന്ന്  വിമുക്തനായി അമൃതം ( ബ്രഹ്മാനന്ദം) അനുഭവിക്കുന്നു
21
കൈർലിങ്ഗൈസ്ത്രീൻ. ഗുണാനേതാൻ. അതീതോ ഭവതി പ്രഭോ
കിമാചാരഃകഥം ചൈതാൻ ത്രീൻ ഗുണാനതിവർത്തതേ
       ... അർത്ഥം
അർജ്ജുനൻ ചോദിച്ചു
ഭഗവാനേ! ഈ ത്രിഗുണങ്ങൾക്കപ്പുറം  കടന്നവൻ എന്തെന്ത് ലക്ഷണങ്ങളോട് കൂടിയവനാണ്? ത്രിഗുണാതീതന്റെ  ആചാരമെന്ത്?  മാത്രമല്ല എങ്ങിനെയാണ് ഈ  ത്രിഗുണ ങ്ങളെ മറി കടക്കുന്നത്?
22
ശ്രീ ഭഗവാനുവാച
പ്രകാശം ച പ്രവൃത്തിം ച മോഹമേ വ ച പാണ്ഡവ
ന ദ്വേഷ്ടി സം പ്രവൃത്താനി ന നിവൃത്താനി കാങ് ക്ഷതി '
           അർത്ഥം
ഹേ അർജ്ജുന! ആര് സത്വഗുണ ധർമ്മമായ പ്രകാശത്തേയും രജോഗുണ ധർമ്മമായ പ്രവൃത്തിയേയും തമോഗുണ ധർമ്മമായ മോഹത്തേയും  ഉള്ളപ്പോൾ ദ്വേഷിക്കുകയോ ഇല്ലാത്തപ്പോൾ കാംക്ഷിക്കുേക യോ ചെയ്യുന്നില്ലയോ  അവനത്രേ ഗുണാതീതൻ
23
ഉദാസീനവദാസീനഃഗുണൈർ യോ ന വിചാല്യതേ
ഗുണാ വർത്തന്ത ഇത്യേവ യോ/ വതി്ഷ്ഠതി നേങ്ഗതേ
             അർത്ഥം
ഉദാസീന നെപ്പോലെ  ഇരിക്കുക കാരണം ത്രിഗുണങ്ങളിൽ ചഞ്ചലിതനായിപ്പോകുന്നില്ലയോ ഗുണങ്ങൾ അവയുടെ ധർമ്മം കാട്ടുന്നു എന്നല്ലാതെ ഞാൻ ഒന്നും ചെയ്യുന്നില്ല എന്ന ബോധത്തോടെ ആര് സ്ഥിര ചിത്തനായി  ഇളകാതെ വർത്തിക്കുന്നുവോ  അവൻ ഗുണാതീതനത്രേ!
          വിശദീകരണം
എത്ര പ്രകോപനങ്ങൾ ഉണ്ടായാലും പ്രതികരിക്കാതെ തന്നിൽ ഉണരുന്ന ക്രോധം ഗുണത്തിന്റെ ധർമ്മമാണെന്നും അതിൽ തനിക്ക് യാതൊരു പങ്കും ഇല്ലെന്ന ബോധത്തോടെ ഇരിക്കുന്നവൻ ആരോ അവൻ ഗുണാതീതൻ   അവസരം ഉണ്ടായിട്ടും ആഗ്രഹമുള്ള വാക്കുന്ന വസ്തുക്കളിൽ ഇതൊക്കെ ഗുണങ്ങളുടെ ധർമ്മം മൂലം ഉണ്ടാകുന്ന പ്രേരണയാണ് എന്ന ബോധത്തോടെ കാമ്യ വസ്തുക്കളെ അശ്രദ്ധയോടെ വീക്ഷിക്കുന്നവൻ ആരോ അവൻ ഗുണാതീതൻ  'ഭഗവാൻ പറയുന്നതിന്റെ സാരം ഇതാണ് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ