2016, ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

ഭഗവദ് ഗീതാ പഠനം 392-ആം ദിവസം  അദ്ധ്യായം 14 തിയ്യതി--25/8/2016. ശ്ളോകം 14

യദാ സത്വേ പ്രവൃദ്ധേ തു പ്രലയം യാതി ദേഹഭൃത്
തദോത്തമവിദാം ലോകാൻ അമലാൻ പ്രതിപദ്യതേ
              അർത്ഥം
സത്വഗുണം വർദ്ധിച്ചിരിക്കുമ്പോഴാണ് ഒരാൾ മരിക്കുന്നതെങ്കിൽ അയാൾ ഉത്തമജ്ഞാനികളുടെ പുണ്യ ലോകങ്ങളെ ആയിരിക്കും പ്രാപിക്കുക
       വിശദീകരണം
ഇവിടെ പറഞ്ഞതിന് ഒരു മറുവശമുണ്ട് സത്വ ഗുണാധിക്യമാണ് മരിക്കുന്ന സമയത്ത് അടുത്ത ജന്മത്തിൽ ഒരാൾക്ക് ഏതെങ്കിലും വിഷയത്തിൽ ലോകം അറിയപ്പെടുന്നവനാകണം എന്ന ചിന്ത ഉണ്ടങ്കിൽ പുണ്യ ലോകങ്ങളെ പ്രാപിക്കുന്നതിന് പകരം പുണ്യജ്ഞാനികളായ ദമ്പതിമാരുടെ പുത്രനായോ പുത്രിയായോ ജനിക്കും അത് തീരുമാനിക്കുന്നത് നമ്മൾ സത്താണെങ്കിലും ആകർമ്മഫലത്തിന് അനുസരിച്ചായിരിക്കും  ഉദാഹരണം പുരഞ്ജനോപാഖ്യാനം ഭാര്യയെ അതിയായി സ്റ്റേ ഹിച്ച സദാ സമയത്തും ചിന്തിച്ച പുരഞ്ജനൻ സ്ത്രീ ചിന്ത മൂലം അടുത്ത ജന്മത്തിൽ ഒരു ഉത്തമ കുലത്തിൽ സ്ത്രീ ആയി ജനിച്ചു
15
രജസി പ്രലയം ഗ ത്വാ കർമ്മസംഗിഷു ജായ തേ
തഥാ പ്ര ലീനസ് തമസി മൂഢ യോനി ഷൂ ജായ തേ
            അർത്ഥം
രജോഗുണം വികസിച്ചിരിക്കുമ്പോഴാണ് മരിക്കുന്നതെങ്കിൽ ആ ജീവൻ കർമ്മ സംഗികളുടെ ഇടയിൽ വന്നു പിറക്കുന്നു അപ്രകാരം തന്നെ തമോഗുണം വികസിച്ചിരിക്കുമ്പോൾ മരണം പ്രാപിച്ചാൽ മുഢ യോനികളിൽ ചെന്നു പിറക്കുന്നു
          വിശദീകരണം
പ്രായമാകുമ്പോൾ ഈശ്വര സ്മരണയോടെ നമ്മളിലെ സത്വഗുണം വികസിപ്പിക്കണം എന്ന സന്ദേശം ഭഗവാൻ നമുക്ക് തരുന്നു എന്നാൽ കർമ്മഫലം അനുസരിച്ച് സത്തായ കുടുംബത്തിൽ പുനർജനിക്കാം അതേപോലെ തമോഗുണം വികസിച്ച സമയത്ത് മരിച്ച് പുനർജന്മമെടുത്ത് ശുദ്രാവസ്ഥയിൽ എത്തിയാൽ ബ്രാഹ്മണ മേധാവിത്വം എന്നും പറഞ്ഞ് വിലപിക്കേണ്ടതില്ല അവനവന്റെ കർമ്മഫലം തന്നെയാണ് ശുദ്രാവസ്ഥയെ സമ്മാനിച്ചത് എന്ന് സാരം അതിനാൽ നേരത്തെ ഭക്തി മാർഗ്ഗത്തിലേക്ക് തിരിഞ്ഞ് സത്വഗുണം അവസാനകാലമാകുമ്പോഴേക്കും  വികസിപ്പിക്കുക അത്ര വലിയ ഭാരമുള്ളതൊന്നുമല്ല മനസ്സ് വേണമെന്ന് മാത്രം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ